വാഷിംഗ്ടൺ ഡിസി: ഫൊക്കാന ലയനം പൂർത്തിയായതായി ഫൊക്കാന ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ സണ്ണി മറ്റമന അറിയിച്ചു. മെയ് 2-ന് നടന്ന ഫൊക്കാനയുടെ ട്രസ്റ്റീ ബോർഡ് യോഗം ബി ഒ ടി ചെയർമാൻ്റെ അഭാവത്തിൽ വൈസ് ചെയർമാൻ്റെ അദ്ധ്യക്ഷതയിലാണ് കൂടിയത്. ട്രസ്റ്റീ ബോർഡ് അംഗങ്ങളായ പോൾ കറുകപ്പിള്ളിയും, മാധവൻ നായരും ട്രസ്റ്റി ബോർഡ് അംഗത്വം രാജി വെയ്ക്കുകയും ഫൊക്കാന സമവായ ചർച്ചയുടെ ഭാഗമായി പുതിയ അംഗങ്ങളായി ജോസഫ് കുരിയപുറം, സുധ കർത്ത എന്നിവരെ ബി. ഒ . ടി നിയമിക്കുകയും ചെയ്തു. അംഗങ്ങളായ കല ഷഹി, ഏബ്രഹാം കെ. ഈപ്പൻ, പുതിയ അംഗങ്ങളായ സുധ കർത്ത, ജോസഫ് കുരിയപ്പുറം എന്നിവർ അടങ്ങുന്ന ബി.ഒ.ടി പുതിയ തീരുമാനങ്ങൾക്ക് ഐക്യദാർഢ്യ പിന്തുണ നൽകി. ഐക്യ ശ്രമത്തിൻ്റെ ഭാഗമായി സ്ഥാനം ഒഴിയാൻ തയ്യാറായ പോൾ കറുകപ്പിള്ളിക്കും, മാധവൻ ബി നായർക്കും യോഗം…
Category: AMERICA
തോമസ് നൈനാൻ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ന്യൂയോര്‍ക്ക്: 2024 – 2026 കാലയളവിൽ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയിലേക്ക് സാമൂഹ്യ സേവന രംഗത്ത് ന്യൂയോർക്കിലെ നിറസാന്നിദ്ധ്യമായ തോമസ് നൈനാൻ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡൻ്റായി മത്സരിക്കുന്ന പാനലിലാണ് തോമസ് നൈനാൻ മത്സരിക്കുന്നത്. റോക്ലാൻഡ് കൗണ്ടി സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെൻ്റിൽ സോഷ്യൽ വെൽഫെയർ എക്സാമിനറായി സേവനമനുഷ്ഠിച്ച ഔദ്യോഗിക പാരമ്പര്യവും, സംഘാടന മികവുമുള്ള തോമസ് നൈനാൻ ഫൊക്കാനയുടെ നേതൃത്വ രംഗത്തിന് മുതൽകൂട്ടായിരിക്കും. റോക് ലാൻഡ് കൗണ്ടി ഡിപ്പാർട്ടുമെൻ്റിലെ തന്നെ നിരവധി ഡിവിഷനുകളിൽ പല പദവികളിലും പ്രവർത്തിച്ച അദ്ദേഹം സമൂഹത്തിലും ,ഔദ്യോഗികരംഗത്തും തൻ്റേതായ കഴിവുകൾ പ്രകടിപ്പിച്ച വ്യക്തിയാണ്. 1988 മുതൽ 2001 വരെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി നാഷണൽ ഗാർഡിലും ജോലി ചെയ്തിട്ടുണ്ട്. സ്പ്രിംഗ് വാലി വില്ലേജിൽ യൂത്ത് ബോർഡ് ചെയർപേഴ്സൺ ആയും പ്രവർത്തിച്ച തോമസ് നൈനാൻ ഫൊക്കാനയുടെ ഭാവി വാഗ്ദാനമാണ്. അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ…
ഫൊക്കാന ഇലക്ഷൻ നോട്ടിഫിക്കേഷൻ: അംഗസംഘടനകൾക്ക് അംഗത്വം മെയ് 18 വരെ പുതുക്കാവുന്നതാണ്
ന്യൂയോർക്ക്: ജൂലൈ 19, 2024 തീയതി വാഷിംഗ്ടൺ ഡി സി യിൽ നടക്കാനിരിക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പിലേക്ക് ഇലക്ഷൻ നോട്ടിഫിക്കേഷൻ അയച്ചു കൊടുത്തതായി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു . അംഗ സംഘടനകൾ അംഗത്വം പുതുക്കുന്നതിന്ഉള്ള അപേക്ഷകളകളും ഡെലിഗേറ്റ് ലിസ്റ്റും 2024 മെയ് 18 ന് മുന്‍പായി കിട്ടിയിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ The Chairman, Fokana Election Committee, PO Box 261, Valley Cottage, NY 10989 എന്ന വിലാസത്തിൽ അയക്കേണ്ടുന്നതാണ് എന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ ജോര്‍ജി വര്‍ഗീസ് , ജോജി തോമസ്എന്നിവരും അറിയിച്ചു. സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക (nomination) സമർപ്പിക്കുന്നതിനുള്ള അവസാന തിയതി തിങ്കളാഴ്ച്ച, ജൂൺ 3 , 2024 ആണ് .ഫൊക്കാന തെരെഞ്ഞെടുപ്പ് കമ്മിറ്റി പ്രസിദ്ധീകരിച്ച ഔദ്യോഗിക നാമനിർദേശ പത്രികയിൽ ആയിരിക്കണം പത്രിക (nomination) സമർപ്പിക്കേണ്ടത്. ജൂൺ 3 ,…
ഹ്യൂസ്റ്റൺ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വിവാഹ ഒരുക്ക ക്യാമ്പ് മെയ് പത്തിന്
ഹ്യൂസ്റ്റൺ: ക്നാനായ കത്തോലിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി വിവാഹ ഒരുക്ക സെമിനാർ ഹൂസ്റ്റണിൽ നടത്തപ്പെടുന്നു. മെയ് പത്തു മുതൽ പന്ത്രണ്ടുവരെ തീയതികളിൽ (വെള്ളി, ശനി, ഞായർ) നടത്തപ്പെടുന്ന ധ്യാനത്തിൽ ക്നാനായ റീജിയണിലെ വിവിധ ഇടവകയിലുള്ള യുവജനങ്ങൾ പങ്കെടുക്കുന്നു. ക്നാനായ റീജിയൻ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ക്യാമ്പിൽ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ, ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ.ബിപി തറയിൽ, ടോണി പുല്ലാപ്പള്ളിൽ ,ബെന്നി കാഞ്ഞിരപ്പാറ, റെസിൻ ഇലക്കാട്ട് ,സ്വേനിയ ഇലക്കാട്ട്, ജോൺ വട്ടമറ്റത്തിൽ, എലിസബത്ത് വട്ടമറ്റത്തിൽ, ദീപ്തി ടോമി, ജിറ്റി പുതുക്കേരിൽ, ജയ കുളങ്ങര, ജോണി ചെറുകര, ജൂലി സജി കൈപ്പുങ്കൽ, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകുന്നു. കുടുംബജീവിതത്തിന്റെ വിവിധ മേഖലയിലുള്ള വ്യത്യസ്ത മാനങ്ങളെക്കുറിച്ചു ആത്മീയവും മനഃശാസ്ത്രപരവും ഭൗതികവുമായ ക്ലാസ്സുകളാണ് നൽകപ്പെടുന്നത്. മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നർ ഇടവക വികാരിമാരുമായി ഉടനെ…
സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്പര ഫ്ലോറിഡായിൽ മെയ് 11ന്
ഫ്ലോറിഡ: മൂത്താംമ്പക്കൽ സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്പര സൗത്ത് ഫ്ലോറിഡാ മാർത്തോമ്മാ ഇടവക സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ മെയ് 11 ശനിയാഴ്ച രാവിലെ 10.30 ന് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് ഉത്ഘാടനം ചെയ്യും. സൗത്ത് ഫ്ലോറിഡാ മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് ( 4740 SW 82nd Ave, Davie, FL 33328) നടത്തപ്പെടുന്ന സമ്മേളനത്തിൽ മാർത്തോമ്മാ സഭയിലെ സീനിയർ വൈദീകനായ റവ.ഡോ. മോനി മാത്യു, ക്രിസ്ത്യൻ അനുകമ്പ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. വിവിധ ക്രൈസ്തവ സഭകളിലെ വൈദീകരും, ആത്മായ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രഭാഷണ പരമ്പരയുടെ കൺവീനർ പ്രൊഫ. ഫിലിപ്പ് കോശി അറിയിച്ചു. 2019-ൽ സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ പ്രഭാഷണ പരമ്പര സൗത്ത് ഈസ്റ്റ്…
വിശുദ്ധ ബൈബിളിൻ്റെ ഭാഗങ്ങൾ നിരോധിക്കുന്ന വിദ്വേഷ ക്രൈം ബിൽ പാസാക്കി
വാഷിംഗ്ടൺ ഡി സി : വിശുദ്ധ ബൈബിളിൻ്റെ ഭാഗങ്ങൾ നിരോധിക്കുന്ന വിദ്വേഷ ക്രൈം ബിൽ സ്പീക്കർ മൈക്ക് ജോൺസണും ഹൗസ് റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന്പാസാക്കി വൻ പിന്തുണയോടെയാണ് ആൻ്റിസെമിറ്റിസം അവബോധ നിയമം പാസാക്കിയത്-പല സർവകലാശാല കാമ്പസുകളിലും പൊട്ടിപ്പുറപ്പെട്ട അക്രമാസക്തമായ കലാപങ്ങളോടുള്ള സഭയുടെ പ്രതികരണമാണ് ബില്ലിൽ പ്രകടമാകുന്നത് ഐഎച്ച്ആർഎ എഴുതിയ വിരുദ്ധതയുടെ പ്രവർത്തന നിർവചനം വായിക്കാൻ കോൺഗ്രസിൽ ആരും മെനക്കെട്ടില്ല. അവരുടെ അഭിപ്രായത്തിൽ, യഹൂദന്മാർ യേശുവിനെ കൊന്നുവെന്ന ഏതൊരു അവകാശവാദവും ആരോപണവും ഇപ്പോൾ യഹൂദവിരുദ്ധമായി കണക്കാക്കപ്പെടുന്നു. “ഞാൻ യഹൂദവിരുദ്ധതയെ അതിൻ്റെ എല്ലാ രൂപത്തിലും എതിർക്കുന്നു. രാജ്യത്തുടനീളം നടക്കുന്ന ഹമാസ് അനുകൂല, വംശഹത്യ അനുകൂല, ഇസ്രായേൽ വിരുദ്ധ സംഭവങ്ങൾ ദയനീയമാണ്, അവ ശക്തമായി അപലപിക്കപ്പെടണം,” പ്രതിനിധി ആൻഡി ബിഗ്സ് പറഞ്ഞു. “ഈ ബിൽ ഭരണഘടനയെ ലംഘിക്കുകയും ക്രിസ്ത്യൻ സമൂഹത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും,” കോൺഗ്രസുകാരൻ മുന്നറിയിപ്പ് നൽകി. കോൺഗ്രസുകാരനായ…
ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന് നവ നേതൃത്വം
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം. ഹൂസ്റ്റണിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള ഉപദേശ ഐക്യമുള്ള 16 സഭകളുടെ ഐക്യവേദിയാണ് ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പ്. ഈവര്‍ഷത്തെ ഭാരവാഹികളായി പ്രസിഡന്റ് ഡോ. ഷാജി ഡാനിയേല്‍, വൈസ് പ്രസിഡന്റായി പാസ്റ്റര്‍ ചാക്കോ പുളിയാപ്പള്ളില്‍, സെക്രട്ടറി തോമസ് വര്‍ഗീസ്, ട്രഷറര്‍ ജേക്കബ് ജോണ്‍, സോംഗ് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ സിബില്‍ അലക്സ്, ചാരിറ്റി കോര്‍ഡിനേറ്റര്‍ കുരുവിള മാത്യു, മീഡിയ കോര്‍ഡിനേറ്റര്‍ ജോയി തുമ്പമണ്‍ എന്നിവരെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഡോ. ഷാജി ഡാനിയേല്‍ ക്രിസ്ത്യന്‍ അസംബ്ലി ഹൂസ്റ്റണിന്റെ സീനിയര്‍ പാസ്റ്ററും ഐ.പി.സി ഡല്‍ഹിയുടെ പ്രസിഡന്റുംകൂടിയാണ്. എച്ച്.ഡബ്ല്യു.പി.എഫ് എന്ന സഹോദരി സംഘടനയുടെ പ്രസിഡന്റായി ഡോയ ജോളി ജോസഫ്, യുവജന വിഭാഗമായ എച്ച്.വൈ.പി.എഫിന്റെ പ്രസിഡന്റായി ഡോ. ഡാനി ജോസഫും പ്രവര്‍ത്തിക്കുന്നു. ഏകദിന സമ്മേളനങ്ങള്‍, സെമിനാറുകള്‍, പാസ്റ്റേഴ്സ് മീറ്റിംഗുകള്‍, വര്‍ഷാന്തര ത്രിദിന കണ്‍വന്‍ഷനുകളും, ഐക്യ കൂട്ടായ്മയും കൂടാതെ ഇന്ത്യയിലും, അമേരിക്കയിലും…
മസാച്ചുസെറ്റ്സ് വനിതക്കു 10 ആഴ്ചകൾക്കുള്ളിൽ രണ്ടുതവണ $1 മില്യൺ സമ്മാനം
മസാച്ചുസെറ്റ്സ്: ആറ്റിൽബോറോയിലെ ക്രിസ്റ്റീൻ വിൽസൺ അടുത്തിടെ ഒരു മില്യൺ ഡോളർ ജാക്ക്പോട്ടിനു അർഹയായി , മെയ് 1 ബുധനാഴ്ച മസാച്യുസെറ്റ്സ് സ്റ്റേറ്റ് ലോട്ടറി പ്രഖ്യാപിച്ചപ്പോൾ വെറും 10 ആഴ്ചകൾക്കുള്ളിൽ അവർ നേടിയത് രണ്ടാമത്തെ $1 മില്യൺ സമ്മാനം. 100X ക്യാഷ് $10 തൽക്ഷണ ടിക്കറ്റ് ഗെയിം കളിച്ചതിൽ നിന്നാണ് വിൽസൻ്റെ ഏറ്റവും പുതിയ വിജയങ്ങൾ. സ്ക്രാച്ച് ഗെയിമിൽ കളിക്കാരൻ്റെ ഏതെങ്കിലും നമ്പറുകളോ ബോണസ് നമ്പറുകളോ ഏതെങ്കിലും വിജയിക്കുന്ന നമ്പറുമായി പൊരുത്തപ്പെടുത്തുന്നത് ഉൾപ്പെടുന്നു. മാൻസ്ഫീൽഡിലെ ഫാമിലി ഫുഡ് മാർട്ടിൽ നിന്നാണ് വിജയിച്ച 100X ക്യാഷ് ടിക്കറ്റ് വിൽസൺ വാങ്ങിയത് ഫെബ്രുവരിയിൽ, ലൈഫ്ടൈം മില്യൺ $50 തൽക്ഷണ ടിക്കറ്റ് ഗെയിം കളിച്ചതിന് ശേഷം വിൽസൺ തൻ്റെ ആദ്യത്തെ $1 മില്യൺ ലോട്ടറി സമ്മാനം ക്ലെയിം ചെയ്തു. ലോട്ടറി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, മാൻസ്ഫീൽഡിലെ 30 ചൗൻസി സെൻ്റ്, ഡിസ്കൗണ്ട് ലിക്വർസിൽ നിന്നാണ്…
ഉറച്ച ശബ്ദവും ഉള്‍ക്കരുത്തുമായി സിമ്രാന് പട്ടേല്‍
സ്റ്റാഫോര്‍ഡ്: ഉറച്ച ശബ്ദവും ആത്മവിശ്വാസം നല്കുന്ന ഉള്‍കരുത്തുമായി ഒരു ഇന്ത്യന്‍ വനിത തിരഞ്ഞെടുപ്പിനെ നേരിടുന്നു. ഫോര്‍ട്ട് ബെന്‍ഡ് സ്കൂള്‍ ഡിസ്ട്രിക്ട് ട്രസ്റ്റി പൊസിഷന്‍ 6 ലേക്കാണ് സിമ്രാന് മത്സരിക്കുന്നത്. വളരെക്കാലം ഫോര്‍ട്ട് ബന്‍ഡ് ഐ എസ് ഡി യില്‍ വോളന്റിയര്‍ ആയിരുന്ന സിമ്രാന് അധികാരികളുടെ കെടുകാര്യസ്ഥതക്കും ഉത്തരവാദിത്വമില്ലായ്മക്കും എതിരെയാണ് പോരിനിറങ്ങുന്നത്. സ്റ്റാഫോര്‍ഡ്: ഉറച്ച ശബ്ദവും ആത്മവിശ്വാസം നല്കുന്ന ഉള്‍കരുത്തുമായി ഒരു ഇന്ത്യന്‍ വനിത തിരഞ്ഞെടുപ്പിനെ നേരിടുന്നു. ഫോര്‍ട്ട് ബെന്‍ഡ് സ്കൂള്‍ ഡിസ്ട്രിക്ട് ട്രസ്റ്റി പൊസിഷന്‍ 6 ലേക്കാണ് സിമ്രാന് മത്സരിക്കുന്നത്. വളരെക്കാലം ഫോര്‍ട്ട് ബന്‍ഡ് ഐ എസ് ഡി യില്‍ വോളന്റിയര്‍ ആയിരുന്ന സിമ്രാന് അധികാരികളുടെ കെടുകാര്യസ്ഥതക്കും ഉത്തരവാദിത്വമില്ലായ്മക്കും എതിരെയാണ് പോരിനിറങ്ങുന്നത്. പുതിയ തലമുറക്കായി ഉറച്ച ശബ്ദത്തില്‍ സംസാരിക്കുന്ന സിമ്രാന് മലയാളി സംഘടനകളും മതസ്ഥാപനങ്ങളും ഉള്‍പ്പടെ നിരവധി ഇന്ത്യന്‍ സംഘടനകള്‍ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ടീച്ചര്‍മാര്‍ക്ക് ശമ്പള വര്‍ദ്ധനവ്…
ഗാസ പ്രതിഷേധം: അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികളോട് പ്രാദേശിക നിയമങ്ങൾ അനുസരിക്കണമെന്നു ഇന്ത്യ
ന്യൂയോർക്ക്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിനെതിരെ ഉയർന്ന വിദ്യാഭ്യാസത്തിനായുള്ള അമേരിക്കൻ സ്ഥാപനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ കോളേജുകളിലും സർവ്വകലാശാലകളിലും പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളോട് പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. . ഈ പ്രതിഷേധങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തെക്കുറിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല, കൂടാതെ ഒരു വിദ്യാർത്ഥിയോ അവരുടെ കുടുംബമോ സഹായത്തിനായി ഇന്ത്യൻ മിഷനുകളെ ബന്ധപ്പെട്ടിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. “സ്വദേശത്തും വിദേശത്തുമുള്ള ഞങ്ങളുടെ എല്ലാ പൗരന്മാരും പ്രാദേശിക നിയമങ്ങളെയും ചട്ടങ്ങളെയും മാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” മെയ് 2 ന് കൊളംബിയ സർവകലാശാലയിലെ പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി എംഇഎ വക്താവ് രൺധീർ ജയ്സ്വാൾ ന്യൂഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “ഇതുവരെ ഒരു ഇന്ത്യൻ വിദ്യാർത്ഥികളോ അവരുടെ കുടുംബങ്ങളോ പ്രതിഷേധത്തിൽ പങ്കെടുത്തതിന് അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായത്തിനായി ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.…
