ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2024 സെപ്റ്റംബർ 21 ശനിയാഴ്ച

ഹൂസ്റ്റൺ: ലവ് റ്റു ഷെയർ ഫൗണ്ടേഷൻ്റെ (Love to Share Foundation America) ആഭിമുഖ്യത്തിൽ വർഷംതോറും തുടർച്ചയായി നടത്തിവരുന്ന ഫ്രീ ഹെൽത്ത് ഫെയർ പന്ത്രണ്ടാം വർഷമായ ഇത്തവണയും ഡോ. ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ ക്ലിനിക്/ ന്യൂ ലൈഫ് പ്ലാസയിൽ വെച്ച് (3945, CR 58, മാൻവെൽ, ടെക്സാസ് -77578 ) പ്രമുഖ ആശുപത്രികളുടെയും ഫാർമസികളുടെയും മറ്റു ചില മുഖ്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ്. 2024 സെപ്റ്റംബർ 21 ന് ശനിയാഴ്ച്ച രാവിലെ 8 മണി മുതൽ 12 മണി വരെയാണ് ഹെൽത്ത് ഫെയർ. ഇത്തവണ ഹെൽത്ത് ഫെയറിനോടൊപ്പം സൗജന്യ ‘ബ്രെസ്റ് കാൻസർ സ്ക്രീനിംഗ് കൂടി ഉണ്ടായിരിക്കുന്നതാണ് മെഡിക്കൽ പരിശോധനയിൽ, ഇകെജി, തൈറോയിഡ് അൾട്രാസൗണ്ട്, മാമ്മോഗ്രാം (റജിസ്ട്രേഷൻ ഉള്ളവർക്ക് മാത്രം), കാഴ്ച, കേഴ്വി, ഡെന്റൽ തുടങ്ങിയ 20 ലേറെ ഇനങ്ങൾ ഉൾപ്പെടുന്നതാണ്. ആദ്യമെത്തുന്ന 100 പേർക്ക്…

ഡാലസിൽ ബ്രദർ സുരേഷ് ബാബുവിന്റെ വചനപ്രഘോഷണം സെപ്റ്റ :13 14 15 തീയതികളിൽ

ഡാലസ് :ഡാലസ് സിയോൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 13 14 15 തീയതികളിൽ   സംഘടിപ്പിക്കുന്ന പ്രത്യേക സുവി ശേഷ യോഗങ്ങളിൽ കൺവെൻഷൻ പ്രാസംഗികനായ ബ്രദർ സുരേഷ് ബാബു വചനശുശ്രൂഷ നിർവഹിക്കുന്നു. ഇതിനോട് അനുബന്ധിച്ച് നടക്കുന്ന ഗാന ശുശ്രൂഷയ്ക്ക് അനുഗ്രഹീത ഗായകനായ ഡോ:ടോം ഫിലിപ്പ് നേത്ര്വത്വം നൽകും സെപ്റ്റംബർ 13 14 തീയതികളിൽ വൈകിട്ട് ഏഴിനും 15 ഞായറാഴ്ച രാവിലെ 9 നും ആണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത് ഈ യോഗങ്ങളിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു തായി സംഘാടകർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് ജസ്റ്റിൻ സിബു: 480 737 0044  ബൈജു  ഡാനിയേൽ:972 345 3877 (ZION Church 1620 E Arapaho Rd, Richardson, TX 75081)

മല്ലപ്പള്ളി സംഗമത്തിന്റെ ഓണാഘോഷവും കുടുംബ സംഗമവും ശനിയാഴ്ച

ഹൂസ്റ്റൺ: ഹ്യൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വർഷത്തെ ഓണാഘോഷവും കുടുംബ സംഗമവും വിപുലമായ പരിപാടികളുടെ നടത്തപ്പെടുന്നു. സെപ്റ്റംബർ 14 ശനിയാഴ്ച സ്റ്റാഫോഡിലെ “Prompt Real estate office,920 Murphy Road Stafford” ഹാളിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഹൂസ്റ്റണിലെ മലയാളികളായ ഇലക്റ്റഡ് ലെ ഓഫീഷ്യൽസ് മുഖ്യ അതിഥികൾ ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു . രാവിലെ 11ന് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികൾ വിപുലമായ ഓണസദ്യയോട് കൂടി സമാപിക്കും. മല്ലപ്പള്ളി സംഗമത്തിന്റെ നാളിതുവരെ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ വളരെ ശ്രദ്ധേയമാണ്, സംഗമത്തിന്റെ കാരുണ്യ സ്പർശമായി കഴിഞ്ഞകാലങ്ങളിൽ ഇതുവരെ ആറ് വിദ്യാർഥികളെ ബിഎസ്സി നേഴ്സിങ് പഠിപ്പിക്കുവാൻ കഴിഞ്ഞു. ഇപ്പോഴും ഒരു വിദ്യാർഥിയെ ബിഎസ്‌സി നേഴ്സിങ് പഠിപ്പിച്ചു കൊണ്ടിരിക്കുകയുമാണെന്ന് എന്ന് പ്രസിഡണ്ട് ചാക്കോ നൈനാൻ സെക്രട്ടറി റസ്ലി മാത്യു ട്രഷറർ സെന്നി ഉമ്മൻ എന്നിവർ അറിയിച്ചു മല്ലപ്പള്ളി സംഗമത്തിന്റെ…

9/11 സ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു ബൈഡൻ, ഹാരിസ് എന്നിവരോടൊപ്പം ട്രംപും

ന്യൂയോർക്ക് :സെപ്റ്റംബർ 11-ന് സിറ്റിയിലെ മെമ്മോറിയൽ പ്ലാസയിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ബൈഡൻ, വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ്, സെന. ചക്ക് ഷുമർ (ഡി-എൻവൈ), മുൻ എൻവൈസി മേയർ മൈക്കൽ ബ്ലൂംബെർഗ് എന്നിവരോടൊപ്പം മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിൻ്റെ പങ്കാളിയായ ജെഡി വാൻസും ആദരാഞ്ജലികൾ അർപ്പിച്ചു. 2001 സെപ്റ്റംബർ 11-ന് ഭീകരാക്രമണത്തിൻ്റെ 23-ാം വാർഷികം. ട്രംപും ഹാരിസും ഹസ്തദാനം ചെയ്യുന്നതും സംസാരിക്കുന്നതും പരിപാടിയിൽ നിന്നുള്ള വീഡിയോ കാണിക്കുന്നു. “ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു!”, “ഡൊണാൾഡ്!”, “ഞങ്ങൾക്ക് നിങ്ങളെ വേണം!”ജനക്കൂട്ടത്തിൽ ചിലർ 45-ാമത് പ്രസിഡൻ്റിനെ അനുകൂലിച്ചു സംസാരിക്കുന്നതും കാണാമായിരുന്നു. “ആഭ്യന്തരയുദ്ധത്തിനു ശേഷമുള്ള ജനാധിപത്യത്തിന് നേരെയുള്ള ഏറ്റവും മോശമായ ആക്രമണം” ജനുവരി 6 ആണെന്ന് വാദിച്ചതിന് ഹാരിസ് വിമർശിക്കപ്പെട്ടത്തിനു ശേഷം ആദ്യത്തെ, ഒരുപക്ഷേ ഏക സംവാദത്തിൽ ട്രംപും ഹാരിസും നേർക്കുനേർ ചെന്ന് ഒരു ദിവസത്തിന് ശേഷമാണ് ഈ ഒത്തുചേരൽ എന്നത്…

ഹാരിസ്-ട്രം‌പ് സം‌വാദം: ട്രം‌പിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ തൊടുത്തുവിട്ട് കമലാ ഹാരിസ്

വാഷിംഗ്ടൺ: ഗർഭച്ഛിദ്രം, അനധികൃത കുടിയേറ്റം, ഉക്രെയ്നിലെയും ഗാസയിലെയും സംഘർഷങ്ങൾ എന്നിവയുൾപ്പെടെ നിരവധി വിവാദ വിഷയങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരായ രണ്ടാമത്തെ പ്രസിഡൻ്റ് സംവാദത്തിൽ വൈസ് പ്രസിഡൻ്റ് കമല ഹാരിസ് മികച്ച പ്രകടനം നടത്തി. ചൊവ്വാഴ്ച ഫിലാഡൽഫിയയിൽ എബിസി ന്യൂസ് ആതിഥേയത്വം വഹിച്ച സംവാദം, ട്രംപ് വ്യക്തമായ മറുപടി നല്‍കാന്‍ ബുദ്ധിമുട്ടുകയും പലപ്പോഴും കമലാ ഹാരിസിനെ ആക്രമിക്കുന്നതിൽ കൂടുതൽ താൽപ്പര്യം കാണിക്കുകയും ചെയ്തപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഹാരിസിൻ്റെ കഴിവ് പ്രകടമാക്കി. ഹാരിസ് ട്രംപിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് തൊടുത്തുവിട്ടത്. ഒന്നിലധികം തവണ അദ്ദേഹത്തെ “നാണക്കേട്” എന്നും വിളിച്ചു. രണ്ട് സ്ഥാനാർത്ഥികളുടെ നിലപാടുകളും പ്രധാന ദേശീയ അന്തർദേശീയ വിഷയങ്ങളോടുള്ള അവരുടെ സമീപനവും തമ്മിലുള്ള കടുത്ത വൈരുദ്ധ്യത്തെ സംവാദം എടുത്തുകാണിച്ചു. വിവിധ വിഷയങ്ങളിൽ അലയുകയും കുടിയേറ്റവും അന്താരാഷ്ട്ര സംഘർഷങ്ങളും ബൈഡൻ-ഹാരിസ് ഭരണകൂടം കൈകാര്യം ചെയ്യുന്നതിനെ വിമർശിക്കുകയും ചെയ്ത ട്രംപിൻ്റെ…

ചരിത്രത്തെ പുളകം കൊള്ളിച്ച അമ്പത്തിമൂന്ന് വർഷങ്ങൾ

എറണാകുളം ബോട്ടുജെട്ടിക്ക് സമീപം “അനുഭവങ്ങൾ പാളിച്ചകൾ “എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. ചുറ്റും കൂടി നിൽക്കുന്ന ജനക്കൂട്ടത്തിന്റെ ഇടയിൽ ഗവണ്മെന്റ് ലോ കോളേജിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുമുണ്ട്. കക്ഷിക്ക് സംവിധായകൻ കെ.എസ്. സേതുമാധവനെ ഒന്നു കാണണം. പക്ഷേ സെക്യൂരിറ്റിക്കാർ ഒട്ടും സമ്മതിക്കുന്നില്ല. ഷൂട്ടിംഗിന്റെ മൂന്നാം ദിവസം പയ്യന്റെ ഈ തുടർച്ചയായ നിൽപ്പ് കണ്ട് സെക്യൂരിറ്റിക്കാരന് അല്പം ദയ തോന്നി ആളെ സംവിധായകനെ കാണാൻ അനുവദിച്ചു. താൻ എൽ.എൽ.ബിക്ക് പഠിക്കുകയാണെന്നും സിനിമയിൽ അഭിനയിക്കാൻ വളരെ താല്പര്യമുണ്ടെന്നും പറ്റിയെങ്കിൽ ഈ സിനിമയിൽ തന്നെ ഒരു ചെറിയ റോളെങ്കിലും തരണമെന്നും ഉള്ള പതിവ് ആവശ്യം കേട്ട് സേതുമാധവൻ ചിരിച്ചുകൊണ്ട് പറഞ്ഞു…. “അനിയൻ ആദ്യം പഠിച്ച് നല്ലൊരു വക്കീലാകാൻ നോക്ക്. അതു കഴിഞ്ഞിട്ട് മതി സിനിമാ അഭിനയമൊക്കെ തുടങ്ങാൻ” പെട്ടെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ വന്നു പറഞ്ഞു … “സർ ഷോട്ട് റെഡി ….”…

ആദ്യമായി വോട്ട് ചെയ്യുന്നവർക്ക് പോപ്പ് താരം ടെയ്‌ലർ സ്വിഫ്റ്റിൻ്റെ സന്ദേശം

ഡൊണാൾഡ് ട്രംപിനെതിരായ കമലാ ഹാരിസിൻ്റെ പ്രസിഡൻഷ്യൽ ഡിബേറ്റ് അവസാനിച്ചതിന് പിന്നാലെ ടെയ്‌ലർ സ്വിഫ്റ്റ് കമലാ ഹാരിസിനെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഔദ്യോഗികമായി അംഗീകരിച്ചു. ചൊവ്വാഴ്ച രാത്രി ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, സ്വിഫ്റ്റ് തൻ്റെ തീരുമാനം എടുക്കുന്നതിന് മുമ്പ് സ്ഥാനാർത്ഥികളെ നന്നായി പഠിച്ചു എന്ന് അവകാശപ്പെട്ടു. 2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഞാൻ കമലാ ഹാരിസിനും ടിം വാൾസിനും വോട്ട് ചെയ്യും, സ്വിഫ്റ്റ് എഴുതി. “ഞാൻ @കമലാഹാരിസിന് വോട്ട് ചെയ്യുന്നു, കാരണം അവര്‍ അവകാശങ്ങൾക്കും കാരണങ്ങൾക്കും വേണ്ടി പോരാടുന്നു, അവരെ വിജയിപ്പിക്കാൻ ഒരു യോദ്ധാവ് ആവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.” പോപ്പ് താരം ഹാരിസിനെ “സ്ഥിരതയുള്ള, പ്രതിഭാധനയായ നേതാവ്” എന്ന് പ്രശംസിക്കുകയും അരാജകത്വത്തെക്കാൾ ശാന്തവും സുസ്ഥിരവുമായ നേതൃത്വത്തിന് മുൻഗണന നൽകുകയും ചെയ്തു. “അരാജകത്വമല്ല, ശാന്തതയാൽ നയിക്കപ്പെടുകയാണെങ്കിൽ ഈ രാജ്യത്ത് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു,” സ്വിഫ്റ്റ് കൂട്ടിച്ചേർത്തു.…

“എൻ്റെ മകൻ ഒരു രാക്ഷസനല്ല”: ജോർജിയയിൽ വെടിവെപ്പ് നടത്തി നാലു പേരെ കൊലപ്പെടുത്തിയ കൗമാരക്കാരന്റെ അമ്മ ഇരകളുടെ കുടുംബത്തോട് ക്ഷമാപണം നടത്തി

ജോർജിയ: വിൻഡറിലെ അപാലാച്ചി ഹൈസ്‌കൂളിലുണ്ടായ വെടിവയ്പിൽ നാലുപേരെ കൊലപ്പെടുത്തിയ 14 കാരനായ കോൾട്ട് ഗ്രേയുടെ അമ്മ മാർസി ഗ്രേ ഇരകളുടെ കുടുംബങ്ങളോട് ഹൃദയംഗമമായ മാപ്പ് പറഞ്ഞു. മാധ്യമങ്ങളുമായി പങ്കിട്ട ഒരു കത്തിൽ, ഗ്രേ അഗാധമായ പശ്ചാത്താപം പ്രകടിപ്പിക്കുകയും തൻ്റെ മകൻ ഒരു “രാക്ഷസൻ” അല്ലെന്ന് തറപ്പിച്ചു പറയുകയും ചെയ്തു. “അപാലാച്ചി ഹൈസ്‌കൂളിലെ ദാരുണമായ സംഭവങ്ങളാൽ ബാധിക്കപ്പെട്ടവരുടെ മാതാപിതാക്കളോടും കുടുംബങ്ങളോടും, എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് ഞാൻ ഖേദിക്കുന്നു എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു,” മാർസി ഗ്രേ എഴുതി. രണ്ട് അദ്ധ്യാപകരുടെയും രണ്ട് വിദ്യാർത്ഥികളുടെയും മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനു കാരണമായ വെടിവയ്പ്പിൻ്റെ പശ്ചാത്തലത്തിലാണ് മാര്‍സി ഗ്രേ കത്തെഴുതിയത്. ആക്രമണത്തിന് തൊട്ടുമുമ്പ്, അപകട സൂചന നല്‍കാന്‍ സ്‌കൂളുമായി ബന്ധപ്പെടാന്‍ താൻ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുകള്‍ക്കു ശേഷമാണ് ഗ്രേയുടെ കത്ത്. വെടിവയ്പ്പിന് ഉത്തരവാദി കോൾട്ട് ഗ്രേ ആണെന്ന് അധികാരികൾ ആരോപിക്കുന്നു.…

ആസൂത്രണത്തിലും ആവിഷ്‌ക്കരണത്തിലും ശ്രദ്ധ നേടി എകെഎംജി കണ്‍വന്‍ഷന്‍

സാന്‍ഡിയാഗോ: അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജിയുടെ (അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്) 45 ാം വാര്‍ഷിക സമ്മേളനം അതുല്ല്യമായ അനുഭവം നല്‍കിയാണ് സാന്‍ ഡിയാഗോയില്‍ അരങ്ങേറിയത്. മികച്ച ആസൂത്രണം, മെച്ചപ്പെട്ട വിഭവങ്ങള്‍, മികവാര്‍ന്ന അവതരണം. എല്ലാ അര്‍ത്ഥത്തിലും കണ്‍വന്‍ഷന്‍ സംഘടനയുടെ ശക്തിയും പ്രസക്തിയും വിളിച്ചു പറയുന്നതതായി. അമേരിക്കയിലും കാനഡയില്‍നിന്നുമായി 500ല്‍ അധികം ഡോക്ടര്‍മാരാണ് മൂന്നു ദിവസത്തെ കണ്‍വന്‍ഷനില്‍ ഒത്തുചേര്‍ന്നത്. പ്രസിഡന്റ് ഡോ സിന്ധു പിള്ള, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ രവിരാഘവന്‍, സാന്‍ ഡിയാഗോ ഡിസ്ട്രിക് അറ്റോര്‍ണി് സമ്മര്‍ സ്റ്റീഫന്‍, മുന്‍ സാരഥികളായിരുന്ന ഡോ.രാധാ മേനോന്‍, ഡോ.ജോര്‍ജ്ജ് തോമസ്, ഡോ.ഇനാസ് ഇനാസ്, ഡോ.രവീന്ദ്ര നാഥന്‍, ഡോ.റാം തിനക്കല്‍, ഡോ.വെങ്കിട് അയ്യര്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിച്ചതോടെയാണ് പരിപാടികള്‍ തുടങ്ങിയത്. ഘോഷയാത്ര, സമുദ്ര കപ്പലിലെ ഡിന്നര്‍, ഓണസദ്യ, യോഗ സെഷനുകള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ഫോറങ്ങള്‍, ബിസിനസ് സംവാദങ്ങള്‍,…

ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറം പെഴ്സണ്‍ ഓഫ് ദി ഈയര്‍ അവാര്‍ഡ് ഡൊമിനിക് അജിത്ത് ജോണിക്ക്

ഫിലഡല്‍ഫിയ: ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ കേരളാ ഫോറത്തിന്റെ സംയുക്ത ഓണാഘോഷ വേദിയില്‍ അമേരിക്കന്‍ മലയാളികളില്‍ സാമൂഹിക, സാംസ്‌ക്കാരിക, വിദ്യാഭ്യാസ രംഗത്ത് പുലര്‍ത്തിയ മികവിന് ഡൊമിനിക് അജിത്ത് ജോണിനെ പെഴ്സണ്‍ ഓഫ് ദി ഈയര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. പ്രശസ്ത സിനിമാ താരവും, സാംസ്‌ക്കാരിക പ്രവര്‍ത്തകയും, സ്ത്രീപക്ഷ സിനിമാ വക്താവും കേരളാ ഫോറത്തിന്റെ ഓണാഘോഷത്തിലെ മുഖ്യ അതിഥി ശ്വേത മേനോനും കേരളാ ഫോറം ചെയര്‍മാന്‍ അഭിലാഷ് ജോണും ചേര്‍ന്നാണ് അവാര്‍ഡ് സമ്മാനിച്ചത്. ഇരുപത്തിയൊന്ന് വര്‍ഷം പിന്നിടുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഇതിനോടകം സംയുക്ത ഓണാഘോഷത്തിലുടെയും കേരള ദിനാഘോഷത്തിലുടെയും അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സവിശേഷ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ വിശിഷ്ടമായ അവാര്‍ഡിന് അമേരിക്കയിലെ മലയാളി സമൂഹത്തിലെ പ്രഗത്ഭരായ നിരവധി വ്യക്തികളില്‍ നിന്നും നോമിനേഷന്‍ ലഭിച്ചിരുന്നു. ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാനും, മുന്‍ ചെയര്‍മാന്മാരുമടങ്ങിയ സമതിയാണ് പെഴ്സണ്‍…