മോദിക്കായി ജോ ബൈഡൻ ഒരുക്കിയ സ്റ്റേറ്റ് ഡിന്നറിൽ അതിഥികൾക്കിടയിൽ മുകേഷ് അംബാനി ഉൾപ്പെടെയുള്ള പ്രമുഖർ

വാഷിംഗ്ടണ്‍: മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ കഴിഞ്ഞ ദിവസം വൈറ്റ്‌ ഹസില്‍ ഊഷ്മള സ്വീകരണം നല്‍കി. മോദിക്കായി യു എസ് പ്രസിഡന്റ്‌ ജോ ബൈഡന്‍ ഒരുക്കിയ സ്റ്റേറ്റ്‌ ഡിന്നറില്‍ ലോകത്തെ പ്രമുഖ വ്യവസായികള്‍ പങ്കെടുത്തു.

ആപ്പിള്‍ സിഇഒ ടിം കുക്ക്‌, ആല്‍ഫബെറ്റ്‌ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ്‌ സിഇഒ സത്യ നാദെല്ല എന്നിവരും ബില്ലി ജീന്‍ കിംഗ്‌, റാല്‍ഫ്‌ ലോറന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരും വൈറ്റ്‌ ഹൗസ് ഡിന്നറില്‍ പങ്കെടുത്തു.

റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡ്‌ ചെയര്‍മാന്‍ മുകേഷ്‌ അംബാനി, ജനറല്‍ ഇലക്ട്രിക്‌ കമ്പനി സിഇഒ ലാറി കല്‍പ്പ്‌, ബോയിംഗ്‌ കമ്പനി സിഇഒ ഡേവിഡ്‌ കാല്‍ഹാണ്‍, ബെയിന്‍ ക്യാപിററലിന്റെ കോ-ചെയര്‍മാന്‍ ജോഷ്‌ ബെക്കന്‍സ്സറൈന്‍, ഫ്ലെക്സ്‌ സിഇഒ രേവതി അല്ദൈതി, ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ എന്നിവരും ജോ ബൈഡന്‍ നടത്തിയ സ്റേറ്റ്‌ ഡിന്നറില്‍ പങ്കെടുത്തു.

നയതന്ത്രപരവും സാമ്പത്തികവുമായ ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള ബൈഡന്റെ ശ്രമത്തിന്റെ ഭാഗമായാണ്‌ ലോകമെമ്പാടുമുള്ള വ്യവസായികളെ അത്താഴ വിരുന്നില്‍ ഉള്‍പ്പെടുത്തിയതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെ അമേരിക്കയുടെ നിര്‍മ്മാണ-സാങ്കേതിക പങ്കാളിയായി സ്ഥാപിക്കാനുള്ള മോദിയുടെ ശ്രമങ്ങളെയാണ്‌ ഇത്‌ കാണിക്കുന്നത്‌.

മില്ലറ്റുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌, അമേരിക്കന്‍ പ്രഥമ വനിത ജില്‍ ബൈഡന്‍, മില്ലറ്റ്‌ അടിസ്ഥാനമാക്കിയുള്ള വിഭവങ്ങള്‍ സ്റ്റേറ്റ് ഡിന്നറില്‍ ഉള്‍പ്പെടുത്തി. അവര്‍ അതിഥി ഷെഫ്‌ നീന കര്‍ട്ടിസ്‌, വൈറ്റ്‌ ഹൗസ് എക്സിക്യൂട്ടീവ് ഷെഫ്‌ ക്രിസ്‌ കോമര്‍ഫോര്‍ഡ്‌, വൈറ്റ്‌ ഹൗസ് എക്സിക്യൂട്ടീവ് പേസ്ട്രി ഷെഫ്‌ സൂസി മോറിസണ്‍ എന്നിവര്‍ക്കൊപ്പം സ്റ്റേറ്റ് ഡിന്നറിനുള്ള മെനു തയ്യാറാക്കാന്‍ പ്രവര്‍ത്തിച്ചു.

വെജിറ്റേറിയനായ മോദിക്ക്‌, പ്രഥമ വനിത ജില്‍ ബൈഡന്റെ നേതൃത്വത്തില്‍ കാലിഫോര്‍ണിയയിലെ സാക്രമെന്റോയിലെ അതിഥി ഷെഫ്‌ നീന കര്‍ട്ടിസാണ്‌ വിഭവങ്ങള്‍ തയ്യാറാക്കിയത്‌. അതിഥികള്‍ക്ക്‌ മാരിനേറ്റ്‌ ചെയ്ത മില്ലറ്റ്‌, ഗ്രില്‍ ചെയ്ത കോണ്‍ കേര്‍ണല്‍ സാലഡ്‌, കംപ്രസ്‌ ചെയ്ത തണ്ണിമത്തന്‍ എന്നിവ തുടക്കത്തില്‍ നല്‍കി.

പ്രധാന കോഴ്‌സില്‍ സ്റ്റഫ് ചെയ്യ പോര്‍ട്ടോബെല്ലോ മഷ്റൂമുകളും ക്രീം കുങ്കുമം കലര്‍ന്ന റിസോട്ടോയും ഉണ്ടായിരുന്നു. സുമാക്‌-വറുത്ത സീ ബാസും ഉണ്ടായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News