ഹ്യൂസ്റ്റൺ ക്നാനായ കാത്തോലിക്ക ദൈവാലയതിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം

ഹ്യൂസ്റ്റൺ : സെൻറ് മേരീസ് ക്നാനായ ഫൊറോന ദൈവാലയത്തിൽ 23 കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. മെയ് 4 ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക് ഫാ. ഏബ്രഹാം മുത്തോലത്ത് മുഖ്യ കാർമികത്വം വഹിച്ചു .

ഫാ. തോമസ് മെത്താനത്ത്‌, ഫാ.മാത്യു കൈതമലയിൽ എന്നിവർ സഹകാർമികരായിരുന്നു.

ദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും ബന്ധുജനങ്ങളും ഇടവകസമൂഹവും തിങ്ങി നിറഞ്ഞ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കുട്ടികൾ അവരുടെ രക്ഷകനായി ഈശോയെ ആദ്യമായി സ്വീകരിച്ചു.

ബെഞ്ചമിൻ ആനാലിപ്പാറയിൽ, ക്രിസ് ആട്ടുകുന്നേൽ, എറിക് ചാക്കാലക്കൽ, അലിസാ ഇഞ്ചെനാട്ടു, സുഹാനി എരനിക്കൽ, ജിഷ ഇല്ലിക്കാട്ടിൽ, ജോനാഥൻ കൈതമലയിൽ, അന്ന കല്ലിടുക്കിൽ, നോയൽ കണ്ണാലിൽ, നിവ്യ കാട്ടിപ്പറമ്പിൽ, ഇസബെൽ കിഴക്കേക്കാട്ടിൽ, മരിയ കിഴക്കേവാലയിൽ, ഐസയ കൊച്ചുചെമ്മന്തറ, സരിൻ കോഴംപ്ലാക്കിൽ, അലക്സാണ്ടർ മറുതാച്ചിക്കൽ, ബെഞ്ചമിൻ പാലകുന്നേൽ, ഇഷാൻ പുത്തൻമന്നത്, ഇഷേത പുത്തൻമന്നത്, ജെറോം തറയിൽ, ജയിക്ക് തെക്കേൽ, ജൂലിയൻ തോട്ടുങ്കൽ, ക്രിസ്റ്റഫർ ഉള്ളാടപ്പിള്ളിൽ, ഐസക് വട്ടമറ്റത്തിൽ എന്നിവരാണ് ദിവ്യകാരുണ്യം സ്വീകരിച്ചത്.

ജോൺസൻ വട്ടമറ്റത്തിൽ, എസ്. ജെ.സി.സിസ്റ്റേഴ്സ്, വേദപാഠഅധ്യാപകർ എന്നിവരാണ് കുഞ്ഞുങ്ങളെ പരിശീലിപ്പിച്ചത്.

ആൻസിൻ താന്നിച്ചുവട്ടിൽ, ദിവ്യ ചെറുതാന്നിയിൽ, ക്രിസ്‌റ്റി ചേന്നാട്ട്, ജോസ് കുറുപ്പൻപറമ്പിൽ, ബെറ്റ്‌സി എടയാഞ്ഞിലിയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗായകസംഘവും ചടങ്ങുകൾക്കു മറ്റു കൂട്ടി.

മാതാപിതാക്കളുടെ പ്രതിനിധി സ്‌മിതോഷ് ആട്ടുകുന്നേൽ എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുകയും, മതബോധന അധ്യാപകർ മറ്റു പ്രനിധികൾ എന്നിവർക്ക് ഉപഹാരഹങ്ങൾ നൽകുകയും ചെയ്‌തു.

പാരിഷ് എക് സിക്യൂട്ടീവ് അംഗങ്ങളായ ഷാജുമോൻ മുകളേൽ, ബാബു പറയാൻകലയിൽ, ജോപ്പൻ പൂവപ്പാടത്ത്, ജോസ് പുളിയ്ക്കത്തൊട്ടിയിൽ, ടോം വിരിപ്പൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

മനോഹരമായി അലങ്കരിച്ച ദൈവാലയങ്കണത്തിൽ നടന്ന ഹൃദ്യമായിരുന്നു.ചടങ്ങുകൾക്കുശേഷം എല്ലാവർക്കും മാതാപിതാക്കളുടെ ആഭിമുഖ്യത്തിൽ ലഘുഭക്ഷണവും ക്രമീകരിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News