ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാള്‍, ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി ജൂണ്‍ 2 മുതല്‍ 6 വരെ ഭക്തിപൂര്‍വം ആഘോഷിക്കുന്നു. ജൂണ്‍ 2, വെള്ളി വൈകുന്നേരം 6:00 ന് ഷിക്കാഗോ സെന്റ് തോമസ് രൂപതാ അധ്യക്ഷൻ മാര്‍ ജോയ് ആലപ്പാട്ട് കൊടിയേറ്റുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികനും, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റെവ. ഫാ. ലിജോ കൊച്ചുപറമ്പിൽ, റെവ. ഫാ. ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹകാര്‍മ്മികരുമായിരിക്കും. സേക്രഡ് ഹാര്‍ട്ട് യൂത്ത് ഗായകസംഘം തിരുനാൾ ഗാനങ്ങൾ ആലപിക്കും. മാര്‍. ജോയ് ആലപ്പാട്ട് പിതാവ് തിരുന്നാള്‍ സന്ദേശം നല്‍കും. ഇതേ തുടര്‍ന്ന് മതബോധന ദിനം കുട്ടികളുടെ വിവിധ ഇനം…
Category: AMERICA
അത്യപൂർവ ചരിത്ര സംഗമത്തിന് രാഹുൽ ഗാന്ധിക് വേദിയൊരുക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്
ന്യൂയോർക്ക് :അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ചു വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനത്തിനെത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക് വേദിയൊരുക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ കമ്മിറ്റി.രാഹുൽജിയുടെ പൊതു പരിപാടികളിൽ പ്രവേശനം സൗജന്യമാണെങ്കിലും സുരക്ഷിതത്വം കണക്കിലെടുത്തു പങ്കെടുക്കുന്നവർ മുൻകൂട്ടി റെജിസ്റ്റർചെയ്യണമെന്നു ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ , ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവർ അറിയിച്ചിട്ടുണ്ട് . സന്ദർശന പരിപാടികളിൽ ഓരോ പ്രദേശത്തേയും കോൺഗ്രസ് പ്രവർത്തകരുടേയും പങ്കാളിത്വവും പിന്തുണയും ഉറപ്പു വരുത്തുമെന്ന് ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തി ഏറെയാണ്. കർണാടക തിരഞ്ഞെടുപ്പ് വിജയത്തിലൂടെ വർഗീയ ശക്തികൾക്കെതിരായ കോൺഗ്രസിൻ്റെ കരുത്ത് കാട്ടിത്തന്നു കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകർ ആവേശത്തോടെയാണ് രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത്. മെയ് 30 നു കാലിഫോര്ണിയയിൽ ആരംഭിച്ചു…
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ
ബോസ്റ്റൺ : 2024 ഓഗസ്റ്റിൽ ബോസ്റ്റണിൽ വെച്ച് നടത്തപ്പെടുന്ന ഐപിസി ഫാമിലി കോൺഫറൻസിന്റെ നാഷണൽ യൂത്ത് കോർഡിനേറ്ററായി ഡോ. മിനു ജോർജിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിയമിച്ചു. ന്യൂയോർക്ക് ബ്രോങ്ക്സ് ഹൈസ്കൂൾ ഓഫ് സയൻസ്, ന്യൂയോർക്ക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം ന്യൂയോർക്ക് അപ്സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജുവേറ്റ് ചെയ്തു. ബ്രോങ്ക്സ് ഫുൾ ഗോസ്പൽ അസംബ്ലിയിലെ യൂത്ത് ഡയറക്ടറായും, യൂത്ത് സെക്രട്ടറിയായും സേവനമനുഷ്ഠിക്കുകയും സീനിയർ പാസ്റ്ററായിരുന്ന ജി.ജി വർഗീസിന്റെ പരിഭാഷകനായി പരിശീലനം ലഭിക്കുകയും ചെയ്തു. ന്യൂയോർക്ക് സിറ്റിയിലെ PYFA യുടെ യൂത്ത് കോർഡിനേറ്ററായിരുന്നു. ഒക്കലഹോമയിലെ പ്രമുഖ പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റും ഡയബറ്റിസ് സ്പെഷ്യലിസ്റ്റുമായ ഡോ. ജോർജ്ജ്, യൂണിവേഴ്സിറ്റി ഓഫ് ഒക്ലഹോമ കോളേജ് ഓഫ് മെഡിസിൻ അസോസിയേറ്റ് പ്രൊഫസറായും പ്രവർത്തിക്കുന്നു. ഒക്ലഹോമ ഐപിസി ഹെബ്രോണിലെ സജീവ അംഗമാണ്. യൂത്ത് ഡയറക്ടറായും സൺഡേ സ്കൂൾ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. സീനിയർ പാസ്റ്ററായ ഷിബു…
ബൈഡന്റെ വിദ്യാർത്ഥി കടാശ്വാസ പദ്ധതി യു എസ് ജനപ്രതിനിധി സഭ തടഞ്ഞു
വാഷിംഗ്‌ടൺ: ബൈഡന്റെ വിദ്യാർത്ഥി കടാശ്വാസ പരിപാടി തടയുന്നതിനുള്ള നടപടി യു എസ് ഹൗസ് പാസാക്കി. ഇതുസംബന്ധിച്ചുള്ള നിയമനിർമ്മാണം 218-203 വോട്ടിനു പാസാക്കി, . പ്രസിഡന്റ് ജോ ബൈഡന്റെ വിദ്യാർത്ഥി കടാശ്വാസ പദ്ധതി തടയുന്നതിനുള്ള റിപ്പബ്ലിക്കൻ നടപടി പാസാക്കുന്നതിന് ജനപ്രതിനിധി സഭ ബുധനാഴ്ചയാണ് വോട്ട് ചെയ്തത് . , പ്രധാനമായും പാർട്ടി ലൈനുകളിൽ, രണ്ട് ഡെമോക്രാറ്റുകൾ – മെയ്നിലെ ജനപ്രീതിയാർജ്ജിച്ച ജാരെഡ് ഗോൾഡൻ, വാഷിംഗ്ടണിലെ മേരി ഗ്ലൂസെൻകാമ്പ് പെരസ് – എന്നിവർ റിപ്പബ്ലിക്കൻമാരോടൊപ്പം ഈ നടപടിയെ പിന്തുണച്ചു. എന്നാൽ ഡെമോക്രാറ്റിക് നിയന്ത്രിത സെനറ്റിൽ ഈ നടപടി അംഗീകരിക്കാൻ സാധ്യതയില്ല. 10,000 ഡോളറിനും 20,000 ഡോളറിനും ഇടയിൽ വരുമാനം നിശ്ചിത നിലവാരത്തിൽ താഴെയുള്ളവരോ പെൽ ഗ്രാന്റ് ലഭിച്ചവരോ ആയ വായ്പക്കാർക്ക് 10,000 ഡോളറിനും 20,000 ഡോളറിനും ഇടയിലുള്ള വായ്പകൾ റദ്ദാക്കാനുള്ള അഡ്മിനിസ്ട്രേഷന്റെ പരിപാടി ഈ നിയമനിർമ്മാണം റദ്ദാക്കും. ലോൺ പേയ്‌മെന്റുകളുടെയും…
ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക സമർപ്പണവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും മെയ് 28ന്
വാഷിംഗ്‌ടൺ ഡിസി: അമേരിക്കയുടെ തലസ്ഥാന നഗരമായ വാഷിംഗ്‌ടൺ ഡി സി ക്ക് സമീപം ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ആശ്രമ സമുച്ചയത്തിൻറെ സമർപ്പണവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും 2023 മെയ് 28 നിർവഹിക്കപ്പെടുന്നു. രാവിലെ 11 30 ന് 12 മണിക്കും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ പ്രതിഷ്ഠാകർമ്മം നിർവഹിക്കും ശിവഗിരി മഠത്തിലെ സന്യാസി ശ്രെഷ്ഠരായ ബ്രഹ്മശ്രീ ബോധി തീർത്ഥ സ്വാമികൾ ശങ്കരാനന്ദ സ്വാമികൾ എന്നിവർ സഹ കാർമികത്വം വഹിക്കും
കന്നടയില്‍ പുതിയ അദ്ധ്യായത്തിന് തുടക്കമായി
കന്നട മണ്ണിന് പുതിയ മുഖ്യമന്ത്രിയെ എറെ ചര്‍ച്ചകള്‍ക്കും അതിലേറെ ആകാംഷയ്ക്കുമൊടുവില്‍ സീതാരാമയ്യ കര്‍ണ്ണാടകയുടെ നാഥനായി. അഭിപ്രായ സര്‍വ്വേയില്‍ അദ്ദേഹം എതിരാളികളെ ബഹുദൂരം പിന്നിലാക്കിയിരുന്നെങ്കില്‍ തിരഞ്ഞെടുപ്പു ഫലത്തിലെ മിന്നും വിജയം പല കണക്കുകൂട്ടലുകളും മാറ്റിമറിച്ചു. ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രി പദത്തിനുവേണ്ടി പിടി മുറുക്കിയതോടെയാണ് അതിനു കാരണം. മാധ്യമങ്ങള്‍ പല പുതിയ മാനങ്ങള്‍ അതോടെ നല്‍കി. തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ്സിന്‍റെ സ്ഥാനത്തെ ചൊല്ലിയുള്ള പതിവ് അടിയെന്ന നിലയില്‍ അവര്‍ അത് ആഘോഷിച്ചു. എന്നാല്‍ അതിന് പരിസമാപ്തി കുറിച്ചുകൊണ്ട് ഡി.കെ. ശിവകുമാര്‍ ഒത്തുതീര്‍പ്പ് അംഗീകരിച്ചതോടെ മഞ്ഞുരുകി മലപോലെ കോണ്‍ഗ്രസ്സിന്‍റെ പതനമാഘോഷിച്ചവര്‍ എലിപോലെ ഓടിയൊളിച്ചു. അങ്ങനെ സീതാരാമയ്യ മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്‍റ് ഉപമുഖ്യമന്ത്രിയുമായ കോണ്‍ഗ്രസ്സ് മന്ത്രിസഭ അധികാരമേറഅറു. ദക്ഷിണേന്ത്യയിലെ ഏക കോണ്‍ഗ്രസ്സ് മന്ത്രിസഭയെന്നതാണ് ഈ മന്ത്രിസഭയുടെ ഒരു പ്രത്യേകത. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും മന്ത്രിസഭകളുള്ള ഇന്ത്യയിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയെന്ന സ്ഥാനം കോണ്‍ഗ്രസ്സിന് നേടിക്കൊടുത്തു…
‘ദ ഗ്രേറ്റ് എസ്കേപ്പു’മായി ആക്ഷന്‍ ഹീറോ ബാബു ആന്‍റണി; അമേരിക്കന്‍ ചിത്രം 26 ന് റിലീസ് ചെയ്യും.
യുഎസ്: പ്രമുഖ ഇന്‍ഡോ അമേരിക്കന്‍ ആക്ഷന്‍ ഹീറോ ബാബു ആന്‍റണിയും മകന്‍ ആര്‍തര്‍ ആന്‍റണിയും ഒന്നിക്കുന്ന ‘ദ ഗ്രേറ്റ് എസ്കേപ്പ്’ മെയ് 26 ന് റിലീസ് ചെയ്യും. പൂർണ്ണമായും അമേരിക്കയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ലോകപ്രശസ്ത ഗുസ്തി താരവും അമേരിക്കന്‍ ചലച്ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചാസ് ടെയ്‌ലറും പ്രധാന കഥാപാത്രമായി എത്തുന്നു. മിക്സഡ് മാർഷ്യൽ ആർട്സിൽ ബ്‌ളാക്ക് ബെൽറ്റ് നേടിയ ആര്‍തര്‍ ആന്‍റണി മുഴുനീളം അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ‘ദ ഗ്രേറ്റ് എസ്കേപ്പ്’. ബാബു ആൻ്റിണിയുടെ ഭാര്യ ഇവ്ഗനിയ, മകൻ അല്ക്സ് ആന്‍റണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സന്ദീപ് .ജെ .എല്‍ ആണ് ചിത്രത്തിന്റെ സംവിധാനം. സൗത്ത് ഇന്ത്യന്‍ യു എസ് ഫിലിംസിന്‍റെ ബാനറില്‍ അമേരിക്കന്‍ മലയാളികളായ സുഹത്തുക്കള്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് നടന്‍ ബാബു ആന്‍റണി അറിയിച്ചു. ഹോളിവുഡ്, തായ്‌ലന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്‍ര്‍നാഷണല്‍ അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. അതിഗംഭീര…
പ്രവാസികളുടെ പ്രശ്‍നങ്ങൾ ലോകകേരളസഭയിൽ ശക്തമായി ഉന്നയിക്കും: ഒഐസിസി യൂഎസ്‍എ ചെയർമാൻ ജെയിംസ് കൂടൽ
ഹൂസ്റ്റൺ: ജൂൺ 9, 10,11 തീയതികളിൽ ന്യൂയോർക്കിൽ വച്ച് നടക്കുന്ന മൂന്നാം ലോകകേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുത്ത് പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങൾ ശക്തമായി ഉന്നയിക്കുമെന്ന് നിലവിൽ ലോക കേരളാ സഭാംഗവും ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) ചെയർമാനുമായ ജെയിംസ് കൂടൽ പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങൾ ശക്തമായി ഉന്നയിക്കുന്നതിനു അമേരിക്കയിൽ ലഭിക്കുന്ന ഉചിതമായ വേദി എന്ന നിലയിൽ ഈ സമ്മേളനത്തിൽ പങ്കെടുത്ത് പ്രവാസി വിഷയങ്ങൾ അവതരിപ്പിയ്ക്കുവാൻ അവസരം ലഭിക്കുമെന്നുള്ള ഉറച്ച പ്രതീക്ഷയിലാണ് ജെയിംസ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തിരുവനന്തപുരത്തു വച്ച് നടത്തിയ ലോക കേരളാസഭ സമ്മേളനത്തിലും ജെയിംസ് പങ്കെടുത്ത് നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. കേരത്തിൽ നിക്ഷേപം നടത്തുവാൻ ഒട്ടും തന്നെ പര്യാപ്തമല്ല എന്ന് ഒരു ഇടതുപക്ഷ എംഎൽഎ പോലും പറയുന്ന ഒരു സാഹചര്യം നിലനിൽക്കുമ്പോൾ പ്രവാസികളുടെ നിക്ഷേപം കേരളത്തിൽ എങ്ങനെ ഉപയോഗപെടുത്തണം, പ്രവാസികളുടെ നാട്ടിലെ…
‘സീറോ ഫില്ലി’ സീനിയേഴ്‌സിന്റെ പ്രഥമ സമ്മേളനം
ഫിലാഡല്‍ഫിയ: സെ. തോമസ് സീറോമലബാര്‍ പള്ളിയിലെ സീനിയേഴ്‌സിന്റെ ആദ്യത്തെ സമ്മേളനം മെയ് 20 ശനിയാഴ്ച്ച നടന്നു. ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീലിന്റെ ആത്മീയ നേതൃത്വത്തില്‍ വിളിച്ചുചേര്‍ക്കപ്പെട്ട പ്രഥമസമ്മേളനത്തില്‍ ഇടവകയുടെ സ്ഥാപനത്തനും, പടിപടിയായുള്ള വളര്‍ച്ചയ്ക്കും കാരണക്കാരായ മുന്‍കൈക്കാരന്മാര്‍, മതബോധനസ്‌കൂളധികൃതര്‍, ഭക്തസംഘടനാനേതാക്കള്‍ ഉള്‍പ്പെടെയുള്ള എണ്‍പതിലധികം സീനിയേഴ്‌സ് പങ്കെടുത്തു. ഉപരിപഠനത്തിനും, മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍തേടിയും 1970 കളില്‍ അമേരിക്കയില്‍ ചേക്കേറി ഫിലാഡല്‍ഫിയയില്‍ താമസമുറപ്പിച്ച മലയാളികള്‍ സഭാവ്യത്യാസംകൂടാതെ ഒരുമയോടെ മലയാളി സ്‌നേഹകൂട്ടായ്മകള്‍ പടുത്തുയര്‍ത്തുന്നതില്‍ ശ്രദ്ധ പതിപ്പിച്ചു. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. കാലാവസ്ഥ, ഭാഷ, സംസ്‌കാരം, ജോലി എന്നീ പ്രതികൂലസാഹചര്യങ്ങള്‍ തരണം ചെയ്ത് കേരളതനിമയിലും, സംസ്‌കാരത്തിലുമുള്ള സ്‌നേഹകൂട്ടായ്മകള്‍ അവരുടെ പരിശ്രമഫലമായി രൂപംകൊണ്ടു. കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ സഭാവ്യത്യാസം കൂടാതെ ഒന്നായി നിന്നിരുന്നവര്‍ ‘വളരുംതോറും പിളരും’ എന്ന തത്വത്തിലൂന്നി അവരവരുടെ പള്ളികള്‍ സ്ഥാപിക്കുകയും, ആരാധനാകാര്യങ്ങള്‍ ക്രമീകരിക്കുകയും ചെയ്തു. സ്‌നേഹകൂട്ടായ്മയായി 1970 കളുടെ അവസാനം…
കടൽ കടന്ന് കൂടിയാട്ടം അമേരിക്കയിലേക്ക്; അമേരിക്കയിലെ സ്വസ്തി ഫെസ്റ്റിൽ കൂത്തും കൂടിയാട്ടവും
മാനവരാശിയുടെ അനശ്വരപൈതൃകമെന്ന് UNESCO അംഗീകരിച്ച കലാരൂപവും നാട്യകലകളുടെയെല്ലാം മാതാവുമാണ് കൂടിയാട്ടം.സംസ്കൃതനാടകാഭിനയമായ കൂടിയാട്ടവും ചാക്യാർകൂത്തും നങ്ങ്യാർകൂത്തും അടുത്ത ഒരു മാസം അമേരിക്കയിലെ നിറഞ്ഞ സദസ്സുകൾക്കു മുൻപിൽ അവതരിപ്പിക്കും. വാഷിങ്ടൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് സാംസ്കാരികസംഘടനയായ സ്വസ്തി ഫൗണ്ടേഷനാണ് ഈ സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത്. ക്ഷേത്ര – പാരമ്പര്യ കലാരൂപങ്ങളെയും വൈജ്ഞാനികമേഖല കളെയും സംരക്ഷിക്കുന്നതിനുവേണ്ടി അമേരിക്കയിൽ രൂപംകൊണ്ട സംഘടനയാണ് സ്വസ്തി ഫൗണ്ടേഷൻ.മെയ് 27, 28 തീയതികളിൽ വാഷിങ്ടണിലെ ചിന്മയ സോമ്നാഥ് ആഡിറ്റോറിയത്തിൽവെച്ചാണ് ‘സ്വസ്തി ഫെസ്റ്റ് 2023’ നടത്തപ്പെടുന്നത്. കലാമണ്ഡലം ജിഷ്ണു, കലാമണ്ഡലം സംഗീത, നേപത്ഥ്യ സനീഷ്, കലാമണ്ഡലം രതീഷ്ഭാസ്, കലാമണ്ഡലം വിജയ്, കലാനിലയം രാജൻ, കലാനിലയം ശ്രീജിത് എന്നിവരാണ് സംഘത്തിലുള്ളത്. വാഷിങ്ടണിലെ പരിപാടിക്കുശേഷം ന്യൂയോർക്ക്, ഷാർലറ്റ്, ഫിലാഡെൽഫിയ, വിർജിനിയ, ഡിട്രോയിറ്റ് തുടങ്ങി നിരവധി നഗരങ്ങളിൽ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കും. ഒരു മാസത്തിലധികം അമേരിക്കയിൽ ചെലവഴിക്കുന്ന ഈ സംഘം കൂടിയാട്ടം…
