ഫോമയുടെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കുവാൻ… ശക്തനായ സ്ഥാനാർത്ഥിയായി ഷാലു പുന്നൂസ് (രാജു ശങ്കരത്തിൽ, ഫിലഡൽഫിയ)

ഫിലഡൽഫിയ: ടീം യുണൈറ്റഡിനൊപ്പം ഫോമയുടെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കുവാൻ ശക്തനായ ഒരു സ്ഥാനാർത്ഥിയായി ഷാലു പുന്നൂസ് മത്സര രംഗത്തേക്ക് എന്ന ആദ്യ വാർത്ത വന്നത് മുതൽ ഞാൻ ആഗ്രഹിക്കുന്നു ഫോമയിലേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിലെ നിലപാടുകളും കാഴ്ചപ്പാടുകളും എന്തെന്ന് അറിയുവാൻ. ഞാൻ മാത്രമല്ല, ഷാലു പുന്നൂസിനെ അടുത്തറിയാവുന്ന അമേരിക്കൻ മലായാളികൾ ഒന്നടങ്കം അത് ആഗ്രഹിക്കുന്നു. അവയെല്ലാം വിശദമായി ചോദിച്ചറിയുവാൻ മത്സര രംഗം ഒന്ന് കൊഴുക്കട്ടെ എന്ന ചിന്തയിൽ ഒരവസരത്തിനായി ഞാൻ കാത്തിരുന്നു, ആ അവസരമൊത്തുവന്നപ്പോൾ സൗഹൃദങ്ങളുടെ രാജകുമാരനായ ഷാലു പുന്നൂസിനൊപ്പം ഒരൽപ്പനേരം ചിലവഴിച്ചതിന്റെ വിശദാംശങ്ങളിലേക്ക് വരുംമുൻപ് സർവ്വജന സമ്മതനായ ഷാലുവിനെക്കുറിച്ച് ഒരൽപ്പം വിവരണം. തൊട്ടതെല്ലാം പൊന്നാക്കി മാത്രം ചരിത്രമുള്ള ഷാലുവിന്റെ നേതൃത്വ പാടവത്തിന്റെ ശോഭനമായ വിവിധ ഘട്ടങ്ങൾ, വിവിധ കാലയളവിലായി നേരിട്ട് കണ്ട് മനസ്സിലാക്കിയിട്ടുള്ള ഞാൻ ഉൾപ്പെടയുള്ള ഫിലഡൽഫിയ മലയാളികൾക്കും, ഷാലുവിനെ അടുത്തറിയാവുന്ന നൂറുകണക്കിന് മലയാളികൾക്കും അറിയാം ഈ മനുഷ്യനിലുള്ളത്…

ഇന്ത്യയുടെ ജനാധിപത്യത്തെ ഉയർത്തിപ്പിടിച്ച മൂന്ന് വിധികൾ (എഡിറ്റോറിയല്‍)

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇടക്കാല ജാമ്യത്തിലൂടെ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമോ? അരവിന്ദ് കെജ്‌രിവാളിൻ്റെ അകാല അറസ്റ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തെറ്റായ നടപടി സ്വീകരിച്ചോ? ഡൽഹി മുഖ്യമന്ത്രിയെ താൽക്കാലികമായി വിട്ടയച്ചതിൽ സുപ്രീം കോടതി ശരിയായ കാര്യമാണോ ചെയ്തത്? 2024 ജൂൺ 4-ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആദ്യത്തെ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കും. അതിനാൽ, ജൂൺ 1 വരെ തൻ്റെ പാർട്ടിക്കും തിരഞ്ഞെടുപ്പ് പങ്കാളികൾക്കും വേണ്ടി പ്രചാരണം നടത്താൻ അരവിന്ദ് കെജ്‌രിവാളിന് പരിമിതമായ സ്വാതന്ത്ര്യം നൽകിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിൻ്റെ പ്രശ്‌നമായ മൂന്നാമത്തെ ചോദ്യം അവശേഷിക്കുന്നു, ഇത് പ്രശംസിക്കപ്പെടേണ്ട തീരുമാനമാണ്. സുപ്രീം കോടതിയുടെ ഈ തീരുമാനം രാജ്യത്തിനും നിയമവാഴ്ചയ്ക്കും എല്ലാറ്റിനുമുപരിയായി ജനാധിപത്യത്തിനും അഭിമാന നിമിഷമാണ്. എന്തുകൊണ്ടെന്നാൽ, ഈ വിധിക്ക് മുമ്പ്, നമ്മുടെ ഏറ്റവും അടിസ്ഥാന മൂല്യമായ ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കാൻ സുപ്രീം കോടതി രണ്ട് ജലരേഖാ വിധിന്യായങ്ങളിൽ…

ഹൂസ്റ്റണിൽ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വിമാന യാത്ര ആരംഭിക്കുന്നതിനായി മാഗ് ക്യാമ്പയിൻ ആരംഭിച്ചു

ഹൂസ്റ്റൺ: ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ദക്ഷിണേന്ത്യൻ സമൂഹത്തിൻ്റെ ഇന്ത്യയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനുള്ള പുതിയ കാമ്പയിൻ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൻ ആരംഭിക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിൻ്റെ നേതൃത്വത്തിൽ, ഹൂസ്റ്റണിൽ നിന്ന് ഇന്ത്യയിലേ ഡൽഹി മുംബെ ഹൈദരാബാദ് കൊച്ചി എന്നിങ്ങനെ ഏതെങ്കിലും സിറ്റിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നതിനായി ഒപ്പുകൾ ശേഖരിക്കുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. ഇത്തരം ഒരു ക്യാമ്പയിൻ വിജയം കണ്ടാൽ അതിൻറെ പ്രയോജനം മലയാളികൾക്ക് മാത്രമല്ല ഈ പ്രദേശത്ത് താമസിക്കുന്ന തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകൾ സംസാരിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും ലഭിക്കും എന്നതാണ് ഇത്തരമൊരു ക്യാമ്പയിൻ ആരംഭിക്കുന്നതിന് മാഗിന് പ്രചോദനം നൽകുന്നത്.  ദക്ഷിണേന്ത്യൻ നിവാസികൾ അവരുടെ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോൾ നേരിടുന്ന വെല്ലുവിളികൾക്കുള്ള മറുപടിയായാണ് ഈ സംരംഭം. ഹ്യൂസ്റ്റണിൽ 500,000-ലധികം ഇന്ത്യക്കാർ, ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് പ്രത്യേകിച്ചും അതിൽ…

മഴവില്ല് (കവിത): പുലരി

ഒളിഞ്ഞു നോക്കും വൃത്തശകലമായ് വരച്ച സപ്തനിറ സൗന്ദര്യമേ എത്തിപ്പിടിക്കാൻ മോഹമുണ്ടേ ആ ചെരിവിൽ ഉരുസിക്കളിക്കും മാനസം കാണാപ്പുറം തേടി അലയുകയോ?

ശവസംസ്ക്കാര ചടങ്ങുകള്‍ക്ക് പണമില്ല; കാനഡയിൽ അവകാശികളില്ലാതെ മൃതദേഹങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു

ടൊറൻ്റോ: അടുത്ത കാലത്തായി ചില കനേഡിയൻ പ്രവിശ്യകളിൽ അവകാശികളില്ലാത്ത മൃതദേഹങ്ങളുടെ എണ്ണത്തിൽ വന്‍ വര്‍ദ്ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാത്തതിന്റെ പ്രധാന കാരണമായി പറയുന്നത് വര്‍ദ്ധിച്ചുവരുന്ന ശവസംസ്കാര ചെലവുകളാണെന്ന് അടുത്ത ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയതായാണ് റിപ്പോര്‍ട്ട്. ഫ്യൂണറല്‍ ഹോം ഗ്രൂപ്പിൻ്റെ കണക്കുകൾ പ്രകാരം, കാനഡയില്‍ ഒരു ശവസംസ്കാരത്തിൻ്റെ മൊത്തത്തിലുള്ള ചെലവ് 1998-ലെ ഏകദേശം $6,000-ൽ നിന്ന് $8,800 ആയി വർദ്ധിച്ചു. കാനഡയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രവിശ്യയായ ഒൻ്റാറിയോയിൽ, അവകാശികളില്ലാത്ത മൃതദേഹങ്ങളുടെ എണ്ണം 2013-ൽ 242 ആയിരുന്നത് 2023-ൽ 1,183 ആയി ഉയർന്നതായി പ്രവിശ്യയുടെ ചീഫ് കോറോണർ ഡിർക്ക് ഹ്യൂയർ പറഞ്ഞു. അത്തരം കേസുകളിൽ മിക്കതിലും, അടുത്ത ബന്ധുക്കളെ തിരിച്ചറിഞ്ഞെങ്കിലും വിവിധ കാരണങ്ങളാൽ മൃതദേഹം ഏറ്റുവാങ്ങുന്നില്ല. അതിന്റെ പ്രധാന കാരണം പണമാണ്. 2022-ൽ ക്ലെയിം ചെയ്യപ്പെടാത്ത മൊത്തം 20 ശതമാനത്തില്‍ നിന്ന് 2023-ൽ 24 ശതമാനമായി. ഇത് വിഷമകരമായ പ്രതിസന്ധിയാണ്.…

മിസ് ഒട്ടവ ആയി മലയാളി പെൺകുട്ടി ലെനോർ സൈനബ്

ഒട്ടാവ, കാനഡ: മിസ് ഒട്ടവ ആയി മലയാളി പെൺകുട്ടി ലെനോർ സൈനബ്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പെൺകുട്ടി ഈ നേട്ടം കരസ്ഥമാക്കുന്നത്. ടൊറോന്റോയിൽ ആയിരുന്നു മത്സരം. ടൊറോന്റോയിലുള്ള പാജന്റ് ഗ്രൂപ്പ് കാനഡ  എന്ന സംഘടനയാണ്  എല്ലാ കൊല്ലവും ഈ മത്സരം നടത്തി വരുന്നത്. കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തിയ മുപ്പത്തഞ്ചോളം  മത്സരാർത്ഥികളെ പിന്തള്ളിയാണ് ക്രിമിനോളജിയിലും നിയമത്തിലും പഠനം തുടരുന്ന ഈ പത്തൊമ്പതുകാരി   മലയാളികളുടെ അഭിമാനമായത്. ‘ഇത്  ആദ്യ സൗന്ദര്യമത്സരത്തിൽ വിജയിക്കുന്നതിനുള്ള  എന്റെ യാത്രയുടെ കഥയാണ്.  രസകരമായ ഒരു വസ്തുത, 1998 ലെ മിസ് വേൾഡ് വിജയി  ലിനർ അബർഗിലിന്റെ  പേരിൽ  നിന്നാണ്  എൻ്റെ അമ്മ  ഫാത്തിമ റഹ്മാൻ എനിക്ക് ഈ പേരിട്ടത്.  അത് മത്സരങ്ങളോടുള്ള എൻ്റെ അഭിനിവേശത്തിൽ വലിയ പങ്കുവഹിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. ‘എൻ്റെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കാനും മത്സരങ്ങൾ പരീക്ഷിക്കാനും  ധൈര്യം…

ഐ പി എൽ മെയ് 21 സമ്മേളനത്തിൽ പ്രൊഫ. പി ജെ കുര്യൻ സന്ദേശം നൽകുന്നു

ഡിട്രോയിറ്റ്: ഹൂസ്റ്റൺ  ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർ നാഷണൽ പ്രയർലൈൻ മെയ് 21 നു ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന പ്രത്യേക സമ്മേളനത്തിൽ രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ മുഖ്യ സന്ദേശം നൽകുന്നു. വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ  പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർ നാഷണൽ പ്രയർ ലയ്ൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോർക്ക് ടൈം) പ്രയർ ലൈൻ സജീവമാകുന്നത്. വിവിധ സഭ മേലധ്യക്ഷന്മാരും പ്രഗൽഭരും പ്രശസ്തരും, ദൈവവചന പണ്ഡിതരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. മെയ് 21നു ചൊവ്വാഴചയിലെ പ്രയർ ലൈൻ സന്ദേശം നൽകുന്ന പ്രൊ കുര്യന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ…

ബില്ലി ഗ്രഹാമിൻ്റെ പ്രതിമ യുഎസ് ക്യാപിറ്റോളിൽ അനാച്ഛാദനം ചെയ്തു

വാഷിംഗ്‌ടൺ ഡി സി :അന്തരിച്ച ബില്ലി ഗ്രഹാമിൻ്റെ പ്രതിമ യുഎസ് ക്യാപിറ്റോളിൽ വ്യാഴാഴ്ച അനാച്ഛാദനം ചെയ്തു. നോർത്ത് കരോലിനയിലെ സുവിശേഷകൻ അമേരിക്കയുടെ പാസ്റ്റർ എന്നാണ് അറിയപ്പെട്ടിരുന്നത്. നാഷണൽ സ്റ്റാച്യുറി ഹാളിൽ ഏഴടി ഉയരമുള്ള ഒരു പ്രതിമയോടെ അദ്ദേഹത്തെ അനുസ്മരിക്കും. പീഠത്തിൽ ബൈബിൾ വാക്യങ്ങൾ കൊത്തിവെച്ചിരിക്കുന്നു—യോഹന്നാൻ 3:16 ഉൾപ്പെടെ. നോർത്ത് കരോലിന സെനറ്റർ ടെഡ് ബഡ്, സുവിശേഷം പങ്കുവയ്ക്കുന്നതിനും പൗരാവകാശങ്ങൾക്കായി പോരാടുന്നതിനും കമ്മ്യൂണിസത്തെ എതിർക്കുന്നതിനുമുള്ള ഗ്രഹാമിൻ്റെ ആജീവനാന്ത പ്രതിബദ്ധതയെ പ്രശംസിച്ചു. “റവ. ബില്ലി ഗ്രഹാമിൻ്റെ പൈതൃകം ജോൺ 3:16 അടിസ്ഥാനമാക്കിയുള്ള ക്ഷമയുടെ ലളിതമായ സന്ദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സുവിശേഷം പ്രസംഗിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ ജീവനാന്തപ്രതിബദ്ധത,പൗരാവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം, കമ്മ്യൂണിസത്തിനെതിരായ അദ്ദേഹത്തിൻ്റെ എതിർപ്പ്, ആത്മീയ മാർഗനിർദേശം എന്നിവ  ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രതീക്ഷ നൽകി.റിപ്പബ്ലിക്കൻ സെനറ്റർ പറഞ്ഞു. ഗ്രഹാം ലക്ഷക്കണക്കിന് ആളുകളെ ക്രിസ്തുവിലേക്ക് നയിച്ചു, 12 യുഎസ് പ്രസിഡൻ്റുമാരുടെ ആത്മീയ ഉപദേശകനായി സേവനമനുഷ്ഠിക്കുകയും 80 വർഷത്തിലേറെ…

സ്റ്റീഫൻ ദേവസ്സി നേതൃത്വം നൽകുന്ന ക്രിസ്തീയ സംഗീത വിരുന്ന് മെയ് 19-ന് ഡാളസിൽ : രാജൂ തരകൻ

മെസ്‌ക്വിറ്റ്, ഡാളസ്: സംഗീത ലോകത്ത് ഏറെ പ്രസിദ്ധനായ സ്റ്റീഫൻ ദേവസി നയിക്കുന്ന ക്രിസ്തീയ സംഗീത വിരുന്ന് ഡാളസിലെ ശാരോൻ ഇവന്റ് സെന്ററിൽ വെച്ച് മെയ് മാസം 19 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്നു. സുപ്രസിദ്ധ ക്രൈസ്തവ ഗായകൻ ബിനോയ് ചാക്കോ ഉൾപ്പെടെ സംഗീത ലോകത്തെ പ്രമുഖർ ഈ പ്രോഗ്രാമിൽ അണിനിരക്കുന്നു. ടി ജെ അലക്സ്, ദുർവിൻ ഡിസൂസ, ശ്യാം പ്രസാദ്, ഫ്രാൻസിസ് സേവ്യർ, ജോസി ജോൺ, ഷൂജാ തോമസ്, ഷേർളി എബ്രഹാം തുടങ്ങിയ പ്രമുഖർ ഗാനങ്ങൾ ആലപിക്കുകയും സംഗീത ഉപകരണങ്ങൾ വായിക്കുകയും ചെയ്യുന്നു. ലൈഫ് ഫോക്കസ് സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാമിലേക്കുള്ള പ്രവേശനം തികെച്ചും സൗജന്യമായിരിക്കും. Address: 940 Barnes Bridge Rd, Mesquite TX 75077.

ഐഎപിസിക്ക് പുതു നേതൃത്വം; ആസാദ് ജയൻ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്; ഷാൻ ജെസ്റ്റസ് ജനറല്‍ സെക്രട്ടറി; സണ്ണി ജോർജ് ട്രെഷർ

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ (ഐഎപിസി) നാഷണൽ കമ്മറ്റിയെ പ്രഖ്യാപിച്ചു. ജേര്‍ണലിസം-ബിസിനസ് പശ്ചാത്തലമുള്ള ആസാദ് ജയൻ ആണ് നാഷണൽ പ്രസിഡന്റ്. എഴുത്തുകാരനായ ജെയിംസ് കുരീക്കാട്ടിൽ ആണ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്. ഐ ടി വിദഗ്ധരായ ഷാൻ ജെസ്റ്റസ് ജനറൽ സെക്രട്ടറിയും സണ്ണി ജോർജാണ് ട്രെഷററുമാണ്. വൈസ് പ്രസിഡന്റ്മാരായി സുനിൽ മഞ്ഞിനക്കര (ന്യുയോർക്ക് ചാപ്റ്റര്‍), ഷിബി റോയ് (ഹൂസ്റ്റണ്‍ ചാപ്റ്റര്‍), പട്രീഷ്യ ഉമാശങ്കർ (ഡാളസ് ചാപ്റ്റര്‍), ടോസിൻ എബ്രഹാം (ന്യു യോർക്ക് ചാപ്റ്റര്‍) എന്നിവരെയും സെക്രട്ടറിമാരായി പ്രൊഫ.ജോയ് പള്ളാട്ടുമഠം (ഡാളസ് ചാപ്റ്റര്‍), നിഷ ജൂഡ് (ന്യുയോർക്ക് ചാപ്റ്റര്‍), ചാക്കോ ജെയിംസ് (ഹൂസ്റ്റണ്‍ ചാപ്റ്റര്‍), തൃശൂർ ജേക്കബ് (ന്യുയോർക്ക് ചാപ്റ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു. ജോമോൻ ജോയിയെ(കണക്ടിക്കട്ട് ചാപ്റ്റർ) ജോയിന്റ് ട്രഷറർ ആയും തിരഞ്ഞെടുത്തു. മിലി ഫിലിപ്പിനെ…