ഉക്രെയ്നിലെ ‘ദുരന്തം’ എങ്ങനെ തടയാമെന്ന് ചിന്തിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ്

മോസ്‌കോ: ഉക്രെയ്‌നിലെ യുദ്ധത്തിന്റെ “ദുരന്തം” എങ്ങനെ തടയാമെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും, സമാധാന ചർച്ചകളിൽ പങ്കെടുക്കാൻ മോസ്കോ ഒരിക്കലും വിസമ്മതിച്ചിട്ടില്ലെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ജി20 നേതാക്കളോട് ബുധനാഴ്ച പറഞ്ഞു,

2022 ഫെബ്രുവരിയിൽ ഉക്രെയ്നിലേക്ക് സൈന്യത്തെ അയക്കാനുള്ള പുടിന്റെ തീരുമാനം രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും മാരകമായ സംഘർഷത്തിനും ശീതയുദ്ധത്തിന്റെ ആഴം മുതൽ റഷ്യയും പടിഞ്ഞാറും തമ്മിലുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലിനും കാരണമായി.

യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ജി 20 നേതാക്കളെ അഭിസംബോധന ചെയ്ത പുടിന്‍, ഉക്രെയ്നിൽ റഷ്യയുടെ തുടർച്ചയായ ആക്രമണം തങ്ങളെ ഞെട്ടിച്ചതായി ചില നേതാക്കൾ അവരുടെ പ്രസംഗങ്ങളിൽ പറഞ്ഞതായി സൂചിപ്പിച്ചു.

“തീർച്ചയായും, സൈനിക നടപടികൾ എല്ലായ്പ്പോഴും ഒരു ദുരന്തമാണ്,” പുടിൻ നിലവിലെ ജി20 അദ്ധ്യക്ഷനായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുകൂട്ടിയ വെർച്വൽ ജി 20 മീറ്റിംഗിൽ പറഞ്ഞു. ഈ ദുരന്തം എങ്ങനെ തടയാമെന്ന് നാം ചിന്തിക്കണമെന്നും, റഷ്യ ഒരിക്കലും ഉക്രെയ്നുമായുള്ള സമാധാന ചർച്ചകൾ നിരസിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

കൈവിലെ നിലവിലെ സർക്കാരുമായി മോസ്കോയ്ക്ക് സഹകരിക്കാനാകില്ലെന്നും ഉക്രെയ്ന്‍ സൈന്യത്തെ പിന്‍‌വലിക്കുന്നതുവരെ പ്രത്യേക സൈനിക നടപടി തുടരുമെന്നും ഒരു മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച പറഞ്ഞു.

എന്നാല്‍, അവസാന റഷ്യൻ സൈനികൻ തങ്ങളുടെ പ്രദേശം വിട്ടുപോകുന്നതുവരെ പോരാടുമെന്ന് ഉക്രെയ്ൻ പ്രതിജ്ഞയെടുത്തു. കൂടാതെ, കീവിനെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് പാശ്ചാത്യ സഖ്യകക്ഷികളും അറിയിച്ചു.

2014-ൽ മോസ്കോ പിടിച്ചടക്കിയ ക്രിമിയയ്‌ക്കൊപ്പം, ഉക്രെയ്‌നിന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള പ്രദേശത്തിന്റെ അഞ്ചിലൊന്ന് റഷ്യ നിയന്ത്രിക്കുന്നു. ഈ പ്രദേശം ഇപ്പോൾ റഷ്യയുടെ ഭാഗമാണെന്ന് പുടിൻ പറയുന്നു.

ന്യൂഡൽഹിയിലും ഇന്തോനേഷ്യയിലെ നുസ ദുവയിലും നടന്ന മുൻ ജി 20 ഉച്ചകോടികള്‍ പുടിൻ ഒഴിവാക്കിയിരുന്നു. പകരം വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനെയാണ് പങ്കെടുപ്പിച്ചത്.

2020, 2021 ഉച്ചകോടികളി മോസ്കോയിൽ നിന്നാണ് പുടിന്‍ അഭിസംബോധന ചെയ്തത്. 2019 ൽ ജപ്പാനിലെ ഒസാക്കയിൽ നടന്ന ജി 20 സമ്മേളനത്തിലാണ് അദ്ദേഹം അവസാനമായി പങ്കെടുത്തത്.

 

Print Friendly, PDF & Email

Leave a Comment

More News