മെക്സിക്കോയ്ക്കും ദക്ഷിണ അമേരിക്കയ്ക്കും മുകളിലുള്ള ആകാശങ്ങൾക്ക് 60 ദിവസത്തെ ജാഗ്രതാ നിർദ്ദേശം നല്‍കി എഫ് എ എ

മെക്സിക്കോ, മധ്യ, ദക്ഷിണ അമേരിക്ക എന്നിവയുടെ ചില ഭാഗങ്ങളിൽ സാധ്യമായ സൈനിക പ്രവർത്തനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി. വാഷിംഗ്ടണ്‍: സൈനിക പ്രവർത്തനങ്ങളും സാങ്കേതിക തടസ്സങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മധ്യ, ദക്ഷിണ അമേരിക്കയ്ക്ക് മുകളിലൂടെ പറക്കുന്ന വിമാനക്കമ്പനികൾക്ക് യുഎസ് വലിയ സുരക്ഷാ മുന്നറിയിപ്പ് നൽകി. യാത്രക്കാരുടെയും വ്യോമയാന ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടി സ്വീകരിച്ചതെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉപദേശം അടുത്ത 60 ദിവസം വരെ തുടരും. മെക്സിക്കോ, നിരവധി മധ്യ അമേരിക്കൻ രാജ്യങ്ങൾ, ഇക്വഡോർ, കൊളംബിയ, കിഴക്കൻ പസഫിക് സമുദ്രം എന്നിവയ്ക്ക് മുകളിലുള്ള വ്യോമാതിർത്തിക്കായി എഫ്എഎ വ്യോമസേനക്കാർക്കാര്‍ക്കാണ് നോട്ടീസ് നൽകിയത്. ഈ പ്രദേശങ്ങളിൽ പറക്കുന്നതിന്റെ അപകടസാധ്യതകൾ കണക്കിലെടുത്ത് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് എയർക്രൂകളോട് അഭ്യർത്ഥിച്ചു. ഈ പ്രദേശങ്ങളിലെ…

‘ഗ്രീൻലാൻഡ് തന്നില്ലെങ്കില്‍ വ്യാപാരവും വേണ്ട’: ഡെൻമാർക്കും ഫ്രാൻസും ഉൾപ്പെടെ എട്ട് രാജ്യങ്ങൾക്ക് ട്രംപ് 10% തീരുവ ചുമത്തി; ഒരു ലോകമഹായുദ്ധത്തെക്കുറിച്ച് മുന്നറിയിപ്പും നല്‍കി

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും തന്റെ താരിഫ് യുദ്ധം പ്രഖ്യാപിച്ചു. ഗ്രീൻലാൻഡ് വാങ്ങണമെന്ന അദ്ദേഹത്തിന്റെ ദീർഘകാലത്തെ ആഗ്രഹം ഇപ്പോൾ ഒരു സാമ്പത്തിക യുദ്ധമായി മാറിയിരിക്കുന്നു. ശനിയാഴ്ച ഒരു അപ്രതീക്ഷിത തീരുമാനത്തിൽ, 2026 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ഡെൻമാർക്ക് ഉൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങൾക്ക് 10% ഇറക്കുമതി തീരുവ ട്രംപ് പ്രഖ്യാപിച്ചു. യൂറോപ്പിനെതിരായ ട്രംപിന്റെ ആക്രമണത്തെത്തുടർന്ന് റഷ്യയും ചൈനയും എന്ത് നടപടി സ്വീകരിക്കണമെന്ന ആലോചനയിലാണ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ തുടർച്ചയായ പോസ്റ്റുകളിൽ ട്രംപ് കടുത്ത നിലപാട് സ്വീകരിച്ചു. നൂറ്റാണ്ടുകളായി യൂറോപ്യൻ രാജ്യങ്ങൾക്ക് യുഎസ് സബ്‌സിഡി നൽകുന്നുണ്ടെന്നും, എന്നാൽ ഇപ്പോൾ ഡെൻമാർക്കിനും സഖ്യകക്ഷികള്‍ക്കും തിരിച്ചടി നൽകേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. ലോകസമാധാനം അപകടത്തിലാണെന്നും ഗ്രീൻലാൻഡ് പ്രശ്നം ആഗോള സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ട്രംപ് എഴുതി. ട്രംപിന്റെ പട്ടികയിൽ ഡെൻമാർക്ക് മാത്രമല്ല,…

കാണാതായ 13 വയസ്സുകാരിക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി; സഹായം അഭ്യർത്ഥിച്ച് പോലീസ്

മെരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് (Angela Reyes) എന്ന പെൺകുട്ടിയെയാണ് ജനുവരി 13 മുതൽ കാണാതായത്. സംഭവത്തിൽ മോണ്ട്ഗോമറി കൗണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ബന്ധപ്പെടേണ്ട നമ്പർ: 240-773-6200 (Montgomery County Police) കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ കൈമാറി പോലീസിനോട് സഹകരിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

കണ്ണുനീര്‍ (കവിത): ലാലി ജോസഫ്

ഓര്‍ത്തു പോയൊരു നിമിഷം, മെല്ലെ കണ്ണുനീര്‍ കവിളുകളിലൂടെ താഴേക്ക് ഒഴുകുമ്പോള്‍ കുറയുമോ ഹ്യദയഭാരം? ഹ്യദയമഴ പെയ്യൂന്നത് കണ്ണിലൂടെയല്ലേٹ. കടല്‍ സൂര്യതാപമേല്‍ക്കുമ്പോള്‍ കനലായി, പിന്നെ മഴതുള്ളിയായി താഴെ പതിക്കുന്നു. ഹ്യദയത്തില്‍ വികാരം കനലായാല്‍, കണ്ണുകളെ കഴുകി കണ്ണുനീരായി മാറും വെയില്‍ മഴ പ്രക്യതിയുടെ വികാരമാണെങ്കില്‍ കണ്ണീര്‍ മഴ മനുഷ്യ വികാരങ്ങളെ ചാലിച്ച ഉപ്പു രസമാണ് അത് സന്തോഷമാകാം, സങ്കടമാകാം ഉള്‍ ഉരുകുമെങ്കിലും കണ്ണുകള്‍ സന്തോഷിക്കും, കാരണം അവയെ കഴുകിയെടുക്കുന്നുണ്ടല്ലോ കണ്ണുനീര് എന്നാലും എന്‍ കൊച്ചു ജീവിതത്തില്‍ കണ്ണുനീര്‍ വേണ്ട

ഗ്രീന്‍‌ലാന്‍ഡ് സ്വന്തമാക്കാന്‍ അമേരിക്കയോട് സഹകരിക്കാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന ഭീഷണിയുമായി ട്രം‌പ്

ഗ്രീൻലാൻഡിനെതിരെ ആക്രമണാത്മക നിലപാട് സ്വീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഗ്രീൻലാൻഡിനെ നിയന്ത്രിക്കാനുള്ള തന്റെ നിർദ്ദേശത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇത് യൂറോപ്യൻ രാജ്യങ്ങളുമായുള്ള സംഘർഷങ്ങൾക്ക് കാരണമായി. വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ആക്രമണാത്മക നയതന്ത്ര നിലപാടിലൂടെ വീണ്ടും ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ സൃഷ്ടിച്ചു. ഇത്തവണ അദ്ദേഹത്തിന്റെ ലക്ഷ്യം തന്ത്രപരമായി പ്രധാനപ്പെട്ട ഗ്രീൻലാൻഡാണ്. ഗ്രീൻലാൻഡിന്മേൽ യുഎസ് നിയന്ത്രണം സ്ഥാപിക്കാനുള്ള തന്റെ പദ്ധതിയെ പിന്തുണയ്ക്കാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. യൂറോപ്യൻ സഖ്യകക്ഷികളുമായുള്ള നിലവിലുള്ള സംഘർഷങ്ങൾ ഈ പ്രസ്താവന കൂടുതൽ വഷളാക്കി. വൈറ്റ് ഹൗസിൽ നടന്ന ഒരു പരിപാടിയിൽ, ഗ്രീൻലാൻഡ് വിഷയത്തിൽ ചില രാജ്യങ്ങൾ യുഎസിനെ പിന്തുണയ്ക്കുന്നില്ലെങ്കിൽ, അവർ തീരുവകൾക്ക് വിധേയരാകുമെന്ന് ട്രംപ് വ്യക്തമാക്കി. ദേശീയ സുരക്ഷാ കാരണങ്ങളാൽ യുഎസിന് ഗ്രീൻലാൻഡ് ആവശ്യമാണെന്ന് അദ്ദേഹം വാദിച്ചു. നയതന്ത്രത്തിനു പകരം…

റവ. ഡോ. ടി. ജെ. തോമസിന്റെ നിര്യാണത്തില്‍ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക അനുശോചിച്ചു

ഹൂസ്റ്റൺ: മലങ്കര മാർത്തോമാ സഭയിലെ സീനിയർ പട്ടകാരനും ഓതറ എബനേസർ മാർത്തോമാ ചർച് അംഗവും ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച്ചിലെ മുൻ വികാരിയുമായ റവ. ഡോ. ടി. ജെ. തോമസിന്റെ (80) നിര്യാണത്തില്‍ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക അനുശോചിച്ചു. 1975 മുതൽ 1979 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം ഈ ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട മുൻ വികാരിയുടെ വേർപാടിൽ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിൻ്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. സ്നേഹനിധിയും കരുണാമയനുമായിരുന്ന അദ്ദേഹം വിശ്വാസികൾക്കിടയിൽ എന്നും പ്രിയങ്കരനായിരുന്നു. യേശുക്രിസ്തുവിലുള്ള പ്രത്യാശയിലും ഉയിർപ്പിൻ്റെ വാഗ്ദാനത്തിലും വിശ്വസിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം ഇടവകയും പങ്കുചേരുന്നതായി സഭ അറിയിച്ചു.

ബി.സി.എം.സി ഫെലോഷിപ്പ് ക്രിസ്മസ്-പുതുവത്സര ആഘോഷം

ന്യൂജേഴ്സിയിലെ മലയാളി ക്രിസ്ത്യാനികളുടെ ഐക്യവേദിയായി നാലു പതിറ്റാണ്ടു പിന്നിട്ട ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ 40ാമത് സംയുക്ത ക്രിസ്തുമസ്സ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 28 ഞായറാഴ്ച വാഷിംഗ്ടണ്‍ ടൗണ്‍ഷിപ്പ് സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ദൈവാലയത്തില്‍ വെച്ച് അനുഗ്രഹീതമായി നടത്തപ്പെട്ടു. ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ഗായകസംഘം ആലപിച്ച പ്രാരംഭ ഗാനത്തോടെ പരിപാടികള്‍ക്കു തുടക്കമായി. തുടര്‍ന്ന് ദിവ്യ ജോര്‍ജ് വേദഭാഗം വായിച്ചു. റവ. ഡോ. അനിയന്‍കുഞ്ഞ് ജോയി മധ്യസ്ഥ പ്രാര്‍ത്ഥന നയിച്ചു. പ്രസിഡന്‍റ് വിക്ലിഫ് തോമസ് സ്വാഗതം ആശംസിച്ചു. റവ. ടി. എസ്. ജോണ്‍ മുഖ്യാതിഥിയും മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഡയോസിസന്‍ സെക്രട്ടറിയുമായ റവ. ജോയല്‍ തോമസിനെ സദസ്സിനു പരിചയപ്പെടുത്തി. ഭിന്നതയും, പരസ്പരവിശ്വാസമില്ലായ്മയും ഭീതിയും നിറ‌ഞ്ഞ ഒരു ലോകത്ത് യേശുക്രിസ്തു ലോകത്തിന്‍റെ വെളിച്ചമായി അവതരിച്ചുവെന്ന ഉമായ സത്യത്തെ ക്രിസ്തുമസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്നും പ്രത്യശ,…

ന്യൂയോർക്ക് ഫ്ലോറിഡ ഒർലാൻ്റോ സീറോ മലബാർ പള്ളിയിൽ കൺവെൻഷൻ കിക്കോഫ് മനോഹരമായി

ചിക്കാഗോ : ഇന്ത്യയ്ക്ക് പുറത്ത് സീറോ മലബാർ രൂപതക്ക് ആദ്യമായി ലഭിച്ച ചിക്കാഗോ രൂപതയുടെ രൂപത 25 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ ജൂബിലി ആഘോഷങ്ങളുടെ പരിസമാപ്തിയിൽ നടത്തപ്പെടുന്ന കൺവെൻഷന്റെ കിക്കോഫ് ന്യൂയോർക്കിലെ റോക്ക്ലാൻഡ് ഹോളി ഫാമിലി സീറോ മലബാർ പള്ളിയിൽ കൺവൻഷൻ കൺവീനർ ഫാ.തോമസ് കടുകപ്പിള്ളിലിൻ്റെ നേതൃത്വത്തിൽ ജനുവരി 11-ന് നടന്നു. ഇടവകയിൽ എത്തിച്ചേർന്ന അച്ചനെയും ഫിനാൻസ് ചെയർമാൻ ആൻഡ്രൂസ് തോമസിനെയും ഇടവക വികാരി ഫാ: നിക്കോളാസ് തലക്കോട്ടൂരിൻ്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഹൃദ്യമായി സ്വീകരിച്ചു. സോണി കണ്ണോട്ടുതറ, അൽഫോൻസാ ഷാജി, ജെയ്മി ജോർജ്ജ്, തോമസ് മാളിയേക്കൽ എന്നിവർ മനോഹരമായ കിക്കോഫിന് നേതൃത്വം നൽകി. ഫാ.തോമസ് തൻറെ സന്ദേശത്തിൽ ഈ കൺവെൻഷന്റെ ആവശ്യകതയെകുറിച്ചു വിശദീകരിച്ചു. വിശ്വാസവും, അറിവും, സൗഹൃദങ്ങളും പങ്കുവയ്ക്കുവാനുള്ള അനുഗ്രഹീതമായ ഒരു വേദിയായി ഈ കൺവെൻഷനെ കാണണമെന്നും യുവജനങ്ങളെ പ്രത്യേകം ഇതിലേക്ക് കൊണ്ടുവരണമെന്നും അച്ചൻ ആഹ്വാനം…

വിർജീനിയയ്ക്ക് ആദ്യ വനിതാ ഗവർണർ; ചരിത്രം കുറിച്ച് അബിഗയിൽ സ്പാൻബർഗർ

റിച്ച്മണ്ട്: അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത ഗവർണർ സ്ഥാനത്തെത്തി. ഡെമോക്രാറ്റിക് പാർട്ടി നേതാവായ അബിഗയിൽ സ്പാൻബർഗർ (Abigail Spanberger) വിർജീനിയയുടെ 75-ാമത് ഗവർണറായി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 1776-ൽ വിർജീനിയ കോമൺ‌വെൽത്ത് ആയതിനുശേഷം ഇതാദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി വിൻസം ഏൾ-സിയേഴ്സിനെ പരാജയപ്പെടുത്തിയാണ് സ്പാൻബർഗർ ഈ നേട്ടം കൈവരിച്ചത്. ഗ്ലെൻ യങ്‌കിന്റെ പിൻഗാമിയായാണ് അവർ അധികാരമേറ്റത്. സ്പാൻബർഗറിനൊപ്പം മറ്റ് രണ്ട് ചരിത്രപരമായ നിയമനങ്ങളും നടന്നു. വിർജീനിയയിലെ ആദ്യ മുസ്ലീം വനിതാ ലെഫ്റ്റനന്റ് ഗവർണറായി ഗസാല എഫ്. ഹാഷ്മിയും, ആദ്യ കറുത്ത വർഗക്കാരനായ അറ്റോർണി ജനറലായി ജേ ജോൺസും സത്യപ്രതിജ്ഞ ചെയ്തു. വിർജീനിയയുടെ ആദ്യ ഗവർണറായിരുന്ന പാട്രിക് ഹെൻറിയെ ഉദ്ധരിച്ചുകൊണ്ട്, ഭിന്നതകൾ മാറ്റിവെച്ച് ഒരുമിച്ച് പ്രവർത്തിക്കാൻ സ്പാൻബർഗർ ആഹ്വാനം ചെയ്തു. സ്ത്രീകളുടെ വോട്ടവകാശത്തിനായി പോരാടിയവരെ അനുസ്മരിച്ചുകൊണ്ട് വെള്ള വസ്ത്രം ധരിച്ചാണ്…

കോൺക്രീറ്റ് കൂടാരങ്ങളിൽ തളയ്ക്കപ്പെടുന്ന ദൈവം; ആധുനിക ‘ബാബേൽ’ നിർമ്മിതികളുടെ ആത്മീയതയെന്ത്?

ദൈവത്തോളം ഉയരത്തിൽ എത്താൻ പണ്ട് മനുഷ്യൻ പണിതുയർത്തിയ ബാബേൽ ഗോപുരം പാതിവഴിയിൽ തകർന്നു വീണത് ചരിത്രം. എന്നാൽ സഹസ്രാബ്ദങ്ങൾക്കിപ്പുറം, ആ തകർച്ചയുടെ ഓർമ്മ പുതുക്കുന്ന രീതിയിൽ അതിനേക്കാൾ വലിയ കോൺക്രീറ്റ് വിസ്മയങ്ങൾ തീർക്കാനുള്ള നെട്ടോട്ടത്തിലാണ് ആധുനിക മനുഷ്യൻ. വ്യത്യാസം ഒന്നുമാത്രം; അന്ന് അത് വെറുമൊരു ഗോപുരമായിരുന്നെങ്കിൽ ഇന്ന് അത് ദൈവത്തിന്റെ പേരിലുള്ള ‘അഹന്തയുടെ സ്മാരകങ്ങളാണ്’. പ്രാർത്ഥനാനിർഭരമായ മനസ്സിനേക്കാൾ ഇന്ന് പ്രസക്തി ലഭിക്കുന്നത് അത്യാധുനിക മാർബിൾ തറകൾക്കും ഇറക്കുമതി ചെയ്ത ചില്ലുവിളക്കുകൾക്കുമാണ്. ആരാധനാലയങ്ങൾ പവിത്രമായ ഇടങ്ങൾ എന്നതിലുപരി ഒരു തരം ‘റിയൽ എസ്റ്റേറ്റ്’ മത്സരവേദിയായി മാറിയിരിക്കുന്നു. അയൽക്കാരന്റെ വിശപ്പിനേക്കാൾ ഭക്തിയുടെ അളവുകോലായി ഇന്ന് കണക്കാക്കപ്പെടുന്നത് പള്ളിയുടെയോ അമ്പലത്തിന്റെയോ വലിപ്പമാണ്. കാലിത്തൊഴുത്തിൽ പിറന്നവനെക്കുറിച്ച് വാചാലരാകുന്നവർ, പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഓഡിറ്റോറിയങ്ങൾ പണിയാൻ കോടികൾ ഒഴുക്കുമ്പോൾ ആത്മീയത പടിക്കുപുറത്താകുന്നു. കേരളത്തിൽ വേരൂന്നിയ ഈ മണിമന്ദിര സംസ്കാരം ഏറ്റവും വികൃതമായി പടർന്നത് പ്രവാസി മലയാളികൾക്കിടയിലാണ്.…