വാഷിംഗ്ടൺ ഡി സി:ജാതി മത ദേശ വംശ ചിന്തകൾക്ക് അതീതമായി എല്ലാ മനുഷ്യരും സാഹോദര്യത്തിൽ വസിക്കുന്ന വിഭജന മതിലുകളില്ലാത്ത ഒരു ലോകം വിഭാവനം ചെയ്ത വിശ്വ ഗുരു ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളും ആത്മീയ പാരമ്പര്യങ്ങളും പ്രചരിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര സംഘടനയായ ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക, സനയുടെ പ്രവർത്തനം വാഷിംഗ്ടൺ ഡി സി യിൽ ഉൽഘാടനം ചെയ്യപ്പെട്ടു. ആശ്രമ സമുച്ചയത്തിന്റെ സമർപ്പണവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും രാവിലെ 11.30 നും 12 മണിക്കും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ നടത്തപ്പെട്ടു. ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ നിർവഹിച്ച പ്രതിഷ്ഠാകർമ്മത്തിന് ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠന്മാരായ ബ്രഹ്മശ്രീ ബോധി തീർത്ഥ സ്വാമികൾ ബ്രഹ്മശ്രീ ശങ്കരാനന്ദ സ്വാമികൾ എന്നിവർ സഹ കാർമികത്വം വഹിച്ചു. തുടർന്ന് പുഷ്പകലശാഭിഷേകം, ശാരദാ പൂജ, ഗണപതിഹോമം എന്നി ചടങ്ങുകളും നടന്നു. നോർത്ത് പോയിൻറ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം…
Category: AMERICA
നാളെ ഡാളസിൽ നടത്തപ്പെടുന്ന ആത്മീയ സംഗീത സായാഹ്നത്തിൽ സ്റ്റീഫൻ ദേവസി മുഖ്യാതിഥി
ഡാളസ് : സഭാ വ്യത്യാസം കൂടാതെ സംഗീതത്തെ സ്നേഹിക്കുന്ന ഡാളസിലെ ക്രിസ്തിയ വിശ്വാസികൾ ഒത്തുകൂടുന്ന ആത്മീയ സംഗീത സായാഹ്നം നാളെ (ഞായർ ) വൈകിട്ട് 5.30 ന് ഡാളസിലെ കോപ്പൽ സെന്റ്. അല്‍ഫോണ്‍സാ കാതോലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് (200 S Heartz Rd, Coppell, TX 75019) നടത്തപ്പെടുന്നു. ഈ ക്രിസ്തിയ സംഗീത സായാഹ്ന പ്രോഗ്രാമിൽ കൈവിരലിന്റെ മാന്ത്രിക സ്പര്‍ശംകൊണ്ട് കേള്‍വിക്കാരെ സംഗീതത്തിന്റ സ്വര്‍ഗ്ഗീയതലത്തില്‍ എത്തിക്കുന്ന സംഗീത മാന്ത്രികന് സ്റ്റീഫന്‍ ദേവസ്യ മുഖ്യാതിഥിയായി പങ്കെടുക്കുന്നു. പ്രവേശന ടിക്കറ്റ് ഇല്ലാതെ നടത്തപ്പെടുന്ന ഈ ആത്മീയ സംഗീത കൂട്ടായ്മയിൽ പങ്കെടുത്ത് വിജയിപ്പിക്കുവാൻ ഡാളസിലെ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
യേശു രാജാവാണ്’ എന്ന് പ്രഖ്യാപിച്ചു സിയാറ്റിലിലെ തെരുവുകളിൽ ആയിരങ്ങൾ
സിയാറ്റിൽ :,”പ്രൈഡ് മാസത്തിൽ, സ്നേഹം എന്തെന്നറിയാതെ പലരും ആശയക്കുഴപ്പത്തിലാകുമ്പോൾ, സ്നേഹമുണ്ടെന്നും അവന്റെ പേര് യേശുവെന്നും കാണിക്കാൻ ആയിരക്കണക്കിന് വിശ്വാസികൾ സിയാറ്റിലിലെ തെരുവുകളിൽ പ്രകടനം നടത്തി .നിനക്കായി തന്റെ രക്തം കുരിശിൽ ചൊരിഞ്ഞവനെക്കാൾ വലിയ സ്നേഹമില്ല! ഈശോ സിയാറ്റിൽ രാജാവാണ്! സിയാറ്റിൽ രക്ഷിക്കപ്പെടും എന്ന പ്ലക്കാർഡുകൾ ഉയർത്തി 2,500-ലധികം ക്രിസ്ത്യാനികളാണ് സിയാറ്റിലിന്റെ തെരുവുകളിലൂടെ നടന്നു നീങ്ങിയത് .സാധാരണയായി ജൂൺ മാസമെന്നത് LGBT പ്രൈഡ് മാസം എന്നാണ് അറിയപ്പെടുന്നത് . ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ (LGBT) അഭിമാനത്തിന്റെ ആഘോഷത്തിനും സ്മരണയ്ക്കും വേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു മാസമാണ് ഡൗണ്ടൗൺ ഏരിയയിൽ നടന്ന സിയാറ്റിൽ ജീസസ് മാർച്ചിന്റെ സംഘാടകർ അതിനെ “ശ്രദ്ധേയമായ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും പരിവർത്തനത്തിന്റെയും ദിനം” എന്നാണ് വിശേഷിപ്പിച്ചത് കുറ്റകൃത്യങ്ങളും , ഭവനരഹിതരും , തുടങ്ങിയ പ്രശ്നങ്ങളാൽ വലയുന്ന ഒരു നഗരത്തിൽ പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ…
യുഎസ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി ഈജിപ്തിലേക്ക്
വാഷിംഗ്ടൺ: അമേരിക്കൻ സന്ദർശനം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഈജിപ്തിലേക്ക് പുറപ്പെട്ടു, ഈ സമയത്ത് പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തുകയും കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ആദ്യ ഈജിപ്ത് സന്ദർശനമാണിത്. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുടെ ക്ഷണപ്രകാരം ഈജിപ്തിലേക്കുള്ള ദ്വിദിന സന്ദർശനം 1997 ന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം കൂടിയാണ്. പ്രസിഡന്റ് ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണപ്രകാരമാണ് മോദി യുഎസിലെത്തിയത്. അദ്ദേഹത്തിന്റെ യുഎസ് സന്ദർശനം ന്യൂയോർക്കിൽ ആരംഭിച്ചു. ജൂൺ 21 ന് 9-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ സ്മരണയ്ക്കായി യുഎൻ ആസ്ഥാനത്ത് ഒരു ചരിത്ര സംഭവത്തിന് അദ്ദേഹം നേതൃത്വം നൽകി. പിന്നീട്, വാഷിംഗ്ടൺ ഡിസിയിൽ, പ്രസിഡന്റ് ബൈഡൻ വൈറ്റ് ഹൗസിൽ ചുവപ്പ് പരവതാനിയിൽ സ്വീകരണം നൽകി. വ്യാഴാഴ്ച ഇരു നേതാക്കളും…
ഇന്ത്യ-യുഎസ് ബന്ധത്തിന്റെ പുതിയതും അഭിമാനകരവുമായ യാത്ര ആരംഭിച്ചതായി മോദി
വാഷിംഗ്ടൺ ഡി സി :ഇന്ത്യ-യുഎസ് ബന്ധത്തിന്റെ പുതിയതും അഭിമാനകരവുമായ ഒരു യാത്ര ആരംഭിച്ചുവെന്നും രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങൾ അവരുടെ ബന്ധം ശക്തിപ്പെടുത്തുന്നത് ലോകം വീക്ഷിക്കുന്നുണ്ടെന്നും തന്റെ നാല് ദിവസത്തെ യുഎസ് സന്ദർശനം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തറപ്പിച്ചു പറഞ്ഞു.“കഴിഞ്ഞ മൂന്ന് ദിവസമായി, ഞങ്ങൾ തുടർച്ചയായി ഒരുമിച്ചാണ്,” യുഎസിലെമ്പാടും നിന്ന് യാത്ര ചെയ്ത ഇന്ത്യൻ-അമേരിക്കക്കാരുടെ നിറഞ്ഞ ഓഡിറ്റോറിയത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ മുഴുവൻ സാധ്യതകളും ഇനിയും യാഥാർത്ഥ്യമായിട്ടില്ലെന്നും അവരുടെ ബന്ധങ്ങൾ 21-ാം നൂറ്റാണ്ടിൽ ലോകത്തെ വീണ്ടും മികച്ചതാക്കുമെന്നു ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു, ആഗോള പ്രശ്നങ്ങളിൽ ഇരു രാജ്യങ്ങളും ഒത്തുചേരുന്നതും , വർദ്ധിച്ചുവരുന്ന ബന്ധവും “മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ വേൾഡ്” ശ്രമങ്ങൾക്ക് ഉത്തേജനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു, സാങ്കേതികവിദ്യ…
സണ്ണി ജേക്കബ്ബി (60) ന്റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു
ഡാളസ്: ജൂൺ 18 ഞായറാഴ്ച വൈകിട്ട് ഡാളസ് പട്ടണത്തിലെ റോളറ്റ് സിറ്റിയിൽ അന്തരിച്ച മലയാളി സണ്ണി ജേക്കബ്ബി (60) ന്റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു.. കുടുംബംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും അനുശോചന സന്ദേശത്തിൽ പറയുന്നു . റോളറ്റ്, സസ്സാഫ്രാസ് വേയിലെ 2600 ബ്ലോക്ക് വസതിയിൽ നിന്നും ഞായറാഴ്ച നടക്കാൻ പോയ സണ്ണി ജേക്കബ്ബിന്റെ മൃതദേഹം ജൂൺ 20 ചൊവ്വാഴ്ച രാവിലെ 8 മണിയോടെ സണ്ണി തിരോധാനം ചെയ്ത വസതിയുടെ സമീപമുള്ള ജലാശയത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു. മരണപ്പെട്ട സണ്ണി ജേക്കബ്ബും, കുടുംബവും ഡാളസ് മെട്രോ ചർച്ച് ഓഫ് ഗോഡ് വിശ്വാസികളാണ്. പരേതന് രണ്ട് മക്കൾ ഉണ്ട്. സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക് കൊപ്പേൽ റോളിങ്ങ് ഓൿസ് മെമ്മോറിയൽ സെമെട്രയിൽ, തുടർന്നു അനുസ്മരണ സമ്മേളനം രാവിലെ 10 മണിക് ഫാർമേഴ്സ് ബ്രാഞ്ച് 13930 ഡിസ്ട്രിബൂഷൻ വേയിലുള്ള…
കെ പി സി സി പ്രസിഡന്റിന്റെ അറസ്റ്റിൽ ഓവർസീസ് ഇന്ത്യൻ കൾച്ചർ കോൺഗ്രസ് യു എസ് എ പ്രതിഷേധിച്ചു
ഹൂസ്റ്റൺ : കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതില്‍ ഓവർസീസ് ഇന്ത്യൻ കൾച്ചർ കോൺഗ്രസ് യു എസ് എ പ്രതിഷേധിച്ചു. കെ. പി സി സി പ്രസിഡന്റിന്റെ അറസ്റ്റിന് പിണറായി വലിയ വില കൊടുക്കേണ്ടി വരുമെന്നു ഓ ഐ സി സി യു എസ് എ ഭാരവാഹികൾ ഒരു പ്രസ്താവനയിൽ പറഞ്ഞു .കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് ഓവർസീസ് ഇന്ത്യൻ കൾച്ചർ കോൺഗ്രസ് യു എസ് എ വ്യാപകമായി വിവിധ ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഓ ഐ സി സി യു എസ് എ ചെയര്മാന് ജെയിംസ് കൂടൽ ,പ്രസിഡന്റ് ബേബി മണക്കുന്നേൽ ജനറല്‍ സെക്രട്ടറി ജീമോൻ റാന്നി എന്നിവർ പറഞ്ഞു കേസിൽ ശിക്ഷിക്കാൻ മാത്രമുള്ള ഒരു തെളിവും തനിക്കെതിരെ പോലീസിന്റെ…
മോദിക്കായി ജോ ബൈഡൻ ഒരുക്കിയ സ്റ്റേറ്റ് ഡിന്നറിൽ അതിഥികൾക്കിടയിൽ മുകേഷ് അംബാനി ഉൾപ്പെടെയുള്ള പ്രമുഖർ
വാഷിംഗ്ടണ്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം വൈറ്റ് ഹസില്‍ ഊഷ്മള സ്വീകരണം നല്കി. മോദിക്കായി യു എസ് പ്രസിഡന്റ് ജോ ബൈഡന് ഒരുക്കിയ സ്റ്റേറ്റ് ഡിന്നറില്‍ ലോകത്തെ പ്രമുഖ വ്യവസായികള്‍ പങ്കെടുത്തു. ആപ്പിള്‍ സിഇഒ ടിം കുക്ക്, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല എന്നിവരും ബില്ലി ജീന്‍ കിംഗ്, റാല്‍ഫ് ലോറന് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരും വൈറ്റ് ഹൗസ് ഡിന്നറില്‍ പങ്കെടുത്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്മാന് മുകേഷ് അംബാനി, ജനറല്‍ ഇലക്ട്രിക് കമ്പനി സിഇഒ ലാറി കല്‍പ്പ്, ബോയിംഗ് കമ്പനി സിഇഒ ഡേവിഡ് കാല്ഹാണ്, ബെയിന്‍ ക്യാപിററലിന്റെ കോ-ചെയര്മാന് ജോഷ് ബെക്കന്സ്സറൈന്, ഫ്ലെക്സ് സിഇഒ രേവതി അല്ദൈതി, ഓപ്പണ്‍എഐ സിഇഒ സാം ആള്ട്ട്മാന് എന്നിവരും ജോ ബൈഡന് നടത്തിയ സ്റേറ്റ് ഡിന്നറില്‍ പങ്കെടുത്തു.…
ക്നാനായ റീജിയൻ യുവജന കോൺഫ്രൺസിന് ഫ്ലോറിഡയിൽ വർണ്ണാഭമായ തുടക്കം
ഫ്ലോറിഡ: ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന യുവജന കോൺഫ്രൺസ് – “റി ഡിസ്കവർ” ന് ഫ്ലോറിഡയിൽ തിരി തെളിഞ്ഞു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിൽ കോൺഫ്രൺസ് ഉദ്ഘാടനം ചെയ്തു. കത്തോലിക്ക വിശ്വാസവും സമുദായ സ്നേഹവും ചേർത്ത് പിടിച്ച് ജീവിത ലക്ഷ്യത്തിനായി പരിശ്രമിക്കണമെന്നും ഇന്ന് യുവജനങ്ങളിൽ നഷ്ടപ്പെട്ടുപോയിരിക്കുന്ന നന്മയെ തിരിച്ച് പിടിക്കലാവണം റീഡിസ്കവർ എന്നും പിതാവ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. വികാരി ജനറൽ തോമസ്സ് മുളവനാൽ, ഫൊറോന വികാരി ഫാ.ജോസ് ആദോപ്പിള്ളിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വരുന്ന നാല് ദിവസങ്ങളിൽ ആയി ഫ്ലോറിഡയിലെ പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സെൻറ്. സ്റ്റീഫൻ ക്രിസ്ത്യൻ റീട്രീറ്റ് & കോൺഫ്രൺസ് സെന്ററിൽ നടക്കുന്ന കോൺഫ്രൺസിൽ വിഞ്ജാനവും ഉല്ലാസവും ഒത്ത് ചേർന്ന വിവിധ പരുപാടികൾ ആണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്.
മോദിയുടെ യുഎസ് സന്ദർശനം: 100,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന അർദ്ധചാലക പ്രഖ്യാപനങ്ങൾ
ഇന്ത്യയിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ അർദ്ധചാലക മേഖലയില്‍ മൂന്ന് സുപ്രധാന പ്രഖ്യാപനങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇത് ഇന്ത്യയിൽ കുറഞ്ഞത് 80,000 മുതൽ 1 ലക്ഷം വരെ നേരിട്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അർദ്ധചാലക മേഖലയിലെ നിക്ഷേപം ആയിരക്കണക്കിന് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് മാത്രമല്ല, മൊത്തത്തിലുള്ള വിതരണ ശൃംഖലയുടെ വളർച്ചയ്ക്കും സഹായകമാകുമെന്നും ഇത് അധിക പരോക്ഷ തൊഴിലവസരങ്ങളിലേക്ക് നയിക്കുമെന്നും വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മന്ത്രി ചന്ദ്രശേഖർ ഊന്നിപ്പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം, ഇലക്ട്രോണിക്സ് വ്യവസായം ഇതിനകം തന്നെ ശ്രദ്ധേയമായ 10-12 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. സമീപകാല പ്രഖ്യാപനങ്ങൾ, പ്രത്യേകിച്ച് ഇന്ത്യയിൽ മെമ്മറി ചിപ്പുകൾ നിർമ്മിക്കാനുള്ള മൈക്രോണിന്റെ തീരുമാനം, രാജ്യത്തിന്റെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നു. ഈ സംരംഭങ്ങളിലൂടെ കുറഞ്ഞത്…
