ഞെട്ടറ്റു വീണ പൂക്കള്‍ (കവിത): ജയൻ വർഗീസ്

മുക്ത സ്വപ്നങ്ങളേ പോയി വരൂ – മമ
സുപ്രഭാതങ്ങളേ നാളെ വരൂ.
ഞെട്ടറ്റു വീണ മനുഷ്യ സ്വപ്നങ്ങളെ
കെട്ടിപ്പിടിച്ചൊന്നു തേങ്ങുകയാണ് ഞാൻ !

ഏതോ നിയാമക വീഥിയിൽ നക്ഷത്ര
ധൂളികൾ വാരിപ്പുതച്ചതീ ലീവിതം !
വേഷങ്ങളാടുവാൻ വേണ്ടി നിരാമയ
ഛേദം വിളങ്ങുന്ന മണ്ണിൻ ചിരാതുകൾ !

ഞെട്ടറ്റു വീഴാൻ തുടിക്കുകയാണ് നാം
മൊട്ടായി വീണ്ടും ജനിക്കുവാനാകുമോ ?
നിത്യം പ്രപഞ്ച മഹാ സാഗരത്തിലെ
മുത്തുകൾ നമ്മൾ യുഗങ്ങളിൽ പിന്നെയും !

(ഗൾഫിൽ ഞെട്ടറ്റു വീണവർക്ക് കണ്ണീർപ്പൂക്കൾ)

Print Friendly, PDF & Email

Leave a Comment

More News