സുമനസ്സുകളുടെ കാരുണ്യത്തിന് പത്തര മാറ്റ്; അഭിനവിന് വേണ്ടി അഞ്ച് മണിക്കൂറിനുള്ളിൽ സമാഹരിച്ചത് പത്തര ലക്ഷം രൂപ

എടത്വ:അർബുദ രോഗം ബാധിച്ച് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന തലവടി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കോടമ്പനാടി പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിലാഷിൻ്റെയും സനിലകുമാരിയുടെയും മൂത്ത മകൻ അഭിനവിനുള്ള (11) ചികിത്സയ്ക്ക് നാട് ഒന്നിച്ചപ്പോൾ അഞ്ച് മണിക്കൂറിനുള്ളിൽ സമാഹരിച്ചത് പത്തര ലക്ഷം രൂപ.ഗൂഗിൾ പേ, സമിതി അക്കൗണ്ടിലേക്ക് വന്ന തുകയും ഉൾപ്പെടെ 12 ലക്ഷത്തോളം രൂപ സമിതിക്കു സമാഹരിക്കുവാൻ സാധിച്ചു

തലവടി ഗ്രാമ പഞ്ചായത്തിലെ 8, 9, 10,11, 12, 13 എന്നീ വാർഡുകളിലും എടത്വ ഗ്രാമ പഞ്ചായത്തിലെ 7,8, 9 എന്നീ വാർഡുകളിലും
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,കുടുംബശ്രീ അംഗങ്ങൾ, പൊതുപ്രവർത്തകർ , സാമൂഹിക സംഘടന ഭാരവാഹികൾ എന്നിവർ ചേർന്നാണ് ഭവനങ്ങൾ സന്ദർശിച്ചത്.

തലവടി കുന്തിരിയ്ക്കൽ സി.എം.എസ് ഹൈസ്ക്കൂളിൽ വിവിധ കൗണ്ടർ ഒരുക്കിയാണ് തുക എണ്ണി തിട്ടപ്പെടുത്തിയത്. സമാപന ചടങ്ങ് സ്കൂൾ ലോക്കൽ മാനേജർ റവ. മാത്യു ജിലോ നൈനാൻ ഉദ്ഘാടനം ചെയ്തു.ജനറൽ കൺവീനർ എൻ.പി. രാജൻ, ചെയർമാൻ രമേശ് വി. ദേവ്,ട്രഷറാർ പി.സി. അഭിലാഷ്, പഞ്ചായത്ത് പ്രസിഡന്റ്മാരായ ഗായത്രി ബി നായർ, ലിജി വർഗ്ഗീസ് , ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജിത്ത് പിഷാരത്ത്, ആനി ഈപ്പൻ,കൺവീനർമാരായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, അംഗങ്ങളായ കലാ മധു, സുജ സ്റ്റീഫൻ, പ്രിയ അരുൺ, ബിന്ദു എബ്രഹാം, എടത്വ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ ജോർജ്ജ്‌, സ്റ്റാർലി ജോസഫ്, ബിജു ജോർജ്, വൈസ് ചെയർപേഴ്സൺ അനിത ഷാജി,ജോ. കൺവീനർ വി.വി. മണിദാസ്‌, ബിൽബി മാത്യൂ കണ്ടത്തിൽ, അരുൺ പുന്നശ്ശേരിൽ ,പബ്ലിസിറ്റി കോർഡിറ്റേറർമാരായ ഡോ.ജോൺസൺ വി. ഇടിക്കുള, ബിനോയി ജോസഫ്, മനോജ് മണക്കളം,എം.എസ് സുനിൽ, പി.എസ് സിന്ദു, റെ൯സി പനയ്ക്കൽ ,ജസ്റ്റസ് സാമുവേൽ, ജിനോ മണക്കളം,വി.എസ് സുലേഖ ,മനോജ് മൂക്കാംന്തറ എന്നിവർ നേതൃത്വം നല്കി.

എടത്വ സെന്റ് അലോഷ്യസ് കോളജ് എൻഎസ്എസ് പ്രവർത്തകർ സമാഹരിച്ച അമ്പതിനായിരം രൂപ കോളജ് ഓഫിസിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ജി. ഇന്ദുലാൻ,എൻ. എസ്. എസ് പ്രോഗ്രാം ഓഫിസർമാരായ മനോജ് സേവ്യർ, വി. ആർ ഇന്ദു, എൻ. എസ്. എസ് വോളണ്ടിയർ കെ.ജെ ആൽബിൻ എന്നിവരിൽ നിന്നും തലവടി സി.എം.എസ് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച തുക സ്കൂൾ ഹെഡ് മാസ്റ്റർ റെജിൽ സാം മാത്യൂ,പിടിഎ പ്രസിഡന്റ് സാറാമ്മ ജേക്കബ് ,സ്റ്റാഫ് സെക്രട്ടറി ആനി കുര്യൻ, സ്കൂൾ ലീഡർ അന്നമ്മ വർഗ്ഗിസ്, അദ്ധ്യാപകരായ , സുകു., മേഴ്സി,സാറാമ്മ ലൂക്കോസ്, സൂസൻ ,റോബി തോമസ് എന്നിവരിൽ നിന്നും ഏറ്റ് വാങ്ങി.

പാണ്ടങ്കരി സെന്റ് മേരീസ് ഇടവകയുടെയുടെയും യുവജന സംഘടനയുടെയും സംഭാവന ഇടവക വികാരി ഫാദർ ബിജി ഗീവർഗ്ഗീസ്,കൈക്കാരൻ സണ്ണി മാത്യൂവും, കുന്തിരിയ്ക്കൽ കത്തോലിക്ക തിരുഹൃദയ ദൈവാലയത്തിന്റെ സംഭാവന ഫാദർ ബെന്നി വെട്ടിത്താനവും തലവടി കൊമ്പങ്കേരി സാൽവേഷൻ ആർമി പള്ളിയുടെ സംഭാവന കോർ ഹെൽപർ ബിൻസി ജോൺസൻ, രാജേഷ് നൈറ്റാരുപറമ്പിൽ,പ്രിൻസ് പ്രസാദ് ,തിരുപനയനൂർകാവ് ദേവി ക്ഷേത്ര സമിതിയുടെ സംഭാവന ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന,ക്ഷേത്ര സമിതി സെക്രട്ടറി അജികുമാർ കലവറശ്ശേരി,അക്ഷയ പുരുഷ സ്വയം സഹായ സംഘത്തിന്റെ സംഭാവന പ്രസിഡന്റ് പി.ഡി. സുരേഷ്, വൈസ് പ്രസിഡന്റ് വി.എസ് ബാബു എന്നിവരിൽ നിന്നും സ്വീകരിച്ചു.

ഇന്ന് വൈകിട്ട് 4.30ന് സി.എം.എസ് ഹൈസ്കൂളിൽ യോഗം ചേർന്ന് അഭിനവിന്റെ ചികിത്സയ്ക്കായി തുക കൈമാറും.

Print Friendly, PDF & Email

Leave a Comment

More News