സ്വർഗ്ഗവും, നരകവും എവിടെയാണ്?; ഭൂമിയിലോ, ഭൂമിക്ക് മുകളിലോ, ഭൂമിക്ക് താഴെയോ, അതോ നമ്മുടെയെല്ലാം മനസ്സിലോ?!!

സ്വർഗ്ഗവും, നരകവും, എവിടെയാണ്?. ഭൂമിയിലോ, ഭൂമിക്ക് താഴെയോ, അതോ ഭൂമിക്ക് മുകളിൽ ആകാശത്തിലോ?. ഇത് എവിടെ?. യഥാർത്ഥത്തിൽ സ്വർഗ്ഗത്തെക്കുറിച്ചും നരകത്തെക്കുറിച്ചുമുള്ള സങ്കൽപ്പങ്ങൾക്ക് സമൃദ്ധവും വ്യത്യസ്തവുമായ സ്രോതസ്സുകൾ ഉണ്ടെങ്കിലും, സാധാരണ വിശ്വാസിയുടെ വീക്ഷണം പ്രധാനമായും അവൻ്റെ മത പാരമ്പര്യത്തെയും, പ്രത്യേക വിഭാഗത്തെയും ആശ്രയിച്ചിരിക്കുന്നു. കാരണം ആത്മാവിൻ്റെ അമർത്യതയുമായി ബന്ധപ്പെട്ട മരണാനന്തരമുള്ള സമാധാനപരമായ ഒരു ജീവിതവുമായി സ്വർഗ്ഗം എന്ന സങ്കൽപ്പത്തെ പൊതുവെ മതങ്ങൾ അംഗീകരിക്കുന്നു. അതായത് സ്വർഗ്ഗം പൊതുവെ സന്തോഷത്തിൻ്റെ ഒരു സ്ഥലമായി വ്യാഖ്യാനിക്കപ്പെടുന്നു. എന്നാൽ അവർ നരകത്തെ പലപ്പോഴും ഭൂതങ്ങൾ നിറഞ്ഞ സ്ഥലമായി ചിത്രീകരിക്കുന്നു. കാരണം അവിടെ നശിപ്പിക്കപ്പെട്ടവരെ പീഡിപ്പിക്കുന്നു. അല്ലെങ്കിൽ അതുപോലെ ഉള്ള മറ്റേതെങ്കിലും ഭയാനകമായ അമാനുഷിക രീതിയിലുള്ള വ്യക്തികൾ, അഥവാ സാത്താൻ പോലെയുള്ള ഒന്നാണ് പലരെയും ഭരിക്കുന്നതെന്ന് വിശ്വസിക്കുന്നു. എന്നിരുന്നാലും നിങ്ങളുടെ അറിവ്, ബോധതലം, യാഥാർത്ഥ്യം, ഇവ തിരഞ്ഞെടുക്കാൻ ശരിക്കും നിങ്ങൾക്ക് അധികാരമുണ്ട്. അതുകൊണ്ട് എന്താണ് നരകം, എന്താണ് സ്വർഗ്ഗം എന്ന് നമ്മൾ തിരിച്ചറിഞ്ഞിരിക്കണം.

ഫിലിപ്പ് മാരേട്ട്

നാം ജീവിക്കുന്ന ദിവസവും മണിക്കൂറും യാഥാർത്ഥ്യത്തിൽ നിന്ന് വേർപെടുത്തുന്ന ഒരു അവസ്ഥയായി മാറിയിരിക്കുന്നെങ്കിലും ജീവിതത്തിന് ലക്ഷ്യമോ അർത്ഥമോ ഇല്ലെന്ന ധാരണ പുതിയ കാര്യമല്ല. കാരണം സ്വർഗ്ഗവും, നരകവും ഭൂമിശാസ്ത്രപരമല്ല, ഇവരണ്ടും മനഃശാസ്ത്രപരമായ എന്തെങ്കിലും ഒക്കെ വിശദീകരിക്കാനുള്ള ഒരു രൂപകം മാത്രമാണ്. അഥവാ ഈ സ്വർഗ്ഗവും, നരകവും, മനസ്സിൻ്റെ ഒരു അവസ്ഥയാണ്. കാരണം സ്വർഗ്ഗം, ആകാശ മേഘങ്ങളിൽ നമുക്ക് മുകളിലല്ല. അതുപോലെ നരകം അഴുക്കിൽ നമുക്ക് താഴെയല്ല, എന്നാൽ ഇവ രണ്ടും നമ്മുടെ മാനസികാവസ്ഥ മാത്രമാണ്. നമുക്കെല്ലാവർക്കും ജീവിക്കാൻ വേണ്ടി തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥലം. അല്ലെങ്കിൽ നമ്മുടെ മാനസികാവസ്ഥ, ഊർജ്ജം, എന്നിവയെ ആശ്രയിച്ച് നാം ദിവസവും ഉണരുകയും സ്വർഗ്ഗത്തിലും നരകത്തിലും ജീവിക്കാൻ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. കാരണം ഈ സ്ഥലങ്ങൾ നമുക്ക് പുറത്ത് ഉണ്ടെന്ന് നമ്മൾ വിശ്വസിക്കുന്നു. അവസാന അദ്ധ്യായം പോലെ, നമ്മൾ നല്ല ജീവിതം നയിക്കാനും സ്വർഗത്തിൽ എത്താനും പ്രാർത്ഥിക്കുന്നു. എന്നിരുന്നാലും ദൈവം നമ്മെ വിധിക്കുമ്പോൾ എന്തു ചെയ്യും? നാം സ്വർഗ്ഗീയ അനുഭവങ്ങൾക്ക് അർഹരാണോ? സ്വർഗത്തിൽ ഒരു മരണാനന്തര ജീവിതത്തിനാണോ നാം വിധിക്കപ്പെട്ടിരിക്കുന്നത്? അതോ നരകയാതനകൾ അനുഭവിക്കാൻ തിരഞ്ഞടുക്കുമോ എന്ന ഈ ചിന്തകൾ മിക്ക ആളുകളെയും അലട്ടുന്നു.

സ്വർഗ്ഗത്തെയും, നരകത്തെയും പറ്റിയുള്ള ഒരു സാങ്കൽപ്പിക ദർശനം നിർവചിച്ചിരിക്കുന്നത്, നമ്മൾ കാണുന്നതോ, കേൾക്കുന്നതോ ആയ ഇന്ദ്രിയങ്ങളിൽ ഒന്നും നമ്മൾ, കാണാത്തതോ കേൾക്കാത്തതോ ആയ ഒരു ഭാവവുമായാണ്. എന്നാൽ ഈ ഇന്ദ്രിയങ്ങളുടെ ഭാവനയിൽ ഉൽപ്പാദിപ്പിക്കുന്ന അതേ മതിപ്പ് ലഭിക്കുന്ന, യഥാർത്ഥ വസ്തുവിനെ മനുഷ്യമനസ്സിൻ്റെ ചിന്തകളിലൂടെ തിരിച്ചറിയുന്ന ദർശനങ്ങൾ എന്ന് വിശേഷിപ്പിക്കുന്നു. ഈ ദർശനം ഒരു സ്വപ്നത്തിലോ, മയക്കത്തിലോ, അല്ലെങ്കിൽ മതപരമായ രീതിയിലോ കാണുന്ന ഒരു അമാനുഷിക രൂപമുള്ള ഒന്നാണ്. സാധാരണയായി ഇത്തരം വെളിപാട് നൽകുന്ന ദർശനങ്ങൾക്ക് പൊതുവെ സ്വപ്നങ്ങളേക്കാൾ കൂടുതൽ വ്യക്തതയുണ്ട്, എന്നാൽ ഇവയ്ക്ക് മനഃശാസ്ത്രപരമായ അർത്ഥങ്ങൾ കുറവാണ്. ഇത്തരം ദർശനങ്ങൾ ആത്മീയ പാരമ്പര്യങ്ങളിൽ നിന്ന് ഉയർന്നുവരുന്നതായി അറിയപ്പെടുന്നു. അതുപോലെ പ്രവചനങ്ങൾ പലപ്പോഴും ദർശനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതുപോലെയുള്ള ദർശനത്തെ പരാമർശിക്കുന്നത് “ആന്തരികമായ ഓർമ്മകൾ, ചിന്തകൾ, അല്ലെങ്കിൽ അവബോധം, എന്നിവയുടെ അനിയന്ത്രിതമായ ബാഹ്യവൽക്കരണം” എന്നാണ്. എന്നാൽ നിത്യരക്ഷയുടെ ഉറപ്പ് ലഭിക്കാൻ, സ്വർഗത്തിൻ്റെ സന്തോഷത്തിലേക്ക് പ്രവേശിക്കുന്നതിന് എപ്പോഴും ശുദ്ധീകരണം ആവശ്യമായിരിക്കുന്നു.

എന്താണ് സ്വർഗ്ഗം? എവിടെയാണ് സ്വർഗ്ഗം?. മിക്ക മത സംസ്കാരങ്ങളിലും, സ്വർഗ്ഗം നമ്മുടെ ജീവിത ക്രമത്തിൻ്റെ പര്യായമാണ്, അതിൽ സൃഷ്ടിയുടെ രൂപരേഖകൾ, സൗന്ദര്യം, നന്മ, സത്യം എന്നിവ അളക്കുന്നതിനുള്ള മാനദണ്ഡങ്ങൾ അടങ്ങിയിരിക്കുന്നു. മതപരമായ ചിന്തയിലും കാവ്യാത്മകതയിലും, സ്വർഗ്ഗം ഒരു സ്ഥലം മാത്രമല്ല, ഒരു അവസ്ഥ കൂടിയാണ്. അതായത് വിശപ്പ്, ദാഹം, വേദന, ദാരിദ്ര്യം, രോഗം, അജ്ഞത, കലഹം എന്നിവയിൽ നിന്നുള്ള പൂർണ്ണമായ മുക്തി, തികഞ്ഞ അറിവ്, ശാശ്വത വിശ്രമം, സ്വാതന്ത്ര്യം, ദൈവവുമായുള്ള കൂട്ടായ്മ, ഉന്മേഷദായകമായ ആനന്ദം, വിവരണാതീതമായ സമാധാനം, എന്നിവയായി ഇത് വിശേഷിപ്പിക്കപ്പെടുന്നു. നമ്മൾ നന്നായി ജീവിച്ച ജീവിതത്തിനുള്ള പ്രതിഫലം, ഹൃദയത്തിൻ്റെ അഗാധമായ ആഗ്രഹത്തിൻ്റെ പൂർത്തീകരണം, മനുഷ്യൻ്റെ എല്ലാ പ്രയത്നങ്ങൾക്കും ആത്യന്തികമായ ഒരു സ്ഥലം എന്നിങ്ങനെയും സ്വർഗ്ഗം മനസ്സിലാക്കപ്പെടുന്നു. അതുപോലെ സ്വർഗ്ഗം എന്നത് നമ്മുടെ ഉയർന്ന ബോധമാണ്. ഇത് സമാധാനത്തിൻ്റെയും, സ്നേഹത്തിൻ്റെയും, ആരാധനയുടെയും സ്ഥലമാണ്. അതുപോലെ സ്വർഗ്ഗം നമ്മുടെ ആദർശ പ്രകടനങ്ങളുടെ സ്ഥലവും നമ്മൾ സ്വയം പോകുന്നത് കാണാൻ ആഗ്രഹിക്കുന്ന സ്ഥലവുമാണ്.

എന്താണ് നരകം?. എവിടെയാണ് നരകം?. പല മതവിശ്വാസങ്ങളും അനുസരിച്ച്, ദുഷ്ടന്മാരോ നീതികെട്ടവരോ ആയ മരിച്ചവർ ശിക്ഷിക്കപ്പെടുന്ന കഷ്ടപ്പാടുകൾ നിറഞ്ഞ മരണാനന്തര ജീവിതമാണ് നരകം. അതിനാൽ നരകത്തെ എല്ലായ്‌പ്പോഴും ഭൂഗർഭമായാണ് ചിത്രീകരിക്കുന്നത്. അതുപോലെതന്നെ നരകത്തെ അഗ്നിജ്വാലയായി ചിത്രീകരിക്കുന്നു. എന്നിരുന്നാലും, മറ്റ് ചില പാരമ്പര്യങ്ങൾ, മതങ്ങൾ നരകത്തെ തണുത്തതും ഇരുണ്ടതുമായി ചിത്രീകരിക്കുന്നു. നരകത്തിലെ ശിക്ഷ എന്നത് സാധാരണയായി ജീവിതത്തിൽ ചെയ്ത പാപങ്ങളുമായി പൊരുത്തപ്പെടുന്നു. അതുപോലെ നരകം അഗാധമായ ദുരിതത്തിലായ മനസ്സാണ്. അഥവാ താഴ്ന്ന മനസ്സിലാണ് നരകം നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ മാനസികാവസ്ഥ അമിതവേഗത്തിൽ നമ്മുടെ മനസ്സിൻ്റെ ആഴമേറിയതും ഇരുണ്ടതുമായ മേഖലകളിലേക്ക് നയിക്കുന്നു. എന്നിരുന്നാലും നരകത്തെപ്പറ്റി വിശ്വസിക്കാത്ത ഒരു വ്യക്തിക്ക് മാത്രമേ ഭയത്തിൽ നിന്ന് മുക്തനാകാൻ കഴിയു. ഈ വ്യക്തിക്ക്, സ്വർഗ്ഗത്തിനും നരകത്തിനും മേൽ അധികാരമില്ല; കാരണം, അവൻ തൻ്റെ സ്വയത്തെ അറിയുന്നു, അതുപോലെ മനസ്സ് വളരെ സങ്കീർണ്ണമായ ഒരു കാര്യമാണ്, എന്ന് മനസിലാക്കുന്നു. അതുകൊണ്ടുതന്നെ നമ്മൾ സ്വർഗത്തിലേക്കോ നരകത്തിലേക്കോ പോകില്ല, കാരണം ഇവ രണ്ടും മനുഷ്യ മനസ്സിൻ്റെ സങ്കൽപ്പങ്ങളുടെയും, ഭാവനയുടെയും സൃഷ്ടികളാണ്.

സ്വർഗത്തിലേക്ക് അല്ലെങ്കിൽ നരകത്തിലേക്ക് പ്രവേശനം തീരുമാനിക്കുന്നത് നമ്മുടെ മരണത്തോടുകൂടിയാണ്. ഇത് ഒരു വ്യക്തിയുടെ ജീവിതകാലത്തെ നല്ലതും ചീത്തയുമായ പ്രവൃത്തികൾ രേഖപ്പെടുത്തുന്നതിനാലാണ്. അതായത് ഒരു വ്യക്തി അവൻ, അല്ലെങ്കിൽ അവൾ. മരിക്കുമ്പോൾ ബോധപൂർവമായ ഒരു നല്ല ജീവിതം നയിച്ചിട്ടില്ലെങ്കിൽ, അഥവാ ജീവിതലക്ഷ്യം നേടിയില്ലെങ്കിൽ, മറ്റൊരു ജീവിതം നയിക്കാൻ ഇവർ നരകത്തിൽ പോകും എന്നും. അതുകൊണ്ട് സ്വർഗത്തിൽ പോകണമെങ്കിൽ നിങ്ങൾ പാപം ചെയ്യരുത് എന്നും പല മതങ്ങളും വ്യക്തമാക്കുന്നുണ്ടെക്കിലും ഇവ രണ്ടും എവിടെ എന്ന് ആരും വ്യക്തമാക്കുന്നില്ല. എന്നാൽ സ്വർഗ്ഗവും നരകവും അതുപോലെ നല്ലതും ചീത്തയും എന്നത് മനുഷ്യ മനസ്സിൻ്റെ സങ്കല്പങ്ങളാണ്. ഇവ എല്ലാം ആത്മനിഷ്ഠമാണ്. അത് നമ്മൾ കാണുന്നില്ല എന്ന് മാത്രം. ഞാൻ നല്ലതായി കരുതുന്നത് അടുത്ത വ്യക്തിക്ക് തിന്മയായി കണക്കാക്കാം. എങ്കിലും സാധ്യതകൾ അനന്തമാണ്. ജീവിതം ഒരു ഗെയിം പോലെയാണ് , ഒരാൾക്ക് ചെയ്യാൻ കഴിയുന്ന നിരവധി കാര്യങ്ങൾ,അതുപോലെ നമ്മുടെ മനസ്സിൽ നിറയ്ക്കുന്നതും രേഖപ്പെടുത്തുന്നതുമായ ചിന്തകൾ ഇവയെല്ലാം നമ്മുടെ ജീവിതത്തിലെ പെരുമാറ്റങ്ങളെയും പ്രവർത്തനങ്ങളെയും വളരെയധികം സ്വാധീനിക്കുന്നു.

നമ്മിൽ ആരും നരകത്തിൽ പോകാൻ ആഗ്രഹിക്കുന്നില്ല എന്ന് പറയുന്നത് ന്യായമാണ്. കാരണം തീജ്വാലകളുടെയും വേദനയുടെയും ഒരു കുഴി നിത്യതയ്ക്കായി ഉണ്ട് എന്നും, എന്നാൽ സ്വർഗ്ഗം ഒരു യഥാർത്ഥ സ്ഥലമാണെന്നും ബൈബിൾ അനുമാനിക്കുകയും അത് പലപ്പോഴും പരാമർശിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ സ്വർഗ്ഗം എവിടെ? നരകം എവിടെ?. എന്ന് പലരും ചോദിച്ചിട്ടുള്ള കാര്യമാണെങ്കിലും ഈ സ്ഥലങ്ങൾ ഭൂമിയിൽ ജീവിക്കുന്ന നമ്മുടെയെല്ലാം മനസ്സിൽ ഉണ്ട്. എന്നിരുന്നാലും നാമെല്ലാവരും ഭയക്കുന്ന അഗ്നിനരകം, ഭയത്തിലും, വേദനയിലും, പശ്ചാത്താപത്തിലും ജീവിക്കുന്നതിലൂടെയും, അതുപോലെ നമ്മൾ സ്വപ്നം കാണുന്ന സുന്ദരമായ സ്വർഗം സ്‌നേഹത്തിൻ്റെയും, ദയയുടെയും, സന്തോഷത്തിൻ്റെയും, തലങ്ങളിലും നിലനിൽക്കുന്നു. എന്നാൽ സ്വർഗ്ഗത്തേക്കാൾ വളരെയേറെ പ്രാപ്യമാണ് നരകം എന്നത് ദൗർഭാഗ്യകരമായ യാഥാർത്ഥ്യമാണ്. കാരണം നമ്മുടെ ജീവിതകാലം മുഴുവൻ ഭയത്തിൻ്റെയും വേദനയുടെയും ആശങ്കയുടെയും അവസ്ഥയിൽ നമ്മൾ ജീവിക്കുന്നതിൽ മിക്കവർക്കും പശ്ചാത്താപമുണ്ട്, അതുകൊണ്ടുതന്നെ നമ്മളിൽ ഭൂരിഭാഗവും ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്.

സ്വർഗ്ഗവും നരകവും മനസ്സിൻ്റെ രണ്ട് അവസ്ഥകളാണ് സ്വർഗ്ഗവും നരകവും യഥാർത്ഥത്തിൽ നിലവിലില്ല. “നിങ്ങൾ” മരിക്കുമ്പോൾ, ഒന്നുകിൽ നിങ്ങൾ സ്വർഗ്ഗത്തിൽ പോകും അല്ലെങ്കിൽ നിങ്ങൾ നരകത്തിൽ പോകും എന്ന വിശ്വാസമാണ് മനുഷ്യത്വം സൃഷ്ടിച്ചത്. എന്നാൽ ഈ വിശ്വാസം മനുഷ്യർ ഓരോരുത്തരും ജീവിച്ചിരിക്കുമ്പോൾ അവരെ നിയന്ത്രിക്കാനുള്ള മതപരമായ ഉദ്ദേശ്യത്തിൻ്റെ സൃഷ്ടി മാത്രമാണ്. അതും ഇതും ചെയ്തില്ലെങ്കിലും, ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിൽ നരകയാതനയായിരിക്കും ശിക്ഷ എന്നാണ് ഇവർ പറയുന്നത്. മിക്ക കോർപ്പറേഷനുകളും ആശുപത്രികളും സർക്കാർ, ധനകാര്യ ഏജൻസികളും സ്കൂൾ സംവിധാനങ്ങളും വിവിധ മതകേന്ദ്രങ്ങളും ഒരിക്കലും മാറാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? താഴ്ന്ന മനസ്സിൻ്റെ ചിന്തയിൽ അവർ “ആത്മാവായി” പ്രവർത്തിക്കുന്നതാണ് കാരണം. എല്ലാം ജനങ്ങളിൽ എത്താനും, തൃപ്തിപ്പെടുത്താനുമുള്ള ഒരേയൊരു മാർഗ്ഗം. നിങ്ങളുടെ മനസ്സ് കൈകാര്യം ചെയ്യുന്നത് എത്ര എളുപ്പമാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നത് വരെ, നിങ്ങൾ മറ്റൊരാളുടെ കളിയുടെ പാവയായി തുടരും.നാം ഉണർന്ന് നമ്മുടെ യഥാർത്ഥ ശക്തി തിരിച്ചറിയുന്ന നിമിഷമാണ് നമ്മൾ ആഗ്രഹിക്കുന്ന അനുഭവത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയുന്ന നിമിഷം. ഇതാണ് ജീവിതം.

മനസ്സിൻ്റെ ശാസ്ത്രം സ്വർഗ്ഗത്തിലും നരകത്തിലും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?, സയൻസ് ഓഫ് മൈൻഡ് ഫിലോസഫി എല്ലാ ജീവനെയും ദൈവമായി കാണുന്നതിനാൽ നരകമില്ല. “സ്വർഗ്ഗം”, “നരകം” എന്നീ പദങ്ങൾ ഓരോ വ്യക്തിയും സ്വന്തം ജീവിതത്തിൽ സൃഷ്ടിക്കുന്നതിൻ്റെ പ്രതീകമാണ്. നമ്മുടെ ഹൃദയത്തിൽ ദൈവവുമായുള്ള നമ്മുടെ ഏകത്വം അറിയുകയും നമ്മോട് തന്നെ സത്യസന്ധത പുലർത്തുകയും ചെയ്യുമ്പോൾ നാം സ്വർഗം കണ്ടെത്തുന്നു. കാലങ്ങളായി എഴുതപ്പെട്ട ഈ ആഴത്തിലുള്ള ആന്തരിക സമാധാനം സ്വർഗ്ഗമാണ്. മറുവശത്ത്, നരകം, നമ്മുടെ ജീവിതവും അനുഭവങ്ങളും നമുക്ക് എതിരാണെന്ന് തോന്നുമ്പോൾ നാം അനുഭവിക്കുന്ന ആന്തരിക വേദനയാണ്. യഥാർത്ഥത്തിൽ, എല്ലാ ജീവജാലങ്ങളുടെയും അടിസ്ഥാന ഐക്യം മനസ്സിലാക്കുമ്പോൾ ഒന്നും നമുക്ക് എതിരല്ല. നമ്മുടെ ചിന്താഗതിയെ മാറ്റാനുള്ള ശക്തി നമുക്ക് എപ്പോഴും ഉണ്ട്, ഇത് മാത്രമേ നരകതുല്യമായ അനുഭവങ്ങളിൽ നിന്നും സ്വർഗ്ഗത്തിലേക്ക് നമ്മെ ഉയർത്തുന്നുള്ളൂ.സ്വർഗ്ഗം നമ്മുടെ ഉയർന്ന മനസ്സിനെ സജീവമാക്കുന്നു. അത് നമ്മുടെ ആത്മാവും നമ്മുടെ അവബോധവുമാണ്. അതിനാൽ ഉയർന്ന മനസ്സ് നിങ്ങളെ അറിവ് കൊണ്ട് ശാക്തീകരിക്കുകയും താഴ്ന്ന മനസ്സിനേക്കാൾ മികച്ച കാഴ്ചപ്പാട് നൽകുകയും ചെയ്യുന്നു.

Print Friendly, PDF & Email

Leave a Comment

More News