ഗാർലാൻഡ് (ടെക്സാസ് ): വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച ആഗോള ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല സ്വഭാവ നടനുള്ള അവാർഡിനർഹനായ ഇഗ്‌നേഷ്യസ് ആന്റണിക്കു ഡാളസ്സിൽ ഊഷ്മള സ്വീകരണം നൽകി. നവംബർ 17 ന് ഗാർലണ്ടിലെ കിയ ഓഡിറ്റോറിയത്തിൽ നടന്ന വർണ ശബളമായ അവാർഡ് ദാന ചടങ്ങിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ പി പി ചെറിയാൻ അധ്യക്ഷത വഹിച്ചു. സിനിമ മോഹവുമായി നടന്ന ഒരു കൂട്ടം ആളുകളുടെ ദൃഢ നിച്ചയത്തിന്റെ ഭലമായി അമേരിക്കയിലും കേരളത്തിലുമായി ചിത്രീകരിച്ച സാധനം (Handle with Care )എന്ന കൊച്ചു സിനിമ ഇതിനോടകം 5 ഓളം കൊച്ചു സിനിമ എഴുതി സംവിധാനം ചെയ്ത ജിജി പി സ്കറിയയുടെ 6 മത്തേതാണ്. ഏകദേശം 45 മിനിറ്റ് ദൈർഘ്യം ഉള്ള സിനിമ മിനി മൂവി വിഭാഗത്തിൽ ആണ് വരുന്നത്.അമേരിക്കയിലെ തിരക്കുകൾക്കിടയിലും ഒരുപാട് പേരുടെ സമയത്തിന്റെ വില എന്നാണ്…
Category: AMERICA
കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന് ഡിട്രോയിറ്റിൽ ഉജ്ജ്വല സ്വീകരണം
ഡിട്രോയ്റ്റ് (മിഷിഗൺ): ഹൃസ്വസന്ദർശനത്തിനായി നോർത്ത് അമേരിക്കയിൽ എത്തിയ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ (കെപിസിസി) സെക്രട്ടറി റിങ്കു ചെറിയാന് ഒഐസിസി യൂഎസ്‍എ യുടെയും ഐഒസി യുടെയും സംയുക്ത ആഭ്യമുഖ്യത്തിൽ ഡിട്രോയിറ്റിൽ ആവേശോജ്വലമായ സ്വീകരണം നൽകി. കോൺഗ്രസ്സ് നേതാവും റാന്നിയുടെ മുൻ എംഎൽ യുമായിരുന്ന എം സി ചെറിയാന്റെ മകനായ റിങ്കു ചെറിയാൻ കെ.എസ്.യു, യൂത്ത് കോൺഗ്രസ്സ് പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്ന് കെപിസിസി-യുടെ നേതൃ സ്ഥാനത്തെത്തിയ യുവനേതാവാണ്. ആദർശവും ലാളിത്യവും കൈമുതലായലുള്ള റിങ്കു ചെറിയാൻ സംശുദ്ധമായ രാഷ്ട്രീയ ജീവിതശൈലിയുടെ ഉദാത്ത മാതൃകയാണ്. നോവായ് ധാവത് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ ഐഒസി മിഷിഗൺ ചാപ്റ്റർ പ്രസിഡന്റ് ഡോ. മാത്യു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഒഐസിസി-ഐഒസി നേതാക്കളായ തോമസ് ജോർജ് (ചാച്ചി റാന്നി), അജയ് അലക്സ്, അലൻ ചെന്നിത്തല, സൈജൻ കണിയോടിക്കൽ, പ്രിൻസ് എബ്രഹാം, ജോസഫ് ചാക്കോ, ജേക്കബ് തോമസ്…
താങ്ക്സ്ഗിവിംഗ് ഡേ – ഒരുമയുടെ മനോഭാവം വളർത്താനുള്ള അവസരം
അമേരിക്കയിലുടനീളമുള്ള കുടുംബങ്ങൾ ടർക്കി, ക്രാൻബെറി സോസ്, മത്തങ്ങ പൈ എന്നിവ നിറച്ച മേശകൾക്ക് ചുറ്റും ഒത്തുകൂടുമ്പോൾ, 2023 ലെ താങ്ക്സ്ഗിവിംഗ് ഡേ ആഘോഷത്തിനും പ്രതിഫലനത്തിനുമുള്ള ഒരു നിമിഷമായി മാറുന്നു. അമേരിക്കൻ സംസ്കാരത്തിൽ ഉൾച്ചേർത്ത ഈ ദേശീയ അവധി നവംബർ നാലാമത്തെ വ്യാഴാഴ്ചയാണ് വന്നുചേരുന്നത്. നന്ദി പ്രകടിപ്പിക്കുന്നതിനും കുടുംബബന്ധങ്ങളെ വിലമതിക്കാനും സ്വാദിഷ്ടമായ വിരുന്നുകളിൽ ഏർപ്പെടാനുമുള്ള സമയമായി ഇത് വർത്തിക്കുന്നു. എന്നിരുന്നാലും, പാരമ്പര്യത്തിന്റെ പുറം ചട്ടയ്ക്ക് താഴെ, താങ്ക്സ്ഗിവിംഗ് ഒരു സങ്കീർണ്ണമായ ചരിത്ര വിവരണം വഹിക്കുന്നതോടൊപ്പം വിവാദവും സംവാദവും ക്ഷണിച്ചുവരുത്തുന്നു. 1863 മുതലാണ് അമേരിക്കൻ കലണ്ടറിൽ താങ്ക്സ്ഗിവിംഗ് ഒരു പ്രധാന സ്ഥാനം നേടിയിട്ടുള്ളത്. ഇത് ആഘോഷങ്ങളിലും ഭക്ഷണങ്ങളിലും പരേഡുകളിലും അഭിനന്ദന പ്രകടനങ്ങളാലും ആഘോഷിക്കപ്പെടുമ്പോള്‍, ആ ആഹ്ലാദങ്ങൾക്കിടയിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു വംശമുണ്ട് – തദ്ദേശീയ അമേരിക്കൻ സമൂഹം. പല തദ്ദേശീയ ഗ്രൂപ്പുകൾക്കും, അവധിക്കാലത്തിന്റെ ഉത്ഭവം വേദനാജനകമായ ഒരു ചരിത്രവുമായി ഇഴചേർന്നിരിക്കുന്നു.…
മേഴ്സി സാമുവേലിന്റെ സംസ്കാരം 28 ന് ചൊവ്വാഴ്ച
പന്തളം: പൂഴിക്കാട് പുരയ്‌ക്കല്‍ മേഴ്‌സി വില്ലയില്‍ (കുറ്റൂര്‍ കോടിയാട്ട് കിണറ്റുകാലായില്‍) പരേതനായ പി.എന്‍. സാമുവേലിന്റെ ഭാര്യ നിര്യാതയായ മേഴ്സി സാമുവേലിന്റെ (80) സംസ്കാര ശുശ്രൂഷ 28ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പന്തളം കുരമ്പാല ഏദൻ ഗാർഡൻ കൺവെൻഷൻ സെന്ററിൽ ആരംഭിക്കുന്നതും തുടർന്ന് പന്തളം മാന്തുക ബഥേൽ ഐപിസി സഭയുടെ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. മാവേലിക്കര മാമ്മൂട്ടില്‍ കുടുംബാംഗവും, പരേതനായ പാസ്റ്റര്‍ പി.റ്റി ചാക്കോയുടെ (വെട്ടിയാറ്റ് ചാക്കോച്ചന്റെ) മൂത്ത മകളുമാണ് പരേത. മക്കള്‍: നൈനാന്‍ കോടിയാട്ട് (യു.എസ്.എ), ജേക്കബ് കോടിയാട്ട് (കാനഡ). മരുമക്കള്‍: ജെസ്സി (യു.എസ്.എ) ജോളി (കാനഡ).
1877 ന് ശേഷം ചാൾസ്റ്റൺ മേയറൽ സീറ്റിൽ റിപ്പബ്ലിക്കനു ചരിത്ര വിജയം
സൗത്ത് കരോലിന: മുൻ സൗത്ത് കരോലിന റിപ്പബ്ലിക്കൻ ജനപ്രതിനിധിയായ വില്യം കോഗ്‌സ്‌വെൽ ചൊവ്വാഴ്ച ചാൾസ്റ്റണിന്റെ മേയർ സീറ്റിൽ വിജയിച്ചു, അനൗദ്യോഗിക ഫലങ്ങൾ അനുസരിച്ച്, 1877 ന് ശേഷം ആദ്യമായാണ് ചാൾസ്റ്റൺ മേയറൽ സീറ്റ് റിപ്പബ്ലിക്കൻ നേടുന്നത് കോഗ്‌സ്‌വെല്ലും നിലവിലെ സ്ഥാനാർത്ഥി ജോൺ ടെക്‌ലെൻബർഗും തമ്മിലുള്ള ചൊവ്വാഴ്ച നടന്ന റൺഓഫ് തിരഞ്ഞെടുപ്പിൽ, സൗത്ത് കരോലിന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നുള്ള അനൗദ്യോഗിക ഫലങ്ങൾ മുൻ സംസ്ഥാന പ്രതിനിധിക്ക് 51 ശതമാനം വോട്ടുകൾ ലഭിച്ചതായി കാണിക്കുന്നു. “സ്ത്രീകളേ, മാന്യരേ, ഞാൻ അടുത്ത മേയറാകുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും,” കോഗ്സ്വെൽ പറഞ്ഞു. ഞങ്ങൾ ഒരു പുതിയ ദിശയ്ക്ക് തയ്യാറാണ്. മികച്ചതും സുരക്ഷിതവും മികച്ചതുമായ ഒരു പുതിയ ദിശ. നമ്മുടെ പൗരന്മാരെയും താമസക്കാരെയും ഒന്നാമതെത്തിക്കുന്ന ഒരു പുതിയ ദിശ. കൂടാതെ ലേബലുകൾ മാറ്റിവെക്കുന്ന ഒരു പുതിയ ദിശ, അതുവഴി നമ്മുടെ പ്രശ്നങ്ങൾക്ക് പ്രായോഗികമായ…
വിനോദ് കെയാർകെ മന്ത്ര ട്രസ്റ്റീ ബോർഡ് ചെയർമാൻ
അമേരിക്കയിലെ പ്രവാസി സംഘടനാ രംഗത്ത് മികച്ച നേതൃ വൈഭവം പുലർത്തി ,അവരുടെ ഇടയിൽ സർവ സമ്മതനായ ശ്രീ വിനോദ് കെയാർകെ (മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് ) മന്ത്രയുടെ ട്രസ്റ്റീ ബോർഡ് ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടു .അമേരിക്കയിലെ മലയാളീ ഹൈന്ദവ സമൂഹം മന്ത്രയിലൂടെ സംഘടനാ രംഗത്ത്പുതു ചലനങ്ങൾ സൃഷ്ടിക്കുന്ന കാലഘട്ടത്തിൽ വളരെ നിർണായകമായ ഉത്തര വാദിത്വം ആണ് തന്നിൽ വന്നു ചേർന്നിരിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രയെ അമേരിക്കയിലെ പ്രമുഖ സന്നദ്ധ സംഘടന ആക്കി വളർത്തുന്നതിൽ മുന്നിൽ തന്നെ ഉണ്ടാകും എന്ന് അദ്ദേഹം അറിയിച്ചു .സമഗ്രവും വ്യത്യസ്തവുമായ കർമ്മ പരിപാടികൾ ആവിഷ്ക്കരിച്ചു മുന്നോട്ടു പോകാൻ വേണ്ട കാര്യ പ്രാപ്തി ഉള്ള നേതൃ നിര മന്ത്രക്കു കൈമുതലായുണ്ട് . അമേരിക്കയിൽ ഇത് വരെ നടന്ന ഹൈന്ദവ കൺവെൻഷനുകളിൽ വച്ച് ഏറ്റവും മികച്ചതു നടത്തുവാനും ,വിവിധ സംസ്ഥാനങ്ങളിൽ…
യുഎസിലെ ഏറ്റവും വലിയ മൂന്നാമത്തെ അനധികൃത കുടിയേറ്റക്കാരാണ് ഇന്ത്യക്കാരെന്നു സർവ്വേ
വാഷിംഗ്ടൺ, ഡിസി- പുതിയ പ്യൂ റിസർച്ച് സെന്റർ കണക്കുകൾ പ്രകാരം, മെക്സിക്കോയ്ക്കും എൽ സാൽവഡോറിനും ശേഷം യുഎസിലെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ 725,000 പേർ ഇന്ത്യക്കാരാണ്. 2021 ലെ കണക്കനുസരിച്ച്, രാജ്യത്തെ 10.5 ദശലക്ഷം അനധികൃത കുടിയേറ്റക്കാർ മൊത്തം യുഎസ് ജനസംഖ്യയുടെ മൂന്ന് ശതമാനവും വിദേശികളിൽ ജനിച്ച ജനസംഖ്യയുടെ 22 ശതമാനവും പ്രതിനിധീകരിക്കുന്നു. 2021-ൽ 4.1 ദശലക്ഷത്തോളം വരുന്ന രാജ്യത്തെ അനധികൃത കുടിയേറ്റക്കാരിൽ 39 ശതമാനവും മെക്സിക്കോയെ പിന്തുടർന്നു, എൽ സാൽവഡോർ (800,000); ഇന്ത്യ (725,000), ഗ്വാട്ടിമാല (700,000). 2017 മുതൽ 2021 വരെ മെക്സിക്കോയിൽ നിന്നുള്ളവരുടെ എണ്ണം 900,000 കുറഞ്ഞപ്പോൾ, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം അതേ സമയം അതിവേഗം വളർന്നു. 2021-ൽ, ഈ ജനസംഖ്യ 6.4 ദശലക്ഷമായിരുന്നു, 2017-ൽ നിന്ന് 900,000 വർദ്ധിച്ചു. ഇന്ത്യ, ബ്രസീൽ, കാനഡ, മുൻ സോവിയറ്റ് യൂണിയൻ…
നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം റെയിന്‍ബോ ബ്രിഡ്ജില്‍ കാർ സ്ഫോടനം; രണ്ടു പേര്‍ മരിച്ചു; യുഎസ്-കാനഡ ചെക്ക്പോസ്റ്റ് അടച്ചു
നയാഗ്ര: നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപമുള്ള യുഎസ്-കാനഡ ചെക്ക്‌പോസ്റ്റിൽ ബുധനാഴ്ച കാര്‍ പൊട്ടിത്തെറിച്ച് രണ്ട് യാത്രക്കാര്‍ കൊല്ലപ്പെട്ടു. താങ്ക്സ്ഗിവിംഗ് ദിനത്തിന്റെ തലേന്ന് നടന്ന ഈ സംഭവത്തെത്തുടര്‍ന്ന് യു എസ് – കാനഡ ചെക്ക്പോസ്റ്റ് അധികൃതര്‍ അടച്ചു. ന്യൂയോർക്ക് സിറ്റിയിൽ നിന്ന് 400 മൈൽ (640 കിലോമീറ്റർ) വടക്ക് പടിഞ്ഞാറ് കനേഡിയന്‍ ചെക്ക് പോയിന്റിൽ നടന്ന സംഭവം ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ സ്ഥിരീകരിച്ചു. ഇതൊരു “ഭീകര” ആക്രമണത്തിലേക്ക് വിരൽ ചൂണ്ടുന്നില്ലെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. “ഇത് തീവ്രവാദ പ്രവർത്തനമാണെന്നതിന് ഇപ്പോൾ തെളിവുകളൊന്നുമില്ല,” ഹോച്ചുൾ ഒരു മാധ്യമ ബ്രീഫിംഗിൽ പറഞ്ഞു. ഇരകളായ രണ്ട് പേരുടെയും ഐഡന്റിറ്റി ഇതുവരെ പരസ്യമായിട്ടില്ലെങ്കിലും, അവരുടെ വാഹനം പടിഞ്ഞാറൻ ന്യൂയോർക്ക് സ്റ്റേറ്റിൽ നിന്നായിരിക്കാമെന്ന് അവർ അഭിപ്രായപ്പെട്ടു. ഒരു കാർ ചെക്ക് പോയിന്റ് ബാരിയറിൽ ഇടിച്ച് തീപിടിച്ച് പൊട്ടിത്തെറിക്കുന്നതിന് മുമ്പ് അമിത വേഗതയിൽ സഞ്ചരിക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ വിവരിച്ചു.…
ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമ) വാർഷിക ഫാമിലി നെറ്റും ബാങ്കറ്റും ശനിയാഴ്ച
ന്യൂയോർക്ക്: ന്യൂയോർക്ക് മലയാളി അസോസിയേഷൻ വാർഷിക ഫാമിലി നെറ്റും ബാങ്കറ്റും നവംബർ 25-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് നടത്തപ്പെടുന്നു. ന്യൂ യോർക്ക് എൽമണ്ടിൽ ഉള്ള വിൻസെന്റ് ഡിപോൾ സീറോ മലങ്കര കാത്തോലിക് പള്ളിയുടെ (ST. Vincent Depaul Syro-Malankara Catholic Cathedral, 500 Depaul Street, Elmont, NY 11003) ഹാളിൽ ആണ് പരിപാടികൾ അരങ്ങേറുന്നത്. ഇന്ത്യൻ കോൺസൽ ഫോർ കമ്മ്യൂണിറ്റി അഫൈർസ് എ.കെ. വിജയകൃഷ്‌ണൻ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ഫാമിലി നൈറ്റിൽ ഫോമാ പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ്, ഫൊക്കാന ട്രെഷറർ ബിജു ജോൺ കൊട്ടാരക്കര കൂടാതെ കലാ സംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പല പ്രമുഖരും പങ്കെടുക്കും. ബാങ്കറ്റ് ഡിന്നറിനോടൊപ്പം, ഡാൻസ്, സംഗീത സന്ധ്യ, ഫാഷൻ ഷോ തുടങ്ങി വിവിധ കലാപരിപാടികളും അവതരിക്കപ്പെടും. പുതുതലമുറയ്ക്ക് ഏറെ പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന നൈമ ചുരുങ്ങിയ കാലയളവിനുള്ളിൽ…
ജീവിതത്തിലെ ദുംഖങ്ങളുടെയും യാതനകളുടെയും നടുവിൽ ദൈവത്തിന്റെ അദൃശ്യമായ കരുതൽ നാം ഓർക്കുവാനുള്ള ഒരു അവസരമായി മാറട്ടെ ഈ താങ്ക്സ് ഗിവിങ് നാളുകൾ
400 വർഷങ്ങൾക്കു മുൻപ് ഇൻഗ്ലണ്ടിലെ രാജാവ് ഒരു വിളംബരം നടത്തി.ജനങ്ങളുടെ ആരാധനക്ക് തുരങ്കം വെച്ചുകൊണ്ടുള്ള വളരെ നീചമായ വിളംബരം. ജങ്ങൾക്കു സ്വതന്ത്രമായി ദൈവത്തോട് പ്രാർത്ഥിക്കാനുള്ള അവസരങ്ങൾ നിഷേധിച്ചു കൊണ്ടുള്ള ആ വിളംബരത്തിൽ രാജാവ് ചൊല്ലുന്ന അതെ പ്രാർത്ഥന ജനങ്ങളും ചൊല്ലണം. രാജാവ് ചൊല്ലുന്ന അതേ പ്രാർത്ഥന ജനം ചൊല്ലിയില്ലെങ്കിൽ രാജ്യശിക്ഷയും കഠിന പീഡനവും ലഭിക്കുമായിരുന്നു. ജയിൽ ശിക്ഷയും രാജ്യത്തിനു പുറത്താക്കുന്ന നടപടികൾവരെയും നടപ്പാക്കിയിരുന്നു. ശാരീരികമായ പീഡനങ്ങൾ സഹിക്കാതെ വന്നപ്പോൾ ജനങ്ങളുടെ പ്രതിഷേധ ശബ്ദങ്ങൾ രാജ്യത്താകമാനം അലയടിച്ചു. നമുക്കെവിടെയെങ്കിലും പോയി താമസിക്കാമെന്നു പറഞ്ഞ് അനേകർ രാജ്യം വിട്ടു. ധാരാളം ആൾക്കാർ ഹോളണ്ടിലേക്കു കുടിയേറി.സന്തുഷ്ടമായ ഒരു ജീവിതം കണ്ടെത്താൻ പുതിയ വാസസ്ഥലങ്ങൾ തേടി ജനങ്ങൾ അലഞ്ഞു. അലയുന്ന ലോകത്തിൽ മനസ്സിനനുയോജ്യമായ വാസസ്ഥലം കണ്ടെത്തുമെന്നും അവർ സ്വപ്നം കണ്ടിരുന്നു. ഹോളണ്ടിനെ സ്വന്തം രാജ്യമായി കണ്ട് കുറച്ചുകാലം അവിടെ സന്തോഷമായി കഴിഞ്ഞിരുന്നു. എന്നാൽ…
