വാഷിംഗ്ടൺ ഡി സി :ട്രംപ് ഭരണകൂടം ഗ്രീൻകാർഡ് വിസ പ്രോസസിങ് വേഗത്തിൽ പൂർത്തിയാക്കുന്നതിനു നടപടികൾ സ്വീകരിച്ച തായി ഹോമലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, പറഞ്ഞു. കൂടാതെ, ഈ ഭരണകൂടം മുമ്പ് കാണാത്ത വിധം നിരവധി പേരെ യുഎസ് പൗരന്മാരായി മാറ്റു കയാണെന്നും നോം, കൂട്ടിച്ചേർത്തു “ട്രംപ് ഭരണകൂടത്തിന്റെ കീഴിൽ, പ്രോസസ്സുകൾ വേഗത്തിലാക്കുകയും വിസ പദ്ധതികളുടെയും ഗ്രീൻ കാർഡിന്റെയും വിശ്വാസ്യത കൂട്ടുകയും ചെയ്തിട്ടുണ്ട്. കൂടുതൽ പേർ ഇപ്പോൾ പൗരന്മാരായിട്ടുണ്ട്,” നോം പറഞ്ഞു. അതേസമയം, യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) ചരിത്രത്തിലെ ഏറ്റവും വലിയ ഇമിഗ്രേഷനു പദ്ധതികൾ സ്വീകരിച്ചിട്ടുണ്ട് USCIS-ന്റെ കണക്കുകൾ അനുസരിച്ച്, 11.3 ദശലക്ഷം അപേക്ഷകൾ നിലവിൽ ഉള്ളതായി പറയുന്നു. ട്രംപ് ഭരണകൂടത്തിന്റെ ഹാർഡ്-ലൈൻ വേ ഡീപോർട്ടഷൻ നയത്തിന്റെ ഭാഗമായുള്ള വിപരീത ഫലങ്ങൾ ഒരു വശത്തു,മറ്റൊരു വശത്ത്കൂടുതൽ നിയമപരമായ ഇമിഗ്രന്റ്സ് പൗരന്മാരാ മാറുന്നു
Category: AMERICA
“ഇനി മാറേണ്ടത് കോൺഗ്രസ് നേതൃത്വമല്ലെ?”: ജെയിംസ് കൂടൽ
രാജ്യമൊട്ടാകെ കോൺഗ്രസ് അതിൻ്റെ പരാജയം തുടർക്കഥയായി മാറ്റുകയാണ്. പുനർജ്ജീവനം പ്രതീക്ഷയും വെളിച്ചവുമായി മാറിയ കാലത്തിന് പ്രസക്തി തന്നെ ഇല്ലാതെയാകുന്നു. മടങ്ങി വരവിന് ഇനി ആവശ്യം ധീരമായ തീരുമാനം മാത്രമാണ്. അടിമുടി താഴേതട്ടിൽ പരിഷ്കരണം നടത്തി എന്നു വാദിക്കുന്ന കോൺഗ്രസ്. അപ്പോൾ ഇനി മറുചോദ്യം ഇതാണ്, മാറേണ്ടത് ആരാണ്? കോൺഗ്രസിന്റെ ദേശീയ നേതൃത്വഘടന തന്നെ പാർട്ടിയെ വളരാൻ അനുവദിക്കാത്ത പ്രധാന തടസ്സമായി മാറിയിരിക്കുന്നു എന്നതാണ് തുടർച്ചയായ പരാജയങ്ങൾ പറയാതെ പറയുന്നത്. ഹൈക്കമാൻഡ് കൈകളിൽ കൂടുതലായ അധികാരം സ്രവിച്ച് കേന്ദ്രീകരിച്ചതാണ് പാർട്ടിയുടെ ക്ഷയത്തെ വേഗത്തിലാക്കിയത്. രാജ്യത്തെ രാഷ്ട്രീയഭൂപടത്തിൽ കോൺഗ്രസിന്റെ ശക്തി കുറയുന്നുവെന്നത് യാഥാർത്ഥ്യത്തിന്റെ ചെറിയ ഭാഗം മാത്രമാണ്. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് ഇന്ന് ഒരു പ്രവർത്തനക്ഷമ പാർട്ടിയേക്കാൾ, ഒരു പഴയ ഓർമ്മ എന്ന നിലയിലെത്തി അവസ്ഥ. ഈ അവസ്ഥ ഒരൊറ്റ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഫലമായുണ്ടായതല്ല, വർഷങ്ങളായി നേതൃത്ത്വത്തിലെ തെറ്റായ തീരുമാനങ്ങളും…
കെഎച്ച്എൻഎ ലോൺ സ്റ്റാർ; ഹ്യൂസ്റ്റൺ RVP ആയി സൂര്യജിത്ത് സുഭാഷ് ചുമതലയേറ്റു
ഹ്യൂസ്റ്റൺ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) യുടെ ലോൺ സ്റ്റാർ – ഹ്യൂസ്റ്റൺ റീജിയണൽ വൈസ് പ്രസിഡന്റായി (RVP) തിരുവനന്തപുരം സ്വദേശിയായ സൂര്യജിത്ത് സുഭാഷ് സ്ഥാനമേറ്റു. നിലവിൽ ടെക്സസിലെ ഹ്യൂസ്റ്റണിൽ താമസിക്കുന്ന അദ്ദേഹം ഒരു ഇക്വിറ്റി ട്രേഡർ കൂടിയാണ്. പ്രവാസി മലയാളി സമൂഹത്തിൽ ശ്രദ്ധേയമായ യുവനേതൃത്വമാണ് സൂര്യജിത്തിൻ്റേത്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ യൂത്ത് പ്രസിഡന്റ് (2021-2022), ഫോക്കാന റീജിയണൽ യൂത്ത് പ്രതിനിധി (2022), കെഎച്ച്എൻഎ യുവ പ്രതിനിധി (2021 -2023 ) എന്നീ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. കലാമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സംസ്ഥാന യുവജനോത്സവങ്ങളിലും റിയാലിറ്റി ഷോകളിലും പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഒരു പ്രതിഭാധനനായ ഗായകൻ കൂടിയാണ്. സനാതന ധർമ്മത്തിൽ അടിയുറച്ച നിലപാടുകൾ പങ്കുവെക്കുന്ന അദ്ദേഹത്തിൻ്റെ ദർശനം ഇതാണ്: “സനാതന ധർമ്മത്തിൽ നാം ഒന്നിക്കുമ്പോൾ, ഭാരതത്തിൻ്റെ പുരാതന പ്രൗഢി വീണ്ടും ഉണരും.…
മുൻ ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ എഐ സ്റ്റാർട്ടപ്പിനായി 100 മില്യൺ ഡോളർ സമാഹരിച്ചു
സാൻ ജോസ്(കാലിഫോർണിയ): മുൻ ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ സ്ഥാപിച്ച എഐ സ്റ്റാർട്ടപ്പായ പാരലൽ വെബ് സിസ്റ്റംസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജന്റുമാർക്കായുള്ള വെബ് സെർച്ച് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനും ഓൺലൈൻ ഉള്ളടക്ക ദാതാക്കളുമായുള്ള കരാറുകളെ പിന്തുണയ്ക്കുന്നതിനുമായി സീരീസ് എ ഫണ്ടിംഗിൽ 100 മില്യൺ ഡോളർ നേടിയിട്ടുണ്ട്. കമ്പനിയെ 740 മില്യൺ ഡോളർ വിലമതിക്കുന്ന റൗണ്ട്, വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളായ ക്ലീനർ പെർകിൻസും ഇൻഡെക്സ് വെഞ്ചേഴ്സും സഹകരിച്ച് നയിച്ചതായി റിപ്പോർട്ട് ചെയ്തു, ഖോസ്ല വെഞ്ചേഴ്സ് ഉൾപ്പെടെയുള്ള നിലവിലുള്ള നിക്ഷേപകരുടെ അധിക പങ്കാളിത്തത്തോടെ. ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് കോഴ്സുകൾ,എഐ സിസ്റ്റങ്ങൾക്ക് തത്സമയ വെബ് ഡാറ്റ ആക്സസ് ചെയ്യാൻ പ്രാപ്തമാക്കുന്ന ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസുകൾ പാരലൽ വികസിപ്പിക്കുന്നു, ഇത് കാലികമായ വിവരങ്ങൾ ആവശ്യമുള്ള ജോലികൾ പൂർത്തിയാക്കാൻ ഏജന്റുമാരെ അനുവദിക്കുന്നു. സോഫ്റ്റ്വെയർ കോഡ് എഴുതുന്നതിനും വിൽപ്പന ടീമുകൾക്കായി ഉപഭോക്തൃ ഡാറ്റ വിശകലനം ചെയ്യുന്നതിനും ഇൻഷുറൻസ് റിസ്ക്…
കാണപ്പെടാത്ത ദൈവം കാട്ടിക്കൊടുത്ത കള്ളന്മാര് (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ
മലയാളികൾ പൊതുവെ പറയുന്ന ഒരു ചൊല്ലാണ് എല്ലാം കണ്ടുകൊണ്ട് മുകളിലൊരാളിരിപ്പുണ്ടെന്ന് പറയുന്നത്. ആരും കാണാതെ എല്ലാ വൃത്തികേടുകളും മോഷണവും സകല കുറ്റകൃത്യങ്ങളും അഴിമതിയും എന്ന് വേണ്ട എല്ലാം ചെയ്യുമ്പോൾ നാം വിശ്വാസത്തോടെയോ അല്ലാതെയോ അറിയാതെ പറയുന്നതാണ് മുകളിൽ ഒരാൾ എല്ലാം കാണുന്നുണ്ടെന്ന്. ഈ ചൊല്ല് അന്വർത്ഥമാക്കിയിരിക്കുകയാണ് ശബരിമല സ്വർണ്ണ കടത്തിൽ. കണ്ണും ചെവിയുമുണ്ടെങ്കിലും കൽപ്രതിമകളിൽ തീർത്ത വിഗ്രഹങ്ങൾക്ക് കാണാനും കേൾക്കാനും കഴിയില്ലല്ലോ. തങ്ങൾ പഠിപ്പിച്ചതും പ്രചരിപ്പിച്ചതുമായാ പ്രത്യേയ ശാസ്ത്രത്തിൽ എന്നും ആ ആശയമായിരുന്നല്ലോ. ആ വിശ്വാസത്തിലാണ് കട്ടതും സകലതും കൊണ്ടുപോയതും. എന്നാൽ ശാസ്ത്രത്തിനുമപ്പുറം ഒരു സത്യമുണ്ടെന്ന് കട്ടവരും കാക്കാൻ കൂട്ടുനിന്നവരും ചിന്തിച്ചില്ല. ഒരു പക്ഷെ ആ ചിന്തയാകാം മൂടോടെ കക്കാൻ അവരെ പ്രേരിപ്പിച്ചത്. മറന്നിരുന്നു തന്റെ മുതൽ കട്ടവനെ മാലോകരുടെ മുൻപിൽ കാണിച്ചു കൊടുക്കാൻ ശക്തിയുള്ളവനാണ് ശാസ്താവെന്ന് സംശയമില്ലാതെ പറയാം. കേട്ടറിവിനേക്കാൾ ഭയാനകമാണ് ശബരിമലയിലെ സ്വർണ്ണ കവർച്ച.…
ദൈവം നമ്മെ നിയോഗിക്കുന്നത് വഴിതെറ്റിയവരെ തിരിച്ചുകൊണ്ടുവരുന്നതിന്: പാസ്റ്റര്‍ ബാബു ചെറിയാൻ
സണ്ണിവേൽ(ഡാളസ്):വഴിതെറ്റിയവരെ തിരിച്ചുകൊണ്ടുവരുന്നതിനും അവരെ ഉദ്ധരിക്കുന്നതിനും , സംരക്ഷിക്കാനും, ദൈവം നമ്മെ നിയോഗിക്കുന്നതായി പാസ്റ്റർ :ബാബു ചെറിയാൻ പറഞ്ഞു സണ്ണിവേൽ അഗാപ്പെ ചർച്ചിൽ സംഘടിപിച്ച വിശേഷ സുവിശേഷ യോഗത്തിൽ യോഹന്നാന്റെ സുവിശേഷം 21 ആദ്ധ്യായത്തെ ആസ്പദമാക്കി വചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു പാസ്റ്റർ 13 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ഗാന ശുശ്രുഷയോടെ കൺവെന്ഷൻ ആരംഭിച്ചു ഡോ :ഷാജി കെ ഡാനിയേൽ സ്വാഗതം ആശംസിച്ചു മധ്യസ്ഥ പ്രാർത്ഥനക്കു പാസ്റ്റർ സി വി അബ്രഹാം നേത്രത്വം നൽകി പാസ്റ്റർ ആഷിർ മാത്യുവിന്റെ സ്തോത്ര പ്രാർത്ഥനക്കു ശേഷം പാസ്റ്റർ :ബാബു ചെറിയാൻ വചന ശുശ്രുഷ നിർവഹിച്ചു ജീവിതത്തിൽ നമ്മൾ നേരിടുന്ന പല സംഭവങ്ങളും നമുക്ക് മനസ്സിലാകാറില്ല. പക്ഷേ ദൈവം നമ്മെ ഉപേക്ഷിക്കുകയില്ല. നമ്മോടു ചോദിക്കാത്തതുപോലെ തോന്നിയാലും, ഓരോ സംഭവത്തിനും ദൈവത്തിന് ഒരു ഉദ്ദേശമുണ്ട്. നമ്മുടെ മനസ്സിൽ നിരാശയും ആശങ്കയും ഉണ്ടാകുമ്പോൾ പോലും, ദൈവത്തിന്റെ…
ദരിദ്രരായ യുവാക്കള്‍ക്ക് സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുന്ന ‘ഭാവിയെ വളർത്തുക’ പദ്ധതിയിൽ ട്രംപ് ഒപ്പുവച്ചു
വാഷിംഗ്ടൺ: പിന്നോക്കാവസ്ഥയിലുള്ള യുവാക്കളെ ജീവിതത്തിൽ വിജയിപ്പിക്കുന്നതിനും, പരിചരണ സംവിധാനം നവീകരിക്കുന്നതിനും, സ്വാതന്ത്ര്യവും വിജയവും കൈവരിക്കുന്നതിന് അവരെ ശാക്തീകരിക്കുന്നതിനുമായി ഭാര്യ മെലാനിയ ട്രംപ് മുൻകൈയ്യെടുത്ത് നിർമ്മിച്ച “ഫോസ്റ്ററിംഗ് ദി ഫ്യൂച്ചർ” പ്രോഗ്രാമിന്റെ എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. “ഏതൊരു സമൂഹത്തിന്റെയും മാനദണ്ഡങ്ങളിലൊന്ന് ദുർബലരായ കുട്ടികളെയും അനാഥരെയും എങ്ങനെ പരിപാലിക്കുന്നു എന്നതാണ് എന്ന് ബൈബിൾ നമ്മോട് പറയുന്നു. അതിനാൽ അമേരിക്കയെ വീണ്ടും മഹത്തരമാക്കുമ്പോൾ, ഫോസ്റ്റർ കെയറിൽ അമേരിക്കൻ കുട്ടികളെ സംരക്ഷിക്കാൻ പോകുകയാണ്,” വൈറ്റ് ഹൗസിൽ നടന്ന ഒപ്പു വെക്കല്‍ ചടങ്ങില്‍ ട്രംപ് പറഞ്ഞു. എല്ലാ കുട്ടികൾക്കും സുരക്ഷിതമായ ഒരു വീട് നൽകുക എന്നതാണ് ഈ ഉത്തരവിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. “ട്രംപ് ഭരണകൂടത്തിന് കീഴിൽ, ഓരോ അമേരിക്കൻ കുട്ടിക്കും സുരക്ഷിതവും സ്നേഹനിർഭരവുമായ ഒരു വീട് അർഹിക്കുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അത് സാധ്യമാക്കാൻ സഹായിക്കുന്ന അത്ഭുതകരമായ കുടുംബങ്ങളെ…
എച്ച്-1ബി വിസകൾ നിർത്തലാക്കാനുള്ള ബില്‍ അവതരിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ് അംഗം മാര്‍ജോറി ടെയ്ലര് ഗ്രീന്‍
വാഷിംഗ്ടൺ: എച്ച്-1ബി വിസ പ്രോഗ്രാം “പൂർണ്ണമായും ഇല്ലാതാക്കുന്നതിനും” അത് വാഗ്ദാനം ചെയ്യുന്ന പൗരത്വത്തിലേക്കുള്ള പാത ഇല്ലാതാക്കുന്നതിനുമുള്ള ഒരു ബിൽ ഒരു യുഎസ് കോണ്‍ഗ്രസ് അംഗം അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ ബില്‍ വിസ കാലഹരണപ്പെടുമ്പോൾ വ്യക്തികളെ “സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ” നിർബന്ധിതരാക്കും. “എന്റെ പ്രിയപ്പെട്ട അമേരിക്കക്കാരേ, പതിറ്റാണ്ടുകളായി അമേരിക്കൻ തൊഴിലാളികളെ മാറ്റി നിര്‍ത്തുകയും വഞ്ചനയും ദുരുപയോഗവും കൊണ്ട് നിറഞ്ഞിരിക്കുകയും ചെയ്തുകൊണ്ടിരുന്ന H-1B വിസ പ്രോഗ്രാം പൂർണ്ണമായും ഇല്ലാതാക്കുന്നതിനുള്ള ഒരു ബിൽ ഞാൻ അവതരിപ്പിക്കുന്നു,” ജോർജിയ കോൺഗ്രസ് വനിത മാർജോറി ടെയ്ലർ ഗ്രീൻ വ്യാഴാഴ്ച എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. അമേരിക്കക്കാർക്ക് ജീവൻ രക്ഷിക്കുന്ന പരിചരണം നൽകുന്ന ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ മെഡിക്കൽ പ്രൊഫഷണലുകൾക്ക് നൽകുന്ന വിസകൾക്ക് പ്രതിവർഷം 10,000 എന്ന പരിധി അനുവദിക്കുന്ന ഒരു ഇളവ് മാത്രമേ തന്റെ ബില്ലിൽ ഉണ്ടാകൂ എന്ന് അവര്‍ പറഞ്ഞു. എന്നാല്‍,…
TSA ഉദ്യോഗസ്ഥർക്ക് $10,000 ബോണസ്; സർക്കാർ ഷട്ട്ഡൗൺ സമയത്ത് ചെയ്ത സേവനത്തിന് അംഗീകാരം
ഗവൺമെന്റ് ഷട്ട്ഡൗൺ സമയത്ത് 43 ദിവസത്തോളം സേവനമനുഷ്ഠിച്ച TSA (Transportation Security Administration) ഉദ്യോഗസ്ഥർക്കുള്ള $10,000 ബോണസ് പ്രഖ്യാപിച്ചു. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ഈ പ്രഖ്യാപനം നാളെ ജോർജ് ബുഷ് ഇന്റർകോണിനന്റൽ എയർപോർട്ടിൽ നടത്തിയ പ്രസംഗത്തിലാണ് നടത്തിയത്. “ഈ ഉദ്യോഗസ്ഥർ ശ്രദ്ധേയമായ സൈനിക മനോഭാവവും സേവനവും പ്രദർശിപ്പിച്ചിരിക്കുന്നുവെന്ന് ഞാൻ അഭിമാനിക്കുന്നു,” എന്നും നോം പറഞ്ഞു. ഷട്ട്ഡൗണിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഷിഫ്റ്റുകൾ ഏറ്റെടുത്ത റിക്കോ വാക്കർ, ആദ്യ ഗൃഹം വാങ്ങുന്നതിനും ജോലിയും ഒത്തുചേർന്ന അഷ്ലി പോലുള്ള വ്യക്തികളെ അദ്ദേഹം പ്രശംസിച്ചു. നോം പറഞ്ഞു, “ഇവർ സർവീസിന്റെ ആഴത്തിൽ പോയി, കുടുംബങ്ങൾ സഹായിക്കുകയും, അധിക ഷിഫ്റ്റുകൾ ഏറ്റെടുക്കുകയും, സ്വകാര്യവ്യത്യാസങ്ങളോടും പ്രൊഫഷണൽ വെല്ലുവിളികളോടും പാടാതെ സുരക്ഷ ഉറപ്പാക്കിയവരാണ്.” ഈ ബോണസുകൾ രാജ്യതടിപ്പുള്ള TSA ഉദ്യോഗസ്ഥർക്ക് വലിയ ആദരവായുള്ള അംഗീകാരം എന്ന നിലയിൽ പ്രഖ്യാപിക്കപ്പെട്ടതായി നോം പറഞ്ഞു. ഉദ്യോഗസ്ഥർക്ക് വരും…
സിൽവർ ജൂബിലി നിറവിൽ ഷിക്കാഗോ സിറോ മലബാർ രൂപത !
വളർച്ചയുടെ പടവുകളിൽ നന്ദിപൂർവ്വം വിശ്വാസി സമൂഹം !! വിപുലമായ ജൂബിലി കൺവൻഷൻ 2026 ജൂലൈ 9 മുതല്‍ 12 വരെ അനന്തമായ ദൈവ പരിപാലനയിൽ, വിശ്വാസ വളർച്ചയുടെ ഇരുപത്തഞ്ചു വർഷങ്ങൾ പൂർത്തിയാക്കുന്ന ഷിക്കാഗോ സീറോ മലബാർ രൂപത സിൽവർ ജൂബിലി നിറവിൽ !! ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ 9,10,11,12 തീയതികളിൽ ഷിക്കാഗോയിൽവച്ചു നടക്കുന്ന കൺവെൻഷനു വിശ്വാസികളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യക്കു പുറത്തു സ്ഥാപിതമായ ആദ്യ സിറോമലബാർ രൂപതയായ ഷിക്കാഗോ രൂപത, പ്രഥമ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിന്റേയും തുടർന്ന് മാർ ജോയ് ആലപ്പാട്ടിന്റെയും ആത്മീയ നേതൃത്വത്തിൽ കഴിഞ്ഞ ഇരുപത്തഞ്ചു വർഷങ്ങൾക്കൊണ്ടു അമേരിക്കയിലുടനീളം, മാർത്തോമാ നസ്രാണി പാരമ്പര്യത്തിൽ നിലനിന്നുകൊണ്ട്, ആത്മീയവും ഭൗതികവുമായ വലിയ വളർച്ചയാണ് നേടിയിട്ടുള്ളത്. നിലവിൽ അമ്പത്തിനാലു ഇടവകകളും , മുപ്പത്തിഅഞ്ചോളും മിഷനുകളുമുള്ള ഷിക്കാഗോ രൂപതയിൽ എഴുപതിൽപ്പരം വൈദികർ ഏതാണ്ട് ഒരു…
