ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ റീജിയൺ ഉൽഘാടനവും രെജിസ്ട്രേഷൻ കിക്ക് ഓഫും ഒക്ടോബർ 14 ശനിയാഴ്ച വൈകിട്ട് 5.30 ന് ടൈസൺ സെന്ററിൽ (26 N Tyson Ave, Floral Park, NY) വെച്ച് നടത്തുന്നതാണെന്നു റീജിണൽ വൈസ് പ്രസിഡന്റ് അപ്പുകുട്ടൻ പിളള അറിയിച്ചു. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ റീജണൽ കൺവെൻഷൻ ഉൽഘടനം ചെയ്യുന്നതും റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ മുഖ്യ അഥിതിയായി പങ്കെടുക്കുന്നു. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കല അശോക്, ട്രഷർ ബിജു ജോൺ കൊട്ടാരക്കര, ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ, നാഷണൽ കമ്മിറ്റി മെംബേർസ് ആയ ലാജി തോമസ്, ഡോ. അജു ഉമ്മൻ, ഡോൺ തോമസ്, സിജു സെബാസ്റ്റ്യൻ തുടങ്ങി അമേരിക്കയിലെ നിരവധി രാഷ്ട്രീയ-സാംസ്‌ക്കാരിക നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ടും പരിപാടികളുടെ ബാഹുല്യം…
Category: AMERICA
സൈമൺ കെ മാന്തുരുത്തിൽ ഡാളസിൽ അന്തരിച്ചു
ഡാളസ് : കോട്ടയം കൈപ്പുഴയിൽ ലൂക്കോസ് മാന്തുരുത്തിലിന്റെയും അരീക്കര അന്നമ്മ ലൂക്കോസിന്റെയും മകനായ സൈമൺ മാന്തുരുത്തിൽ (75) ഡാളസിൽ അന്തരിച്ചു. ഭാര്യ: ലിസമ്മ ഇഗ്നേഷ്യസ് കാഞ്ഞിരപ്പള്ളി വെട്ടിക്കാട്ട് കുടുംബാംഗം. മക്കൾ : റോയ് സൈമൺ, ഡോ. റൂബിൻ സൈമൺ മരുമക്കൾ: സ്മിത, ഡോ.ഷീന സൈമൺ കൊച്ചുമക്കൾ: റയൻ, സ്‌കൈലർ, ആഷർ, ബെഞ്ചമിൻ പൊതുദശനം ഒക്ടോബർ 13 വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ (4922 Rosehill Rd, Garland, TX 75043) നടക്കും. സംസ്കാരശുശ്രൂഷകൾ ഒക്ടോബർ 14 ശനിയാഴ്ച രാവിലെ 11 മണിക്ക് ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ആരംഭിച്ചു തുടർന്ന് സേക്രഡ് ഹാർട്ട് സെമിത്തേരിയിൽ (3900 Rowlett Rd, Rowlett, TX 75088) സംസ്കാരം നടക്കും.
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 14ന്
ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ളത് പോലെ ഈ വര്‍ഷവും ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് 2023 ഒക്ടോബര്‍ 14, ശനിയാഴ്ച രാവിലെ 9 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടിലെ റെക് പ്ലെക്‌സില്‍ (Recplex, Mt.prospect) വച്ച് നടത്തുന്നതാണ്. കോളേജ് തലത്തിലും ഹൈസ്‌കൂള്‍ തലത്തിലുമായി നടത്തുന്ന പ്രസ്തുത ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ എത്രയും വേഗം കോര്‍ഡിനേറ്റേഴ്സുമായി ബന്ധപ്പെടേണ്ടതാണ്. പെണ്‍കുട്ടികള്‍ക്കുള്ള ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റും ഉണ്ടാവുന്നതാണ്. പ്രസ്തുത ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ സന്നിഹിതരാകണമെന്ന് ബന്ധപ്പെട്ട അധികാരികള്‍ അറിയിക്കുന്നു. ഹൈസ്‌കൂള്‍ തലത്തില്‍ ഒന്നാം സമ്മാനം വിനു മാമൂട്ടിലും (ക്യാഷ് അവാര്‍ഡ് എവര്‍ റോളിംഗ് ട്രോഫി) രണ്ടാം സമ്മാനം ഷിബു മുളയാണിക്കുന്നേല്‍ അന്നമ്മ ജോസഫ് മുളയാണിക്കുന്നേലിന്റെ ഓര്‍മ്മക്കായി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ക്യാഷ് അവാര്‍ഡും ട്രോഫിയും, കോളേജ് തലത്തില്‍ ഒന്നാം സമ്മാനം സ്‌പോണ്‍സര്‍…
അമേരിക്ക നിലനിൽക്കുന്നിടത്തോളം കാലം ഇസ്രായേലിന് ഒരിക്കലും സ്വയം പ്രതിരോധിക്കേണ്ടി വരില്ല: ബ്ലിങ്കന്‍
ജറുസലേം: യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക നിലനില്‍ക്കുന്നിടത്തോളം കാലം ഇസ്രായേലിന് ഒരിക്കലും പ്രതിരോധിക്കേണ്ടി വരില്ലെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രസ്താവിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. “അവിശ്വസനീയമാംവിധം ദുഷ്‌കരമായ ഈ നിമിഷത്തിൽ, ഈ രാജ്യത്തിന്, എന്നാൽ വാസ്തവത്തിൽ മുഴുവൻ ലോകത്തിനും നന്ദിയുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ജൂതൻ എന്ന നിലയിൽ അദ്ദേഹം തന്റെ അനുഭവവും പങ്കുവെച്ചു. റഷ്യയിലെ വംശഹത്യയിൽ നിന്ന് രക്ഷപ്പെട്ട തന്റെ മുത്തച്ഛനെക്കുറിച്ചും ഹോളോകോസ്റ്റിലെ തടങ്കൽപ്പാളയങ്ങളിൽ നിന്ന് രക്ഷപ്പെട്ട രണ്ടാനച്ഛനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. “ഹമാസിന്റെ കൂട്ടക്കൊലകൾ ഇസ്രായേലി ജൂതന്മാർക്ക് വേണ്ടി, എല്ലായിടത്തും ജൂതന്മാർക്ക് വേണ്ടിയും വഹിക്കുന്ന വേദനാജനകമായ പ്രതിധ്വനികൾ വ്യക്തിപരമായ തലത്തിൽ ഞാൻ മനസ്സിലാക്കുന്നു,” അദ്ദേഹം പറഞ്ഞു. “ഞാനും നിങ്ങളുടെ മുന്നിൽ നില്‍ക്കുന്നത് ഒരു ഭർത്താവായും കൊച്ചുകുട്ടികളുടെ പിതാവായുമാണ്. അമ്മയും…
മാറ്റങ്ങള്‍ ദൈവഹിതമെങ്കില്‍ അതു നടപ്പാക്കാന്‍ കഴിയും: ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതിയന്‍ കാതോലിക്ക ബാവ (പ്രത്യേക അഭിമുഖം): ഡോ. ജോര്‍ജ് എം. കാക്കനാട്
അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്കു തന്ന മഹത്വം അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു. യോഹന്നാന്‍ 17/21-22 മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതിയന്‍ കാതോലിക്ക ബാവയ്ക്ക് ഇതു നിയോഗമാണ്. സഭയെ നവീകരിക്കാനും സമവായത്തിന്റെ പുതിയ പാതയിലൂടെ നയിക്കാനുമുള്ള ദൈവീക നിയോഗം. യോഹന്നാന്റെ സുവിശേഷത്തില്‍ യേശു ശിഷ്യന്‍മാര്‍ക്കു വേണ്ടി പാര്‍ഥിക്കുന്നതു പോലെ കാതോലിക്ക ബാവയും അജഗണങ്ങളെ ദൈവീക പാതയിലൂടെ മുന്നോട്ടു നയിക്കുകയാണ്. ഈ പദ്ധതികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് പിതാവ് യുഎസിലേക്ക് ഹൃസ്വ സന്ദര്‍ശനത്തിനായി എത്തുന്നത്. സംസ്ഥാനങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്നതിനിടെ ആഴ്ചവട്ടം ചീഫ് എഡിറ്റര്‍ ജോര്‍ജ് കാക്കനാട്ടിന് പ്രത്യേക അഭിമുഖം അനുവദിക്കാനുള്ള സൗമനസ്യം കാട്ടിയത്.…
നിസ്വാർഥ ചാരിറ്റി പ്രവർത്തനം ജോയി ഇട്ടന്റെ മുഖമുദ്ര; പുതിയ വീടിന്റെ താക്കോൽ ദാനം ഡോ. മാത്യു കുഴൽ നാടൻ നിർവഹിച്ചു.
പിറവം: അമേരിക്കൻ മലയാളി സാമൂഹ്യ പ്രവർത്തകനും , കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ജോയി ഇട്ടൻ തന്റെ പിതാവ് ഊരമന പാടിയേടത്ത് ഇട്ടൻ പിള്ളയുടെ സ്മരണാർത്ഥം വീടില്ലാത്ത നിർദ്ധനരായ കുടുംബങ്ങൾക്ക് നൽകുന്ന വീടിന്റെ താക്കോൽ ദാനം മൂവാറ്റുപുഴ എം. എൽ. എ. ഡോ. മാത്യു കുഴൽ നാടൻ നിർവഹിച്ചു. ഊരമന കൊടികുത്തിയേൽ ഡേവിഡിനും കുടുംബത്തിനുമാണ് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഭവനം ജോയി ഇട്ടൻ നിർമ്മിച്ചു നൽകിയത്. ഡേവിഡിന് നൽകിയ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ ഡോ. മാത്യു കുഴൽ നാടൻ വീടിന്റെ താക്കോൽ ഡേവിഡിനും കുടുംബത്തിനും നൽകി. ദൈവം പ്രവർത്തിക്കുന്നത് പലരിലൂടെയാണ്. ഒരു കുടുംബത്തിന്റെ പ്രാർത്ഥന ജോയി ഇട്ടനിലേക്ക് എത്തുകയും അദ്ദേഹം ആ പ്രാർത്ഥന ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ പിതാവ് ഇട്ടൻ പിള്ളയുടെ സ്മരണാർത്ഥം വീട് നിർമ്മിച്ചു നൽകുവാൻ കാണിച്ച സ്നേഹത്തിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്ന് ഡോ. മാത്യു…
ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ ഇന്ന് (വ്യാഴം) മുതൽ – റവ. ഏബ്രഹാം തോമസ്, റവ.ഡോ മോനി മാത്യു എന്നിവർ പ്രസംഗിക്കുന്നു
ഹൂസ്റ്റൺ : ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ വാർഷിക കൺവെൻഷൻ ഒക്ടോബര് 12,13,14 തീയതികളിൽ (വ്യാഴം,വെള്ളി, ശനി) നടത്തപ്പെടും. ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ( 5810, Almeda Genoa Rd, Houston , TX 77048) വച്ച് നടത്തപെടുന്ന കൺവെൻഷൻ യോഗങ്ങൾ ഇടവക ഗായകസംഘത്തിന്റെ ഗാനശുഷ്രയോടുകൂടി വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 7 മണിയ്ക്ക് ആരംഭിയ്ക്കും. ശനിയാഴ്ച നടക്കുന്ന കൺവെൻഷൻ (ഇംഗ്ലീഷ്) വൈകുന്നേരം 6.30 യ്ക്ക് ആരംഭിക്കും. പ്രമുഖ കൺവെൻഷൻ പ്രസംഗകനും ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ഇടവക അസിസ്റ്റന്റ് വികാരിയുമായ റവ. ഏബ്രഹാം തോമസ് വ്യാഴം വെള്ളി ദിവസങ്ങളിൽ ദൈവ വചന പ്രഘോഷണം നടത്തും. ശനിയാഴ്ച നടത്തപെടുന്ന കൺവെൻഷൻ യോഗത്തിൽ ( ഇംഗ്ലീഷ് ) പ്രമുഖ കൺവെൻഷൻ പ്രസംഗകനും സൺഡേ സ്കൂൾ സമാജം മുൻ ജനറൽ സെക്ര ട്ടറിയുമായ റവ.ഡോ.മോനി മാത്യു ദൈവവചന പ്രഘോഷണം നടത്തും.…
ഡാളസ്സിൽ വൃദ്ധയെ വെടിവെച്ചു കൊലപ്പെടുത്തിയ 48 കാരന്റെ വധ ശിക്ഷ നടപ്പാക്കി
ടെക്സാസ് :വധശിക്ഷ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ പ്രമുഖ ജൂത പ്രവർത്തകരുടെ പിന്തുണ നേടിയെങ്കിലും 48 കാരനായ ജൂതൻ ജെഡിഡിയ മർഫിയായുടെ വധശിക്ഷ ടെക്സസ്സിൽ നടപ്പാക്കി. 2000-ൽ ഡാലസ് കൗണ്ടിയിൽ 80 വയസ്സുള്ള ബെർട്ടി ലീ കണ്ണിംഗ്ഹാമിനെ കാർജാക്കിംഗിനിടെ വെടിവെച്ചുകൊന്നതിനാണു ഒക്ടോബര് 10 ചൊവാഴ്ച രാത്രിയിൽ മാരകമായ വിഷ മിശ്രിതം കുത്തിവച്ചു മർഫിയായുടെ വധശിക്ഷ നടപ്പാക്കിയത് . ടെക്സസ്സിൽ ഈ വര്ഷം നടപ്പാക്കുന്ന ആറാമത്തെ വധശിക്ഷയാണിത് ചൊവ്വാഴ്ച രാത്രി യുഎസ് സുപ്രീം കോടതി ജെഡിഡിയ മർഫിയുടെ വധശിക്ഷയ്ക്ക് പച്ചക്കൊടി കാണിച്ചു. വധശിക്ഷയ്‌ക്കെതിരായ 21-ാം ലോക ദിനത്തിന്റെ അവസാന മണിക്കൂറിലാണ് ടെക്‌സാസ് പൗരനെ വധിച്ചത്. പ്രതിയുടെ അവസാന പ്രസ്താവനയിൽ, ഇരയുടെ കുടുംബത്തോട് മർഫി ക്ഷമാപണം നടത്തി.. തുടർന്ന് മർഫി ഒരു ദീർഘമായ ബൈബിൾ വാക്യം ഉദ്ധരിച്ചു – സങ്കീർത്തനം 34 – അവസാനിപ്പിക്കുന്നതിന് മുമ്പ്: “ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ…
ഒഐസിസി യുഎസ്എ അഡ്വ. ടോമി കല്ലാനിയ്ക്ക് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകി
ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം ഹൂസ്റ്റണിൽ എത്തിയ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) എക്സിക്യൂട്ടീവ് കമ്മിറ്റ് അംഗവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയും കോട്ടയം ഡിസിസി മുൻ പ്രസിഡന്റുമായ അഡ്വ.ടോമി കല്ലാനിയ്ക്ക് കോൺഗ്രസ് പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി, ഒക്ടോബർ 8 നു ഞായറാഴ്ച വൈകുന്നേരം 6.30 യ്ക്ക് മിസോറി സിറ്റി അപ്‌നാ ബസാർ ഹാളിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചത്. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഹൂസ്റ്റൺ ചാപ്റ്റർ ആതിഥേയത്വം വഹിച്ച സമ്മേളനത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി അദ്ധ്യക്ഷത വഹിച്ച യോഗം ഒഐസിസി യൂഎസ്എ ചെയർമാൻ ജെയിംസ് കൂടൽ ഉത്‌ഘാടനം ചെയ്തു. നാഷണൽ പ്രസിഡണ്ട് ബേബി മണക്കുന്നേൽ ആമുഖപ്രസംഗം നടത്തി. ഒഐസിസി യുഎസ്എ സതേൺ റീജിയണൽ ജനറൽ സെക്രട്ടറിയും പ്രോഗ്രാം…
ഗാസ ഉപരോധം അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതര ലംഘനമെന്ന് സാൻഡേഴ്‌സ്
വെർജീനിയ :അപ്രതീക്ഷിതമായ നീക്കത്തിലൂടെ വാരാന്ത്യത്തിൽ നൂറുകണക്കിന് ഇസ്രയേലി പൗരന്മാരെ കൊന്നൊടുക്കിയ ഹമാസിന്റെ നേതൃത്വത്തിലുള്ള വിനാശകരമായ നുഴഞ്ഞുകയറ്റത്തിന് മറുപടിയായി ഗാസയിലെ 2 ദശലക്ഷത്തിലധികം നിവാസികളുടെ വൈദ്യുതി, ഭക്ഷണം, ഇന്ധനം, വെള്ളം എന്നിവ വിച്ഛേദിക്കുമെന്ന് ഇസ്രായേൽ നേതാക്കൾ പറഞ്ഞതിന് പിന്നാലെ ഇസ്രയേൽ അന്താരാഷ്ട്ര നിയമം ലംഘിക്കുന്നുവെന്ന് ആരോപിച്ച് സെനറ്റർ ബെർണി സാൻഡേഴ്‌സ് ബുധനാഴ്ച ഇസ്രായേൽ സർക്കാരിനെ വിമർശിച്ചു രംഗത്തെത്തി . അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമാണിതെന്നും , ആയിരക്കണക്കിന് കുട്ടികളും നൂറുകണക്കിന് ആളുകളും കഷ്ടപ്പെടാൻ . ഇത് കാരണമാകും എന്നും അദ്ദേഹം പറഞ്ഞു.”സിവിലിയന്മാരെ ലക്ഷ്യം വയ്ക്കുന്നത് ആരായാലും ശരി അത് യുദ്ധക്കുറ്റമാണ്. നിരപരാധികളായ സാധാരണക്കാരെ ദ്രോഹിക്കുകയല്ലാതെ ഇത് മറ്റൊന്നും ചെയ്യില്ല, ” .”സാൻഡേഴ്‌സ് ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേലിൽ 1,000-ത്തിലധികം ആളുകളെ കൊന്നൊടുക്കിയ ഹമാസ് തീവ്രവാദികളുടെ ആക്രമണങ്ങളോട് പ്രതികരിക്കുന്നതിന് മുൻപ് അദ്ദേഹം ഇസ്രായേലിന് പിന്തുണ വാഗ്ദാനം ചെയ്തതിന് അമേരിക്കയെ പ്രശംസിച്ചു,…
