ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവക്ക് ഡാളസിൽ സ്വീകരണം നൽകുന്നു. ഒക്ടോബർ 15ന് വൈകിട്ട് ആറുമണിക്ക് ഡാലസിൽ ഉള്ള സെന്റ് പോൾസ് മാർത്തോമ ചർച്ച് സ്വീകരണത്തിന് ആതിഥേയത്വം വഹിക്കും. ഡാളസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിലാണ് പരിശുദ്ധ ബാവയ്ക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നത്. സെന്റ് പോൾസ് മാർത്തോമ ചർച്ച് വികാരി, റവ. ഷൈജു സി ജോയിയുടെ അധ്യക്ഷതയിലുള്ള കമ്മറ്റി സ്വീകരണത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു .ഡാളസിൽ ഉള്ള വിവിധ സഭകളിലെ പട്ടക്കാരും സ്വീകരണത്തിന്റെ വിജയത്തിനായി കമ്മിറ്റയോട് ചേർന്ന് പ്രവർത്തിക്കുന്നു. സമ്മേളനത്തിലക്ക് ഏവരുടെയും പ്രാർത്ഥനാ പൂർവ്വമായ സാന്നിധ്യം ഡാളസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ സെക്രട്ടറി, ഷാജി രാമപുരം അഭ്യർത്ഥിച്ചു.
Category: AMERICA
മാര്‍ത്തോമ്മാ സഭയുടെ റമ്പാന്‍ന്മാരായി നിയോഗിതരായവരെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം അനുമോദിച്ചു
ന്യൂയോർക്ക് : മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയിലെ നിയുക്ത ബിഷപ്പുന്മാരായ റവ. സജു സി. പാപ്പച്ചന്, റവ. ഡോ. ജോസഫ് ഡാനിയേല്‍, റവ. മാത്യു കെ. ചാണ്ടി എന്നിവർ ഒക്ടോബര്‍ 2 ന് രാവിലെ 8 മണിക്ക് റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് നടന്ന റമ്പാന് നിയോഗ ശുശ്രൂഷയിലൂടെ റമ്പാന് സ്ഥാനത്തേക്ക് പ്രവേശിച്ചു. ഇവരെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം അനുമോദിച്ചു. ഭദ്രസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലിക്സിനോസ് ചടങ്ങിൽ സഹ കാർമ്മികത്വം വഹിക്കുകയും, ഭദ്രാസനത്തിന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു. മലങ്കര മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തായുടെ നേതൃത്വത്തിൽ നടന്ന ശുശ്രുഷയിൽ ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്താ കാര്‍മ്മികത്വം വഹിച്ചു. ഡോ. ജോസഫ് മാര്‍ ബർന്നബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്താ, ബിഷപ്പുന്മാരായ തോമസ് മാര്‍ തിമോഥിയോസ്, ഡോ.…
ഹൂസ്റ്റൺ എക്യൂമെനിക്കൽ ബൈബിൽ ക്വിസ് 2023 – സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ടീം ജേതാക്കൾ
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ സെപ്തംബര്‍ 24 നു ഞായറാഴ്ച ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തിയ എക്യൂമെനിക്കൽ ബൈബിൾ ക്വിസ് മത്സരത്തിൽ സെന്റ് മേരീസ്’ സിറിയൻ ഓർത്തഡോൿസ് ചർച്ച് ടീം ഒന്നാം സ്ഥാനം നേടി എക്യൂമെനിക്കൽ ട്രോഫി കരസ്ഥമാക്കി.. ഹൂസ്റ്റണിലെ 11 ദേവാലയങ്ങളിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടൂത്തത്. സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച്ച് ടീം രണ്ടാം സ്ഥാനവും സെന്റ് ജോൺസ് ക്നാനായ ഓർത്തഡോൿസ് ചർച്ച് ടീം മൂന്നാം സ്ഥാനവും നേടി ട്രോഫികൾ സ്വന്തമാക്കി. ഹൂസ്റ്റൺ സൈപ്രസ് സെന്റ് തോമസ് മാത്തോമാ ഇടവക വികാരി റവ. സോനു വർഗീസ് ക്വിസ് മാസ്റ്ററായി മത്സരങ്ങൾ നിയന്ത്രിച്ചു. ക്വിസ് മത്സരത്തിന്റെ സുഗമമമായ നടത്തിപ്പിന് വേണ്ടി ഐസിഇസിഎച്ച് സെക്രട്ടറി ആൻസി ശാമുവേൽ, ട്രഷറർ രാജൻ അങ്ങാടിയിൽ, സ്പോർട്സ് കൺവീനർ നൈനാൻ വീട്ടിനാൽ, ഡോ.…
സപ്ലൈ ലൊജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം വൻ വിജയം
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുമായ മലയാളികളുടെ കുടുംബ സംഗമം സെപ്തംബർ 30 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതൽ സെന്റ് വിൻസന്റ് ഡി പോൾ പാരീഷ് ഹാളിൽ വെച്ച് നടത്തപ്പെട്ടു. സൈബി വർഗീസ്, സെൽവി കുര്യൻ, സോനു ജയപ്രകാശ്, റേച്ചൽ ചാക്കോ, ഡെയിസി സാം എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ദിവ്യാ ശർമ്മയുടെ പ്രാർത്ഥനാ ഗാനവും അമേരിക്കൻ ദേശീയഗാനത്തോടെയും ചടങ്ങുകൾ സമാരംഭിച്ചു. പ്രസിഡന്റ് അരുൺ അച്ചൻകുഞ്ഞ് ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് പ്രസംഗിക്കുകയും തന്നോടൊപ്പം പ്രവർത്തിച്ച എല്ലാ ഭാരവാഹികളെയും അനുമോദിക്കുകയും നന്ദി പറയുകയും ചെയ്തു. സെക്രട്ടറി റിനോജ് കോരുത് ഈ വർഷത്തെ പ്രവർത്തനത്തെക്കുറിച്ച് ഒരു അവലോകനം നടത്തുകയും എംസിയായ ജയപ്രകാശ് നായരെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു. ട്രഷറർ ജേക്കബ്ബ് ചാക്കോ കണക്കുകൾ അവതരിപ്പിച്ചു. തുടർന്ന് പാർവതി പ്രേം…
അരിസോണയില്‍ കലാക്ഷേത്ര യുഎസ്എയുടെ ചെണ്ടവാദ്യ അരങ്ങേറ്റം ഒക്ടോബര്‍ 14-ന് മനു നായര്‍
ഫീനിക്സ്: കലാക്ഷേത്ര യുഎസ്എ യുടെ ചെണ്ട പഠന വിദ്യാലയത്തിലെ കലാകാരന്മാരുടെ അരങ്ങേറ്റം ശനിയാഴ്ച ഒക്ടോബര്‍ 14ന് സ്കോട്ട് ഡൈല്‍ നഗരത്തിലെ ഹൊറിസോണ്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. മേള കലാരത്നം ശ്രീ കലാമണ്ഡലം ശിവദാസ് ഗുരുക്കളുടെ ശിഷ്യത്വത്തില്‍ രാജേഷ് നായരുടെ നേതൃത്വത്തിലാണ് അഞ്ചു കുട്ടികളടക്കം 11 കലാകാരന്മാരുടെ ചെണ്ട വാദ്യം അരങ്ങേറ്റം നടക്കുന്നത്. കലാക്ഷേത്രയുടെ രണ്ടാമത്തെ ബാച്ചിന്റെ അരങ്ങേറ്റമാണിത്. കഴിഞ്ഞ അരങ്ങേറ്റത്തില്‍ ഏകദേശം മുപ്പതു കലാകാരന്മാര് ചെണ്ട വാദ്യ കലയില്‍ അരങ്ങേറ്റം നടത്തിയതായി കലാക്ഷേത്ര യു.സ്.എ. യുടെ മുഖ്യ സംഘാടകരില്‍ ഒരാളായ സുധീര്‍ കൈതവന അറിയിച്ചു. മേളകലയിലെ രാജരസം തുളുമ്പുന്ന പഞ്ചാരിയുടെ അഞ്ച് കാലങ്ങളില്‍ കാലപ്പൊരുത്തം കൈവിടാതെ കോല് പെരുക്കത്തിലൂടെ വാദ്യമേളം അഭ്യസിച്ചവരില്‍ 12 വയസ്സുകാര്‍ മുതല്‍ മധ്യവയസ്കര്‍ വരെയുണ്ട്. കലാകാരന്മാരുടെ ഉന്നമനത്തിനും അതിലൂടെ കേരളത്തിന്റെ കലയും സാഹിത്യവും സാംസ്കാരിക പൗരാണിക പൈതൃകവും പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കുക…
ജേക്കബ് തരകന് (കുഞ്ഞുമോൻ) അന്ത്യാഞ്ജലി
ന്യൂജേഴ്സി: പുനരൈക്യ പ്രസ്ഥാനത്തിലൂടെ 1930 ൽ മലങ്കര കത്തോലിക്കാ സ്ഥാപനത്തിന് ഊടും പാവും നൽകിയ ആർച്ച് ബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ്, ബിഷപ്പ് അലോഷ്യസ് (കൊല്ലം), മാർ തെയോഫിലോസ്, ഡീക്കൻ അലക്സാണ്ടർ ആറ്റുപുറത്ത് എന്നിവരോടൊപ്പം ഉണ്ടായിരുന്ന ഏക അയ്മേനി ചാക്കോച്ചൻ കിളിയിലത്തിന്റെ കൊച്ചുമകൻ ജേക്കബ് തരകൻ (കുഞ്ഞുമോൻ-64) തിരുവനന്തപുരത്ത് അന്തരിച്ചു. ദീർഘകാലമായി ന്യു ജേഴ്സിയിൽ ഈസ്റ് ഹാനോവർ നിവാസി ആയിരുന്നു. മരുതൂർ കിളിയിലത്ത് പരേതരായ ചാക്കോ വർഗീസിന്റെയും മേരി വർഗീസിന്റെയും (ഞായല്ലൂർ കുടുംബാംഗം) ഒൻപതു മക്കളിൽ ഒരാളായിരുന്നു. സംസ്കാര ശുശ്രുഷ ഒക്ടോബർ 3 ചൊവ്വ 9 മണിക്ക് മണ്ണന്തല (ടിസി 13/ 179-2) വീട്ടിലും സംസ്കാരം മുന്ന് മണിക്ക് അരുവിയോട് സെന്റ് റീത്താസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലും നടക്കും. (മരുതൂർ, തിരുവനന്തപുരം-28) ഭാര്യ മോളി ജേക്കബ് ന്യുവാർക്ക് യു.എം.ഡി.എൻ. ജെ. യിൽ നഴ്സ് പ്രാക്ടീഷണർ. ഏലപ്പാറ കളപ്ലാക്കൽ…
ആവിഷ്കാര സ്വാതന്ത്ര്യത്തെ തകർക്കാനുള്ള ജസ്റ്റിൻ ട്രൂഡോയുടെ ശ്രമം ലജ്ജാകരമാണ്: മസ്ക്
സാന്‍ഫ്രാന്‍സിസ്കോ: അഭിപ്രായ സ്വാതന്ത്ര്യത്തെ തകർക്കാൻ ശ്രമിക്കുന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ടെസ്ല/സ്പേസ് എക്സ് സിഇഒ എലോൺ മസ്ക് വിമർശിക്കുകയും അത് ലജ്ജാകരമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ട്രൂഡോ തന്റെ പേര് ഫാൾസെഡ്യു എന്ന് മാറ്റണമെന്ന് അദ്ദേഹത്തിന്റെ അനുയായികളിലൊരാളായ, എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഗ്ലെൻ ഗ്രീൻവാൾഡ് എക്സില്‍ പോസ്റ്റ് ചെയ്തതിന് കനേഡിയൻ സർക്കാർ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയതിന് പിന്നാലെയാണ് മസ്ക് പ്രതികരിച്ചത്. കാനഡയിൽ ആവിഷ്കാര സ്വാതന്ത്ര്യം തകർക്കാനാണ് ട്രൂഡോ ശ്രമിക്കുന്നതെന്ന പോസ്റ്റില്‍ മസ്ക് കരയുന്ന ഇമോജി മുഖം പോസ്റ്റ് ചെയ്താണ് പ്രതികരിച്ചത്.
മഞ്ച് ഓണഘോഷം വർണ്ണാഭമായി
ന്യൂജേഴ്സി : ന്യൂജേഴ്സിയിലെ പ്രമുഖ മലയാളീ സംഘടനയായ മഞ്ചിന്റെ (MANJ) ഈ വർഷത്തെ ഓണഘോഷം സെന്റ് ജോർജ് സിറോ മലബാർ ചർച് ഓഡിറ്റോറിയത്തിൽ നിറഞ്ഞ കവിഞ്ഞ സദസിൽ ആഘോഷിച്ചപ്പോൾ അത് അസോസിയേഷന്റെ ഓണാഘോഷങ്ങളിൽ പുതിയ ഒരു ചരിത്രം തിരുത്തി കുറിക്കുകയായിരുന്നു. പരമ്പരാഗതമായി ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നു ഇക്കൊല്ലവും സംഘടിപ്പിച്ചു കൊണ്ട് മഞ്ച് ശ്രദ്ധ പിടിച്ചു പറ്റി.അഞ്ഞുറിലേറേ പേര് പങ്കെടുത്ത ഓണസദ്യക്കു ശേഷം നടന്ന പ്രോസഷൻ നയന മനോഹരമായിരുന്നു. ശിങ്കാരി മേളവും ചെണ്ടമേളവും , മുത്തുകുടയും താലപ്പൊലിയും ഏന്തി നൂറുകണക്കിന് ആളുകളുടെ അകമ്പടിയോട് മാവേലി മന്നനെ എതിരേറ്റത്. മാവേലി ആയി അപ്പുകുട്ടൻ പിള്ള എത്തിയത് മനോഹരമായിരുന്നു. ജോയിന്റ് സെക്രട്ടറിയും ഓണം കോർഡിനേറ്ററുമായ ഉമ്മൻ കെ ചാക്കോ ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഡോ . ഷൈനി രാജു തന്റെ അധ്യക്ഷ പ്രസംഗത്തിൽ മനുഷ്യ സാഹോദര്യം ഉദ്ഘോഷിക്കുന്ന മഹനീയമായ ആഘോഷമാണു…
ഓസ്റ്റിൻ മാർത്തോമാ ചർച്ച് യുവജനസഖ്യത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
ഡാളസ്: നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജണൽ കലാമേള മത്സരങ്ങൾ ഹ്യൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ ചർച്ചിൽ വച്ച് സെപ്റ്റംബർ മാസം മുപ്പതാം തീയതി ശനിയാഴ്ച നടത്തപ്പെട്ടു. ഓസ്റ്റിൻ മാർത്തോമ ചർച്ച് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വ്യക്തിഗത മത്സരങ്ങളിലും, ഗ്രൂപ്പ് മത്സരങ്ങളിലും ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി കൊണ്ടാണ് ഓസ്റ്റിൻ മാർത്തോമ മാർത്തോമ ചർച്ച് വിജയികളായത്. സൗത്ത് വെസ്റ്റ് റീജണൽ പ്രസിഡൻറ് റവ. സാം കെ ഈശോ അധ്യക്ഷത വഹിച്ചു. ശ്രീ. സാജൻ ജോൺ സ്വാഗത പ്രസംഗം നടത്തി. റവ.സന്തോഷ് തോമസ് പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകി. “ജീവന്റെ പൂർണ്ണത ക്രിസ്തുവിൽ” എന്നതായിരുന്നു മീറ്റിങ്ങിന്റെ ചിന്താവിഷയം. യുവത്വത്തിന്റെ നിറവിൽ നിന്ന യോസഫിനെ തന്റെ യജമാനന്റെ ഭവനത്തിൽ പ്രലോഭനങ്ങൾ ഒട്ടനവധി ഉണ്ടായെങ്കിലും, ദൈവത്തോട് പാപം ചെയ്യാതെ വിശ്വാസത്തിൽ ഉറച്ചു നിന്ന ജോസഫ് എന്ന യൗവനക്കാരൻ ജീവൻറെ പൂർണ്ണത…
രണ്ടാമത്തെ മലേറിയ വാക്സിൻ യുഎൻ അംഗീകരിച്ചു
ലോകാരോഗ്യ സംഘടന തിങ്കളാഴ്ച രണ്ടാമത്തെ മലേറിയ വാക്സിൻ അംഗീകരിച്ചു. പരാന്നഭോജി രോഗത്തിനെതിരായ ലോകത്തിലെ ആദ്യത്തെ ഷോട്ടിനെക്കാൾ വിലകുറഞ്ഞതും എളുപ്പത്തിൽ ലഭ്യമായതുമായ ഒരു ഓപ്ഷൻ രാജ്യങ്ങൾക്ക് വാഗ്ദാനം ചെയ്യാൻ കഴിയുന്ന ഒരു തീരുമാനമാണിത്. രണ്ട് വിദഗ്ധ ഗ്രൂപ്പുകളുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുഎൻ ആരോഗ്യ ഏജൻസി പുതിയ മലേറിയ വാക്സിൻ അംഗീകരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. “ഒരു മലേറിയ ഗവേഷകനെന്ന നിലയിൽ, മലേറിയയ്ക്കെതിരെ സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ ലഭിക്കുമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു. ഇപ്പോൾ രണ്ടെണ്ണം ലഭിച്ചു,” ടെഡ്രോസ് പറഞ്ഞു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹായത്തോടെയാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പുതിയ ത്രീ ഡോസ് വാക്സിൻ വികസിപ്പിച്ചെടുത്തത്. ഇത് 75 ശതമാനത്തിലധികം ഫലപ്രദമാണെന്നും ഒരു ബൂസ്റ്റർ ഉപയോഗിച്ച് ഒരു വർഷമെങ്കിലും സംരക്ഷണം നിലനിർത്തുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഷോട്ടിന് ഏകദേശം $2 മുതൽ $4…
