ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസ താരം വിരാട് കോഹ്‌ലി ഇൻഡോറിലേക്ക്

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇൻഡോറിൽ നടക്കും. പരമ്പരയിലെ ആദ്യ മത്സരത്തിൽ ടീം ഇന്ത്യ തകർപ്പൻ ജയം നേടിയിരുന്നു. ഈ മത്സരത്തിൽ വിരാട് കോഹ്‌ലി കളിച്ചിരുന്നില്ല. എന്നാൽ രണ്ടാം മത്സരത്തിൽ അദ്ദേഹം കളിക്കും. വ്യക്തിപരമായ കാരണങ്ങളാൽ മൊഹാലിയിൽ നടന്ന മത്സരത്തിൽ കോഹ്‌ലി പങ്കെടുത്തിരുന്നില്ല. ഏറെ നാളുകൾക്ക് ശേഷമാണ് കോഹ്‌ലി ഇന്ത്യയുടെ ടി20യിലേക്ക് തിരിച്ചെത്തിയത്. എക്‌സിൽ കോഹ്‌ലിയുടെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഇതിൽ അദ്ദേഹത്തെ വിമാനത്താവളത്തിൽ കാണാം. മുംബൈയിൽ നിന്നാണ് കോഹ്‌ലി ഇൻഡോറിലേക്ക് പോയതെന്നാണ് സൂചന. ആദ്യ മത്സരത്തിൽ ഇന്ത്യൻ താരങ്ങൾക്ക് കടുത്ത തണുപ്പ് അനുഭവിക്കേണ്ടി വന്നു. മൊഹാലിയിൽ രാത്രി 7 മണിക്കാണ് മത്സരം ആരംഭിച്ചത്. ഇപ്പോൾ ഇൻഡോറിലും മത്സരം വൈകിട്ട് 7 മണിക്ക് ആരംഭിക്കും. മൊഹാലിയിൽ 6 വിക്കറ്റിന് ടീം ഇന്ത്യ വിജയിച്ചിരുന്നു. 2022 നവംബറിൽ ഇംഗ്ലണ്ടിനെതിരെയാണ് കോഹ്‌ലി ടീം ഇന്ത്യക്കായി അവസാന…

മർകസ് ആർട്സ് ഫെസ്റ്റ് ഖാഫിന് വർണാഭമായ തുടക്കം; സംവാദ അനുഭവങ്ങൾ പങ്കുവെച്ച് സുൽത്വാനുൽ ഉലമ

കോഴിക്കോട്: ജാമിഅ മർകസ് ആർട്സ് ഫെസ്റ്റ് ‘ഖാഫ്’ ആറാം എഡിഷന് വർണാഭമായ തുടക്കം. നൂറ്റി മുപ്പതോളം മത്സരങ്ങളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരക്കുന്ന കലാ മാമാങ്കം മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഉദ്ഘാടനാനന്തരം ആദർശ രംഗത്ത് നടത്തിയ സംവാദ അനുഭവങ്ങൾ ഉസ്താദ് സദസ്സുമായി പങ്കുവെച്ചു. മത സംവാദത്തിന്റെ രീതിയും പ്രസക്തിയും പറഞ്ഞു തുടങ്ങിയ സംസാരം അയിരൂർ, കൊട്ടപ്പുറം, പൂടൂർ തുടങ്ങിയ പ്രശസ്തമായ സംവാദങ്ങളിലൂടെ കടന്നുപോയി. സംവാദ രംഗത്ത് തനിക്ക് കരുത്ത് നൽകിയത് ഇ കെ ഹസൻ മുസ്‌ലിയാരുടെ മാതൃകയും അനുഭവങ്ങളുമാണെന്ന് ഉസ്താദ് ഓർത്തു. ആശയവൈകൃതവുമായി മുന്നിൽ വരുന്ന സംഘത്തെ പ്രതിരോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണെന്നും പുതിയ കാലത്ത് വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ എന്താണെന്നും ഉസ്താദ് ഉണർത്തി. ഫെസ്റ്റിൻ്റെ ഭാഗമായി വിദ്യാർത്ഥി സംഘടന…

ബാബരി: ആത്മനിന്ദയോടെയല്ല, അഭിമാനത്തോടെ ഓർക്കുക – പി. മുജീബുറഹ്മാന്‍

കോഴിക്കോട്: ബാബരി തകർത്തിടത്ത് നിർമിച്ച രാമ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കുന്ന സന്ദർഭത്തിൽ ബാബരിയെ അഭിമാനത്തോടെ ഓർക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. സോളിഡാരിറ്റി സ്റ്റേറ്റ് കൗൺസിൽ രാമനാട്ടുകര നസ്റ്റ് പബ്ലിക് സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ച് സമുദായത്തെ ഞെക്കിഞെരുക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇന്ത്യൻ മുസ്‌ലിങ്ങളുടെ അഭിമാനകരമായ അസ്ഥിത്വ പ്രയാണത്തിന് പ്രസ്ഥാനം നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരികമായും രാഷ്ട്രീയമായും മുസ്‌ലിം സമുദായത്തിനെതിരെ നടക്കുന്ന ആസൂത്രിത കടന്നാക്രമത്തെ എന്ത് വില കൊടുത്തും പ്രതിരോധിക്കും. മുസ്‌ലിം സമുദായ ഐക്യത്തിന് വിഘാതമാവുന്ന പ്രവർത്തനങ്ങളിൽ നിന്ന് വീട്ടുനിൽക്കണമെന്നും പി. മുജീബുറഹ്മാന്‍ പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം കൺവെൻഷൻ ഞായറാഴ്ച

മങ്കട : ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം കൺവെൻഷൻ ജനുവരി 14 ഞായറാഴ്ച രാവിലെ 09:30 ന് തിരൂർക്കാട് ഹമദ് ഐ.ടി.ഐയിൽ വെച്ച് നടക്കും. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ ഉദ്ഘാടനം ചെയ്യും. ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സാബിറ ഷിഹാബ്, ജില്ല സെക്രട്ടറി, ഫായിസ് ഇലാങ്കോട്, മങ്കട മണ്ഡലം പ്രസിഡന്റ് ഡോ. നബീൽ അമീൻ, വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കെ.പി ഫാറൂഖ് എന്നിവർ സംസാരിക്കും.

ഇറാഖിലും സിറിയയിലും കുർദിഷ് തീവ്രവാദികൾക്കെതിരെ തുർക്കിയുടെ വ്യോമാക്രമണം

ഇസ്താംബൂൾ: അയൽരാജ്യങ്ങളായ ഇറാഖിലെയും സിറിയയിലെയും കുർദിഷ് തീവ്രവാദികളെ ലക്ഷ്യമിട്ട് ശനിയാഴ്ച വ്യോമാക്രമണം നടത്തിയതായി തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാഖിലെ തുർക്കി സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് തുർക്കി സൈനികർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണിത്. സിറിയയിലെയും ഇറാഖിലെയും ലക്ഷ്യങ്ങൾക്കെതിരെ തുർക്കി പലപ്പോഴും ആക്രമണങ്ങൾ നടത്താറുണ്ട്, കുർദിസ്ഥാൻ വർക്കേഴ്‌സ് പാർട്ടിയുമായി അല്ലെങ്കിൽ 1980 മുതൽ തുർക്കിക്കെതിരെ കലാപം നടത്തുന്ന നിരോധിത കുർദിഷ് വിഘടനവാദ ഗ്രൂപ്പായ പികെകെയുമായി ബന്ധമുണ്ടെന്ന് അവർ വിശ്വസിക്കുന്നു. വടക്കൻ ഇറാഖിലെ മെറ്റിന, ഹക്കുർക്ക്, ഗാര, കാൻഡിൽ എന്നിവിടങ്ങളിൽ വ്യോമാക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ, സിറിയയിലെ പ്രദേശങ്ങൾ വ്യക്തമാക്കിയിട്ടില്ല. യുദ്ധവിമാനങ്ങൾ ഗുഹകളും ബങ്കറുകളും ഷെൽട്ടറുകളും എണ്ണ കേന്ദ്രങ്ങളും നശിപ്പിച്ചത് “നമ്മുടെ ജനങ്ങൾക്കും സുരക്ഷാ സേനയ്‌ക്കുമെതിരായ ഭീകരാക്രമണങ്ങൾ ഇല്ലാതാക്കാനും… നമ്മുടെ അതിർത്തി സുരക്ഷ ഉറപ്പാക്കാനും” ആണെന്ന് അവര്‍ പറഞ്ഞു. ആക്രമണത്തില്‍ “നിരവധി” തീവ്രവാദികൾ “നിർവീര്യമാക്കപ്പെട്ടു” എന്നും…

മാസപ്പടി വിവാദം: വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്‌സലോജിക് കമ്പനിക്കെതിരെ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കർണാടക ഡെപ്യൂട്ടി രജിസ്ട്രാർ ഓഫ് കമ്പനീസ് വരുൺ ബിഎസ്, ചെന്നൈ ഡെപ്യൂട്ടി ഡയറക്ടർ കെ എം ശങ്കര നാരായണൻ, പോണ്ടിച്ചേരി ആർഒസി, എ., ഗോകുൽനാഥ് എന്നിവർക്കാണ് അന്വേഷണ ചുമതല. സെൻട്രൽ കമ്പനി അഫയേഴ്സ് മന്ത്രലം ജോയിന്റ് ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നാലു മാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണം. മാസപ്പടി വിവാദത്തിൽ ആദായ നികുതി ബോർഡിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. 2013ലെ കമ്പനി നിയമത്തിലെ 210.1.സി വകുപ്പ് പ്രകാരമാണ് അന്വേഷണം നടക്കുന്നത്. കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോർപറേഷനെതിരെയും അന്വേഷണമുണ്ട്. എക്സാലോജിക് കമ്പനി നിരവധി നിയമ ലംഘനങ്ങൾ നടത്തിയെന്ന് ഉത്തരവിൽ…

അയോദ്ധ്യ രാമക്ഷേത്രം സംബന്ധിച്ച വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെതിരെ ശ്രീനാരായണ മാനവ ധർമ്മം ട്രസ്റ്റ്

കൊച്ചി: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് നിലവിളക്ക് കൊളുത്തണമെന്ന ശ്രീനാരായണ ധർമ്മ പരിപാലന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾക്ക് വിരുദ്ധമാണെന്ന് ശ്രീനാരായണ മാനവ ധർമ്മം ട്രസ്റ്റ്. രാമജന്മഭൂമി കേസിലെ സുപ്രീം കോടതി വിധി, നിയമപരമായ അർത്ഥത്തിൽ തെറ്റാണെങ്കിലും, ബാബറി മസ്ജിദിന്റെ മുഴുവൻ ഘടനയും ഒരു പൊതു ആരാധനാലയം തകർക്കുക എന്ന കണക്കുകൂട്ടലിലൂടെയാണ് തകര്‍ത്തത്. 450 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച പള്ളിയാണ് ആര്‍ എസ് എസിന്റെ കര്‍സേവകരാല്‍ തകര്‍ക്കപ്പെട്ടത്. സഹിഷ്ണുതയും പരസ്പര സഹവർത്തിത്വവും രാജ്യത്തിന്റെയും ജനങ്ങളുടെയും മതേതര പ്രതിബദ്ധതയെ പരിപോഷിപ്പിക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. മസ്ജിദിന് പകരം ക്ഷേത്രം നിർമ്മിച്ചത് ഗുരുവിന്റെ ആദർശങ്ങൾക്ക് വിരുദ്ധമാണെന്ന് സംഘടനയുടെ പ്രസിഡന്റ് ജി.മോഹൻ ഗോപാലും സെക്രട്ടറി വി.ആർ.ജോഷിയും പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഗുരു എല്ലായ്‌പ്പോഴും സാമുദായിക സൗഹാർദ്ദത്തിനും ജനങ്ങളുടെ ഐക്യത്തിനും വേണ്ടി നിലകൊണ്ടു.…

എസ്ഡിപിഐ ബന്ധമുള്ള ഭാര്യാപിതാവിന് സവാദിനെ കുറിച്ച് എല്ലാം അറിയാമായിരുന്നു: എന്‍ ഐ എ

കാസര്‍ഗോഡ്: പ്രൊഫ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ മുഖ്യപ്രതി സവാദിനെക്കുറിച്ച് ഭാര്യാപിതാവിന് ഒന്നുമറിയില്ലെന്ന വാദം വിശ്വാസത്തിലെടുക്കുന്നില്ലെന്ന് അന്വേഷണ സംഘം. ബന്ധുക്കളുടെ എതിർപ്പ് വകവെക്കാതെ പിതാവിന്റെ നിർബന്ധത്തിന് വഴങ്ങി വിവാഹത്തിന് വഴങ്ങിയെന്ന സവാദിന്റെ ഭാര്യയുടെ മൊഴിയാണ് ഇതിന് ആധാരം. കൂടുതൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് പിതാവ് പറഞ്ഞതായും മൊഴിയിൽ പറയുന്നു. ഭാര്യാപിതാവ് അബ്ദുറഹിമാന് എസ്ഡിപിഐ ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. കർണാടകയിലെ ഉള്ളാലിലുള്ള ഒരു ദർഗയിൽ വച്ചാണ് സവാദിനെ കണ്ടതെന്നും തന്റെ മുൻ കാര്യങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നുമായിരുന്നു അയാളുടെ വാദം. എന്നാൽ ഇത് ശരിയല്ലെന്ന് തെളിഞ്ഞു. സവാദിനെ കുടുക്കിയത് പോപ്പുലർ ഫ്രണ്ട് നിരോധനമാണ്. സംഘടന നിരോധിച്ചതിന് പിന്നാലെ ജയിലിലായവരിൽ നിന്നും സവാദിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. സവാദ് കേരളത്തിൽ തന്നെയുണ്ടെന്ന് അറിഞ്ഞതോടെ അന്വേഷണം ആ വഴിക്ക് നീങ്ങി. ഇടക്കാലത്ത് വിദേശത്തേക്ക് കടന്നെന്ന് പ്രചരിച്ചെങ്കിലും അത് തിരുത്താൻ എൻഐഎ…

അപകടകാരിയായ ചിലന്തിയുടെ കടിയേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലണ്ടന്‍: ബ്രിട്ടനിൽ ചിലന്തിയുടെ കടിയേറ്റ് 11 വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുകെയിലെ സറേയിൽ, ക്രിസ്മസിന്റെ പിറ്റേന്നാണ് പതിനൊന്നുകാരന്‍ മാത്യുവിന്റെ കാലിന്റെ പിൻഭാഗത്ത് ചിലന്തി കടിച്ചത്. താമസിയാതെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, നില വഷളായതിനെത്തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇത് ഇത്രയും അപകടകരമായ സംഭവമാകുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് മാത്യുവിന്റെ അമ്മ സാറ പറയുന്നു. കാലിൽ വേദനയുണ്ടെന്ന് കുട്ടി പരാതിപ്പെട്ടപ്പോൾ, അതൊരു നിസ്സാരമായ മുറിവാണെന്ന് കരുതി അണുബാധ തടയാൻ സാധാരണ മരുന്ന് പ്രയോഗിച്ചു. എന്നാൽ, അധികം വൈകാതെ ഈ ചെറിയ സംഭവം വലിയ അപകടത്തിന്റെ രൂപത്തിലായി എന്നും അവര്‍ പറയുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഫാൾസ് വിഡോ എന്ന ചിലന്തിയാണ് മാത്യുവിനെ കടിച്ചതെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. ഈ ചിലന്തി ബ്രിട്ടനിലെ ഏറ്റവും അപകടകാരിയായ ചിലന്തിയാണെന്ന് പറയപ്പെടുന്നു. ആദ്യം ആശുപത്രിയിൽ വെച്ച് മാത്യുവിന് ആൻറിബയോട്ടിക് കുത്തിവയ്പ്പ് നൽകേണ്ടിവന്നു, തുടർന്ന് മുറിവിൽ…

പന്ത്രണ്ടായിരം നർത്തകർ ഒരു വേദിയിൽ; ഭരതനാട്യത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡിനൊരുങ്ങി “മൃദംഗനാദം“

കൊച്ചി: പന്ത്രണ്ടായിരം ഭാരതനാട്യ നർത്തകരെ അണിനിരത്തി ഗിന്നസ് വേൾഡ് റെക്കോർഡിനൊരുങ്ങി കൊച്ചി. കലാരംഗത്തെ പ്രമുഖ മാഗസിൻ ഗ്രൂപ്പായ മൃദംഗവിഷനും നാദം ഓർഗനൈസേഷനും ചേർന്നാണ് “മൃദംഗനാദം” എന്ന പേരിൽ അപൂർവമായ ഗിന്നസ് റെക്കോർഡിന് അരങ്ങൊരുക്കുന്നത്. പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയിൽ വച്ച് നടന്നു. മെയ് മാസത്തിൽ കൊച്ചിയിൽ വച്ചാകും ഗിന്നസ് ശ്രമമെന്ന് സംഘാടകർ അറിയിച്ചു. കേരളത്തിലെ പ്രഗത്ഭരും പ്രശസ്തരുമായ നൃത്ത അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്ന മെഗാ ഇവന്റിനാകും കൊച്ചി സാക്ഷ്യം വഹിക്കുകയെന്ന് മൃദംഗ വിഷൻ മാനേജിങ് ഡയറക്ടർ നിഘോഷ് കുമാർ അറിയിച്ചു. ഏഴ് വയസ്സുമുതലുള്ള ഏതൊരു നർത്തകർക്കും ലിംഗ ഭേദമന്യേ പരിപാടിയിൽ പങ്കെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാൻ നൃത്ത അധ്യാപകർ മുഖേന www.mridanganaadam.in എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : – 9961665170