ആരുണ്ട്? (കവിത): സതീഷ് കളത്തില്‍

കൂരിരുൾ മൂടുമീ ലോകത്തിൽ
സ്നേഹദീപം കൊളുത്തി വെയ്ക്കാൻ
ഡിസംബറിലെ ഒരു തണുത്ത രാത്രിയിൽ
ഉണ്ണിയേശു പിറന്ന നേരം,
താരകശൂന്യമാമാകാശത്ത്
പെട്ടെന്നുദിച്ചു ഒരു ദിവ്യതാരം.
ഇടയർ ആനന്ദ നൃത്തമാടി;
ജ്ഞാനികൾ, പ്രഭുക്കർ, മാലാഖർ
ഉണ്ണിയേശുവിൻ സന്ദർശകരായി.

വീണ്ടുമൊരു ദിവ്യതാരംകൂടി
ഈ നൂറ്റാണ്ടിലുദിച്ചെങ്കിൽ,
വീണ്ടുമൊരു ഉണ്ണികൂടി
ഈ ഡിസംബറിലെ തണുത്ത-
രാത്രിയിൽ പിറന്നെങ്കിൽ
ആനന്ദനൃത്തമാടാനിവിടെയാരുണ്ട്?
ഉണ്ണിയെ കണ്ടുക്കുളിർക്കാനാരുണ്ട്?

Print Friendly, PDF & Email

Leave a Comment

More News