വെള്ളപ്പൊക്കത്തിൽ കാണാതായ 2 കുട്ടികളെ തിരിച്ചറിഞ്ഞു; തിരച്ചിൽ തുടരുന്നു

ബക്‌സ് കൗണ്ടി( പെൻസിൽവാനിയ):ബക്‌സ് കൗണ്ടിയിലെ  വെള്ളപ്പൊക്കത്തിൽ കാണാതായ കുട്ടികളുടെയും മരിച്ച അഞ്ച് പേരുടെയും പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. വാരാന്ത്യ മഴയെത്തുടർന്ന് ഒഴുക്കിൽപ്പെട്ട 9 മാസം പ്രായമുള്ള ആൺകുട്ടിക്കും അവന്റെ 2 വയസ്സുള്ള സഹോദരിക്കും വേണ്ടിയുള്ള തിരച്ചിൽ ബക്സ് കൗണ്ടിയിലെ ജീവനക്കാർ ഊർജിതമാക്കി. തിങ്കളാഴ്ച കുടുംബത്തിന്റെ പേരും ഫോട്ടോകളും അപ്പർ മേക്ക്ഫീൽഡ് ടൗൺഷിപ്പ് പോലീസ് പുറത്തുവിട്ടു. കാണാതായ കുട്ടികളെ 2 വയസ്സുള്ള മട്ടിൽഡ “മാറ്റി” ഷീൽസ്, 9 മാസം പ്രായമുള്ള കോൺറാഡ് ഷീൽസ് എന്നിവരെ തിരിച്ചറിഞ്ഞു. സൗത്ത് കരോലിനയിലെ ചാൾസ്റ്റണിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ് കുട്ടികൾ, ശനിയാഴ്ച വൈകുന്നേരം സ്റ്റോൺബ്രിഡ്ജ് ക്രോസിംഗ് റോഡിൽ റൂട്ട് 532 ന് സമീപം വെള്ളപ്പൊക്കത്തിൽ അകപ്പെട്ടപ്പോൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുന്നതിന്  കുടുംബത്തോടൊപ്പം  ഡ്രൈവ് ചെയ്യുകയായിരുന്നു. കുട്ടികളെ കണ്ടെത്താനുള്ള ശ്രമം വലിയൊരു സംരംഭമായിരിക്കുമെന്നും 100 തിരച്ചിൽ സംഘവും നിരവധി ഡ്രോണുകളും ഡെലവെയർ നദിയിലേക്ക് ഒഴുകുന്ന…

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് അനുശോചിച്ചു

മയാമി: കേരള മുൻ മുഖ്യമന്ത്രിയും , ജനകീയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വേർപാട് ലോകമെങ്ങുമുള്ള മലയാളികൾക്ക് തീരാനഷ്ടമാണെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക. ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പ്രവർത്തന വീഥിയിൽ എന്നും സ്‌നേഹപൂർവമായ സൗഹൃദബന്ധം സൂക്ഷിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അനുശോചന യോഗം അനുസ്മരിച്ചു. 2013 ലും , 2019 ലും ഇന്ത്യ പ്രസ് ക്ലബ്ബിന്റെ അഭിമാന പദ്ധതിയായ മാധ്യമശ്രീ പുരസ്‌കാര സമർപ്പണം നടത്തിയത് ഉമ്മൻ ചാണ്ടിയായിരുന്നു, നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്‌, നിയുക്ത പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, വൈസ് പ്രസിഡന്റ് ബിജു സക്കറിയ, ജോയിന്റ് സെക്രട്ടറി സുധ പ്ലക്കാട്ട്, ജോയിന്റ് ട്രഷറർ ജോയ് തുമ്പമൺ എന്നിവരും അനുശോചനം രേഖപ്പെടുത്തി. ഉമ്മൻ ചാണ്ടിയോടുള്ള…

“എന്റെ കൂട്ടുകാരൻ കുഞ്ഞൂഞ്ഞ്”: ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത

ഹൂസ്റ്റൺ: “എന്റെ കൂട്ടുകാരൻ കുഞ്ഞൂഞ്ഞ് “അമേരിക്കയിൽ സന്ദർശനം നടത്തിക്കൊണ്ടിരിക്കുന്ന മാർത്തോമാ സഭയുടെ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു. ഏഴ് ദശാബ്ദങ്ങളിൽ നിറഞ്ഞൊഴുകിയ സ്നേഹം അതാണ് എനിക്ക് പ്രിയ കുഞ്ഞൂഞ്ഞ്. ബാലജനസഖ്യത്തിൻ ജന്മം കൊണ്ട ആ സ്നേഹ നദി പിന്നീട് മലയാളക്കരയാകെ നനയ്ക്കുന്ന കരുതലിന്റെയും വിശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും അത്ഭുത പ്രവാഹമായി ഒഴുകിയപ്പോഴും കുഞ്ഞൂഞ്ഞിന്റെ ഹ്യദയത്തിൽ ഒരിടം എനിക്കായി എപ്പോഴും ഒഴിച്ചിട്ടിരുന്നു. ഏതു തിരക്കിന്റെയും ഏതു ആനന്ദത്തിന്റെയും ഏത് നൊമ്പരത്തിന്റെയും ഏത് പദവിയുടെയും മുഹൂർത്തങ്ങളിലും ആ ഇടത്തിൽ നിറഞ്ഞ സന്തോഷത്തോടെ ഒരു ഇരിപ്പിടം എനിക്ക് ഒരുക്കിയിട്ടിരുന്നു. എല്ലാവർക്കും തങ്ങളുടെ ഭാരങ്ങളുടെ ഭാണ്ഡങ്ങൾ അഴിച്ചു വയ്ക്കാവുന്ന പുതുപ്പള്ളി പള്ളിയുടെ നടുമുറ്റത്ത് വളർന്നതു കൊണ്ടാവും കുഞ്ഞൂഞ്ഞിന്റെ ജീവിതവും ഒരു ദേവാലയം പോലെ ജനങ്ങളുടെ നൊമ്പരങ്ങൾ ഉയരുന്ന നിവേദനത്തിന്റെ പ്രാർത്ഥനകൾ ഉണരുന്ന ഒരു തിരുസന്നിധി പോലെ നിറഞ്ഞുനിന്നത്. ദേശത്തിന്റെയും ജനതയുടെയും…

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഹൂസ്റ്റൺ പൗരാവലിയുടെ അനുശോചന സമ്മേളനം ഞായറാഴ്ച

ഹൂസ്റ്റൺ: കേരളാ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഹൂസ്റ്റൺ പൗരാവലിയുടെ അനുശോചനം രേഖപ്പെടുത്തന്നതിന് സമ്മേളനം ക്രമീകരിക്കുന്നു. ജൂലൈ 23 ഞായറാഴ്ച വൈകുനേരം മാഗിന്റെ ആസ്‌ഥാന കേന്രമായ കേരളാ ഹൗസിൽ ( 1415 Packer Ln, Stafford, Texas 77477) വച്ചാണ് അനുശോചന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) നേതൃത്വം നൽകുന്ന ഈ സമ്മളനത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക നേതാക്കളോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: ജെയിംസ് കൂടൽ (ചെയർമാൻ)- 346 456 2225 ബേബി മണക്കുന്നേൽ (പ്രസിഡണ്ട്) – 713 291 9721 ജീമോൻ റാന്നി (ജനറൽ സെക്രട്ടറി) – 832 873 0023 വാവച്ചൻ മത്തായി (ചാപ്റ്റർ പ്രസിഡണ്ട്) – 832 468 3322

അഫ്ഗാൻ അഭയാർത്ഥികൾക്ക് താത്കാലിക ഭവനത്തിനുള്ള യുഎസിന്റെ അഭ്യർത്ഥന ഫിലിപ്പീൻസ് പരിഗണിക്കുന്നു

മനില/വാഷിംഗ്ടണ്‍: രാഷ്ട്രീയ, സുരക്ഷാ ആശങ്കകൾ മനില പരിഗണിച്ചതിനാൽ, യുഎസ് വിസ അപേക്ഷകൾക്കായി കാത്തിരിക്കുന്ന അഫ്ഗാൻ പൗരന്മാർക്ക് താൽക്കാലികമായി ആതിഥേയത്വം വഹിക്കാനുള്ള തന്റെ രാജ്യത്തോടുള്ള അഭ്യർത്ഥന ഫിലിപ്പൈൻ സർക്കാർ ഇപ്പോഴും ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുകയാണെന്ന് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ തിങ്കളാഴ്ച പ്രസ്താവിച്ചു. കഴിഞ്ഞ വർഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആണ് ഈ അഭ്യർത്ഥന ആദ്യമായി അറിയിച്ചത്. മെയ് മാസത്തിൽ മാർക്കോസ് വാഷിംഗ്ടൺ ഡിസി സന്ദർശിച്ചപ്പോൾ ഈ ആവശ്യം വീണ്ടും ഉന്നയിച്ചിരുന്നു. അഭ്യർത്ഥനയുടെ മുഴുവൻ വിവരവും പരസ്യമാക്കിയിട്ടില്ല. കാരണം, ഉടമ്പടിയുടെ വിശദാംശങ്ങള്‍ ഇരു രാജ്യങ്ങളും ഇപ്പോഴും ചര്‍ച്ച ചെയ്യുകയാണ്. “ആതിഥ്യമര്യാദയ്ക്കുള്ള ഫിലിപ്പിനോ സഹജാവബോധം പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ, ഞങ്ങൾ അവരെ അംഗീകരിക്കുന്നു. അഭയാർത്ഥികൾ മറ്റെവിടെയെങ്കിലും നിരസിക്കപ്പെട്ട കേസുകളുണ്ട്. ഞങ്ങൾ സഹായിച്ചവരും ഞങ്ങളെ മറന്നില്ല. അതാണ് ഫിലിപ്പിനോയുടെ സ്വഭാവം,” തിങ്കളാഴ്ച, മാർക്കോസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അദ്ദേഹത്തിന്റെ…

ഡാലസ് സെൻറ് പോൾസ് മാർത്തോമാ ഇടവകദിനവും വാർഷിക കൺവെൻഷനും ജൂലൈ 21 മുതൽ

മസ്കീറ്റ് ( ഡാളസ്): ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച് ഇടവകദിനാഘോഷവും വാർഷിക കൺവെൻഷനും ജൂലൈ 21 വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ മസ്കറ്റ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു കൺവെൻഷൻ മുഖ്യ പ്രാസംഗികനായി വെരി റവ ഡോ: സി കെ മാത്യു ,റവ ഡോ ഈപ്പൻ വര്ഗീസ് എന്നിവർ പങ്കെടുക്കും വെള്ളിയാഴ്ച ശനിയാഴ്ചയും രാത്രി 6 30 മുതൽ 8 :30 വരെയും ഞായറാഴ്ച രാവിലെ 9 മണിക്ക് വിശുദ്ധ കുർബാനക്കുശേഷം ഇടവകദിനാഘോഷവും തുടർന്നു കൺവെൻഷന്റെ കടശ്ശി യോഗവും ഉണ്ടായിരിക്കുമെന്ന് റെവ ഷൈജു സി ജോയ്(വികാരി),സെക്രട്ടറി തോമസ് മാത്യു എന്നിവർ അറിയിച്ചു. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു .

വിദേശ മലയാളികളുടെ പ്രിയങ്കരനായ നേതാവിന് കണ്ണീരോടെ വിട: ഡോ. മാമ്മൻ സി ജേക്കബ്

ഫ്ലോറിഡ: വളരെ വേദനയോടെയാണ് നമ്മുടെയെല്ലാം പ്രിയങ്കരനായ ഉമ്മൻചാണ്ടിയുടെ മരണവാർത്ത ഞാൻ കേൾക്കുന്നത്.ആ വിയോഗം വ്യക്തിപരമായി വലിയ നഷ്ടമാണ് എനിക്ക് ഉണ്ടാക്കുന്നത് . മറ്റേതെങ്കിലും പൊതുപ്രവർത്തകൻ എന്നെ ഇത്രയും അത്ഭുതപ്പെടുത്തിയതായി ഓർമ്മിക്കുന്നില്ല. 1967 മുതൽ ഉള്ള സൗഹൃദ ബന്ധമായിരുന്നു അത്.അന്ന് കെ.എസ്. യുവിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ നിരണം സെന്റ് തോമസ് ഹൈസ്കൂളിൽ കെ.എസ് യുവിന്റെ യൂണിറ്റ് ഉദ്ഘാടനം ചെയ്യുവാൻ എത്തിയത് മുതൽ ഉള്ള ബന്ധമാണ് എനിക്ക് അദ്ദേഹവുമായി ഉള്ളത്. അന്ന് യൂണിറ്റ് പ്രസിഡന്റായിരുന്നു ഞാൻ. ഏതാണ്ട് അൻപത്തിയഞ്ച് വർഷത്തെ ബന്ധം. പരുമല ദേവസ്വം ബോർഡ് കോളജിൽ ജനറൽ സെക്രട്ടറിയായ സമയത്ത് അദ്ദേഹത്തോടൊപ്പം കേരളത്തിലെ വിവിധ കോളേജുകളിൽ അദ്ദേഹത്തോടെപ്പം യാത്ര ചെയ്തിരുന്നു.കോളേജുകളിൽ കെ എസ് യു പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനും പല പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അദ്ദേഹം കാണിക്കുന്ന കർമ്മകുശലത എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയിരുന്നു . അപ്പോഴൊക്കെ അദ്ദേഹവുമായുള്ള ആത്മ ബന്ധം കാത്തു…

ജനനായകന് കണ്ണീർ പ്രണാമം അർപ്പിച്ചു ഒഐസിസി യൂഎസ്എ

ഹൂസ്റ്റൺ: തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളിൽ അടി പതറാതെ ഉറച്ചു നിന്ന ജനങ്ങളുടെ സ്വന്തം ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അമേരിക്കൻ മലയാളി സമൂഹവും കണ്ണീരണിഞ്ഞു. ലോകത്തിന്റെ ഏതു കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്. സ്വാന്തനവും പ്രതീക്ഷയുമായിരുന്നു ഉമ്മൻ ചാണ്ടിയെ പോലെ മറ്റൊരാളില്ല.  ഏതു പാതിരാത്രിയിലും ആർക്കും നേരിട്ട് ചന്ന് കാര്യം പറയാവുന്ന, അഹങ്കാരം ഒട്ടുമില്ലാത്ത, സൗമ്യമായ പുഞ്ചിരിയോടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രിയ നേതാവിന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ നേതാക്കൾ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലിയും അനുശോചനവും  അർപ്പിച്ചു. ഓ ഐ സി സി യുഎസ്എ യുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം സൂം പ്ലാറ്റ് ഫോമിൽ കൂടി നടത്തിയ “ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ 50 വാർഷികാഘോഷ വേളയിൽ” തന്റെ ശാരീരിക പ്രയാസത്തെ പോലും മാറ്റിവച്ചു സമ്മേളനത്തിൽ പങ്കെടുത്ത കാര്യം ഭാരവാഹികൾ ഓർപ്പിച്ചു. ഒഐസിസി യു…

മതേതര ഭാരതം നേരിടുന്ന വെല്ലുവിളികൾ: സെമിനാർ ജൂലൈ 19ന് അറ്റ്‌ലാന്റയില്‍

അറ്റ്ലാന്റാ: മതേതര ഭാരതം നേരിടുന്ന വെല്ലുവിളികളെ പറ്റി അറ്റ്ലാന്റയിൽ ജൂലൈ 19ന് വൈകിട്ട് 6. 30 മുതൽ 8.30 വരെ സെമിനാർ നടത്തപ്പെടും. ഡോക്ടർ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, സത്യം മിനിസ്ട്രീസ് ഡയറക്ടർ ഡോ. സി വി. വടവന, പ്രഭാഷകൻ പാസ്റ്റർ ജെയ്‌സ് പാണ്ടനാട്, മരുപ്പച്ച പത്രാധിപർ അച്ഛൻകുഞ് ഇലന്തൂർ തുടങ്ങിയവർ സെമിനാറിൽ പ്രസംഗിക്കും. അറ്റ്ലാന്റാ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബും, സത്യം മിനിസ്ട്രീസും സംയുക്തമായിട്ടാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സാംസ്കാരിക പ്രവർത്തകർ, സഭാ അധ്യക്ഷന്മാർ, പത്രപ്രവർത്തകർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും. അറ്റ്ലാന്റാ ക്രിസ്ത്യൻ ചർച്ച് ഹാളിലാണ് (845 Hi Hope Road, Lawrenceville) സെമിനാർ നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം. ടി സാമുവൽ (678 481 7110), ജോമി ജോർജ് (678 677 1032)

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അന്തരിച്ചു

ബെംഗളൂരു: മുൻ മുഖ്യമ​ന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (80) അന്തരിച്ചു. ബംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ചൊവ്വാഴ്ച രാവിലെ 4:25നായിരുന്നു അന്ത്യം എന്ന് മകന്‍ ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക്കിലൂടെയാണ് വിവരം പുറത്തു വിട്ടത്. ക്യാന്‍സര്‍ ബാധിതനായ അദ്ദേഹത്തെ ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ കഴിഞ്ഞ വര്‍ഷം ലേസര്‍ സർജറിക്ക് വിധേയനാക്കിയിരുന്നു. സര്‍ജറിക്ക് ശേഷം ബംഗളൂരുവിലെ ചിന്മയ മിഷന്‍ ആശുപത്രിയില്‍ തുടര്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1943 ഒക്‌ടോബർ 31-ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് പഠിച്ച് ബിഎ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കോൺഗ്രസിന്റെ…