ന്യൂയോര്‍ക്ക്: ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പിള്ളിയുടെ ഭാര്യ ലതയുടെ മാതാവ് മേരി മാത്യു (84) കേരളത്തിൽ അന്തരിച്ചു. കഴിഞ്ഞ നവംബർ വരെ അമേരിക്കയിലുണ്ടായിരുന്നു. ഏഴു വര്‍ഷം മുൻപാണ് ഭർത്താവ് പെരുമ്പാവൂർ കുറുപ്പംപടി പടയാറ്റിൽ പി.കെ. മാത്യു അന്തരിച്ചത്. മക്കൾ: ലതാ പോൾ (റോക്ക്ലാൻഡ്, ന്യൂയോർക്ക്), സിബി മാത്യു (ന്യൂയോർക്ക്), ഷെൽബി ഐസക് (യോങ്കേഴ്സ്, ന്യൂയോർക്ക്), ജെസി എബ്രഹാം (അബുദാബി). മരുമക്കൾ: പോൾ കറുകപ്പിള്ളില്‍, ബിന്ദു സിബി, ജോൺ ഐസക്, ഏബ്രഹാം ജോർജ്. കൊച്ചുമക്കൾ: ലീപ & ജോബിൻ തോമസ്, ലിപിൻ & ഷേമ ജേക്കബ്, ജോബിൻ, ശില്പ, അലിഷ, ജോഷ്, ഷാരൻ കൊച്ചുമകന്റെ മകൾ അലിയ പൗലോസ് സംസ്കാരം പിന്നീട്.
Category: AMERICA
സൗത്ത് ഫ്ലോറിഡയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിൽ കനത്ത മഴയും ‘ജീവന് ഭീഷണിയായ വെള്ളപ്പൊക്കവും’, .സൗത്ത് ഫ്ലോറിഡയിലുടനീളമുള്ള ഒന്നിലധികം കമ്മ്യൂണിറ്റികൾ – മിയാമി, ഫോർട്ട് ലോഡർഡേൽ പ്രദേശങ്ങൾ ഉൾപ്പെടെ – കനത്ത മഴയ്ക്കിടയിൽ ബുധനാഴ്ച വെള്ളപ്പൊക്കമുണ്ടായി, ഇതിനെ തുടർന്ന് സംസ്ഥാന ഗവർണർറോൺ ഡിസാൻ്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ബ്രോവാർഡ്, മിയാമി-ഡേഡ്, കോളിയർ, ഹെൻഡ്രി കൗണ്ടികളിലെ ചില ഭാഗങ്ങളിൽ ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച രാവിലെ വരെ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ ഉണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു, “ജീവന് ഭീഷണിയായ വെള്ളപ്പൊക്കം” നേരത്തെ തന്നെ തുടരുകയാണെന്ന് മുന്നറിയിപ്പ് നൽകി. “പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുന്നു. ബുധനാഴ്ച രാത്രി പറഞ്ഞു. “സാധ്യമെങ്കിൽ റോഡുകളിൽ നിന്ന് മാറി നിൽക്കുക.” ബുധനാഴ്ച രാത്രി അധികൃതർ പറഞ്ഞു. മിയാമിയിൽ, പൂർണ്ണമായും വെള്ളത്തിനടിയിൽ കുടുങ്ങിയ കാറുകൾ വീഡിയോ കാണിച്ചു. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് മിയാമി പ്രദേശം വെള്ളപ്പൊക്ക പ്രശ്നങ്ങൾ നേരിടുന്നത്.…
അമ്മിണി ഫിലിപ്പോസ് (74) ഡാളസ്സിൽ അന്തരിച്ചു
ഡാളസ്: കായംകുളം മാങ്കുഴിയിൽ പണക്കുന്നിൽ വെരി റവ.ഡോ കെ.ജി.ഫിലിപ്പോസ് എപ്പിസ്കോപ്പയുടെ പത്നി അമ്മിണി ഫിലിപ്പോസ് (74) ഡാളസ്സിൽ ജൂൺ 10 നു അന്തരിച്ചു.കായംകുളം താമരക്കുളത്ത് പള്ളിയാമ്പിൽ കുടുംബാംഗമാണ്. ബോസ്റ്റണിൽ 36 വർഷവും അഗസ്റ്റയിൽ (ജോർജിയ) 13 വർഷവും താമസിച്ചിരുന്ന പരേത 7 മാസം മുൻപാണ് ഡാളസിലേക്ക് താമസം മാറ്റിയത്. മക്കൾ: ഡോ.ഷീബ പി തോമസ്, സിസിലിയ പി ജോർജ് മരുമക്കൾ: അനീഷ് തോമസ്, ലീജോ ജോർജ്ജ് കൊച്ചുമക്കൾ: ഒലിവിയ തോമസ്, ജെറമിയ ജോർജ്, ഡെവൻ തോമസ്, അരിയാന ജോർജ് സഹോദരങ്ങൾ: മേരി ഗീവർഗീസ്, ലീലാമ്മ തങ്കച്ചൻ, മത്തായി ഗീവർഗീസ്, റേച്ചൽ മാത്യു, സൂസമ്മ തോമസ്, പൊതുദര്‍ശനം: ജൂൺ 16 ഞായറാഴ്ച വൈകുന്നേരം 6-9 സെൻ്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് (മക്കിന്നി) സായാഹ്ന പ്രാർത്ഥന, അനുശോചന സന്ദേശങ്ങൾ & മൂന്നാം ഭാഗം https://maps.app.goo.gl/opNbMEcTjiznN5LJ7 സംസ്കാര ശുശ്രുഷ: ജൂൺ 17…
കമാൻഡർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രായേൽക്കെതിരെ റോക്കറ്റ് വർഷിച്ചു ഹിസ്ബുള്ള
ന്യൂയോർക് : കഴിഞ്ഞ ദിവസം തെക്കൻ ലെബനനിൽ ഒരു മുതിർന്ന കമാൻഡറെ ഇസ്രായേൽ ആക്രമണത്തിൽ കൊലപ്പെടുത്തിയതിന് പിന്നാലെ ലെബനൻ തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ള ബുധനാഴ്ച ഇസ്രായേലിന് നേരെ റോക്കറ്റുകളുടെ ബാരേജ് പ്രയോഗിച്ചു, ആക്രമണം ശക്തമാക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഇസ്രയേലി സൈനിക സ്ഥാനങ്ങൾ ആക്രമിക്കാൻ ഹിസ്ബുള്ള ഡ്രോണുകളുടെ ഉപയോഗം ശക്തമാക്കുകയും തീവ്രവാദികൾക്കെതിരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുമായി ഇസ്രായേൽ തിരിച്ചടിച്ചു. “ഞങ്ങളുടെ ആക്രമണങ്ങളുടെ തീവ്രതയും ശക്തിയും അളവും ഗുണനിലവാരവും ഞങ്ങൾ വർദ്ധിപ്പിക്കും,” ചൊവ്വാഴ്ചത്തെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കമാൻഡർ തലേബ് സമി അബ്ദല്ലയുടെ ശവസംസ്കാര ചടങ്ങിൽ സംസാരിക്കവെ മുതിർന്ന ഹിസ്ബുള്ള ഉദ്യോഗസ്ഥൻ ഹാഷിം സഫീദ്ദീൻ പറഞ്ഞു. ഇറാൻ പിന്തുണയുള്ള തീവ്രവാദി സംഘം പ്രത്യേക പ്രസ്താവനകളിൽ ബുധനാഴ്ച ഇസ്രായേൽ സൈനികർക്കും സ്ഥാനങ്ങൾക്കും നേരെ 10-ലധികം ആക്രമണങ്ങൾ നടത്തിയതായി അവകാശപ്പെട്ടു. വിക്ഷേപണത്തിൻ്റെ ഫലമായി ഉണ്ടായ തീ അണയ്ക്കാൻ നിലവിൽ ഇസ്രായേൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്…
യുവ സാംസ്കാരിക-സാമൂഹ്യ പ്രവർത്തകൻ ഷൈമി ജേക്കബ് ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പറായി മത്സരിക്കുന്നു
ന്യൂയോര്‍ക്ക്: കലാ-സാമുദായിക-സാംസ്ക്കാരിക-രാഷ്ട്രീയ രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയായ ഷൈമി ജേക്കബ് ഫൊക്കാന 2024 – 2026 കാലയളവിലേക്കുള്ള നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ഷൈമി മത്സരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് ജീവകാരുണ്യ പദ്ധതികളികളിലൂടെയും വൈവിദ്ധ്യമാർന്ന പരിപാടികളിലൂടെയും അമേരിക്കൻ മലയാളികൾക്കിടയിൽ പേരും പെരുമയും നേടിക്കൊടുത്ത ഡോ. ബാബു സ്റ്റീഫൻ, ഡോ. കല ഷഹി ടീമിൻ്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടതായി ഷൈമി ജേക്കബ് അഭിപ്രായപ്പെട്ടു. ഡോ. കല ഷഹി 2024- 2026 കാലയളവിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ വിജയം വരിച്ച പദ്ധതികൾക്ക് എല്ലാം തുടർച്ച ഉണ്ടാകേണ്ടതുണ്ട്. അതിനാൽ ഡോ. കല ഷഹി നയിക്കുന്ന പാനൽ ജയിക്കണം. ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ഇനിയും കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കണമെന്നും ഷൈമി ജേക്കബ് പറഞ്ഞു. സമൂഹത്തിൻ്റെ വിവിധ രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഷൈമി, അമേരിക്കയിലെ അറിയപ്പെടുന്ന…
2024 ടി20 ലോക കപ്പ്: സൂപ്പർ 8-ന് ദക്ഷിണാഫ്രിക്ക യോഗ്യത നേടി; ശ്രീലങ്കയുടെ യാത്ര അവസാനിച്ചു!
ന്യൂയോര്‍ക്ക്: 2024ലെ ടി20 ലോകകപ്പിൻ്റെ സൂപ്പർ 8ലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമിനെ പ്രഖ്യാപിച്ചു. ഈ ടി20 ലോകകപ്പിൻ്റെ സൂപ്പർ 8 ഘട്ടത്തിലേക്ക് ദക്ഷിണാഫ്രിക്കയാണ് ആദ്യം യോഗ്യത നേടിയത്. അതേസമയം, ടി20 ലോകകപ്പിൽ ശ്രീലങ്കൻ ടീമിൻ്റെ യാത്ര ഏതാണ്ട് അവസാനിച്ചു. കാരണം, ടീം രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടു, മൂന്നാം മത്സരം റദ്ദാക്കി. ഇതുവഴി ടീം മുന്നോട്ടുപോകാനുള്ള സാധ്യത 100 ശതമാനമല്ല, 99.99 ശതമാനമാണ്. 2024 ലെ ടി20ലോകകപ്പിൻ്റെഗ്രൂപ്പ് ഡി മത്സരം ശ്രീലങ്കയും നേപ്പാളും തമ്മിലായിരുന്നു നടക്കേണ്ടിയിരുന്നത്. ഈ മത്സരം മഴ മൂലം നഷ്ടമായത് ദക്ഷിണാഫ്രിക്കയ്ക്ക് ഗുണം ചെയ്തതോടെ ശ്രീലങ്കൻ ടീമിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. മൂന്ന് മത്സരങ്ങൾ ജയിച്ച് 6 പോയിൻ്റുമായി ദക്ഷിണാഫ്രിക്കയുടെ ടീം സൂപ്പർ 8ലേക്ക് യോഗ്യത നേടി, അതേസമയം ശ്രീലങ്കയ്ക്ക് മുന്നോട്ട് പോകാനുള്ള എല്ലാ വഴികളും അടഞ്ഞു. ഈ ടി20 ലോകകപ്പിൽ ശ്രീലങ്കൻ ടീമിന്…
കെ.എച്ച്.എന്‍.എ. രജത ജൂബിലിയും കണ്‍വന്‍ഷനും; ഒരുക്കങ്ങള്‍ ആരംഭിച്ചു: ഡോ.നിഷാ പിള്ള
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2025 ല്‍ നടക്കുന്ന ഹിന്ദു മഹാസംഗമം സംഘടനയുടെ രജതജൂബിലി ആഘോഷം കൂടിയായിരിക്കുമെന്നും, വിപുലമായ പരിപാടികളോടു കൂടി നടത്തപ്പെടുന്ന ഈ രജത ജൂബിലി ആഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞതായി പ്രസിഡന്റ് ഡോ. നിഷാ പിള്ള പറഞ്ഞു. കെ.എച്ച്.എന്‍.എ. മിഡ് വെസ്റ്റ് റീജിയന്, ഷിക്കാഗോ സംഘടിപ്പിച്ച മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ. നിഷാ പിള്ള. സംഘടനയുടെ വിവിധ കര്‍മ്മ പദ്ധതികള്‍ നടന്നു വരുന്നതായും, യുവ തലമുറയെ കൂടുതല്‍ ഉള്‍പ്പെടുത്തി വിവിധ പ്രോഗ്രാമുകള്‍ നടത്തി വരുന്നതായും പ്രസിഡന്റ് പ്രത്യേകം എടുത്തു പറഞ്ഞു. കൂടാതെ സദസ്സിന്റെ വിവിധ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. സംഘടനയുടെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍മ്മ പരിപാടികള്‍ക്കും നിങ്ങള്‍ ഓരോരുത്തരുടേയും കൂട്ടായ സഹകരണം ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു. ട്രസ്റ്റി മെമ്പര്‍ അരവിന്ദ് പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ ജൂഡീഷ്യല്‍ അംഗം…
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ദിവ്യകാരുണ്യ സ്വീകരണം നടത്തി
ഡിട്രോയിറ്റ്: ജൂൺ 9 ഞായറാഴ്ച ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടത്തി. റിയാൻ കാലായിൽ, ഗാവിൻ കാലായിൽ, സേറ കണ്ണച്ചാൻപറമ്പിൽ, എലീസ താന്നിച്ചുവട്ടിൽ, ഇസബെൽ പുത്തൻപറമ്പിൽ, എലൈൻ പുത്തൻപറമ്പിൽ എന്നീ കുട്ടികളായിരുന്നു ദിവ്യകാരുണ്യം സ്വീകരിച്ചത്. ഇടവക വികാരി റവ. ഫാ. ജോസഫ് തറയ്ക്കൽ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. റവ. ഫാ. ജോയി ചക്കിയാൻ സഹകാർമികത്വം വഹിച്ചു.
കാനഡയിലെ ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ തിരുഹൃദയ തിരുനാള്‍ ആഘോഷം പ്രൗഢഗംഭീരമായി
ലണ്ടന്‍: കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ ആഘോഷം ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ജൂണ്‍ 7 വെള്ളിയാഴ്ച ഇടവക വികാരി ഫാ. സജി ചാഴിശ്ശേരില്‍ പുതുതായി നിര്‍മ്മിച്ച കൊടിമരം വെഞ്ചരിപ്പിനു ശേഷം കൊടിയേറ്റ് നടത്തി. രൂപം വെഞ്ചരിപ്പ്, ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച എന്നിവയ്ക്കു ശേഷം ഫാ.ജോബി കുന്നത്ത് CMI യുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മരിച്ചവര്‍ക്കു വേണ്ടിയുള്ള പാട്ടുകുര്‍ബ്ബാന നടത്തപ്പെട്ടു. ജൂണ്‍ 8 ശനിയാഴ്ച വൈകുന്നേരം ആഘോഷമായ പാട്ടു കുര്‍ബ്ബാനയ്ക്ക് ഫാ. പ്ലോജന്‍ ആന്റണി കണ്ണമ്പുഴ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ. ജോസ് തറയ്ക്കല്‍ വചന സന്ദേശം നല്കി. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ഇടവകാംഗങ്ങള്‍ ഒന്നു ചേര്‍ന്ന് 2 മണിക്കൂര്‍ നേരം നടത്തിയ കലാസന്ധ്യ കണ്ണിനും കാതിനും കുളിര്മയേകുന്ന ഒന്നായി മാറി. ഇടവകാംഗങ്ങള്‍ ഒത്തു ചേര്‍ന്ന് തയ്യാറാക്കിയ പിടിയും കോഴിയും സ്നേഹവിരുന്നിന് മാറ്റുകൂട്ടി.…
ഡോ. ബോബി മുക്കാമല അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഇലക്ട്
ചിക്കാഗോ: അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻ്റായി ഡോ. ബോബി മുക്കാമല തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ്റെ (AMA) വാർഷിക മീറ്റിംഗിൽ, മിഷിഗണിലെ ഫ്ലിൻ്റിൽ നിന്നുള്ള ഓട്ടോളറിംഗോളജിസ്റ്റായ ഡോ. ബോബി മുക്കാമലയെ പ്രസിഡൻ്റായി തിരഞ്ഞെടുത്തത് ജൂൺ 11നു എഎംഎ പ്രസിഡൻ്റായി ചുമതലയേറ്റ ഡോ. ബ്രൂസ് സ്കോട്ടിൻ്റെ പിൻഗാമിയായാണ് ഡോ. ബോബി. ഒരു വർഷത്തിന് ശേഷമായിരിക്കും പ്രസിഡന്റ് ഡോ. ബോബി ചുമതല .ഏറ്റെടുക്കുക . കുടിയേറ്റ ഭിഷഗ്വരന്മാർക്ക് ജനിച്ച ഡോ. മുക്കാമല പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്തിനു ശേഷം നടത്തിയ പ്രസംഗത്തിൽ, “ഞാൻ വളർന്നപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ നിന്ന ചുമലുകളായിരുന്നു അവർ” എന്ന് മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും നന്ദി പറഞ്ഞു. അവരും അവരുടെ തലമുറയും ഈ നാട്ടിൽ വന്നു, “ആരും അറിയാതെ”, രാജ്യത്തിന് ആവശ്യമുള്ള സമയത്ത് വൈദ്യശാസ്ത്രം പരിശീലിക്കാനും അതേ സമയം അവർക്ക് അന്യമായ ഒരു സംസ്കാരം ഉൾക്കൊള്ളാനും അദ്ദേഹം പറഞ്ഞു. എഎംഎയുടെ തിരഞ്ഞെടുക്കപ്പെട്ട…
