മഞ്ച് ഓണഘോഷം വർണ്ണാഭമായി

ന്യൂജേഴ്സി : ന്യൂജേഴ്സിയിലെ പ്രമുഖ മലയാളീ സംഘടനയായ മഞ്ചിന്റെ (MANJ) ഈ വർഷത്തെ ഓണഘോഷം സെന്റ് ജോർജ് സിറോ മലബാർ ചർച് ഓഡിറ്റോറിയത്തിൽ നിറഞ്ഞ കവിഞ്ഞ സദസിൽ ആഘോഷിച്ചപ്പോൾ അത് അസോസിയേഷന്റെ ഓണാഘോഷങ്ങളിൽ പുതിയ ഒരു ചരിത്രം തിരുത്തി കുറിക്കുകയായിരുന്നു.

പരമ്പരാഗതമായി ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നു ഇക്കൊല്ലവും സംഘടിപ്പിച്ചു കൊണ്ട് മഞ്ച് ശ്രദ്ധ പിടിച്ചു പറ്റി.അഞ്ഞുറിലേറേ പേര്‍ പങ്കെടുത്ത ഓണസദ്യക്കു ശേഷം നടന്ന പ്രോസഷൻ നയന മനോഹരമായിരുന്നു. ശിങ്കാരി മേളവും ചെണ്ടമേളവും , മുത്തുകുടയും താലപ്പൊലിയും ഏന്തി നൂറുകണക്കിന് ആളുകളുടെ അകമ്പടിയോട് മാവേലി മന്നനെ എതിരേറ്റത്‌. മാവേലി ആയി അപ്പുകുട്ടൻ പിള്ള എത്തിയത് മനോഹരമായിരുന്നു.

ജോയിന്റ് സെക്രട്ടറിയും ഓണം കോർഡിനേറ്ററുമായ ഉമ്മൻ കെ ചാക്കോ ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഡോ . ഷൈനി രാജു തന്റെ അധ്യക്ഷ പ്രസംഗത്തിൽ മനുഷ്യ സാഹോദര്യം ഉദ്‌ഘോഷിക്കുന്ന മഹനീയമായ ആഘോഷമാണു ഓണമെന്നും , ചാരിറ്റി പ്രവർത്തനം അസോസിയേഷന്റെ മുഖമുദ്രയാണെന്നും അതിനു സഹായിക്കുന്ന അസോസിയേഷൻ അംഗങ്ങളോട് നന്ദിയും രേഖപ്പെടുത്തി .

അമേരിക്കയിലെ പ്രമുഖ വ്യവസായി തോമസ് മൊട്ടക്കൽ ഓണം സന്ദേശം നൽകി. അദ്ദേഹം ഓണാഘോഷത്തിന്റ പ്ളാറ്റിനും സ്പോൺസർ കുടി ആയിരുന്നു.ജോയിന്റ് ട്രഷറും ഓണം കോർഡിനേറ്ററും ആയ അനീഷ് ജെയിംസ് പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി.

വൈസ് പ്രസിഡന്റ് രഞ്ജിത് പിള്ള,ജോയിന്റ് സെക്രട്ടറി ഉമ്മൻ ചാക്കോ, ജോയിന്റ് ട്രഷർ അനീഷ് ജെയിംസ് , ട്രസ്റ്റീ ബോർഡ്‌ ചെയർ ഷാജി വർഗീസ് ,ട്രസ്റ്റീ ബോർഡ് മെമ്പേഴ്‌സ് ആയ സജിമോൻ ആന്റണി , രാജു ജോയി , ഗ്യാരി നായർ , ജെയിംസ് ജോയി , വിവിധ കമ്മിറ്റികളിൽ പ്രവർത്തിക്കുന്ന മനോജ് വേട്ടപ്പറമ്പിൽ, ഷിജിമോൻ മാത്യു, മഞ്ജു ചാക്കോ ,സൂസൻ വർഗീസ് , ഷൈൻ കണ്ണപ്പള്ളി , ഇവ ആന്റണി റീനെ തടത്തിൽ , അരുൺ ചെമ്പരാത്തീ , ജൂബി മാത്യു , ലിന്റോ മാത്യു തുടങ്ങിയവര്‍ ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകി.

കുളിച്ച് കുറിയിട്ട് കണ്ണെഴുതി കോടിയുടുത്തൊരുങ്ങിയ സ്ത്രീകളും കേരളീയ വസ്ത്രമണിഞ്ഞ പുരുഷന്മാരും നാട്ടിലെ ഓണക്കാലത്തിന്റെ പ്രതീതിയായി.വിഭവ സമൃദ്ധമായ ഓണ സദ്യ ഏവരും ആസ്വദിച്ചു.

താലപ്പൊലിയും മുത്തുക്കുടകളുമായി മാവേലിയെ എതിരേറ്റ ഘോഷയാത്രയ്ക്ക് തകര്‍പ്പന്‍ ചെണ്ടമേളമാണ് ഒരുങ്ങിയത്. ചെണ്ടയുടെ മേളകൊഴുപ്പുകളോട് താലപ്പൊലിയേന്തിയ യുവതികളുടെ അകമ്പടിയോട് മാവേലിയെ എതിരേറ്റത് . അതിനു ശേഷം നടന്ന തിരുവാതിരയും ഏവരുടെയും മനം കവർന്നു.

ട്രിസ്റ്റേറ്റിലെ പ്രമുഖ ഡാൻസേർസ് അവതരിപ്പിച്ച കലാപരിപാടികൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ഓണാഘോഷം സദ്യകൊണ്ട് നാവിനും കലാമേളകൊണ്ട് മനസിനും വിരുന്നായി. ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായ ഓണാഘോഷമായിരുന്നു.

ഷിബു മാത്യു അനീഷ് ജെയിംസ് , ഉമ്മൻ ചാക്കോ എന്നിവർ ഓണം കോർഡിനേറ്റർമാരായി നല്ല പ്രവർത്തനം കാഴ്ച വെച്ചതിൽ പ്രസിഡന്റ് ഡോ . ഷൈനി രാജുവും എക്സിക്യൂട്ടീവ് കമ്മിറ്റിയും അവരെ അഭിനന്ദിച്ചു.

മഞ്ചിന്റെ ബോർഡ് മെംബേർ സജിമോൻ ആന്റണിയും രാജു ജോയിയും മാസ്റ്റർ ഓഫ് സെറിമണി ആയി പ്രവർത്തിച്ചു.

Print Friendly, PDF & Email

Leave a Comment

More News