കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ പുസ്തക പ്രകാശനം അവിസ്മരണീയമായി

ഹ്യൂസ്റ്റണ്‍: എഴുത്തുകാരുടെയും സാഹിത്യ സ്‌നേഹികളുടെയും അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ഏപ്രില്‍ മസത്തെ യോഗം റൈറ്റേഴ്‌സ് ഫോറത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ മറ്റൊരു ഏടായി മാറി.

പുസ്തകപ്രകാശനവും പബ്ലിഷ് ചെയ്യാത്തവയുടെ അവതരണവുമായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. പ്രമുഖ സാഹിത്യകാരനായ ഡോ. സണ്ണി എഴുമറ്റൂരിന്റെ രണ്ട് പുസ്തകങ്ങളാണ് തദവസരത്തില്‍ പ്രകാശനം ചെയ്തത്. വ്യത്യസ്തമായ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന 56 ബുക്കുകളുടെ രചയിതാവാണ് ഡോ. സണ്ണി എഴുമറ്റൂര്‍. സോഷ്യല്‍, പൊളിറ്റിക്കല്‍, എക്കണോമിക്കല്‍, ബിബ്ലിക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് പുസ്തക രചനയ്ക്കായി അദ്ദേഹം പ്രധാനമായും തിരഞ്ഞെടുക്കുന്നത്.

എന്നാല്‍ അപ്രതീക്ഷിതമായി റ്റാറ്റൂസ് (പച്ചകുത്തല്‍) എന്ന വിഷയത്തെ പറ്റി അദ്ദേഹം രചിച്ച പുസ്‌കമാണ് പ്രകാശനം ചെയ്തതില്‍ ഒന്ന്. ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഒരു പ്രവര്‍ത്തിയാണ് പച്ചകുത്തല്‍ എന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം നൂറ്റാണ്ടില്‍ ജറുസലേം ദേവാലയത്തെ കുറിച്ചും ക്രിസ്തുമതത്തിന്റെ ഉദ്ഭവത്തെ കുറിച്ചും വിവരിക്കുന്ന ചരിത്ര ഗ്രന്ഥവും ഡോ. സണ്ണി എഴുമറ്റൂര്‍ രചിച്ചിട്ടുണ്ട്.

അലക്‌സാണ്ടര്‍ ദാനിയേല്‍, നിതിന് നല്‍കി പ്രകാശനം ചെയ്ത ഈ രണ്ട് ബുക്കുകളെല്ലാം വായനക്കാര്‍ക്ക് വളരെ താത്പര്യം ഉള്ളവയാണ് എന്ന് പൊതു അഭിപ്രായം ഉയരുന്നു. ഡോ. സി.എം ജേക്കബ്, അലക്‌സാണ്ടര്‍ ദാനിയേല്‍, നിധിന്‍, ലിന എന്നിവര്‍ തങ്ങളുടെ ഹ്രസ്വമായ വാക്കുകളില്‍ ഈ ബുക്കുകളുടെ സ്വീകാര്യതയെ കുറിച്ച് സംസാരിച്ചു. ഗ്രന്ഥകാരനായ ഡോ. സണ്ണി എഴുമറ്റൂര്‍ ഈ ബുക്കുകള്‍ രചിക്കാനിടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തു.

പ്രമുഖ അമേരിക്കന്‍ മലയാളി സാഹിത്യകാരനായ മാത്യു നെല്ലിക്കുന്ന് രചിച്ച ‘സൂര്യവെളിച്ചം’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയും തദവസരത്തില്‍ പ്രകാശനം ചെയ്യുകയുണ്ടായി. റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ചെറിയാന്‍ മഠത്തിലേത്തില്‍ നിന്ന് പുസ്തകം സ്വീകരിച്ച പ്രമുഖ പിയാനോ വിദഗ്ധന്‍ റൂഡി എസ്പിനോസ മാത്യു നെല്ലിക്കുന്നിനെ അഭിനന്ദിച്ച് സംസാരിച്ചു. റൈറ്റേഴ്‌സ് ഫോറം മുന്‍ പ്രസിഡന്റ് ഡോ. മാത്യു വൈരമണും പ്രോഗ്രം കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ മാത്യുവും തങ്ങളുടെ ബുക്കുകളിലെ ചില ഭാഗങ്ങള്‍ അവതരിപ്പിച്ചു. നേര്‍ക്കാഴ്ച പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സൈമണ്‍ വാളാച്ചേരില്‍, എ.സി ജോര്‍ജ്, ജോസഫ് തച്ചാറ, അറ്റോര്‍ണി ജൊനാഥന്‍ മൈക്കിള്‍, ആന്റണി അഗസ്റ്റിന്‍, ഷാജി എഡ്വേര്‍ഡ്, ബാബു കുരൂര്‍, അറ്റോര്‍ണി ഇന്നസെന്റ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

Print Friendly, PDF & Email

Leave a Comment