പുതുചരിത്രം രചിച്ച മാപ്പ് ഓണാഘോഷം!

ഫിലഡെൽഫിയ – സംഘാടക മികവുകൊണ്ടും,കലാമൂല്യവും വർണാഭമായ പരിപാടികൾ കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും ചരിത്രത്തിൽ ഇടംനേടി നേടിക്കൊണ്ട് നോർത്ത് അമേരിക്കയിൽ തന്നെ ഏറ്റവും മികച്ചതായിരുന്നു മാപ്പിന്റെ ഈ വർഷത്തെ ഓണാഘോഷം. ഒത്തൊരോണം ഒന്നിച്ചൊരോണം എന്ന ക്യാപ്‌ഷനെ അന്വർഥം ആക്കികൊണ്ടു മത ജാതി ഭേദമെന്യ കേരളത്തിന്റെ തനതു കലകൾ ഒരേ വേദിയിൽ അണിനിരന്നപ്പോൾ കള്ളവും ചതിയുമില്ലാത്ത മാവേലിവാണ കേരളം പുനർസൃഷ്ടിക്കപെട്ട അനുഭൂതിയായിരുന്നു. മാവേലി എഴുന്നള്ളിയത് കഥകളി, ഓട്ടംതുള്ളൽ,മോഹിനിയാട്ടം,ഒപ്പന, തെയ്യം, കളരിപ്പയറ്റ്തുടങ്ങി തനതു ആർട്ടിസ്റ്റുകളുടെ അകമ്പടിയോടെ ആയിരുന്നു. ചെണ്ടമേളം പുലിക്കളി അത്തപൂക്കളം, ഓണം ഫോട്ടോ ബൂത്ത് എന്നിവ ആഘോഷത്തിന് മികവേകി. റോഷൻ പ്ലാമൂട്ടിൽ ആയിരുന്നു മാവേലിയായി വേഷമിട്ടത്. ഒത്തൊരോണം ഒന്നിച്ചൊരോണം എന്ന സ്വപ്നം സാക്ഷാത്കരിച്ച ചാരിതാർഥ്യത്തിലാണ് മാപ്പിന്റെ പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്. ഒഴുകിയെത്തിയ ജനക്കൂട്ടത്തെ അകമഴിഞ്ഞ് നന്ദി അറിയിക്കുകയാണെന്നു ജനറൽ സെക്രട്ടറി ബെൻസൺ വര്ഗീസ് പണിക്കർ അറിയിച്ചു. കലാപരിപാടികൾ അവതരിപ്പിച്ച മുഴുവൻ…

അസ്സോസിയേഷൻ ഓഫ് ടാമ്പാ ഹിന്ദു മലയാളി (ആത്മ) യുടെ ഓണാഘോഷം അതിഗംഭീരമായി

ടാമ്പാ: പത്താം വാർഷികം ആഘോഷിക്കുന്ന അസോസിയേഷൻ ഓഫ് ടാമ്പാ ഹിന്ദു മലയാളി (ആത്മ) വിപുലമായ രീതിയിൽ കേരളത്തനിമയോടെ ഓണം ആഘോഷിച്ചു. പുതിയ നേതൃത്വത്തിൻ കീഴിൽ അതിവിപുലമായാണ് ഇത്തവണ ഓണാഘോഷങ്ങൾ നടത്തപ്പെട്ടത്. ഓഗസ്റ്റ് പത്തൊമ്പതാം തീയതിയായിരുന്നു ആഘോഷം. ടാമ്പാ സെഫ്‌നറിൽ ഉള്ള സെൻറ് ജോസഫ് കമ്മ്യൂണിറ്റിഹാൾ ആയിരുന്നു വേദി. മാവേലി, ഓണപ്പൂക്കളം, ചെണ്ടമേളം, ഓണസദ്യ, ഹൃദയാവർജ്ജകമായ കലാപരിപാടികൾ ഇവയെല്ലാം ഓണാഘോഷങ്ങൾക്ക് പൊലിമയേകി. വിഭവസമൃദ്ധമായ ഓണസദ്യയോടെയായിരുന്നു തുടക്കം. മുന്നൂറോളം പേർ പങ്കെടുത്ത ഓണസദ്യ ശ്രീധ സാജ്, വിജി ബോബൻ, ബോബൻ സുഭദ്ര, പൂജ അനൂപ്, ഗീത സൗരഭ്, നീതു ബിപിൻ, ശ്രീരാജ് നായർ, ശ്രീജേഷ് രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്. സനു, സുബ്ബു, സൂരജ് കുമാർ, സൂരജ്, നിഷീദ്, വിനോദ്, ബിപിൻ, സൗരഭ്‌, വിനയ്, കൗശിക്, ദീപു, റിജേഷ്, രാഹുൽ, വിനു, അനൂപ്, ഹരി എന്നിവർ സദ്യക്കു വേണ്ട എല്ലാ…

സ്റ്റാഫോർഡ് പോലീസ് ബജറ്റിൽ ഒരു മില്യൺ ഡോളർ ബജറ്റ് വെട്ടിക്കുറയ്ക്കുന്നു; പ്രദേശവാസികൾ ആശങ്കയിൽ

സ്റ്റാഫോർഡ്, ടെക്സസ് – അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പോലീസ് ഫണ്ടിംഗിൽ ഒരു മില്യൺ ഡോളർ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം നഗരത്തിന്റെ സുരക്ഷ അപകടത്തിൽ ആകുമെന്ന് സ്റ്റാഫോർഡ് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു. യൂണിയൻ പ്രസിഡന്റ് ലൂസിയാനോ ലോപ്പസ് പറയുന്നത്, ഡിപ്പാർട്ട്‌മെന്റ് ഇപ്പോൾ തന്നെ ജീവനക്കാരുടെ കുറവ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നാണ്. അടുത്തിടെ, സ്റ്റാഫോർഡ് മേയർ കെൻ മാത്യു അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് നിർദ്ദേശം സമർപ്പിച്ചതിൽ പോലീസ് വകുപ്പിന്റെ വിഹിതത്തിൽ ഒരു മില്യൺ ഡോളറിന്റെ കുറവ് ആണ് നിർദ്ദേശിച്ചിരിക്കുന്നത്. “ഇത് യഥാക്രമം ഒമ്പത് പട്രോളിംഗ് ഓഫീസർമാരെയും ഒരു ഡിറ്റക്ടീവിനെയും മൂന്ന് ഡിസ്പാച്ചർമാരെയും വിട്ടയക്കുക എന്നാണ് ഇതിനർത്ഥം. ” ലോപ്പസ് പറഞ്ഞു. “കൗൺസിൽ ഇത് പാസാക്കുകയാണെങ്കിൽ, അത് അടിസ്ഥാനപരമായി ഞങ്ങളുടെ ഡിപ്പാർട്ട്‌മെന്റിന്റെ ഫണ്ട് ഡി-ഫണ്ട് ചെയ്യുകയാണ്, അത് അനുവദിച്ചു കൊടുക്കുവാൻ കഴിയില്ല,” കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സിറ്റി…

ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡ് ബൈബിൽ സ്റ്റഡി വാരം തിങ്കളാഴ്ച മുതൽ

ഹൂസ്റ്റൺ: ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡ് ന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീളുന്ന വേദപഠന ക്ലാസുകൾ ആരംഭിക്കുന്നു. പ്രമുഖ ദൈവശാസ്ത്ര ചിന്തകനും അനുഗ്രഹീത കൺവെൻഷൻ പ്രസംഗകനുമായ റവ. ജെയ്സ് പാണ്ടനാട് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ഓഗസ്റ്റ് 28 തിങ്കളാഴ്ച മുതൽ സെപ്തംബർ 2 ശനിയാഴ്ച വരെ വൈകുന്നേരം 7 മുതൽ 9 വരെയാണ് ബൈബിൾ സ്റ്റഡി ക്ലാസുകൾ പുതിയ നിയമത്തിലെ എബ്രായ ലേഖനത്തെ ആധാരമാക്കിയാണ് ക്ലാസുകൾ. ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡ് ദേവാലയത്തിൽ വച്ച് നടക്കുന്ന (7705, SOUTH LOOP EAST FWY) HOUSTON TX 77012) വച്ച് നടക്കുന്ന ബൈബിൾ സ്റ്റഡി ക്ലാസ്സുകളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരെയും ജാതി മത ഭേദമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ മാത്യു.കെ. ഫിലിപ്പ് 281 736 6008 നിജിൻ തോമസ് (സെക്രട്ടറി) ജോർജ്…

ഒരുമകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി അറ്റ്‌ലാന്റയിലെ കെസി‌എ‌ജിയുടെ ഓണാഘോഷം

അറ്റ്‌ലാന്റ: അറ്റ്‌ലാന്റയില്‍ ക്നാനായ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് ജോര്‍ജിയ (KCAG) യുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 27 ന് സംഘടിപ്പിക്കപെട്ട ഓണാഘോഷം വർണശബളമായ പരിപാടികൾ കൊണ്ട് മനോഹരമാവുകയും ഉദ്ദേശിച്ചതിലും കൂടുതൽ അംഗങ്ങൾ വന്ന് പങ്കെടുത്ത്‌ വമ്പിച്ച വിജയമാക്കുകയും ചെയ്തു. ശിങ്കാരി മേളവും, താലപ്പൊലിയും, മുത്തുകുടകളുടെ അകമ്പടിയോടെയും മാവേലിത്തമ്പുരാനെ, ഘോഷയാത്രയായി സ്റ്റേജിലേക് ആനയിക്കുകയും തുടർന്ന് തിരുവാതിര, നാടൻ ഓണപാട്ടുകൾ, കുട്ടികളുടെ നിർത്തം, കേരളഫാഷിൻഷോ ജനങ്ങളിൽ ഹരം ഉണർത്തുകയും ചെയ്തു. വിപുലമായ ഓണസദ്യയ്ക്ക് നേതൃത്വം കൊടുത്ത, ടോമി വലിച്ചിറ, ബിജു വെള്ളാപ്പള്ളിക്കുഴിയിൽ, ജാക്സൺ കുടിലിൽ, ശാന്തമ്മപുല്ലഴിയിൽ, ദീപക് മുണ്ടുപാലത്തിങ്കൽ എന്നിവരെ അനുമോദിക്കുന്നു. കലാപരിപാടികള്ക്ക് നേതൃത്വം നൽകിയ വെങ്ങാലിൽ പൗർണമി, സാന്ദ്ര, ലിൻഡ ജാക്സൺ, സിനി മണപ്പാട്ടു, ജെയിംസ് ജോയ്, എന്നിവരെയും, MC യായി ഷൈൻ ചെയ്ത ഫിയോന പാച്ചിക്കര, തോമസ് വെള്ളാപ്പള്ളി എന്നിവരെയും, അലങ്കാരങ്ങൾ ചെയ്തു മോടിപിടിപ്പിക്കുവാൻ സഹായിച്ച സാബു ചെമ്മലകുഴി,…

പ്രോസ്പർ ഓണാഘോഷം സെപ്റ്റംബർ 3 ന്

പ്രോസ്പർ /ടെക്‌സാസ് : മലയാളികൾ വീണ്ടും ഒരു ഓണത്തെ വരവേൽക്കുകയാണ് അത്തം പത്തു പൊന്നോണം. പ്രവാസ ജീവിതത്തിന് നിർബന്ധിതരായ മലയാളികൾക്ക് അത്തത്തിനു മുൻപേ ഓണം തുടങ്ങും പിന്നെ ഒന്ന് രണ്ട് മാസം ഓണാഘോഷം തന്നെയാണ്. പ്രവർത്തി ദിവസങ്ങൾ ഒഴികെ വെള്ളി, ശനി, ഞായർ ദിവസങ്ങൾ വിവിധ സംഘടനകൾ കൂട്ടായ്മകൾ, സ്നേഹിതർ കുടുംബക്കാർ, തുടങ്ങി നാലുപേർ കൂടുന്നവർ ഒക്കെ ഓണം ആഘോഷിക്കാറുണ്ട്. എല്ലാം ഓണാഘോഷങ്ങളും അതിന്റെ തനിമയോടെ കൊണ്ടാടാൻ എല്ലാ പ്രവാസ സംഘടനകളും ശ്രമിക്കാറുണ്ട്. ആ തനിമ നിലനിർത്തിക്കൊണ്ട് തന്നെ വീണ്ടും ഒരു ഓണത്തെ വരവേൽക്കാൻ പ്രോസ്പർ മലയാളികൾ ഒരുങ്ങുന്നു. സെപ്റ്റംബർ 3 ഞായറാഴ്ച രാവിലെ 10.30ന് ആർട്ടിഷ്യ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെടുന്ന ആഘോഷ പരിപാടികൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ കൺവീനർ ലീനസ് വർഗീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു. തിരുവാതിര, ഹാസ്യ കലാപ്രകടനം, പൂക്കളം, കുട്ടികളുടെ പ്രത്യേക കലാപരിപാടികൾ,…

പ്രവാസി സ്വപ്നം പൂവണിയുമ്പോൾ!

സൂര്യപുത്രൻ എന്ന നാടകം ഡാളസ്സിൽ മൂന്ന് വർഷങ്ങൾക്ക് മുമ്പ് അരങ്ങേറിയപ്പോൾ പ്രേക്ഷകരെ ഞെട്ടിത്തരിപ്പിച്ച ഒരുരംഗം ഉണ്ടായിരുന്നു. കർണ്ണന്റെ ജീവൻ സംരക്ഷിച്ചിരുന്ന കവച കുണ്ഡലങ്ങൾ, സ്വന്തം മകനായ അർജുനന്റെ ജീവൻ രക്ഷിക്കാനായി ഇന്ദ്രൻ ഇരന്നു വാങ്ങി. അതിന് പ്രത്യുപകാരമായി ശക്തിവേൽ ഇന്ദ്രൻ, കര്ണ്ണന് നൽകി. ഇന്ദ്രൻ എന്ന കഥാപാത്രം വേദിയിലെത്തിയത് വെറും കൈയോടെ ആയിരുന്നു. പക്ഷെ, കർണ്ണന് ശക്തിവേൽ നൽകുമ്പോൾ അഞ്ചടിയോളം നീളമുള്ള ശൂലം ഇരു കൈകളിലുമായി പ്രത്യക്ഷപ്പെടുന്നു. തഴക്കവും പഴക്കവും വന്ന ഒരു മാന്ത്രികൻറെ ചാരുതയോടെ അനായാസം ശൂലം കൈകളിൽ എങ്ങനെയാണ് എത്തിയതെന്ന് അന്ന് നാടകം കണ്ട് അമ്പരന്നിരുന്ന പലപ്രേക്ഷകരും ഇപ്പോഴും വിലാസ് കുമാറിനോട് ചോദിച്ചുകൊണ്ടേയിരിക്കുന്നു. സൂര്യപുത്രൻ എന്ന നാടകത്തിൽ ഇന്ദ്രന്റെ ജീവിതം വേദിയിൽ പകർന്നവതരിപ്പിച്ചത് വിലാസ്‌കുമാർ ആയിരുന്നു. ഈ നാടകത്തിന്റെ ഓഡിയോ റിക്കാർഡിങ്ങ്, L E D ബാക്ക്ഗ്രൗണ്ട് മുതലായ സാങ്കേതിക കാര്യങ്ങൾ ഒരുക്കിത്തന്നതും വിലാസ്…

മാവേലി വന്നേ! (ഹാസ്യ കവിത): ജോൺ ഇളമത

മാവേലി എത്തി തിരുവോണ നാളിൽ പാതാള എയർലൈൻസിൽ വന്നിറങ്ങി ! പണ്ടത്തെ മാതിരി ഒന്നുമല്ല ഓലക്കുടയില്ല, കുടവയറില്ല മാറിൽ സ്വർണ്ണപതക്കമില്ല മുടിയൊക്കെ ഡൈ ചെയ്തു ത്രിപീസു സൂട്ടിൽ കാലിൽ തിളങ്ങുന്ന ഷൂസുമായി മാവേലിഎത്തി തിരുവോണ നാളിൽ! വന്ന വഴിക്കു ബാറിൽ കേറി രണ്ടെണ്ണം വിട്ടു മാവേലി പണ്ടത്തെ മാതിരി ഒന്നുമല്ല തട്ടിപ്പും, വെട്ടിപ്പും എവിടെയുമങ്ങനെ! കള്ളവുമുണ്ട്, ചതിയുമുണ്ട് വഞ്ചന ഏറെയുമുണ്ടു പ്രജകൾ, പൊളിവചനത്തിൻ വക്താക്കൾ! കാലത്തിനൊത്തു പ്രജകൾ മാറി മാറ്റം വരട്ടേ, ഓണത്തിന് കാണം വിറ്റിനി ഓണം വേണ്ട കച്ചവടത്തിന് ആക്കം കൂട്ടി മാറ്റം വരട്ടെ, ഇനി ഓണത്തിന് !

എസ്.എന്‍.എം.സി വാഷിംഗ്‌ടൺ ഡിസി, ഗുരുജയന്തിയും ഓണാഘോഷവും വർണ്ണാഭമായി

വാഷിംഗ്‌ടൺ ഡി.സി:  വാഷിംഗ്‌ടൺ ഡി.സിയിലെ പ്രമുഖ ശ്രീനാരായണ സംഘടനയായ ശ്രീനാരായണ മിഷൻ സെന്റർ,  169 -മത് ഗുരുദേവ ജയന്തിയും,  ഈ വർഷത്തെ ഓണവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമുചിതമായി ആഘോഷിച്ചു. വെർജീനിയയിലെ പ്രസിദ്ധമായ ദുർഗ്ഗ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങുകളിൽ,  ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠൻ ശ്രീമദ് ശങ്കരാനന്ദ സ്വാമികൾ മുഖ്യാതിഥി ആയിരുന്നു. ശ്രീമതി മിനി അനിരുദ്ധൻ ഭക്തിനിർഭരമായി ആലപിച്ച ദൈവദശകം പ്രാർത്ഥനാഗീതത്തോടെ ആരംഭിച്ച പരിപാടികൾ,  സ്വാമിജിയുടെ വിജ്ഞാനപ്രദമായ പ്രഭാഷണം,  കുടുംബാംഗങ്ങൾ അവതരിപ്പിച്ച മനോഹരമായ തിരുവാതിര,  മറ്റു കലാപരിപാടികൾ,  ഓണക്കളികൾ,  എന്നിവ കൊണ്ട് സദസ്സിന് വേറിട്ട ഒരു അനുഭവം സമ്മാനിച്ചു. വെർജിനിയ,  മേരിലാൻഡ്,  വാഷിംഗ്‌ടൺ ഡിസി പ്രദേശങ്ങളിലെ എല്ലാ ശ്രീനാരായണ കുടുംബാംഗങ്ങളും,  വിവിധ സംഘടനാ ഭാരവാഹികളും,  പൗരപ്രമുഖരും ചടങ്ങുകളിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം സ്കൂൾ കോളേജ് തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.  SNMC…

ട്രൈസ്റ്റേറ്റ് കർഷക രത്ന അവാർഡ് വിതരണം ഓണാഘോഷത്തോടനുബന്ധിച്ചു നടത്തപ്പെട്ടു

ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ പ്രെമുഖ സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം കർഷക രത്ന അവാർഡ് ഫിലാഡൽഫിയയിൽ ആയിരങ്ങൾ പങ്കെടുത്ത ട്രൈസ്റ്റേറ്റ് ഓണാഘോഷ പരിപാടികളോടനുബന്ധിച്ചു നടത്തപ്പെട്ടു. ഗ്രെയ്റ്റർ ഫിലഡല്ഫിയയിലെയും ട്രൈസ്റ്റേറ്റ് ഏരിയയിലെയും കർഷകരിൽ നിന്നും നിരവധി അപേക്ഷകൾ ലഭിച്ചതിൽ നിന്നും കഷക രത്ന കോർഡിനേറ്റർ തോമസ് പോളിൻറ്റെ നേതൃത്വത്തിൽ ഫിലിപ്പോസ് ചെറിയാൻ, മോഡി ജേക്കബ് എന്നിവരടങ്ങുന്ന ജഡ്ജിങ്ങ് പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്. അഥിതി റെസ്റ്റോറൻറ്റ് സ്പോസർ ചെയ്ത എവർ റോളിങ്ങ് ട്രോഫിയും, റീയൽറ്റി ഡയമണ്ട് സ്പോൺസർ ചെയ്യ്ത ക്യാഷ് പ്രൈസും, ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റ്റെ പ്രെശംസ പത്രവും വിജയികൾക്ക് നൽകപ്പെട്ടു. കൂടാതെ വിജയികൾക്ക് പൊന്നാട അണിയിച്ചു ആദരിക്കുന്ന ചടങ്ങും നടത്തപ്പെടുകയുണ്ടായി. ഏലിയാമ്മ സ്കറിയയാണ് ഒന്നാം സ്ഥാനമായ കർഷക രത്ന അവാർഡിനർഹയായതു. ജോർജ് ഓലിക്കൽ രണ്ടാം സ്ഥാനത്തെത്തുകയുണ്ടായി, ബെന്നി സെബാസ്റ്റ്യൻ മൂന്നാം സ്ഥാനവും, ഏലിയാമ്മ തോമസ് നാലാം സ്ഥാനവും…