മലയാളി അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്സിയുടെ ഓണാഘോഷം സെപ്റ്റംബർ 3 ഞായറാഴ്ച

ന്യൂജേഴ്‌സി: ന്യൂജേഴ്സിയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്സി (MANJ) യുടെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 3 ഞായാറാഴ്ച വൈകീട്ട് 5:30 മുതല്‍ സെന്റ് ജോർജ് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ (408 Getty Ave , Patterson, NJ) വെച്ച് അതിവിപുലമായ പരിപാടികളോടെ കൊണ്ടാടുന്നു.

ഓണക്കളി, ഓണപ്പാട്ട്, തിരുവാതിര, ചെണ്ടമേളം എന്നു വേണ്ട ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന കലാപരിപാടികളാണ്‌ ഓണത്തിന് വേണ്ടി ക്രമീകരിച്ചിരിക്കുന്നത്‌. നാട്ടിൽ എങ്ങനയാണോ ഓണം ആഘോഷിച്ചിരുന്നത് അതേ രീതിയിൽ തന്നെ എഴാം കടലിനിക്കരെ മഞ്ചിന്റെ കുടുംബാംഗങ്ങള്‍ ഒരുമിച്ചു ചേർന്ന് ഓണം ആഘോഷിക്കുന്നു. മഞ്ചിൻെറ ഓണസദ്യയും പ്രസിദ്ധമാണ്.

ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിര കളിയും, പുലിക്കളിയും തുടങ്ങി നിരവധി പുതുമയാർന്ന പരിപാടികളോടെയാണ് ഈ വർഷത്തെ ഓണം ചിട്ടപ്പെടുത്തിയിട്ടൂള്ളത്. അമേരിക്കയിലെ പ്രശസ്ത ഗായകർ അവതരിപ്പിക്കുന്ന ഗാനങ്ങൾ, പ്രമുഖ നര്‍ത്തകര്‍ അവതരിപ്പിക്കുന്ന വിവിധതരം നൃത്തങ്ങള്‍, മിമിക്രി തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ കലാപരിപാടികളാണ് മഞ്ച് കോർത്തിണക്കിയിരിക്കുന്നത്.

ഈ വര്‍ഷത്തെ ഓണം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ഓണാഘോഷമാക്കി മാറ്റാനും, ഒത്തിരി സുന്ദരമായ ഓര്‍മ്മകള്‍ എല്ലാ കുടുംബാംഗങ്ങള്‍ക്കും പകർന്നുനൽകുവാനും മഞ്ചിന്റെ ഭാരവാഹികൾ ശ്രമിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഷൈനി രാജു, സെക്രട്ടറി ആന്റണി കാവുങ്കൽ, ട്രഷർ ഷിബുമോൻ മാത്യു, വൈസ് പ്രസിഡന്റ് രഞ്ജിത് പിള്ള, ജോയിന്റ് സെക്രട്ടറി ഉമ്മൻ ചാക്കോ, ജോയിന്റ് ട്രഷർ അനീഷ് ജെയിംസ്, ട്രസ്റ്റീ ബോർഡ്‌ ചെയർ ഷാജി വർഗീസ്, ട്രസ്റ്റീ ബോർഡ്
അംഗങ്ങളായ സജിമോൻ ആന്റണി, രാജു ജോയി, ഗ്യാരി നായർ, ജെയിംസ് ജോയി, വിവിധ കമ്മിറ്റികളിൽ പ്രവർത്തിക്കുന്ന മനോജ് വേട്ടപ്പറമ്പിൽ, ഷിജിമോൻ മാത്യു, മഞ്ജു ചാക്കോ, സൂസൻ വർഗീസ്, ഷൈൻ കണ്ണപ്പള്ളി, ഇവ ആന്റണി, റീനെ തടത്തിൽ, അരുൺ ചെമ്പരാത്തീ, ജൂബി മാത്യു, ലിന്റോ മാത്യു എന്നിവർ അറിയിച്ചു.

ഈ ഓണാഘോഷം വിജയപ്രദമാക്കുവാന്‍ ന്യൂജേഴ്സി നിവാസികളായ ഏവരുടെയും സഹായസഹകരണം അഭ്യർത്ഥിക്കുന്നതായി ഇവർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News