ഡാളസ്: ഡാളസില്‍ വെച്ച് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകന്‍ ബിഷപ്പ് കെ പി യോഹന്നാന്‍ അന്തരിച്ചു. പ്രഭാത സവാരിക്കിടെയാണ് അദ്ദേഹത്തെ വാഹനമിടിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ ഡാളസിലെ മെഥഡിസ്റ്റ് ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍, ഇന്ന് (മെയ് 8) രാവിലെയാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. ഇന്ത്യയെയും ഏഷ്യയെയും കേന്ദ്രീകരിച്ചുള്ള ഒരു വലിയ ക്രിസ്ത്യൻ പ്രൊട്ടസ്റ്റൻ്റ് മിഷനറി എൻജിഒയായ ജിഎഫ്എ വേൾഡിൻ്റെ (മുമ്പ് ഗോസ്പൽ ഫോർ ഏഷ്യ അല്ലെങ്കിൽ ജിഎഫ്എ) സ്ഥാപകനും പ്രസിഡൻ്റുമാണ് അദ്ദേഹം. നിരാലംബര്‍ക്കും അശരണര്‍ക്കും ആശ്രയമായി മാറിയ ബിഷപ്പ് ഡോ. കെ.പി യോഹന്നാന്റെ സേവനം ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കുട്ടനാട്ടിലെ നിരണത്ത് ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് കെ പി യോഹന്നാന്റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിള്‍ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാം…
Category: AMERICA
ഹ്യൂസ്റ്റൺ ക്നാനായ കാത്തോലിക്ക ദൈവാലയതിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം
ഹ്യൂസ്റ്റൺ : സെൻറ് മേരീസ് ക്നാനായ ഫൊറോന ദൈവാലയത്തിൽ 23 കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. മെയ് 4 ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക് ഫാ. ഏബ്രഹാം മുത്തോലത്ത് മുഖ്യ കാർമികത്വം വഹിച്ചു . ഫാ. തോമസ് മെത്താനത്ത്, ഫാ.മാത്യു കൈതമലയിൽ എന്നിവർ സഹകാർമികരായിരുന്നു. ദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും ബന്ധുജനങ്ങളും ഇടവകസമൂഹവും തിങ്ങി നിറഞ്ഞ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കുട്ടികൾ അവരുടെ രക്ഷകനായി ഈശോയെ ആദ്യമായി സ്വീകരിച്ചു. ബെഞ്ചമിൻ ആനാലിപ്പാറയിൽ, ക്രിസ് ആട്ടുകുന്നേൽ, എറിക് ചാക്കാലക്കൽ, അലിസാ ഇഞ്ചെനാട്ടു, സുഹാനി എരനിക്കൽ, ജിഷ ഇല്ലിക്കാട്ടിൽ, ജോനാഥൻ കൈതമലയിൽ, അന്ന കല്ലിടുക്കിൽ, നോയൽ കണ്ണാലിൽ, നിവ്യ കാട്ടിപ്പറമ്പിൽ, ഇസബെൽ കിഴക്കേക്കാട്ടിൽ, മരിയ കിഴക്കേവാലയിൽ, ഐസയ കൊച്ചുചെമ്മന്തറ, സരിൻ കോഴംപ്ലാക്കിൽ, അലക്സാണ്ടർ മറുതാച്ചിക്കൽ, ബെഞ്ചമിൻ പാലകുന്നേൽ, ഇഷാൻ പുത്തൻമന്നത്, ഇഷേത പുത്തൻമന്നത്, ജെറോം തറയിൽ,…
അമേരിക്കയിൽ ജൂതവിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്ന് ബൈഡൻ
വാഷിംഗ്ടൺ:ഇസ്രയേലിനെതിരായ ഹമാസിൻ്റെ ആക്രമണത്തിന് ശേഷമുള്ള ദിവസങ്ങളിൽ യഹൂദവിരുദ്ധതയും ഇസ്ലാമോഫോബിയയും തീവ്രമാക്കുന്നതിനെതിരെ പ്രസിഡൻ്റ് ജോ ബൈഡൻ ശക്തമായി പ്രതികരിച്ചു .അമേരിക്കയിൽ അത്തരം വിദ്വേഷത്തിന് സ്ഥാനമില്ലെന്നും യഹൂദവിരുദ്ധതയുടെ കുതിച്ചുചാട്ടത്തിനെതിരെ പോരാടുവാൻ അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച, യുഎസ് ഹോളോകാസ്റ്റ് മെമ്മോറിയൽ മ്യൂസിയത്തിൻ്റെ വാർഷിക ദിനങ്ങൾ അനുസ്മരണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബൈഡൻ ഒക്ടോബർ 19 ന് ഓവൽ ഓഫീസ് പ്രസംഗത്തിൽ അമേരിക്കക്കാർക്ക് “നിശ്ശബ്ദരായി നിൽക്കാൻ കഴിയില്ല” എന്ന് പറഞ്ഞിരുന്നു . എന്നിട്ടും യുദ്ധം ആരംഭിച്ച് ഏഴു മാസങ്ങൾക്കുള്ളിൽ ഇസ്‌ലാമോഫോബിക്, യഹൂദവിരുദ്ധ സംഭവങ്ങൾ ഗണ്യമായി വർദ്ധിച്ചു. തിരഞ്ഞെടുപ്പിൻ്റെ തിരക്കിനിടയിൽ, പിരിമുറുക്കവും നിർണായകവുമായ സമയത്തിനിടയിൽ, ശാന്തവും എന്നാൽ ആവേശഭരിതവുമായ പ്രതിഫലനത്തിൻ്റെ നിമിഷമായിരുന്നു ബൈഡൻ്റെ പ്രസംഗം. ഒക്‌ടോബർ 7-ലെ ആക്രമണവും ഗാസയിലെ തുടർന്നുള്ള യുദ്ധവും ബൈഡൻ്റെ പ്രസിഡൻ്റ് പദവിയിലെ ഏറ്റവും രാഷ്ട്രീയമായി നിറഞ്ഞ ഒരു കാലഘട്ടമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച അമേരിക്കൻ ജൂതന്മാർക്ക് ബൈഡൻ…
ചങ്ങനാശേരി എസ് ബി അസംപ്‌ഷൻ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ 2023 വർഷത്തെ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു
ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്ബി – അസംപ്‌ഷൻ കോളേജ് പൂർവ വിദ്യാർഥി സംഘടനയുടെ 2023 വർഷത്തെ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഹൈസ്കൂൾ തലത്തിൽ പഠന-പഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തിയിട്ടുള്ള സംഘടനാംഗങ്ങളുടെ മക്കൾക്കുവേണ്ടി സ്ഥാപിച്ചിട്ടുള്ളതാണ് ഈ പുരസ്കാരങ്ങൾ. ജിപിഎ, എസിടി അഥവാ എസ്എടി, പഠന-പാഠ്യേതര മേഖലകളിലെ മികവുകൾ എന്നീ ത്രിതല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുരസ്കാര നിർണയം നടത്തുക. അപേക്ഷാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും സംഘടനാ പ്രവർത്തനങ്ങളിലുള്ള സജീവ പങ്കാളിത്തം അധിക യോഗ്യതയായും പരിഗണിക്കും. തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു വിദ്യാർഥികൾക്ക് അസ്സോസ്സിയേഷന്റെ ഷിക്കാഗോ ചാപ്റ്റർ നൽകുന്ന റവ ഡോ ജോർജ്ജ് മഠത്തിപ്പറമ്പിൽ പൗരോഹിത്യ സുവർണ്ണ ജൂബിലി മെമ്മോറിയൽ പുരസ്കാരവും മാത്യു വാച്ചാപറമ്പിൽ സ്മാരക പുരസ്കാരവും ഒപ്പം ക്യാഷ് അവാർഡ്, പ്രശംസാപത്രം, ഫലകം എന്നിവയും അടങ്ങുന്നതാണ് എസ് ബി ആൻഡ് അസംപ്‌ഷൻ അലുമ്‌നി അസോസിയേഷൻ ഹൈസ്കൂൾ അക്കാഡമിക് എക്സലൻസ്…
കെ എം ഏലിയമ്മ (95 )അന്തരിച്ചു
ഡാളസ്: പരേതനായ കെ സി ജോർജിന്റെ ഭാര്യ റിട്ടയേർഡ് അധ്യാപിക ചാത്തമല വെട്ടുചിറയിൽ കൊച്ചുപറമ്പിൽ കെ എം ഏലിയമ്മ (95 ) മെയ് 7നു രാവിലെ നിര്യാതനായി . കിഴക്കും മുറി കണ്ടത്തിൽ കുടുംബാംഗമാണ് .സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച (മെക്കിനി,ഡാളസ്) അംഗം സൂസൻ കുര്യാക്കോസിൻ്റെ മാതാവാണ് പരേത. അമേരിക്കയിൽ ധാരാളം സുഹൃദ് ബന്ധങ്ങളുള്ള ടീച്ചർ കെ എം ഏലിയമ്മ നിരവധി തവണ സന്ദർശനം നടത്തിയിട്ടുണ്ട്.കേരളത്തിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു മക്കൾ: സൂസൻ കുര്യാക്കോസ്- കുര്യാക്കോസ് മത്തായി വെട്ടുചിറയിൽ (ഡാലസ്) കൊച്ചുമക്കൾ: അനൂപ് കുര്യാക്കോസ് (കുവൈത്ത്) ,ആൻ കുര്യാക്കോസ്, അനീത കുര്യാക്കോസ് ശവസംസ്‌കാരം വെള്ളിയാഴ്ച തിരുവല്ല സെൻ്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ (പാലിയക്കര പള്ളി) പിന്നീട് സൂസൻ കുര്യാക്കോസിൻ്റെ മാതാവിന്റെ വിയോഗത്തിൽ സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച വികാരി വെരി റവ രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ…
ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ്: സിൽവർ സ്പ്രിംഗ് സെൻ്റ് ഗ്രിഗോറിയോസ് ഇടവകയിൽ രജിസ്ട്രേഷന് ആവേശകരമായ തുടക്കം
സിൽവർ സ്പ്രിംഗ് (മെരിലൻഡ്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ കിക്കോഫ് മീറ്റിംഗിന് സിൽവർ സ്പ്രിംഗ് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക ഏപ്രിൽ 21 ന് വേദിയായി. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ ഈ ആത്മീയ കൂട്ടായ്മയിൽ പങ്കെടുക്കും. ഭക്തിപ്രഭാഷണങ്ങൾ, ബൈബിൾ പഠനം, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെക്കുറിച്ചുള്ള സംവേദനാത്മക സെഷനുകൾ എന്നിവ കോർത്തിണക്കിയ ആകർഷണീയമായ കുടുംബ സംഗമമാണ് ഫാമിലി/യൂത്ത് കോൺഫറൻസ്. ഇടവക വികാരി ഫാ. ലാബി ജോർജിന്റെ അഭാവത്തിൽ ഫാ. കെ.പി.വർഗീസ് വിശുദ്ധ കുർബാനയ്ക്കു നേതൃത്വം നൽകി. തുടർന്ന് നടന്ന മീറ്റിംഗിൽ ഫാ. കെ. പി. വർഗീസ് കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി സ്വാഗതം ആശംസിച്ചു. മാത്യു വറുഗീസ് (റാഫിൾ കോർഡിനേറ്റർ), ഷെറിൻ എബ്രഹാം, ജോനാഥൻ മത്തായി (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു കോൺഫറൻസ്…
നായർ ബനവലന്റ് അസോസിയേഷന് നവ നേതൃത്വം
ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2024 മെയ് 5-ാം തിയ്യതി എൻ.ബി.എ. സെന്ററിൽ വച്ചു നടന്നു. പ്രസിഡന്റ് അപ്പുക്കുട്ടൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടും ട്രഷറർ ഗോപിനാഥക്കുറുപ്പ് അവതരിപ്പിച്ച കണക്കുകളും അംഗീകരിച്ചു. ട്രസ്റ്റീ ബോർഡ് ചെയർമാൻ രഘുവരൻ നായർ തന്റെ പ്രസംഗത്തിൽ, കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വളരെ ശ്ലാഘനീയമായിരുന്നു എന്ന് പറഞ്ഞു. തുടർന്ന് ട്രസ്റ്റീ ബോർഡ് മെമ്പർമാരായ ജി.കെ.നായർ, ഉണ്ണിക്കൃഷ്ണൻ നായർ, രഘുനാഥൻ നായർ എന്നിവരുടെ നേതൃത്വത്തിൽ 2024-25 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ക്രിസ് പിള്ള തോപ്പിൽ (ജനാർദ്ദനൻ), വൈസ് പ്രസിഡന്റ് ബാബു മേനോൻ, ജനറൽ സെക്രട്ടറി രഘുവരൻ നായർ, ജോയിന്റ് സെക്രട്ടറി ജയപ്രകാശ് നായർ, ട്രഷറർ രാധാമണി നായർ എന്നിവരെയും, എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഗോപിനാഥക്കുറുപ്പ്, മുരളീധര പണിക്കർ, നരേന്ദ്രനാഥൻ നായർ, രത്നമ്മ…
ഇന്ത്യയിൽ ആരു വാഴും ആരു വീഴും (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ
ഇന്ത്യ ലോകസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിക്കലെത്തിയിരിക്കുകയാണ്. ഹാട്രിക്ക് വിജയത്തിനായി ബി ജെ പി നേതൃത്വം നല്കുന്ന എൻ ഡി എ മുന്നണിയും ഭരണം തിരിച്ചുപിടിക്കാനായി കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിയും ഇതിനോടകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു. രാഷ്ട്രീയവും സാമ്പത്തികവും വിലക്കയറ്റവും മാത്രമല്ല മതവും തിരഞ്ഞെടുപ്പിൽ വിഷയമായി രംഗത്ത് വരുമെന്നത്തിന് യാതൊരു സംശയവുമില്ല. പൊതു തിരഞ്ഞെടുപ്പുകളിൽ മതം പ്രധാന വിഷയമായി കൊണ്ടുവന്ന് വോട്ട് പിടിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളെക്കാളും ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചും തൊഴിലില്ലായ്‌മയെ ക്കുറിച്ചും ഭരണനേട്ടങ്ങളെകുറിച്ചും പറയാൻ മടിക്കുന്നിടത്ത് മതം കൊണ്ടുവന്ന് ചർച്ച ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളിൽ ഏറെയും. പ്രത്യേകിച്ച് 92 മുതൽ. ആ വർഷമാണ് ബാബ്‌റി മസ്‌ജിദ് തകർക്കപ്പെട്ടത്. ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടതിനുശേഷമാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ മതം പ്രധാന വിഷയമാകാൻ തുടങ്ങിയത്. രണ്ടക്കത്തിൽ കിടന്ന ബി ജെ പിയ്ക്ക് കൂടുതൽ…
റഫയിലെ ആക്രമണം: ഇസ്രായേലിന് യു എന്‍ മേധാവിയുടെ മുന്നറിയിപ്പ്
ന്യൂയോർക്ക്: റഫയില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തിനെതിരെ യു എന്‍ മേധാവിയുടെ മുന്നറിയിപ്പ്. ഇസ്രായേലിന്റെ നടപടി അസഹനീയവും വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങളും മേഖലയിലെ അസ്ഥിരപ്പെടുത്തുന്ന ആഘാതവും ചൂണ്ടിക്കാട്ടിയാണ് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. റഫയിലെ കര ആക്രമണം അതിൻ്റെ വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങൾ കാരണം അസഹനീയമായിരിക്കും. താൻ ഇസ്രായേൽ സർക്കാരിനോടും സൈന്യത്തോടും വളരെ ശക്തമായ ഭാഷയില്‍ അഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും, വെടിനിർത്തൽ കരാറിലെത്താൻ ഹമാസിൻ്റെ നേതൃത്വം ഒരു പടികൂടി മുന്നോട്ടു പോകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുഎൻ മേധാവി പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ റാഫയിൽ ഒന്നിലധികം വ്യോമാക്രമണങ്ങള്‍ നടത്തിയതായി ഫലസ്തീൻ സിവിൽ ഡിഫൻസ് റിപ്പോർട്ട് ചെയ്തു. തെക്കൻ ഗാസ മുനമ്പിലെ റാഫ ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് രാത്രി ഇസ്രായേൽ യുദ്ധവിമാനങ്ങൾ വ്യോമാക്രമണം നടത്തിയ നിരവധി വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നിരവധി ഇരകളെ പുറത്തെടുക്കാനും പരിക്കേറ്റവരെ ആശുപത്രിയില്‍ ചികിത്സിയ്ക്കായി…
ഡാളസ് വാഹനാപകടത്തിൽ ബിഷപ്പ് കെ പി യോഹന്നാന് ഗുരുതര പരിക്ക്
ഡാളസ് : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിൻ്റെ[ (നേരത്തെ ബിലീവേഴ്‌സ് ചർച്ച്) സ്ഥാപക മെട്രോപൊളിറ്റൻ ബിഷപ്പ് കൂടിയായ കെ പി യോഹന്നാന് ഡാളസിൽ വച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു . നാല് ദിവസം മുൻപാണ് അദ്ദേഹം കേരളത്തിൽ നിന്നും ഡാളസ്സിലെത്തിയത്. ഇന്ത്യയിലും ഏഷ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘടനയായ ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിൽ മുമ്പ് അറിയപ്പെട്ടിരുന്ന GFA വേൾഡിൻ്റെ സ്ഥാപകനും പ്രസിഡന്റും കൂടിയാണ് കെ പി യോഹന്നാൻ ഡാളസ്സിൽ പ്രഭാത നടത്തത്തിനിടെ വാഹനം ഇടിക്കുകയായിരുന്നുവെന്നു സഭാ വക്താവ് അറിയിച്ചു. ഗുരുതരമായി പരിക്കറ്റ അദ്ദേഹത്തെ എയർലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതടിസ്റ്റ് ഹോസ്പിറ്റലിൽ അടിയന്തര ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിഷപ്പ് കെ പി യോഹന്നാനന്റെ പരിപൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥിക്കണമെന്നു സഭാ വക്താവ് ആവശ്യപ്പെട്ടു . കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഡാളസിലെ ബിഷ പിന്റെ ഓഫീസുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല
