കർണാടക കോൺഗ്രസ് നേതൃത്വത്തിന് ഒഐസി സി ഫ്ളോറിഡ ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ

ഫ്ളോറിഡ:നരേന്ദ്ര സർക്കാരിൻറെ ഏകാധിപത്വ ജനാധിപത്വവിരുദ്ധ നടപടികൾെക്കതിെരയും, സംസ്ഥാന ബിെജപി സർക്കാരിൻെറ അഴിമതിെക്കതിെരയും ഉള്ള വിധിയെഴുത്താണ് കർണാടക തിരെഞ്ഞടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗസ്സിനുണ്ടായ ഉജ്വല വിജയമെന്നു ഒഐസി സി ഫ്ലോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഫ്ലോറിഡയിൽ കൂടിയ സമ്മേളനത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. കർണാടകയിലെ നേതാക്കളുടെ ഒത്തൊരുമയും, വാർഡ് തലം മുതൽ മുകളിേലോട്ടു ള്ള എല്ലാ തലങ്ങളിലും ഉണ്ടായ ചിട്ടയായ പ്രവർത്തനവും, കർണാടകയിലെ ഉജ്വല വിജയത്തിന് കാരണമായി.ഈ വിജയത്തിൽ പ്രധാന പങ്കു വഹിച്ച എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർെഗ,പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ,കെ പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ എന്നിവരെ യോഗം അഭിനന്ദിച്ചു. ഒഐസി സി ഫ്ലോറിഡ ചാപ്റ്റർ പ്രസിഡന്റ് ജോർജി വർഗീസ് അദ്ധ്യക്ഷത വഹിച്ചു . ജനറൽ സെകട്ടറി ജോർജ് മാലിയിൽ സ്വാഗതം ആശംസിച്ചു. ഒഐസി സി േദശീയ പ്രസിഡന്റ് ബേബി മണക്കുേന്നൽ, ചെയർമാൻ ജെയിംസ് കൂടൽ ,വൈസ് പ്രസിഡന്റ്…

അരിസോണ ഇൻഡ്യൻ നഴ്സസ്‌ അസോസിയേഷൻ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു

ഫീനിക്സ്‌: അരിസോണ ഇൻഡ്യൻ നഴ്സസ്‌ അസ്സോസിയേഷന്റെ   (AZINA) ഈ വർഷത്തെ നഴ്സസ് ദിനാഘോഷങ്ങൾ ശനിയാഴ്ച മെയ്‌ 13ന്‌ വിപുലമായ ചടങ്ങുകളോടെ  നടത്തപ്പെട്ടു.  ചാന്റ്ലർ സിറ്റിയിലെ ഇന്റർനാഷനൽ അസംബ്ലി ഓഫ്‌ ഗോഡ്‌ ചർച്ചിന്റെ ഹാളാണ് ആഘോഷ പരിപാടികൾക്ക് വേദിയായത്. ബഹു: ചാന്റ്ലർ സിറ്റി മേയർ കെവിൻ ഹാർട്കെ അധ്യക്ഷപദം അലങ്കരിച്ച ചടങ്ങിൽ കൗൺസിൽ അംഗമായ ക്രിസ്റ്റിൻ എല്ലിസ്‌, അരിസോണ സ്റ്റേറ്റ്‌ യുണിവേഴ്സിറ്റി ഡീൻ ആൻഡ്‌ പ്രൊഫസ്സർ ഡോ. ജീൻ കാർഷ്മർ, കൊറിയൻ അമേരിക്കൻ നഴ്സസ്‌ അസ്സോസിയേഷൻ എക്സിക്യുട്ടീവ്‌ ഡയറക്‌ടർ ഡോ. സൺ ജോൺസ്‌,  ഇന്റർനാഷനൽ അസംബ്ലി ഓഫ്‌ ഗോഡ്‌ ചർച്ചിന്റെ പാസ്റ്റർ ഡോ. റോയ്‌ ചെറിയാൻ എന്നിവർ അതിഥികളായിരുന്നു. കെരൺ കോശി പ്രാർത്ഥനാ ഗാനവും, ഓസ്റ്റിൻ ബിനു, അനിത ബിനു (അസീന ട്രഷറർ ) എന്നിവർ ചേർന്ന് അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയഗാനങ്ങളും ആലപിച്ചു. തുടർന്ന് മുഖ്യ അതിഥികൾ…

ടെക്സസ്സിൽ ശക്തമായ കൊടുങ്കാറ്റ്, നിർമാണത്തിലിരുന്ന വീട് തകർന്ന് 2 മരണം, 7 പേർക്ക് പരിക്ക്‌

കോൺറോ(ടെക്സസ് )- ചൊവ്വാഴ്ച ഉച്ചതിരിഞ്ഞുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ വൈദ്യുതി ലൈനുകളും മരച്ചില്ലകളും പൊട്ടിവീണ് കോൺറോയിൽ ലാഡെറ ക്രീക്കിൽ നിർമ്മാണത്തിലിരിക്കുന്ന വീട് തകർന്നു. പമ്പാനേറിയ ഡ്രൈവിലെ കെട്ടിടം തകർന്ന് രണ്ട് തൊഴിലാളികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കൺറോ അസിസ്റ്റന്റ് ഫയർ ചീഫ് മൈക്ക് ലെഗൗഡ്സ് പറഞ്ഞു . പരിക്കേറ്റ ഏഴുപേരെ ഏരിയാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ .ചൊവ്വാഴ്ച അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. നാശനഷ്ടത്തിന് കാരണമായത് എന്താണെന്ന് വ്യക്തമല്ല, എന്നിരുന്നാലും ചൊവ്വാഴ്ച മിക്കയിടത്തും കോൺറോ പ്രദേശത്ത് ശക്തമായ കൊടുങ്കാറ്റ് കാണപ്പെട്ടു. പ്രദേശം ഒഴിവാക്കണമെന്ന് നിയമപാലകർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബൈഡനു പ്രായം ഒരു പ്രശ്നമാണെന്ന് ഹിലരി ക്ലിന്റൺ

വാഷിംഗ്‌ടൺ :80 കാരനായ പ്രസിഡന്റിന്റെ ഫിറ്റ്നസിനെക്കുറിച്ച് നേരിയ സംശയം പ്രകടിപ്പിച്ചു 75 കാരിയായ ക്ലിന്റൺ. വാഷിംഗ്ടണിൽ നടന്ന ഫിനാൻഷ്യൽ ടൈംസ് വീക്കെൻഡ് ഫെസ്റ്റിവലിൽ “അദ്ദേഹത്തിന്റെ പ്രായം ഒരു പ്രശ്നമാണ്, ആളുകൾക്ക് ഇത് പരിഗണിക്കാൻ എല്ലാ അവകാശവുമുണ്ട്” ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച ജപ്പാനിലെ ഹിരോഷിമയിൽ നടന്ന ജി-7 ഉച്ചകോടിക്കിടെ ബൈഡൻ പടികൾക്ക് താഴേക്ക് വീഴുന്നതിനെക്കുറിച്ച് എഫ്ടി എഡിറ്റർ എഡ്വേർഡ് ലൂസിന്റെ ചോദ്യത്തിന് ന്യൂയോർക്കിൽ നിന്നുള്ള മുൻ സ്റ്റേറ്റ് സെക്രട്ടറിയും സെനറ്ററുമായ ഹിലരി ക്ലിന്റൺ മറുപടി പറയുകയായിരുന്നു. “ഒന്നോ രണ്ടോ ദിവസം മുമ്പ് പടികൾ ഇറങ്ങുന്നതിനിടയിൽ അദ്ദേഹം വീണുപോയ ആ ഹൃദയം നിലച്ച നിമിഷമുണ്ടായിരുന്നു,” ലൂസ് പറഞ്ഞു. “തൊഴിൽ, വളർച്ച, ചിപ്‌സ് എന്നിവയും മറ്റ് കാര്യങ്ങളും ഉപയോഗിച്ച് ഭാവി ആസൂത്രണം ചെയ്യുന്നതിലും” ബൈഡനു അർഹിക്കുന്ന ക്രെഡിറ്റ് അപൂർവ്വമായി മാത്രമേ ലഭിക്കൂ എന്നും ക്ലിന്റൺ പറഞ്ഞു. “അതിനാൽ, അദ്ദേഹത്തിനു…

മേയർ സജി ജോർജ്,സിറ്റി കൗണ്‍സില്‍ അംഗം മനു ഡാനി എന്നിവർ സത്യപ്രതിജ്ഞ ചെയ്തു

സണ്ണിവെയ്ല്‍(ടെക്‌സസ്): സണ്ണി വെയ്ല്‍ സിറ്റി മേയര്‍ സ്ഥാനത്തേക്ക് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സജി ജോർജ് മേയറായും സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് തിരഞ്ഞെടുക്കപ്പെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനി കൗണ്‍സില്‍ അംഗമായും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു .മെയ് 22 തിങ്കളാഴ്ച വൈകീട്ട് സിറ്റി ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ ടൗൺ സെക്രട്ടറി റേച്ചൽ റാംസെയാണ് സത്യപ്രതിജ്ഞ വാചകങ്ങൾ ചൊല്ലിക്കൊടുത്തത്. 15 വര്‍ഷം സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലര്‍, പ്രൊ ടെം മേയര്‍ എന്നീ നിലകളില്‍ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച സജി തുടർച്ചയായി ഏഴം വർഷമാണ് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്.. മെയ് മാസം ആദ്യവാരമാണ് തിരെഞ്ഞെടുപ്പ് നടന്നത്.ഭാര്യ ഡോ ജയാ ജോർജ്, മക്കൾ ആൻ ജോർജ്,ആൻഡ്രൂ ജോർജ് . അമേരിക്കയുടെ ചരിത്രത്തില്‍ സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ മലയാളിയാണ് സജി ജോര്‍ജ്. ഇതിനു മുന്‍പു ന്യൂജഴ്‌സി…

മാപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി

ഫിലാസെൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാസെൽഫിയ (മാപ്പ് ) കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടത്തിവരുന്ന ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 20നു നോർത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബ്ബിൽ വെച്ചു നടത്തി. പെൻസിൽവാനിയ,ന്യൂ ജേഴ്സി,ന്യൂ യോർക്ക്, മെരിലാൻഡ് എന്നിവടങ്ങളിൽ നിന്നും 18 ഓളം ടീമിൽ പങ്കെടുത്ത ടൂർണമെന്റ് വൻവിജയമായി നടത്താൻ പറ്റിയതിന്റെ ചാരിതാർഥ്യത്തിൽ ആണ് മാപ്പ് ഭാരവാഹികൾ എന്ന്പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്, ജനറൽ സെക്രട്ടറി ബെൻസൺ വര്ഗീസ് പണിക്കർ, ട്രെഷറർ കൊച്ചുമോൻവയലത്തു എന്നിവർ അറിയിച്ചു . ഈ വർഷം ആദ്യമായി വനിതകളുടെ മത്സരവും നടത്തി. ടൂർണമെന്റിന്ചുക്കാൻ പിടിച്ചത് സ്പോർട്സ് chairman ലിബിൻ പുന്നശ്ശേരി, സ്പോർട്സ് കോർഡിനേറ്റർ ജെയിംസ്ഡാനിയേൽ എന്നിവരാണ്. ഫിലാഡൽഫിയയിലെ സ്പോർട്സ് പ്രേമികളുടെ വലിയ സാന്നിധ്യവും മികച്ച മത്സരങ്ങളും കൊണ്ട് ശ്രേദ്ധെയആയിരുന്നു ടൂർണമെന്റ്. Fomaa, Fokana, കലാ, wmc ,എന്നീ സംഘടനകളിലെ നേതാക്കളുടെ സാന്നിധ്യംമത്സരങ്ങൾക്ക് മികവേകി. ഫൊക്കാന, ഇന്ത്യൻ…

ഇയാം ടോംഗി അമേരിക്കൻ ഐഡൽ സീസൺ 21 വിജയി

ന്യൂയോർക്:‘അമേരിക്കൻ ഐഡൽ’ സീസൺ 21 ഞായറാഴ്ച നടന്ന വൈകാരികവും താരനിബിഡവുമായ മത്സരത്തിൽ ഇയാം ടോംഗി വിജയ കിരീടമണിഞ്ഞു.ഫൈനലിൽ റണ്ണേഴ്‌സ് അപ്പായ മേഗൻ ഡാനിയേൽ, കോളിൻ സ്റ്റഫ് എന്നിവരുമായുള്ള മത്സരത്തെ മറികടന്നാണ് 18 കാരനായ ഗായകൻ കിരീടം നേടിയത്.ഇയാം ടോംഗി, മേഗൻ ഡാനിയേൽ, കോളിൻ സ്റ്റഫ് എന്നിവരായിരുന്നു മൂന്ന് ഫൈനലിസ്റ്റുകൾ. ബ്രിട്ടീഷ് സംരംഭകനും ആർട്ടിസ്റ്റ് മാനേജരും ചലച്ചിത്ര-ടെലിവിഷൻ നിർമ്മാതാവുമായ സൈമൺ ഫുള്ളർ സൃഷ്ടിച്ച ഒരു അമേരിക്കൻ ആലാപന മത്സര ടെലിവിഷൻ പരമ്പരയാണ് അമേരിക്കൻ ഐഡൽ.യുകെ പരമ്പരയായ പോപ്പ് ഐഡലും യുഎസ് സീരീസ് അമേരിക്കൻ ഐഡലും ഉൾപ്പെടെ ഐഡൽസ് ടിവി ഫോർമാറ്റിന്റെ സ്രഷ്ടാവാണ് അദ്ദേഹം. ഹവായിയിലെ കഹുകുവിൽ നിന്നുള്ള 18 വയസ്സുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥി ടോംഗിയെ വിജയിയായി പ്രഖ്യാപിച്ചു.ആതിഥേയനായ റയാൻ സീക്രസ്റ്റ് ടോംഗിയെ വിജയിയായി കിരീടമണിയിച്ചതിന് ശേഷം, തന്റെ കുടുംബത്തെപ്പോലെ അദ്ദേഹം “ഡോണ്ട് ലെറ്റ് ഗോ” പാടി, വിധികർത്താക്കളും പ്രേക്ഷകരും…

ഭൂമിക്കടിയിലെ ഇറാനിയൻ ആണവ കേന്ദ്രം; അമേരിക്കയുടെ വ്യോമാക്രമണത്തിന് അവിടെ എത്താൻ കഴിയില്ലെന്ന്

വാഷിംഗ്ടൺ: മധ്യ ഇറാനിലെ സാഗ്രോസ് പർവതനിരകളുടെ കൊടുമുടിക്ക് സമീപം ഭൂമിക്കടിയില്‍ വളരെ ആഴത്തിൽ ആണവകേന്ദ്രം നിർമ്മിക്കുന്നതായി സൂചന. അത്തരം സൈറ്റുകൾ നശിപ്പിക്കാൻ രൂപകൽപ്പന ചെയ്ത അവസാനത്തെ യുഎസ് ആയുധത്തിന്റെ പരിധിക്കപ്പുറമാണ് അതെന്നും പറയുന്നു. പ്ലാനറ്റ് ലാബ്‌സ് പിബിസിയിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും കാണിക്കുന്നത് ഇറാൻ നതാൻസ് ആണവ സൈറ്റിന് സമീപമുള്ള പർവതത്തിൽ തുരങ്കങ്ങൾ കുഴിക്കുകയാണെന്ന് കാണിക്കുന്നു. ഇത് ആറ്റോമിക് പ്രോഗ്രാമിനെച്ചൊല്ലി പാശ്ചാത്യരാജ്യങ്ങളുമായുള്ള ടെഹ്‌റാന്റെ നിലപാടുകൾക്കിടയിൽ ആവർത്തിച്ചുള്ള അട്ടിമറി ആക്രമണങ്ങൾ തടയാനാണെന്ന് പറയുന്നു. ലോകശക്തികളുമായുള്ള ആണവ കരാറിന്റെ തകർച്ചയ്ക്ക് ശേഷം ഇറാൻ ഇപ്പോൾ യുറേനിയം ഉത്പാദിപ്പിക്കുന്നത് ആയുധ-ഗ്രേഡ് നിലവാരത്തിനടുത്താണ്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നയതന്ത്രം സ്തംഭിച്ചിരിക്കുന്നതിനാൽ ടെഹ്‌റാൻ ആറ്റം ബോംബ് വികസിപ്പിക്കുന്നതിൽ നിന്ന് തടയാനുള്ള പടിഞ്ഞാറിന്റെ ശ്രമങ്ങളെ ഇൻസ്റ്റാളേഷൻ സങ്കീർണ്ണമാക്കുന്നു. ഇത്തരമൊരു സൗകര്യം പൂർത്തീകരിക്കുന്നത് “ഒരു പുതിയ വിവാദത്തിന് തിരി കൊളുത്തുന്ന പേടിസ്വപ്നമായ സാഹചര്യമായിരിക്കും” എന്ന് വാഷിംഗ്ടൺ ആസ്ഥാനമായുള്ള…

ട്രംപിനെ വീണ്ടും മത്സരിപ്പിച്ചാൽ തോൽക്കുമെന്നു റിപ്പബ്ലിക്കൻ സെനറ്റർ

ന്യൂയോര്‍ക്ക്:  2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി വീണ്ടും ട്രംപിനെ മത്സരിപ്പിക്കാൻ നോമിനേറ്റ് ചെയ്താൽ ട്രംപ് തോൽക്കുമെന്നു റിപ്പബ്ലിക്കൻ പാർട്ടി സെനറ്ററും 2021-ൽ ട്രംപിനെ ഇംപീച്ച് ചെയ്യാൻ വോട്ട് ചെയ്ത ചുരുക്കം ചില റിപ്പബ്ലിക്കൻ സെനറ്റു അംഗങ്ങളിൽ ഒരാളുമായ ബിൽ കാസിഡി പറയുന്നു, കഴിഞ്ഞ വർഷത്തെ ഇടക്കാല തിരഞ്ഞെടുപ്പിൽ യഥാക്രമം ജോർജിയ, പെൻസിൽവാനിയ, നെവാഡ, അരിസോണ എന്നിവിടങ്ങളിലെ സെനറ്റ് സ്ഥാനാർത്ഥികളായ ഹെർഷൽ വാക്കർ, മെഹ്മെത് ഓസ്, ആദം ലക്‌സാൾട്ട്, ബ്ലെയ്ക്ക് മാസ്റ്റേഴ്‌സ് എന്നിവർക്ക് ട്രംപിന്റെ പിന്തുണ ലഭിച്ചിട്ടും സ്ഥാനാർത്ഥികളുടെ മോശം പ്രകടനം ചൂണ്ടിക്കാട്ടിയാണ് ഡൊണാൾഡ് ട്രംപിനെ തന്റെ പാർട്ടി വീണ്ടും മത്സരിക്കാൻ നാമനിർദ്ദേശം ചെയ്താൽ 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഞായറാഴ്ച 2014-ൽ സെനറ്റിലേക്ക് ലൂസിയാന ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ബിൽ കാസിഡി പ്രവച്ചിരിക്കുന്നത് 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്വിംഗ് സ്റ്റേറ്റുകളിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതിരുന്നത്…

ഡാളസ്സിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനവും,അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു

ഡാളസ് :മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32-മത് രക്തസാക്ഷിത്വദിനവും,അനുസ്മരണ സമ്മേളനവും ഡാളസ്ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ഡാളസ് യുണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡാ ളസ്സിൽ സംഘടിപ്പിച്ചു.മെയ് 21, ഞായറാഴ്ച വൈകുന്നേരം അഞ്ചരമണിക്ക് ഗാർലാൻഡ് കിയാ ഓഡിറ്റോറിയത്തിൽ ചേർന്ന ഡാളസ് ഫോർത് വര്ത്ത പരിസരപ്രദേശങ്ങളിലുമുള്ള കോൺഗ്രസ്സ് പ്രവർത്തകരുടെയും അനുഭാവികളുടെയും സമ്മേളനത്തിൽ ഡാളസ് യുണിറ്റ് പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു. ഡാളസ് ചാപ്റ്റർ ട്രഷററും ഡാളസ്സിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായിരുന്ന ഫിലിപ്പ് സാമുവേലിന്റെ ആകസ്മിക വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയും.അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഒരു നിമിഷം മൗനം ആചരിക്കുകയും ചെയ്തതിനു ശേഷമാണ് ഔദ്യോഗീക നടപടികളിലേക്ക് പ്രവേശിച്ചത്. സ്വതന്ത്ര ലഭ്ധിക്കുശേഷം ഭാരതത്തെ ആധുനീവത്കരിച്ചതിന്റെ മുഖ്യ ശില്പിയായിരുന്നു രാജീവ്‌ഗാന്ധിയെന്ന് ചാപ്റ്റർ പ്രസിഡന്റ് നാഗനൂലിൽ അധ്യക്ഷ പ്രസംഗത്തിൽ അനുസ്മരിച്ചു .ഭാരതം കണ്ട പ്രധാനമന്ത്രിമാരിൽ വിജ്ഞാനത്തിന്റെ ഉറവിടമായിരുന്നു രാജീവ് ഗാന്ധിയെന്നു ദേശീയ വൈസ് പ്രസിഡന്റ് ബോബൻ കൊടുവത്…