അഭിനവിന് വേണ്ടി ഇന്ന് ഭവനങ്ങളിലേക്ക്; എടത്വ സെന്റ് അലോഷ്യസ് കോളജ് എൻ.എസ്.എസ് പ്രവ൪ത്തകർ അര ലക്ഷം രൂപ നല്‍കി

എടത്വ: അർബുദ രോഗം ബാധിച്ച് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന തലവടി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കോടമ്പനാടി പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിലാഷിൻ്റെയും സനിലകുമാരിയുടെയും മൂത്ത മകൻ അഭിനവിനുള്ള (11) ചികിത്സ സഹായ സമാഹരണം ഇന്ന് നടക്കും.എടത്വ സെന്റ് അലോഷ്യസ് കോളജ് എൻഎസ്എസ് പ്രവർത്തകർ സമാഹരിച്ച അമ്പതിനായിരം രൂപ കോളജ് ഓഫിസിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ജി. ഇന്ദുലാൻ, എൻ. എസ്. എസ് പ്രോഗ്രാം ഓഫിസർമാരായ മനോജ് സേവ്യർ,വി. ആർ ഇന്ദു, എൻ. എസ്. എസ് വോളണ്ടിയർ കെ.ജെ ആൽബിൻ എന്നിവരിൽ നിന്നും സമിതി ഭാരവാഹികൾ ഏറ്റ് വാങ്ങി. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം ബിജു ജോർജ് അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ എൻ.പി.രാജൻ, ചെയർമാൻ രമേശ് വി. ദേവ്, ട്രഷറാർ പി.സി. അഭിലാഷ്, പബ്ലിസിറ്റി കൺവീനർമാരായ ബിനോയി ജോസഫ്, മനോജ് മണക്കളം, പി. എസ് സിന്ദു,അനിത ഷാജി എന്നിവർ പങ്കെടുത്തു.

തലവടി സി.എം.എസ് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച തുക സ്കൂൾ ഹെഡ് മാസ്റ്റർ റെജിൽ സാം മാത്യൂ,പിടിഎ പ്രസിഡന്റ് സാറാമ്മ ജേക്കബ് ,സ്റ്റാഫ് സെക്രട്ടറി സാറാമ്മ ലൂക്കോസ്, സ്കൂൾ ലീഡർ അന്നമ്മ വർഗ്ഗിസ്, അദ്ധ്യാപകരായ ആനി കുര്യൻ,സുകു, മേഴ്സി, സൂസൻ ,റോബി തോമസ് എന്നിവർ നേതൃത്വം നല്കി.

തലവടി ഗ്രാമ പഞ്ചായത്തിലെ 8, 9, 10,11, 12, 13 എന്നീ വാർഡുകളിലും എടത്വ ഗ്രാമ പഞ്ചായത്തിലെ 7,8, 9 എന്നീ വാർഡുകളിലും ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, പൊതുപ്രവർത്തകർ , സാമൂഹിക സംഘടന ഭാരവാഹികൾ എന്നിവർ ചേർന്ന് ഭവനങ്ങൾ സന്ദർശിക്കും.

ധനസമാഹരണ യജ്ഞത്തിന് ശേഷം ഇന്ന് വൈകിട്ട് 4ന് തലവടി സി.എം.എസ് ഹൈസ്കൂളിൽ പൊതുയോഗം ചേർന്ന് വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കും.

അക്കൗണ്ട് നമ്പർ.
അഭിനവ് ജനകീയ ചികിത്സ സംഘാടക സമിതി, ഇന്ത്യൻ ഓവർവീസ് ബാങ്ക്, നീരേറ്റുപുറം,
060901000014290
IOBA0000609.

Print Friendly, PDF & Email

Leave a Comment

More News