(‘പാടുന്നുപാഴ്മുളം തണ്ട് പോലെ ‘ എന്ന അനുഭവക്കുറിപ്പുകളിൽ നിന്ന്) എന്റെ അപ്പന് നല്ല സുഖമില്ല എന്ന വിവരം അനുജൻ വിളിച്ചു പറഞ്ഞു. തൊണ്ണൂറ്റി ആറ് വയസിലും ശാരീരികഅവശതകൾ അവഗണിച്ച് നല്ല മാനസിക ആരോഗ്യത്തോടെ ജീവിക്കുകയായിരുന്നു അപ്പൻ. അടുത്ത കാലംവരെ വടി കുത്തിപ്പിടിച്ച് മുകളിലെ വീട്ടിൽ ( ഞങ്ങളുടെ ) എത്തി അവിടുത്തെ പോരായ്‌മകൾ നോക്കിനടത്തുമായിരുന്നു അപ്പൻ. അമ്മയുടെ മരണത്തിനു ശേഷമാണ് വടി ഉപേക്ഷിച്ച് റോയി ഇവിടെ നിന്ന് കൊണ്ട്കൊടുത്ത വാക്കറിൽ നടക്കാൻ തുടങ്ങിയത്. അതോടെ അധികവും താഴത്തെ ( ബേബിയുടെ ) വീട്ടിൽതന്നെയായി ഇരിപ്പും, കിടപ്പും. വാക്കറിന്റെ സഹായത്തോടെ അല്പമൊക്കെ നടക്കുവാൻ സാധിക്കുന്ന നിലയിൽആയിരുന്നു അപ്പൻ. പെട്ടെന്ന് ഒരു നെഞ്ചു വേദന അനുഭവപ്പെട്ടു എന്നും, ആശുപത്രിയിൽ കൊണ്ട് പോയി എന്നുമാണ് അനുജൻവിളിച്ചു പറഞ്ഞത്. പരിശോധനയിൽ ഹാർട്ട് വീക്ക് ആയിക്കൊണ്ടിരിക്കുകയാണെന്നും, കൂടുതൽകാർഡിയോളജി സൗകര്യങ്ങൾ ഉള്ള സ്ഥലത്തേക്ക് മാറ്റുന്നതാണ് നല്ലത്…
Category: AMERICA
കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഫാദേഴ്സ്ഡേ ആഘോഷിച്ചു
ഡാളസ്: കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തോലിക്കാ പള്ളിയില്‍ ജൂണ്‍ 16ാം തീയതി ഞായറാഴ്ച പിതാക്കന്‍മാരുടെ ദിനം ആഘോഷപൂര്‍വ്വം നടത്തുകയുണ്ടായി. അമേരിക്കയിലെ വാഷിംഗ്ടണില്‍ 1910 ലാണ് ആദ്യത്തെ ഫാദേഴ്സ്ഡേ ആഘോഷിച്ചത്. ഒരോ വ്യക്തിയുടെയും ജീവിതത്തില്‍ പൂര്‍ണ്ണത കൈവരിക്കുന്നതില്‍ ഒരു പിതാവ് ഏറ്റെടുക്കുന്ന യാത്രകളുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്നതാണ് ഓരോ പിത്യ ദിനവും. ജീസസ് ക്രൈസ്റ്റ് സ്വന്തം പിതാവായ ദൈവത്തിന് കൊടുത്ത നന്ദി, സ്നേേഹം അതൊക്കെ മാത്യകയായി എടുക്കേണ്ട ഒരു ദിനം കൂടിയാണ് ഫാദേഴ്സ്ഡേ. ഞായറാഴ്ച രാവിലെ ഒന്‍മ്പതു മണിയുടെ പരിശുദ്ധ കുര്‍ബ്ബാനക്കു ശേഷം ഫാദര്‍ ജിമ്മി എടക്കുളത്തില്‍ പ്രത്യേകമായി എല്ലാ പിതാക്കമാരെ ആശംസിക്കുകയും ദൈവം ഏല്‍പ്പിച്ചിരിക്കുന്ന പിത്യത്വം ഏറ്റവും ഭംഗിയായി ദൈവം ആഗ്രഹിക്കുന്ന വിധത്തില്‍ നിര്‍വ്വഹിക്കാന്‍ ഇവരെ ശക്തരാക്കണമേ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയുടെ അപ്പന്‍, പള്ളിയിലെ മുതിര്‍ന്ന അപ്പന്‍, പിന്നെ കൂടുതല്‍…
സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് വ്യവസായ സംരംഭക സെമിനാർ ശ്രദ്ധേയമായി
ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ (SIUCC) ആഭിമുഖ്യത്തിൽ നടത്തിയ വ്യവസായ സംരംഭക സെമിനാർ സംരംഭക പങ്കാളിത്തം കൊണ്ടും ഇൻഷുറൻസ് രംഗത്ത് ദീർഘവർഷങ്ങളുടെ അനുഭവ സമ്പത്തും പരിചയ സമ്പന്നനുമായ പ്രമുഖ ഇൻഷുറൻസ് ബ്രോക്കർ ജോർജ് ജോസഫിന്റെ ക്ലാസുകൾ കൊണ്ടും ശ്രദ്ധേയമായി മാറി. സംഘടനയുടെ കോർപ്പറേറ്റ് ഓഫീസായ സ്റ്റാഫോഡിലുള്ള ചേംബർ ഹാളിലാണ് ബിസിനസ്സ് ഉടമകൾക്കുള്ള ബിസിനസ് സെമിനാർ സംഘടിപ്പിച്ചത് . ജൂൺ 9 ന് ഞായറാഴ്ച വൈകുന്നേരം നടത്തിയ സെമിനാറിൽ നിലവിൽ ബിസിനസ് സംരംഭകരും ബിസിനസ് നടത്തുവാൻ താല്പര്യവുമുള്ള 60 ൽ പരമാളുകൾ പങ്കെടുത്തു. രണ്ടു മണിക്കൂർ നീണ്ടുനിന്ന സെമിനാറിൽ പങ്കെടുത്തവരുടെ എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകി ജോർജ് സെമിനാറിന് മികവ് പകർന്നു . ചേംബർ പ്രസിഡണ്ട് സഖറിയ കോശി അദ്ധ്യക്ഷത വഹിച്ചു വന്നു ചേർന്ന ഏവരെയും സ്വാഗതം ചെയ്തു. ജനങ്ങൾക്കു ഉപകാരപ്രദമായ നിരവധി…
മിഷിഗൺ വിനോദ കേന്ദ്രത്തിൽ 2 കുട്ടികൾ ഉൾപ്പെടെ 8 പേർക്ക് വെടിയേറ്റു; വെടിവെച്ച പ്രതി ആത്മഹത്യ ചെയ്തതായി പോലീസ്
റോച്ചസ്റ്റർ ഹിൽസ്(മിഷിഗൺ) ശനിയാഴ്ച ഉച്ചതിരിഞ്ഞ് റോച്ചസ്റ്റർ ഹിൽസ് സ്പ്ലാഷ്പാഡിൽ എട്ട് പേരെ വെടിവെച്ചുകൊന്ന പ്രതി ആത്മഹത്യ ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. ബ്രൂക്ക്‌ലാൻഡ്‌സ് സ്‌പ്ലാഷ്‌പാഡിൽ വൈകുന്നേരം 5:11 നാണു വെടിവെപ്പാരംഭിച്ചതെന്നും സംശയിക്കുന്നയാൾ ഒരു കാറിൽ നിന്ന് ഇറങ്ങി, ആബർണിനും ജോൺ ആർക്കും സമീപം സ്ഥിതിചെയ്യുന്ന സ്പ്ലാഷ്പാഡിൽ വെടിവയ്ക്കാൻ തുടങ്ങി.വെടിയേറ്റവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് 8 വയസ്സാണ്, കൂടാതെ മറ്റൊരു കുട്ടിക്കുകൂടെ വെടിയേറ്റതായി ഓക്‌ലാൻഡ് കൗണ്ടി ഷെരീഫ് മൈക്കൽ ബൗച്ചാർഡ് അറിയിച്ചു. ആക്രമണത്തിനിരയായവരെ കുറഞ്ഞത് നാല് ഏരിയാ ആശുപത്രികളെങ്കിലും ചികിത്സിക്കുന്നുണ്ട്. ഡെക്വിൻഡ്രെ എസ്റ്റേറ്റ്‌സ് മൊബൈൽ ഹോം പാർക്കിന് സമീപമുള്ള ഒരു വസതിയിൽ വെടിവച്ചയാൾ ആത്മഹത്യ ചെയ്യുന്നത് വരെ അഞ്ച് മണിക്കൂറോളം ബാരിക്കേഡുകൾ സൃഷ്ടിച്ചു.ഷെരീഫ് പറഞ്ഞു .അന്വേഷണ ഉദ്യോഗസ്ഥർ എത്തിച്ചേർന്നതിനെത്തുടർന്നു പ്രതി സ്വയം വെടിവെച്ചു ആത്മഹത്യചെയ്യുകയായിരുന്നു ഒരു 9 എംഎം പിസ്റ്റളും മൂന്ന് ഒഴിഞ്ഞ മാഗസിനുകളും അന്വേഷകർ കണ്ടെടുത്തു.ഡിറ്റക്ടീവുകളും …
ടി20 ലോക കപ്പ്: അയർലൻഡിനെതിരെ ടോസ് നേടിയ പാക്കിസ്താന്‍ ബൗളിംഗ് തിരഞ്ഞെടുത്തു
ലോഡർഹിൽ (ഫ്ലോറിഡ) ഞായറാഴ്ച ഇവിടെ നടക്കുന്ന ടി20 ലോകകപ്പ് മത്സരത്തിൽ അയർലൻഡിനെതിരെ ടോസ് നേടിയ പാക്കിസ്താന്‍ നായകൻ ബാബർ അസം ബൗളിംഗ് തിരഞ്ഞെടുത്തു. ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയും യുഎസും സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ പാക്കിസ്താനും അയർലൻഡും ഐസിസി ഷോപീസിൽ നിന്ന് പുറത്തായി. ടീമുകൾ പാക്കിസ്താന്‍: മുഹമ്മദ് റിസ്വാൻ (w), സയിം അയൂബ്, ബാബർ അസം (c), ഫഖർ സമാൻ, ഉസ്മാൻ ഖാൻ, ഷദാബ് ഖാൻ, ഇമാദ് വസീം, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, മുഹമ്മദ് ആമിർ. അയർലൻഡ്: പോൾ സ്റ്റെർലിംഗ് (c), ആൻഡ്രൂ ബാൽബിർണി, ലോർക്കൻ ടക്കർ (w), ഹാരി ടെക്ടർ, കർട്ടിസ് കാംഫർ, ജോർജ്ജ് ഡോക്രെൽ, ഗാരെത് ഡെലാനി, മാർക്ക് അഡയർ, ബാരി മക്കാർത്തി, ജോഷ്വ ലിറ്റിൽ, ബെഞ്ചമിൻ വൈറ്റ്.
ഡൊണാൾഡ് ട്രംപ് 78-ാം ജന്മദിനം ആഘോഷിച്ചു
ഫ്ലോറിഡ : മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തൻ്റെ 78-ാം ജന്മദിനം വെള്ളിയാഴ്ച രാത്രി ഫ്ലോറിഡയിൽ സജീവമായ ഒത്തുചേരലോടെ ആഘോഷിച്ചു. തൻ്റെ മാർ-എ-ലാഗോ വസതിക്ക് സമീപമുള്ള വെസ്റ്റ് പാം ബീച്ചിലെ ഒരു കൺവെൻഷൻ സെൻ്ററിൽ ആഹ്ലാദഭരിതരായ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത ട്രംപ്, രണ്ടാം ടേം കൈകാര്യം ചെയ്യാൻ ബൈഡന്‍ “ദുര്‍ബലനാണെന്ന്” വിമര്‍ശിക്കുകയും, രാജ്യത്തെ നിലവിലെ ഭരണം കൈകാര്യം ചെയ്യുന്ന രീതിയെ അപലപിക്കുകയും ചെയ്തു. എല്ലാ പ്രസിഡൻ്റുമാരും അഭിരുചി പരീക്ഷയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ക്ലബ് 47” ഫാൻ ക്ലബ് ആതിഥേയത്വം വഹിച്ച പരിപാടിയിൽ, $35 മുതൽ $60 വരെ വിലയുള്ള 5,000 ടിക്കറ്റുകളാണ് വിറ്റത്. കൂടാതെ, “മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ” തൊപ്പി, അമേരിക്കൻ പതാക തുടങ്ങിയ ചിഹ്നങ്ങളാൽ അലങ്കരിച്ച ഉയർന്ന മൾട്ടി-ടയർ ജന്മദിന കേക്കും അവതരിപ്പിച്ചു. ഒപ്പം ട്രംപ് ഗോൾഫിങ്ങിൻ്റെയും ഓവൽ ഓഫീസിലെയും ചിത്രങ്ങളുമുണ്ടായിരുന്നു. ട്രംപിൻ്റെ…
മറുനാട്ടിൽ മരണഭീതിയിൽ: ജെയിംസ് കുടൽ
കുവൈറ്റിലെ മംഗഫുൽ എരിഞ്ഞടങ്ങിയത് 50 ജീവനുകൾ, അതിൽ 23 മലയാളികൾ. ഞെട്ടിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസമുണ്ടായ ദുരന്തം. കുവൈറ്റ് യുദ്ധത്തിന് ശേഷം ലോകമാകെ ആ രാജ്യത്തെ നോക്കിനിന്ന നിമിഷങ്ങൾ. ജീവിക്കാനായി സർവതും ഉപേക്ഷിച്ച് മണലാര്യണത്തിൽ കുടിയേറിയ ജീവിതങ്ങൾ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ഇല്ലാതായി എന്നത് വിശ്വസിക്കാനാവുന്നില്ല. ഒരുപാട് സ്വപ്നങ്ങളുമായി നാടുവിട്ടവർ മരണപേടകത്തിൽ തിരികെ ചെല്ലുമ്പോൾ ഉറ്റവർക്ക് ഒരിക്കലും സഹിക്കാനാവില്ല. വലിയ പ്രതീക്ഷകളുമായി ബന്ധങ്ങളെ അകലെയാക്കി വണ്ടികയറിയവരാണ് അവർ. അൻപത് വർഷത്തിലധികമായി പ്രവാസി ജീവിതം തുടരുന്നവർ മുതൽ ഒരാഴ്ച മുമ്പ് അറബി ലോകത്ത് എത്തിയവർ വരെ ദുരന്തത്തിനിരയായി. കുവൈറ്റ് പോലുള്ള ഒരു രാജ്യത്ത് ഉണ്ടായ ദുരന്തം ഉയർത്തുന്ന ചില ചോദ്യങ്ങൾ ഉണ്ട്. എല്ലാ സുരക്ഷാ സൗകര്യങ്ങളും കർശനമായ നിയമങ്ങളും ഉള്ള രാജ്യത്ത് അശ്രദ്ധമൂലം അഗ്നിബാധ എന്നത് അവിശ്വസനീയമാണ്. ആറ് നില കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലെ സെക്യൂരിറ്റി റൂമിൽ…
ഞെട്ടറ്റു വീണ പൂക്കള്‍ (കവിത): ജയൻ വർഗീസ്
മുക്ത സ്വപ്നങ്ങളേ പോയി വരൂ – മമ സുപ്രഭാതങ്ങളേ നാളെ വരൂ. ഞെട്ടറ്റു വീണ മനുഷ്യ സ്വപ്നങ്ങളെ കെട്ടിപ്പിടിച്ചൊന്നു തേങ്ങുകയാണ് ഞാൻ ! ഏതോ നിയാമക വീഥിയിൽ നക്ഷത്ര ധൂളികൾ വാരിപ്പുതച്ചതീ ലീവിതം ! വേഷങ്ങളാടുവാൻ വേണ്ടി നിരാമയ ഛേദം വിളങ്ങുന്ന മണ്ണിൻ ചിരാതുകൾ ! ഞെട്ടറ്റു വീഴാൻ തുടിക്കുകയാണ് നാം മൊട്ടായി വീണ്ടും ജനിക്കുവാനാകുമോ ? നിത്യം പ്രപഞ്ച മഹാ സാഗരത്തിലെ മുത്തുകൾ നമ്മൾ യുഗങ്ങളിൽ പിന്നെയും ! (ഗൾഫിൽ ഞെട്ടറ്റു വീണവർക്ക് കണ്ണീർപ്പൂക്കൾ)
യാഥാർഥ്യമാകാത്ത സ്വപ്‌നങ്ങൾ ബാക്കിയാക്കി അഗ്നിനാളങ്ങൾ വിഴുങ്ങിയ ജീവിതങ്ങൾ
ന്യൂയോർക്ക്: കഴിഞ്ഞ ദിവസം കുവൈറ്റ് മംഗഫിൽ തൊഴിലാളി ക്യാമ്പ് കെട്ടിടത്തിലെ തീ പിടുത്തത്തിൽ പൊലിഞ്ഞു പോയ 50 ജീവിതങ്ങൾ; വിധിയുടെ ക്രൂരത എന്നല്ലാതെ എന്ത് പറയാൻ. പ്രഭാതത്തിൽ എഴുന്നേറ്റു പതിവ് ജോലികളിൽ ഏർപ്പെടാമെന്ന പ്രതീക്ഷയോടെ രാത്രിയിൽ ഉറങ്ങാൻ കിടന്നവർ രാവിലെ നാലുമണിയോടടുത്ത സമയം അഗ്നിനാളങ്ങളിൽ നിന്നും ഉയർന്ന കറുത്ത പുകയിൽ ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്നു. വാർത്ത കെട്ടവരിലെല്ലാവരിലും ഞെട്ടൽ ഉളവാക്കിയ നിമിഷങ്ങൾ. ഒരു മലയാളി സംരംഭകന്റെ എൻ.ബി.ടി.സി എന്ന കെട്ടിട നിർമ്മാണ കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ബഹുനില കെട്ടിടത്തിലെ അമ്പതു പേരാണ് മരണപ്പെട്ടവർ. അതിൽ 46 പേരും ഇന്ത്യക്കാരും അവരിൽ 24 പേർ മലയാളികളും ആയിരുന്നു എന്നറിയുമ്പോൾ മലയാളീ സമൂഹം ആകെ ദുഃഖത്തിലാണ്ടു പോയി. വേർപാടിൽ ദുഖാർത്ഥരായ കുടുംബാംഗങ്ങളുടെ വേദനയിൽ അമേരിക്കൻ മലയാളീ പ്രവാസികളും പങ്കു ചേരുകയും പ്രിയപ്പെട്ടവരോടുള്ള അനുശോചനവും ആദരാജ്ഞലികളും രേഖപ്പെടുത്തുകയും ചെയ്യുന്നു. മരണപ്പെട്ട…
മുരളിയുടെ അമളി (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
. 1989 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസ് സ്‌ഥാനാർത്ഥികളെ തീരുമാനിക്കാൻ തിരുവനന്തപുരത്തു കെ പി സി സി ആസ്‌ഥാനമായ ഇന്ദിരാഭവനിൽ കേരളത്തിലെ കോൺഗ്രസിന്റെ സമുന്നത നേതാക്കൾ യോഗം കൂടിയപ്പോൾ കരുണാകരൻ മൂത്രം ഒഴിക്കുവാൻ പോയപ്പോൾ എ കെ ആന്റണി കോഴിക്കോട് മണ്ഡലത്തിലേക്കു എഴുതിചേർത്ത പേരാണ് കെ മുരളീധരന്റെ എന്നാണ് പരക്കെയുള്ള സംസാരം. . രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലം മുതൽ കമ്യുണിസ്റ്റ് പാർട്ടികൾക്ക് എതിരെ കടുത്ത നിലപാട് എടുത്തിരുന്ന മുരളി കന്നി അങ്കത്തിൽ തന്നെ കരുത്തനായ കമ്യുണിസ്റ്റ് നേതാവ് ഇ കെ ഇമ്പീച്ചിബാവയെ മലർത്തി അടിച്ചുകൊണ്ട് തന്റെ പാർലെമെന്ററി യാത്രയ്ക്കു തുടക്കം കുറിച്ചു. . തുടർച്ചയായ രണ്ടു വിജയങ്ങൾക്ക് ശേഷം വീരേന്ദ്രകുമാറിനോട് കോഴിക്കോട് മൂന്നാം അങ്കത്തിൽ പരാജയപ്പെട്ട മുരളി 98 ൽ തൃശൂരിലേക്ക് കളം മാറ്റിയെങ്കിലും സി പി ഐ യുടെ കറകളഞ്ഞ നേതാവ് വി…
