അയോവ :വ്യാഴാഴ്ച പുലർച്ചെ പെറി ഹൈസ്‌കൂളിൽ ആറ് പേർ വെടിയേറ്റതായും ഇതിൽ മരിച്ച ഒരാൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണെന്നും പോലീസ് പറഞ്ഞു.പെറി ഹൈസ്‌കൂളിൽ നടന്ന വെടിവയ്പിൽ സംശയിക്കുന്നയാൾ 17 കാരനായ പെറി ഹൈസ്‌കൂൾ വിദ്യാർത്ഥി ഡിലൻ ബട്‌ലർ സ്‌കൂളിൽ സ്വയം വെടിയേറ്റ് മരിച്ചതായി അയോവ ഡിവിഷൻ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അസിസ്റ്റന്റ് ഡയറക്ടർ മിച്ച് മോർട്ട്‌വെഡ് ഉച്ചകഴിഞ്ഞ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അയോവ സ്റ്റേറ്റ് ഫയർ മാർഷൽ നിരായുധനാക്കിയ സ്‌കൂളിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ പോലീസ് കണ്ടെത്തി. പമ്പ് ആക്ഷൻ ഷോട്ട്ഗണും ചെറിയ കാലിബർ കൈത്തോക്കുമായിരുന്നു പ്രതിയുടെ കൈവശമെന്നും അദ്ദേഹം പറഞ്ഞു. വെടിയേറ്റ മൂന്ന് പേരെ ആംബുലൻസിൽ ഡെസ് മോയിൻസിലെ അയോവ മെത്തഡിസ്റ്റ് മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയതായി ആരോഗ്യ സംവിധാനത്തിന്റെ വക്താവ് പറഞ്ഞു. മറ്റ് ഇരകളെ ഡെസ് മോയിൻസിലെ രണ്ടാമത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി മേഴ്‌സി വൺ ഡെസ് മോയിൻസ്…
Category: AMERICA
ക്രിസ്തുമസിൽ കരുതലിന്റെ കൈനീട്ടവുമായി തിരുഹൃദയ ഇടവക മിഷൻ ലീഗ്
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ മിഷൻ ലീഗ് കുട്ടികൾ ക്രിസ്തുമസ് വ്യത്യസ്ത അനുഭവമാക്കി മാറ്റി. മാതാവിന്റെ തിരുനാൾ ദിവസം ദേവാലയത്തിൽ കുട്ടികൾ വിവിധ സമ്മാനങ്ങൾ കാഴ്ചയായി സമർപ്പിക്കുകയും ക്രിസ്തുമസ് ദിനത്തിൽ ക്രിസ്തുമസ് ട്രീയിൽ ആ സമ്മാനങ്ങൾ ഒരുക്കുകയും ചെയ്തു. ഈ സമ്മാനങ്ങളും വീടുകളിൽ നിന്നും കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്ന വിവിധ പലഹാരങ്ങളും ക്രിസ്തുമസ് രാവിൽ ദേവാലയത്തിൽ വന്നവർക്കായി വില്പനയ്ക്ക് വച്ച് ഇതിൽ നിന്നും സമാഹരിച്ച തുക കോട്ടയം അതിരൂപതാ മിഷനറി സൊസൈറ്റി ഏറ്റെടുത്തു നടത്തുന്ന പഞ്ചാബ് മിഷനിലെ കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി നൽകാൻ അസി. വികാരി റവ. ഫാ. ബിൻസ് ചേത്തലിലിന് കൈമാറുകയും ചെയ്തു. ഈ നല്ല സംരംഭത്തിന് മിഷൻ ലീഗ് പ്രസിഡന്റ് ജോയൽ ചെള്ളക്കണ്ടത്തിൽ, വൈസ് പ്രസിഡന്റ് മൈക്കിൾ മാണിപറമ്പിൽ, സെക്രട്ടറി ഹാന ഓട്ടപ്പള്ളിൽ, ട്രഷറർ അനീറ്റ നന്തികാട്ട്, കോർഡിനേറ്റർ മാരായ…
അധികപ്പറ്റാകുന്ന ആശ്രിതർ (ലേഖനം): ബ്ലെസന്‍ ഹ്യൂസ്റ്റണ്‍
മന്ത്രിമാരുടെ സ്റ്റാഫുകൾ കേരളത്തിൽ ബാധ്യതാകുന്നുവോ. മന്ത്രിമാർ രാജിവക്കുകയോ കാലാവധി പൂർത്തീകരിക്കുകയോ ചെയ്താൽ അവരുടെ പേർസണൽ സ്റ്റാഫിനെ ജീവിത കാലം മുഴുവൻ ചുമക്കേണ്ട ഉത്തരവാദിത്തം കേരത്തിലെ ജനങ്ങൾക്കാണ് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. മന്ത്രിസ്ഥാനം പോയാൽ ആ മന്ത്രിയുടെ സ്റ്റാഫിനുള്ള പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകേണ്ട സ്ഥിതിയാണിപ്പോഴുള്ളത്. അതും ജീവിത കാലം മുഴുവനും. പെൻഷൻ മാത്രമല്ല ആരോഗ്യ ഇൻഷുറൻസ് തുടങ്ങി ഒരു സർക്കാർ ഉദ്യോഗസ്ഥർക്ക് എല്ലാ പെൻഷൻ ആനുകൂല്യങ്ങളും ഇവർക്ക്. ചുരുക്കത്തിൽ ഒരു മന്ത്രിയുടെ പേർസണൽ സ്റ്റാഫ് ആയിക്കഴിഞ്ഞാല്‍ പിന്നെ ആ വ്യക്തിക്ക് ആ ജീവനാന്തം ജീവിക്കാനുള്ളത് കിട്ടുമെന്ന് ചുരുക്കം. ഇപ്പോൾ ഇങ്ങനെ ഒരു ചർച്ചക്ക് കാരണം പിണറായി സർക്കാർ ഇപ്പോൾ രണ്ടു മന്ത്രിമാരെ മാറ്റി പുതിയ രണ്ടു പേരെ മന്ത്രിസഭയിൽ എടുക്കുകയുണ്ടായി. അതും മന്ത്രിസഭയുടെ പകുതിയിൽ. ഒരു സർക്കാർ ജോലി കിട്ടുകയെന്നത് വളരെയേറെ ശ്രമകരമാണ്. ഓരോ സർക്കാർ ജോലിക്കും…
ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ 44-മത് പ്രസിഡന്റായി പ്രിൻസ് എബ്രഹാം
ഡിട്രോയിറ്റ്: 1980-ൽ സ്ഥാപിതമായ മിഷിഗണിലെ പ്രമുഖ മലയാളി സാംസ്ക്കാരിക സംഘടനയായ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ (ഡി.എം.എ.) 2024 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബർ 16 ശനിയാഴ്ച്ച നടന്ന ക്രിസ്തുമസ് പരിപാടികളോട് അനുബന്ധിച്ച് നടന്ന ജനറൽ ബോഡിയിൽ വച്ചാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്. പ്രസിഡന്റ് പ്രിൻസ് എബ്രഹാമിനൊപ്പം, സെക്രട്ടറിയായി ബ്രിജേഷ് ഗോപാലകൃഷ്ണൻ, ട്രഷററായി കൃഷ്ണകുമാർ, വൈസ് പ്രസിഡന്റായി നോബിൾ തോമസ്, ജോയിന്റ് സെക്രട്ടറിയായി സന്ദീപ് പാലക്കൽ, ജോയിന്റ് ട്രഷററായി ബിനു മാത്യൂ എന്നിവരെ തിരഞ്ഞെടുത്തു. ഡി. എം. എ.യുടെ ജോയിന്റ് ട്രഷറർ, ട്രഷറർ, ഡി.എം.എ. ധ്വനി മാസിക എഡിറ്റോറിയൽ ബോർഡ് അംഗം, കമ്മറ്റി അംഗം എന്നീ നിലകളിൽ ദീർഘ വർഷങ്ങളായി സംഘടനാ പ്രവർത്തി പരിചയമുള്ള പ്രിൻസ്, മയോ ക്ലിനിക്കിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ഇൻജിനീയർ ആണ്. ഭാര്യയും രണ്ടു മക്കളുമായി മിഷിഗണിൽ താമസിക്കുന്ന പ്രിൻസിന്റെ സ്വദേശം നാട്ടിൽ ആലപ്പുഴ…
വേൾഡ് മലയാളി കൗൺസിൽ കാലിഫോർണിയ പ്രൊവിൻസ് ഗായിക ഡെൽസി നൈനാൻ ഉദ്ഘാടനം ചെയ്‌തു
ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിൽ (WMC) കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയിൽ പ്രശസ്ത പിന്നണി ഗായിക ഡെൽസി നൈനാൻ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കൂടാതെ ലോകമെമ്പാടുമുള്ള മറ്റു പ്രൊവിൻസുകളിൽ നിന്നുമുള്ള നേതാക്കളുടെ സാന്നിധ്യം കൊണ്ട് സദസ്സ് സമ്പന്നമായിരുന്നു. ഇതോടെ നിലവിൽ സംസ്ഥാനത്തെ ഗ്ലോബൽ നെറ്റ്വർക്ക് ഉള്ള ഏക മലയാളി സംഘടനയായി WMC കാലിഫോർണിയ പ്രൊവിൻസ് മാറി. സൂം മീറ്റിംഗിലൂടെയാണ് ഉദ്ഘാടനം നടത്തിയത്. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനും സ്ഥാപക നേതാക്കളിൽ ഒരാളുമായ ഗോപാലപിള്ള, മറ്റൊരു സ്ഥാപക നേതാവ് ആൻഡ്രൂസ് പാപ്പച്ചൻ, വൈസ് പ്രസിഡൻറ് തോമസ് അറമ്പൻകുടി (ജർമനി), സെക്രട്ടറി പിൻറ്റൊ കണ്ണമ്പള്ളി (ന്യു ജേഴ്‌സി), അമേരിക്ക റീജിയൻ ചെയർമാൻ ചാക്കോ കോയിക്കലേത്ത്, പ്രസിഡൻറ് ജോൺസൻ തലച്ചെല്ലൂർ, സെക്രട്ടറി അനീഷ് ജെയിംസ് തുടങ്ങിയവർ നേതൃത്വം നൽകി. ഇവർ പുതിയ പ്രൊവിൻസിനു വേണ്ട എല്ലാ സഹായ…
സാൻ ഫ്രാൻസസിസ്കോ സെൻറ് തോമസ് സിറോ മലബാർ കത്തോലിക്ക ഇടവകയുടെ പുതിയ ദേവാലയം കൂദാശ ചെയ്തു
ഫ്രാൻസിസ്കോ സെൻറ് തോമസ് സിറോ മലബാർ കത്തോലിക്ക ഇടവകാംഗങ്ങളുടെ ദീർഘ കാലത്തെ സ്വപ്നമായിരുന്ന വലിയ ഒരു ദേവാലയം, ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് , ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത് എന്നീ ബിഷപ്പുമാരുടെയും, ഇടവക വികാരി ഫാദർ ലിഗോരി കട്ടികാരൻ, മുൻ ഇടവക വികാരിമാരായ ഫാദർ കുരിയൻ നെടുവേലിചാലുങ്കൽ, ഫാദർ ജോർജ് ദാനവേലിൽ, ഫാദർ രാജീവ് വലിയവീട്ടിൽ തുടങ്ങിയ പത്തോളം വൈദികരുടെയും സാന്നിധ്യത്തില്‍ കൂദാശ ചെയ്തു. ഇടവകാംഗങ്ങളും സുഹൃത്തുക്കളും അടങ്ങിയ വൻജനാവലി ചടങ്ങുകൾക്ക് സാക്ഷ്യം നൽകി. ഇടവകാംഗങ്ങളുടെ ദീർഘകാലത്തെ പ്രാർത്ഥനയുടെയും പരിശ്രമങ്ങളുടെയും പൂര്‍ത്തീരണമായി ലഭിച്ച പുതിയ ദേവാലയം , ഇടവക ജനങ്ങൾക്കുള്ള ക്രിസ്മസ് സമ്മാനമാണെന്നു ബിഷപ്പ് ജോയ് ആലപ്പാട്ട് തന്റെ വചന സന്ദേശത്തിൽ പ്രതിപാദിച്ചു. ഇതിന്റെ പൂർത്തീകരണത്തിനായി പ്രവർത്തിച്ച എല്ലാവർക്കും, പ്രത്യേകിച്ച് ഇടവക വികാരി ഫാ. ലിഗോരി കട്ടികാരൻ, കൈക്കാരന്മാരായ ടോണി അമ്പലത്തിങ്ങൽ , തങ്കച്ചൻ മാത്യു ,…
കേരള അസ്സോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ ക്രിസ്മസ്-പുതുവത്സരാഘോഷവും അവാര്‍ഡ് നൈറ്റും പ്രൗഢോജ്വമായി
ഷിക്കാഗോ: കേരളാ അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ ക്രിസ്മസ്-പുതുവത്സരാഘോഷവും അവാര്‍ഡ് നൈറ്റും പ്രൗഢോജ്വമായ സദസ്സിനെ സാക്ഷിനിര്‍ത്തി പ്രൗഢോജ്വമായി നടത്തി. ഡിസംബര്‍ 30-ന് ശനിയാഴ്ച നടന്ന ഈ സമ്മേളനത്തിന് വേദിയായത് ഡവഞ്ചേഴ്‌സ് ഗ്രോവിലുള്ള ആഷിയാനാ ബാങ്ക്വറ്റ് ഹാളായിരുന്നു. അസിസ്റ്റന്റ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സജീവ് പാല്‍, ഇല്ലിനോയ് സ്റ്റേറ്റ് അസംബ്ലി റെപ്രസന്റേറ്റീവ് കെവിന്‍ ഓലിക്കല്‍, സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് വികാരി റവ.ഫാ. ബിന്‍സ് ചേത്തലില്‍, കമ്യൂണിറ്റി ലീഡര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ് എന്നീ വിശിഷ്ടാതിഥികളുടെ മഹനീയ സാന്നിധ്യത്താലും, വൈവിധ്യമാര്‍ന്ന കലാപരിപാടികളാലും അവിസ്മരണീയമായ അനുഭവം പങ്കുവെച്ച സമ്മേളനമായിരുന്നു അരങ്ങേറിയത്. പ്രസിഡന്റ് ആന്റോ കവലയ്ക്കല്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗരേദോ സ്വാഗതം ആശംസിച്ചു. കെ.എ.സി പുതിയതായി വാങ്ങി കേരളാ കള്‍ച്ചറല്‍ സെന്ററിന്റെ ചെയര്‍മാനായ പ്രമോദ് സഖറിയ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് പ്രതിപദിച്ച് സംസാരിച്ചു. റവ.ഫാ. ബിന്‍സ് ചേത്തലില്‍ ക്രിസ്മസ്-…
കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക വിവേക് രാമസ്വാമിയുടെ കുടുംബത്തിന് ‘ഋഗ്വേദം’ സമ്മാനിച്ചു
ഒഹായോ: ഡെയ്‌ടൺ ടെമ്പിളിൽ നടന്ന ചടങ്ങിൽ, ഇന്ത്യൻ-അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമിയുടെ മാതാപിതാക്കൾക്ക് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ പവിത്രമായ ‘ഋഗ്വേദം’ സമ്മാനിച്ചു. അഗാധമായ ബഹുമാനത്താൽ അടയാളപ്പെടുത്തിയ ഈ പരിപാടി, തന്റെ മകന് കൈമാറുന്നതിന് മുമ്പ് വിവേകിന്റെ പിതാവ് പുരാതന ഗ്രന്ഥത്തിനായി ആചാരപരമായ പൂജ നടത്തുന്നതിന് സാക്ഷ്യം വഹിച്ചു. ഋഗ്വേദത്തിനുള്ളിൽ പൊതിഞ്ഞ അഗാധമായ ജ്ഞാനം ഉൾക്കൊണ്ടുകൊണ്ട് രാമസ്വാമി ശക്തമായ ഐക്യമാത്യസൂക്തം പാരായണം ചെയ്തു. ഡേയ്ടൺ ടെമ്പിളിൽ നടന്ന ചടങ്ങ്, സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ഉയർത്തിക്കാട്ടുന്ന ആത്മീയത നിറഞ്ഞ ഒരു സുപ്രധാന സന്ദർഭമായിരുന്നു. കഴിഞ്ഞ നവംബറിൽ, രാമസ്വാമി തന്റെ ‘ഹിന്ദു’ വിശ്വാസം പരസ്യമായി പങ്കുവെച്ചിരുന്നു. തനിക്ക് സ്വാതന്ത്ര്യം നൽകുന്നതിൽ അതിന്റെ പങ്ക് ഊന്നിപ്പറയുകയും തന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തെ ധാർമ്മിക ബാധ്യതയായി പ്രചോദിപ്പിക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറൻ ഒഹായോ സ്വദേശിയായ 38-കാരൻ, കേരളത്തിൽ നിന്ന് കുടിയേറിയ മാതാപിതാക്കളാണ്…
ലിൻഡ ബ്ലൂസ്റ്റീൻ- വൈദ്യ സഹായത്താൽ മരണം വരിക്കാൻ തയാറായി വെർമോണ്ടിലേക്ക് പുറപ്പെട്ട ആദ്യപ്രവാസി
ബിഡ്ജ്പോർട്ട് (കണക്റ്റിക്കട്ട്,) ആക്റ്റ് 39 എന്നറിയപ്പെടുന്ന ഗ്രീൻ മൗണ്ടൻ സ്റ്റേറ്റിന്റെ മരിക്കുന്ന നിയമത്തിന്റെ ഭാഗമായി വെർമോണ്ടിലേക്ക് മരിക്കുന്നതിന് പുറപ്പെട്ട ആദ്യത്തെ പ്രവാസിയാണ് സ്ത്രീയാണ് ലിൻഡ ബ്ലൂസ്റ്റീൻ. വെർമോണ്ടിന്റെ ഗവർണർ ഈ ആഴ്ച ഒപ്പിട്ട ഒരു പുതിയ നിയമം, മരണത്തിൽ വൈദ്യസഹായം നൽകുന്നതിനെക്കുറിച്ചുള്ള സംസ്ഥാനത്തിന്റെ നയങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നു -അഭിഭാഷക ഗ്രൂപ്പായ കംപാഷൻ & ചോയ്‌സസിന്റെ ഈ ലിസ്റ്റ് പ്രകാരം. 10 സംസ്ഥാനങ്ങളും വാഷിംഗ്ടൺ ഡിസിയും മാത്രമേ നിലവിൽ അനുവദിക്കുന്നുള്ളൂ. മരണത്തിൽ വൈദ്യസഹായത്തിനായി ദീർഘകാലമായി വാദിക്കുന്ന ലിൻഡ ബ്ലൂസ്റ്റീന് അണ്ഡാശയ ക്യാൻസറും ഫാലോപ്യൻ ട്യൂബ് ക്യാൻസറും ഉണ്ട്. അടുത്തിടെ, അവരുടെ അവസ്ഥ കൂടുതൽ വഷളായതായി ഡോക്ടർമാർ പറഞ്ഞു. ഈ അന്തിമ പ്രവർത്തനത്തിൽ മറ്റുള്ളവരെ സഹായിക്കാനുള്ള ദൗത്യത്തിലാണ് താൻ ഇപ്പോഴും.മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബ്ലൂസ്റ്റീൻ പറഞ്ഞു, കണക്റ്റിക്കട്ടിൽ നിയമപരമല്ലാത്തതിനാൽ, മരിക്കുമ്പോൾ വൈദ്യസഹായം ലഭ്യമാക്കുന്ന ആദ്യത്തെ പ്രവാസിയാകാൻ അവളെ അനുവദിക്കുന്നതിനായി സംസ്ഥാനവുമായി…
അമേരിക്കയിൽ വിദ്വേഷ അക്രമം വർദ്ധിക്കുന്നു; പള്ളി ഇമാം വെടിയേറ്റു മരിച്ചു
ന്യൂജെഴ്സി: ന്യൂജേഴ്‌സിയിലെ നെവാർക്ക് നഗരത്തിൽ ഒരു ഇമാമിനെ വെടിവെച്ച് കൊലപ്പെടുത്തിയതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാവിലെ 6 മണിയോടെ (പ്രാദേശിക സമയം) നെവാർക്കിലെ ഒരു പള്ളിക്ക് പുറത്ത് വെച്ചാണ് ഇമാമിന് വെടിയേറ്റതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റ നിലയിൽ ഇമാമിനെ പള്ളി അധികൃതർ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അവിടെ അദ്ദേഹം മരണത്തിനു കീഴടങ്ങി. വെടിവയ്പ്പിന്റെ കാരണം വ്യക്തമല്ല. എന്നാൽ, ന്യൂജേഴ്‌സി ഗവർണർ ഫിൽ മർഫി പള്ളി സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹസൻ ഷെരീഫ് എന്നയാളാണ് കൊല്ലപ്പെട്ട ഇമാം. 2006 മുതൽ നെവാർക്ക് ലിബർട്ടി ഇന്റർനാഷണൽ എയർപോർട്ടിൽ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി ഓഫീസറായി (ടിഎസ്ഒ) ജോലി ചെയ്യുകയായിരുന്നു ഷരീഫ്. “അദ്ദേഹത്തിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്, അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു,” TSA പറഞ്ഞു. ന്യൂജേഴ്‌സിയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളിലൊന്നാണ്…
