ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ വീണ്ടും ചര്‍ച്ചാ വിഷയമായി. പോപ്പ് ഐക്കൺ മൈക്കൽ ജാക്‌സൺ, റോക്ക് ഇതിഹാസം മിക്ക് ജാഗർ, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ തുടങ്ങിയ താരങ്ങൾക്കൊപ്പമുള്ള എപ്‌സ്റ്റീന്റെ ആയിരക്കണക്കിന് രേഖകളും നൂറുകണക്കിന് ഫോട്ടോഗ്രാഫുകളും യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. ഫോട്ടോകൾ ലോകമെമ്പാടും ചർച്ചാ വിഷയമായി മാറിയിരിക്കുന്നു. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതുതായി പരസ്യപ്പെടുത്തിയ രേഖകൾ വീണ്ടും ആഗോള ശ്രദ്ധ ആകർഷിച്ചു. ലൈംഗിക കുറ്റവാളിയെന്ന് വിധിക്കപ്പെട്ട, പിന്നീട് ജയിലില്‍ ആത്മഹത്യ ചെയ്ത, ജെഫ്രി എപ്സ്റ്റീന്റെ മുമ്പ് വെളിപ്പെടുത്താത്ത നിരവധി ഫോട്ടോകൾ ഈ രേഖകളിൽ വെളിപ്പെടുത്തിയിട്ടുണ്ട്, അവയിൽ നിരവധി ആഗോള സെലിബ്രിറ്റികൾക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളുണ്ട്. ഇതിഹാസ പോപ്പ് ഗായകൻ മൈക്കൽ ജാക്‌സൺ, പ്രശസ്ത സംഗീതജ്ഞൻ മിക്ക് ജാഗർ, മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ തുടങ്ങിയ പേരുകൾ ഇതിൽ ഉൾപ്പെടുന്നു. ദീർഘകാലമായി കാത്തിരുന്ന സർക്കാർ വെളിപ്പെടുത്തലിന്റെ ഭാഗമായി…
Category: AMERICA
സിറിയയില്‍ യു എസ് സൈനികരുടെ മരണത്തിന് പ്രതികാരം ചെയ്തു; ഐസിസ് കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തി
രണ്ട് അമേരിക്കൻ സൈനികരുടെ മരണത്തിന് പ്രതികാരമായി സിറിയയിലെ ഐഎസ് കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക വ്യോമാക്രമണം നടത്തി. ഓപ്പറേഷൻ ഹോക്കി സ്‌ട്രൈക്കുകൾ നിരവധി ഭീകര ഒളിത്താവളങ്ങൾ നശിപ്പിക്കുകയും തുടർ നടപടികളുടെ സാധ്യതയെക്കുറിച്ചുള്ള സൂചന നൽകുകയും ചെയ്തു. മധ്യ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച അമേരിക്ക വൻ വ്യോമാക്രമണം നടത്തി. അടുത്തിടെ യുഎസ് സൈനികർ കൊല്ലപ്പെട്ട സംഭവത്തിനു മറുപടിയായാണ് ഈ ആക്രമണങ്ങൾ. ഐഎസ് ശൃംഖലയെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണങ്ങൾ നടത്തിയതെന്ന് യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു. “ഓപ്പറേഷൻ ഹോക്കി സ്ട്രൈക്ക്” എന്ന പേരിലാണ് സൈനിക നടപടി നടത്തിയതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു. ഐഎസ് ഭീകരരേയും അവരുടെ അടിസ്ഥാന സൗകര്യങ്ങളെയും ആയുധ ഡിപ്പോകളെയും ലക്ഷ്യമിട്ടായിരുന്നു നടപടിയെന്ന് അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ സൈനിക നടപടി സ്വീകരിക്കുമെന്ന് ഹെഗ്‌സെത്ത് സൂചന നൽകി. ഈ…
“അച്ചോ, അച്ചനിതു വാങ്ങേണ്ട!” (ഉമ്മൻ കാപ്പിൽ)
വിളവെടുപ്പിനപ്പുറം: സസ്യങ്ങളെയും വൃക്ഷങ്ങളെയും അതിയായി സ്നേഹിച്ചിരുന്ന ഒരു വൈദികൻ ഒരു ദിവസം രാവിലെ അയൽപക്കത്തെ ഒരു ചെറിയ നഴ്സറിയിലേക്ക് നടന്നു. തൈകളുടെ നിരകൾക്കിടയിൽ അലഞ്ഞു നടന്ന അദ്ദേഹം ഒരു ചെറിയ ഫലവൃക്ഷ തൈ കണ്ട് അടുത്ത് ചെന്നു. അതിന്റെ ഇളം ശാഖകളും പുതിയ ഇലകളും അദ്ദേഹത്തെ ഒന്ന് ഉണർത്തി. ഒരുപക്ഷേ പ്രതീക്ഷ, ഒരുപക്ഷേ ശീലം! അങ്ങനെ അദ്ദേഹം അത് കരുതലോടെ ഉയർത്തി പണം കൊടുക്കാനായി കൗണ്ടറിലേക്ക് കൊണ്ടുപോയി. വില അന്വേഷിച്ചപ്പോൾ കടയുടമ അദ്ദേഹത്തെയും ആ ഫല വൃക്ഷത്തൈയും ഒന്ന് നോക്കി. മുന്നിൽ നിൽക്കുന്ന ആൾ സുപരിചിതനും ആദരണീയനുമായ ഒരു പുരോഹിതൻ. പ്രായം എൺപതിനു മുകളിൽ. ഈ ചെടി വിറ്റാൽ അല്പം പണം ലഭിക്കും. എങ്കിലും അല്പം മടിയോടെ അയാൾ പറഞ്ഞു: “അച്ചോ, അച്ചനിതു വാങ്ങേണ്ടാ!” വൈദികൻ അല്പം അമ്പരന്നു. ആദ്യമായിട്ടാണ് ഒരു കടക്കാരൻ വാങ്ങരുത് എന്ന് പറയുന്നത്.…
ക്രിസ്മസ് ആശംസകൾ (ലേഖനം): ജയൻ വർഗീസ്
രണ്ടായിരം സംവത്സരങ്ങളുടെ സുദീർഘമായ കാലഘട്ടം ഓരോ ഡിസംബറിലും ആവർത്തിക്കപ്പെടുന്ന പ്രതീക്ഷകളുടെ ഒരു ജന്മോത്സവം.. ഡിസംബർ പിറക്കുന്നതോടെ പടിഞ്ഞാറൻ നാടുകൾ ഈ പ്രതീക്ഷയുടെ ഉത്സവത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുകയായി. ഇന്നിപ്പോൾ പടിഞ്ഞാറിന്റെ ഈ ഉത്സവം ലോകംഏറ്റെടുക്കുകയും ലോകമാസകലം ആഘോഷിക്കപ്പെടുന്ന ഒരുത്സവമായി മാറുകയും ചെയ്തു. ജനജീവിതത്തിൽപുത്തൻ പ്രതീക്ഷയുടെ നിറ ദീപങ്ങൾ തെളിയിക്കുന്ന ഈ ഉത്സവം പുതു വർഷത്തിലേക്കുള്ള ചവിട്ടുപടിയായി വർത്തിച്ചുകൊണ്ട് ഇന്നിനെക്കാൾ മെച്ചപ്പെട്ട ഒരു നാളെ എന്ന മനുഷ്യരാശിയുടെ സ്വപ്നത്തിനു താങ്ങും തണലുമായി നിൽക്കുന്നു.. സമൂഹമായി ജീവിക്കുന്നതിനുള്ള പരിശീലനം ജന്മ വാസനയായി നേടിയെടുത്ത മനുഷ്യ വർഗ്ഗം അടുത്ത ഒരു വർഷത്തേക്കുള്ള മാനസികമായ പ്രവർത്തണോർജ്ജം നേടിയെടുക്കുന്നത് ഡിസംബർ മാസത്തിലെ ഈ പ്രതീക്ഷയുടെ ഉത്സവത്തിൽ നിന്നാണെന്നു പറഞ്ഞാൽ അത്അംഗീകരിക്കുന്നവരായിരിക്കും ലോക ജനതയിലെ മഹാ ഭൂരിപക്ഷവും എന്നതാണ് സത്യം. ക്രിസ്തു ജനിച്ചതിനും ജീവിച്ചതിനും തെളിവില്ലെന്ന് വാദിക്കുന്ന ഭൗതിക വാദികൾക്ക് പോലും പ്രത്യക്ഷമായൊ പരോക്ഷമായോ ഈ പ്രതീക്ഷയുടെ…
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
ആൽബനി (ന്യൂയോർക്ക്) : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 25-ാമത് വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ആൽബനിയിലെ സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ തുടക്കം കുറിച്ചു. 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് പ്രമേയ വിഷയം. കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി ന്യൂയോർക് ആൽബനിയിലെ സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി & യൂത്ത് കോൺഫറൻസ് ടീം സന്ദർശനം നടത്തി. കോൺഫറൻസ് കോർഡിനേറ്റർ സെന്റ് പോൾസ് ദേവാലയ വികാരി ഫാ. അലക്സ് കെ. ജോയ് ടീമിനെ സ്വാഗതം ചെയ്തുകൊണ്ട് അവരുടെ സമർപ്പണബോധത്തെ പ്രകീർത്തിച്ചു സംസാരിക്കുകയും ഇടവകയിലെ വിശ്വാസികളോട് കോൺഫറൻസിന് പരിപൂർണ പിന്തുണ നൽകി വൻ വിജയമാക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്‌തു. ട്രഷറർ ജോൺ താമരവേലിൽ മുൻ വർഷങ്ങളിലെ ശക്തമായ…
ഡാളസ് സി.എസ്.ഐ സഭയുടെ ക്രിസ്മസ് കരോൾ സർവീസ് ഞായറാഴ്ച
ഡാളസ്: സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസിന്റെ ഈ വർഷത്തെ ക്രിസ്മസ് കരോൾ സർവീസ് ഡിസംബർ 21 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. ‘ക്രിസ്മസ് കരോൾ 2025’ എന്ന് പേരിട്ടിരിക്കുന്ന ഈ ശുശ്രൂഷയിൽ വൈവിധ്യമാർന്ന കരോൾ ഗാനങ്ങളും ക്രിസ്മസ് സന്ദേശവും ഉണ്ടായിരിക്കും. സെഹിയോൻ മാർത്തോമ്മാ ചർച്ച് വികാരി റവ . റോബിൻ വർഗീസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നൽകും. ഇടവക വികാരി റവ റെജീവ് സുഗു ചടങ്ങുകൾക്ക് നേതൃത്വം നൽകും. സഭയിലെ ക്വയർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ക്രിസ്മസ് ഗാനങ്ങൾ ഈ വർഷത്തെ കരോൾ സർവീസിന്റെ പ്രധാന ആകർഷണമായിരിക്കും. വിശ്വാസികൾക്കും സുഹൃത്തുക്കൾക്കും ഈ അനുഗൃഹീത ശുശ്രൂഷയിലേക്ക് സ്വാഗതമെന്ന് ഭാരവാഹികൾ അറിയിച്ചു.
നടന്‍ ശ്രീനിവാസന്റെ (69) ദേഹ വിയോഗത്തിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി
ന്യൂയോർക്ക്: ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിക്കുകയും പ്രേക്ഷക മനസ്സുകളെ കൂടെ കൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അമൂല്യ പ്രതിഭയുടെ ഉടമയായിരുന്നു പരേതനായ ശ്രീനിവാസൻ. തിരക്കിട്ട ജോലിത്തിരക്കിനിടയിൽ അൽപനേരം ഉള്ളു തുറന്നു ചിരിക്കാനും ചിന്തിപ്പിക്കാനും ശ്രീനിവാസൻ അഭിനയിച്ചിട്ടുള്ള സിനിമകൾ നൽകിയ സംഭാവനകൾ പ്രവാസി മലയാളി സാമൂഹം നന്ദിയോട് എന്നെന്നും സ്മരിക്കുമെന്നു അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി തോമസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു. പരേതന്റെ ദേഹ വിയോഗത്തിൽ ദുഃഖതരായിരിക്കുന്ന കുടുംബങ്ങൾക്കും ബന്ധു മാത്രിധികൾക്കും ഈശ്വരൻ ആശ്വാസം നൽകട്ടെ എന്നും അനുശോചന കറുപ്പിൽ അറിയിച്ചു. സെക്രട്ടറി ജോ ചെറുകര, ന്യൂയോർക്ക് ജനറൽ സെക്രട്ടറി AMWA
പാർക്കിംഗ് തകരാർ: 2.7 ലക്ഷം ഫോർഡ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു
മിഷിഗൺ: പാർക്കിംഗ് സംവിധാനത്തിലെ ഗുരുതരമായ സാങ്കേതിക തകരാർ പരിഹരിക്കുന്നതിനായി 2,70,000-ത്തിലധികം ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് തിരിച്ചുവിളിക്കുന്നു. വാഹനം പാർക്കിംഗ് മോഡിലേക്ക് മാറ്റിയാലും കൃത്യമായി ലോക്ക് ആകാത്തതിനാൽ വാഹനം തനിയെ ഉരുണ്ടുനീങ്ങാൻ സാധ്യതയുണ്ടെന്ന കണ്ടെത്തെലിനെ തുടർന്നാണ് ഈ നടപടി. 2022-2026 കാലയളവിലെ F-150 ലൈറ്റ്‌നിംഗ് (F-150 Lightning), 2024-2026 മോഡൽ മസ്റ്റാംഗ് മാക്-ഇ (Mustang Mach-E), 2025-2026 മോഡൽ മാവെറിക് (Maverick) എന്നീ വാഹനങ്ങളെയാണ് പ്രധാനമായും ഈ പ്രശ്നം ബാധിച്ചിരിക്കുന്നത്. വാഹനത്തിലെ ഇന്റഗ്രേറ്റഡ് പാർക്ക് മോഡ്യൂളിലെ (Integrated Park Module) സോഫ്റ്റ്‌വെയർ തകരാറാണ് വില്ലൻ. ഡ്രൈവർ പാർക്കിംഗ് ഗിയറിലേക്ക് മാറ്റിയാലും ചിലപ്പോൾ വാഹനം സുരക്ഷിതമായി ലോക്ക് ആകില്ല. ഈ തകരാർ പരിഹരിക്കുന്നതിനായി സൗജന്യമായി സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്തു നൽകുമെന്ന് ഫോർഡ് അറിയിച്ചു. ഡീലർഷിപ്പുകൾ വഴിയോ റിമോട്ട് അപ്‌ഡേറ്റ് വഴിയോ ഇത് ലഭ്യമാക്കും. വാഹനം…
കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ജനുവരി 10-ന് തുടക്കം
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ 50-ാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ്-പുതുവത്സര പരിപാടികൾക്കും ജനുവരി 10-ന് തുടക്കമാകും. ഗാർലൻഡിലെ എം.ജി.എം ഓഡിറ്റോറിയത്തിൽ വെച്ച് വൈകുന്നേരം 6 മണി മുതൽ 8:30 വരെയാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.ചടങ്ങിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷിജു അബ്രഹാമിന്റെ നേത്ര്വത്വത്തിലുള്ള പുതിയ ഭരണസമിതി ചുമതലയേൽക്കും ഇന്ത്യൻ കായികരംഗത്തെ ഇതിഹാസ ദമ്പതികളായ പത്മശ്രീ ഷൈനി വിത്സനും വിത്സൻ ചെറിയാനുമാണ് ഈ ആഘോഷ പരിപാടികളിലെ മുഖ്യാതിഥികൾ. ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ ഷൈനി വിത്സനും, മുൻ അന്താരാഷ്ട്ര നീന്തൽ താരവും അർജുന അവാർഡ് ജേതാവുമായ വിത്സൻ ചെറിയാനും പങ്കെടുക്കുന്നത് സുവർണ്ണ ജൂബിലി വർഷത്തിന് ഏറെ മാറ്റുകൂട്ടുമെന്നു പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ പറഞ്ഞു ആര്ട്ട് ഡയറക്ടർ സുബി ഫിലിപ്പ് ,ട്രഷറർ ദീപക് നായർ എന്നിവരുടെ നേത്ര്വത്വത്തിൽ ഡാളസ്സിലെ വിവിധ കലാ സാംസ്കാരിക സംഘടനകൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ, കരോൾ…
ഷിക്കാഗോ സീറോ മലബാർ രജത ജൂബിലി കൺവൻഷൻ: ഹൂസ്റ്റൺ സെൻ്റ് ജോസഫ് ഫൊറോനായിൽ ആവേശകരമായ കിക്കോഫ്
ഹൂസ്റ്റൺ: അമേരിക്കയിലെ സീറോ മലബാർ രൂപതയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈയിൽ ഷിക്കാഗോയിൽ നടക്കാനിരിക്കുന്ന ദേശീയ കൺവെൻഷൻ്റെ രജിസ്ട്രേഷൻ നടപടികൾക്ക് ഹൂസ്റ്റൺ സെൻ്റ് ജോസഫ് സീറോ മലബാർ കാത്തലിക് ഫൊറോനായിൽ ഉജ്ജ്വല തുടക്കം കുറിച്ചു. സഭയുടെ സിൽവർ ജൂബിലി വർഷത്തിൽ വിശ്വാസികളെ ഒന്നിപ്പിക്കുന്ന ഈ മഹാസംഗമത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിനും രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി എത്തിയ കൺവെൻഷൻ പ്രതിനിധികളെ വലിയ ആവേശത്തോടെയാണ് ഇടവക സമൂഹം സ്വീകരിച്ചത്. വിപുലമായ ഒരുക്കങ്ങളുമായി കൺവെൻഷൻ ടീം: രൂപതാ പ്രോക്യുറേറ്ററും ഇടവകയുടെ മുൻ വികാരിയുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കലിൻ്റെ നേതൃത്വത്തിലുള്ള കൺവെൻഷൻ ടീമിന് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ, അസിസ്റ്റൻ്റ് വികാരി ഫാ. ജോർജ് പാറയിൽ എന്നിവർ ചേർന്ന് ഊഷ്മളമായ വരവേൽപ്പ് നൽകി. 2019-ൽ ഹൂസ്റ്റണിൽ വിജയകരമായി നടന്ന കൺവെൻഷൻ്റെ കൺവീനറും വിജയശില്പിയും കൂടിയായിരുന്ന ഫാ. കുര്യൻ നെടുവേലിചാലുങ്കൽ ചിക്കാഗോ കൺവെൻഷൻ്റെ…
