ഫ്രിസ്കോ (ഡാളസ്):ഡാളസ് കൗണ്ടിയിലെ ഫ്രിസ്കോ സിറ്റിയിൽ വർദ്ധിചു വരുന്ന ആഭരണ കവർച്ചക്കെതിരെ പോലീസിൻറെ മുന്നറിയിപ്പ് .ഫ്രിസ്കോ സിറ്റിയിൽ 2023 മാർച്ച് മുതൽ ഇന്നുവരെ 9 ആഭരണ കവർച്ച കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പൊലീസ് ഏപ്രിൽ 25 നു പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. ആഭരണം ധരിച്ച് ഒറ്റയ്ക്ക് നടക്കുന്നവരുടെ സമീപത്ത് അജ്ഞാതരായ ചിലർ എത്തി സംശയങ്ങൾ ചോദിച്ചു ഇവരുടെ ശ്രദ്ധ തിരിച്ചതിനു ശേഷം കയ്യിലും കഴുത്തിലും ഉള്ള ആഭരണങ്ങൾ പൊട്ടിച്ചെടുത്തു രക്ഷപെടുന്നതായി നിരവധി പരാതികൾ ലഭിക്കുന്നതായി പോലീസ് പറയുന്നു. ഇത്തരം സംഭവങ്ങളിൽ ഇതുവരെ അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെൻകിലും ജാഗൃത പുലർത്തണമെന്ന് പോലീസ് അഭ്യർത്ഥിച്ചു ചുറ്റുപാടുകൾ സസൂക്ഷ്മം നിരീക്ഷിക്കുക,അപരിചിതരിൽ നിന്നും അകന്നു നിൽക്കുന്നതിനു ശ്രമിക്കുക, ഒറ്റയ്ക്ക് നടക്കാതെ കൂട്ടമായി നടക്കുവാൻ ശ്രമിക്കുക, വിലയേറിയ ആഭരണങ്ങൾ ധരിച്ചവർ പുറത്ത് കാണാതെ മറച്ചുവയ്ക്കുക , സംശയാസ്പദ രീതിയിൽ ആരെയെങ്കിലും കാണുകയാണെങ്കിൽ പോലീസിനെ…
Category: AMERICA
യുഎസ് ചിപ്പ് മേക്കർ ടിഎസ്ഐ സെമികണ്ടക്ടറുകൾ ബോഷ് ഏറ്റെടുക്കുന്നു
വാഷിംഗ്ടണ്‍: യുഎസ് ചിപ്‌മേക്കർ ടിഎസ്‌ഐ സെമികണ്ടക്ടറുകൾ 1.5 ബില്യൺ ഡോളറിന് ഏറ്റെടുക്കുകയും അതിന്റെ നിർമ്മാണ സൗകര്യങ്ങൾ അത്യാധുനിക പ്രക്രിയകളിലേക്ക് മാറ്റുകയും ചെയ്യുന്നതായി ജർമ്മൻ കമ്പനിയായ ബോഷ് ബുധനാഴ്ച പ്രഖ്യാപിച്ചു. ആസൂത്രിതമായ ഏറ്റെടുക്കലിലൂടെ, 2030 അവസാനത്തോടെ ബോഷ് സിലിക്കൺ കാർബൈഡ് (SiC) അർദ്ധചാലകങ്ങളുടെ ആഗോള പോർട്ട്‌ഫോളിയോ ഗണ്യമായി വികസിപ്പിക്കും. 2026 മുതൽ, നൂതന മെറ്റീരിയലായ സിലിക്കൺ കാർബൈഡിനെ അടിസ്ഥാനമാക്കി 200-മില്ലീമീറ്റർ വേഫറുകളിൽ ആദ്യ ചിപ്പുകൾ നിർമ്മിക്കും. “യുഎസിലെ ഈ ആസൂത്രിത നിക്ഷേപത്തിലൂടെ, ഞങ്ങൾ ആഗോളതലത്തിൽ ഞങ്ങളുടെ അർദ്ധചാലക നിർമ്മാണവും വർദ്ധിപ്പിക്കുകയാണ്,” ബോഷ് ചെയർമാൻ ഡോ. സ്റ്റെഫാൻ ഹാർട്ടുങ് പറഞ്ഞു. 250 തൊഴിലാളികളുള്ള, TSI അർദ്ധചാലകങ്ങൾ ആപ്ലിക്കേഷൻ-നിർദ്ദിഷ്ട ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ അല്ലെങ്കിൽ ASIC-കൾക്കുള്ള ഒരു ഫൗണ്ടറിയാണ്. നിലവിൽ, ഇത് പ്രധാനമായും മൊബിലിറ്റി, ടെലികമ്മ്യൂണിക്കേഷൻ, ഊർജം, ലൈഫ് സയൻസ് തുടങ്ങിയ വ്യവസായങ്ങളിലെ പ്രയോഗങ്ങൾക്കായി 200-മില്ലീമീറ്റർ സിലിക്കൺ വേഫറുകളിൽ വലിയ അളവിലുള്ള ചിപ്പുകൾ…
ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ഹ്യുസ്റ്റണിൽ ഹൃദ്യമായ വരവേൽപ്പ്
ഹ്യുസ്റ്റൺ: ഹൃസ്വ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിച്ചേർന്ന മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലിത്താ ഡോ.യുയാക്കിം മാർ കൂറിലോസിന് ഹൃദ്യവും ഊഷ്മളവുമായ വരവേൽപ്പ് ഹ്യുസ്റ്റൺ ജോർജ് ബുഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകി. റവ.ഡോ.ഈപ്പൻ വർഗീസ്, റവ.സന്തോഷ് തോമസ്, കെ. കെ ജോൺ, പി.എം. ജേക്കബ്, ടി.വി മാത്യു, ജോൺ കെ.ഫിലിപ്പ്, ജോസഫ് ജെയിംസ്, റെജി വി.കുര്യൻ, ജോൺസൺ ജി. വർഗീസ്, ചാക്കോ മാത്യു, മാത്യു പി. വർഗീസ്, സക്കറിയ കോശി എന്നിവർ എയർപോർട്ടിൽ സ്വീകരിക്കുവാൻ എത്തിയിരുന്നു. സഫ്രഗൻ മെത്രാപ്പോലിത്തായായി സ്ഥാനാരോഹണം ചെയ്തതിനു ശേഷം ആദ്യമായിട്ടാണ് മുൻ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ കൂടിയായ ഡോ. മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്താ അമേരിക്കയിൽ സന്ദർശനത്തിന് എത്തുന്നത്. ഹ്യുസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മാ ദേവാലയത്തിൽ ഏപ്രിൽ 30 ഞായറാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുർബ്ബാന ശുശ്രുഷകൾക്ക് സഫ്രഗൻ മെത്രാപ്പോലീത്ത നേതൃത്വം നൽകും.…
ഡാലസ് സെന്റ് മേരിസ് ഓർത്തഡോക്സ് വലിയപള്ളി; സുവർണജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢിയോടെ തുടക്കം
ഡാലസ് : അമേരിക്കയിൽ ഏറ്റവും ആദ്യം രൂപീകൃതമായ ദേവാലയങ്ങളിൽ ഒന്നായ ഡാലസ് സെന്റ് മേരിസ് ഓർത്തഡോക്സ് വലിയപള്ളിയുടെസുവർണജൂബിലി ഉദ്‌ഘാടനം ഏപ്രിൽ 9 ഞായാറഴ്ച ഉയിർപ്പ്ശുശ്രുഷകൾക്ക് ശേഷം സൗത്ത് വെസ്റ്റ് അമേരിക്കൻഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. തോമസ് മാർഇവാനിയോസ് മെത്രാപ്പോലീത്താ നിർവഹിച്ചു. അര നൂറ്റാണ്ടുമുമ്പ് മലങ്കര ഓർത്തഡോക്സ് സഭയുടെ ആചാര അനുഷ്ടാനങ്ങൾ ഡാലസിന്റെ മണ്ണിൽകരുപ്പിടിപ്പിക്കുവാൻ തക്കവണ്ണം പ്രയത്‌നിച്ച മാതാപിതാക്കളെ മെത്രാപോലിത്ത നന്ദിയോട് കുടി സ്മരിക്കുകയുണ്ടായി. ഇടവകവികാരി ഫാദർ സി ജി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ അത്മായ ട്രസ്റ്റി റോണി വര്ഗീസ് മുഖ്യാഥിതി ആയിരുന്നു. വിവിധ മേഖലകളിൽ ഡാളസ് വലിയപള്ളി നടത്തുന്ന സേവന പ്രവർത്തനങ്ങൾ സഭക്ക് മൊത്തമായി അഭിമാനിക്കാൻ ഉതകുന്നതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽസഹവികാരി ഫാദർ ഡിജു സ്കറിയ, ട്രസ്റ്റി ബോബൻ കൊടുവത്ത്, സെക്രട്ടറിറോജി ഏബ്രഹാം, ജനറൽ കൺവീനർസാമുവേൽ മത്തായി, പ്രിൻസ് സഖറിയ, ജെയിംസ് തെക്കുംകൽ…
Meet ഉപയോക്താക്കൾക്കായി Google 1080p വീഡിയോ കോളുകൾ അവതരിപ്പിക്കുന്നു
സാൻഫ്രാൻസിസ്കോ: ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമത്തിൽ, ഗൂഗിൾ അതിന്റെ വീഡിയോ ആശയവിനിമയ സേവനമായ ‘മീറ്റ്’ ഉപയോക്താക്കൾക്കായി 1080p വീഡിയോ കോളുകൾ അവതരിപ്പിച്ചു. ഈ മെച്ചപ്പെടുത്തിയ വീഡിയോ നിലവാരം നിലവിൽ വെബിൽ ലഭ്യമാണ്, രണ്ട് പങ്കാളികളുമായുള്ള മീറ്റിംഗുകളിൽ ഇത് ഉപയോഗിക്കാനാകും. “തിരഞ്ഞെടുത്ത Google Workspace പതിപ്പുകൾക്ക്, നിങ്ങളുടെ Google Meet വീഡിയോ റെസല്യൂഷൻ 1080p ആയി സജ്ജീകരിക്കാം. രണ്ട് പങ്കാളികളുമായുള്ള മീറ്റിംഗുകളിൽ 1080p ക്യാമറയും മതിയായ കമ്പ്യൂട്ടിംഗ് പവറും ഉള്ള കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ ഈ റെസല്യൂഷൻ വെബിൽ ലഭ്യമാണ്,” ഗൂഗിളിന്റെ ഒരു ബ്ലോഗ്‌പോസ്റ്റിൽ പറഞ്ഞു. കമ്പനി പറയുന്നതനുസരിച്ച്, പുതിയ 1080p വീഡിയോ റെസലൂഷൻ ഡിഫോൾട്ടായി വരുന്നു. മീറ്റിംഗിൽ പ്രവേശിക്കുന്നതിന് മുമ്പ് യോഗ്യരായ ഉപയോക്താക്കളോട് പുതിയ 1080p ഓപ്ഷനെ കുറിച്ച് ആവശ്യപ്പെടും, അല്ലെങ്കിൽ ക്രമീകരണ മെനു വഴി അത് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാം. മാത്രമല്ല, 1080p വീഡിയോ അയയ്‌ക്കാൻ അധിക…
ചാറ്റ് ജി പി ടിക്ക് സ്റ്റോക്ക് മാർക്കറ്റ് നീക്കങ്ങൾ പ്രവചിക്കാൻ കഴിയുമോ?
ചാറ്റ് ജി പി ടിക്ക് സ്റ്റോക്ക് മാർക്കറ്റ് നീക്കങ്ങൾ പ്രവചിക്കാൻ കഴിയുമോ? പുതിയ പഠനം ചാറ്റ് ജി പി ടി സ്റ്റോക്ക് നീക്കങ്ങൾ പ്രവചിക്കുന്നതിൽ അതിശയകരമാംവിധം കൃത്യത കാണിക്കുന്നു, കൂടാതെ നിക്ഷേപ വിശകലന വിദഗ്ധരെ മാറ്റിസ്ഥാപിക്കാൻ പോലും കഴിയും.ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ ഫിനാൻസ് പ്രൊഫസർമാർ നടത്തിയ ഒരു പുതിയ പഠനം സ്റ്റോക്ക് മാർക്കറ്റ് ചലനങ്ങൾ പ്രവചിക്കുന്നതിൽ ചാറ്റ് ജി പി ടി യുടെ സാധ്യതയുള്ള മൂല്യം കാണിക്കുന്നു. 2021 ഒക്‌ടോബർ മുതലുള്ള കമ്പനികളെക്കുറിച്ചുള്ള 50,000-ലധികം വാർത്താ തലക്കെട്ടുകൾ ചാറ്റ്‌ബോട്ടിന് നൽകിയിട്ടുണ്ട്, ഇത് വാർത്ത നല്ലതാണോ ചീത്തയാണോ അതോ കമ്പനിയുടെ ഓഹരി വിലയുമായി അപ്രസക്തമാണോ എന്ന് വിലയിരുത്തുന്നു. വികാര വിശകലനം ഉപയോഗിച്ച്, ചാറ്റ്ബോട്ട് ഒരു “ചാറ്റ്ജിപിടി സ്കോർ” സൃഷ്ടിച്ചു, അത് അടുത്ത ദിവസത്തെ കമ്പനികളുടെ സ്റ്റോക്ക് മാർക്കറ്റ് പ്രകടനത്തെ പ്രവചിക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ വിശകലനം ചെയ്തു. വിശകലനം ചെയ്ത കമ്പനികളുടെ…
ചാക്കോ ജോൺ ഹൂസ്റ്റണിൽ നിര്യാതനായി
ഹൂസ്റ്റൺ :കോട്ടയം കൊല്ലാട് ചാക്കോ ജോൺ( 84)ഹൂസ്റ്റണിൽ നിര്യാതനായി. കൊല്ലാട് കണിയാംപൊയ്കയിൽ കുടുംബാംഗമാണ്. ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തിഡ്രൽ അംഗമാണ് ഭാര്യ :ശോശാമ്മ ജോൺ Wake Service:Friday, 4/28/2023 – 5 pm – 9pm St Thomas Indian Orthodox Cathedral-Houston: 2411 5th St, Stafford, TX 77477 Funeral Service: Saturday, 4/29/2023 – 8:30 am – 10:45 St Thomas Indian Orthodox Cathedral-Houston: 2411 5th St, Stafford, TX 77477 Burial: 11:30am Forest Park funeral home at 12800 Westheimer Houston TX 77077 കൂടുതൽ വിവരങ്ങൾക്കു 972 523 3113
ആത്മീയ നവചൈതന്യം പകർന്ന് പ്രഥമ ഡിട്രോയിറ്റ് മലങ്കര ഓർത്തഡോക്സ് കൺവെൻഷൻ സമാപിച്ചു
ഡിട്രോയിറ്റ് (മിഷിഗൻ) :ഡിട്രോയിറ്റിലെ സെന്റ് ഗ്രിഗോറിയോസ്, സെന്റ് തോമസ് ,സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദ്യ ഡിട്രോയിറ്റ് ഓർത്തഡോക്സ് കൺവെൻഷനു ദൈവകൃപയാൽ അനുഗ്രഹമായി . മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ ഡോ തോമസ് മാർ ഇവാനിയോസ് മെട്രോപൊളിറ്റൻ തിരിതെളിച്ച് കൺവെൻഷനു ഉദ്ഘാടനകർമ്മം നിർവഹിച്ചു .2023 ഏപ്രിൽ മാസം 21 22 തീയതികളിൽ സെൻറ് ഗ്രിഗോറിയോസ് ദേവാലയത്തിൽ നടന്ന ഡിട്രോയിറ്റ് ഓർത്തഡോക്സ് കൺവെൻഷൻ ,ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് എന്നിവ പ്രാതിനിധ്യം കൊണ്ടും സംഘടന മികവുകൊണ്ടും സവിശേഷ ശ്രദ്ധയാകർഷിച്ചു . ഗലാത്യർ 5 13 സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ എന്ന പ്രധാന ചിന്ത വിഷയത്തെ ആസ്പദമാക്കി വചന ശുശ്രൂഷകളും വിവിധ ക്ലാസ്സുകളും വർക്ക് ഷോപ്പുകളും ഗാനശുശ്രൂഷയും നടത്തപ്പെട്ടു .ഫാ: ഫിലിപ്പ് ജേക്കബ് ഫാ :പിസി ജോർജ്, ഫാ ജെറി ജോൺ…
ചിക്കാഗോ സിറ്റി സോഷ്യൽ മീറ്റ് ആൻഡ് ഗ്രീറ്റ് കിക്കോഫ് ഉത്ഘാടനം ചെയ്തു
നോർത്ത് അമേരിക്കയിലെയും കാനഡയിലെയും ക്നാനായ യുവതി യുവാക്കൾക്ക്, പരസ്പരം കണ്ടുമുട്ടുവാനും പരിചയപ്പെടുവാനും, ചിക്കാഗോ സിറ്റി സോഷ്യൽ എന്ന പേരിൽ, നടത്തുന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയുടെ, കിക്ക് ഓഫ് നടത്തുകയുണ്ടായി. ഏപ്രിൽ 16ന് ഞായറാഴ്ച വൈകുന്നേരം, ഡെസ്പ്ലൈൻസിലുള്ള ക്നാനായ സെൻട്രറിൽ വച്ച് നടത്തിയ, ക്നായി തൊമ്മൻ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ചാണ് കിക്ക് ഓഫ് നടത്തിയത്. കെസിസി എന്നെ പ്രസിഡന്റ് ഷാജി എടാട്ട്, കെ സി എസ് പ്രസിഡന്റ് ജയിൻ മാക്കിൽ, മറ്റ് കെസിഎസ് കെസിസി എന്നെ എക്സിക്യൂട്ടീവ് അംഗങ്ങൾ, ബഹുമാന്യ വൈദികൻ, ഫാ : ടോമി വട്ടുകുളം എന്നിവരുടെ സാന്നിധ്യത്തിൽ, വച്ചു സ്പോൺസർസിൽ നിന്നും ചെക്ക് സ്വീകരിച്ചു, കെസിസിഎന്നെ പ്രസിഡന്റ് ഷാജി എടാട്ട് മീറ്റ് ആൻഡ് ഗ്രീറ്റ് ഉദ്ഘാടനം ചെയ്തു. മെഗാ സ്പോൺസർ ആയി ടോണി കിഴക്കേകുറ്റു, ഗ്രാൻഡ് സ്പോൺസർ ആയി ഷെയിൻ നെടിയകാല, പുന്നൂസ്…
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പൗരാവകാശ ലംഘനങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കും
വാഷിംഗ്ടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിക്കുന്നത് പൗരാവകാശ ലംഘനങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ബൈഡന്‍ ഭരണകൂടം ധനകാര്യ സ്ഥാപനങ്ങള്‍ക്കും മറ്റ് കമ്പനികള്‍ക്കും മുന്നറിയിപ്പ് നല്‍കി. ദോഷകരമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബിസിനസ്സ് രീതികൾ തകർക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് ഫെഡറൽ ഏജൻസികളാണ് ചൊവ്വാഴ്ച ഈ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയത് . ന്യായമായ മത്സരം, ഉപഭോക്തൃ സംരക്ഷണം, തുല്യ അവസരങ്ങൾ, സ്ഥിതിവിവരക്കണക്കുകൾ, മുന്നേറ്റങ്ങൾ, കാര്യക്ഷമത, കുറഞ്ഞ ചെലവുകൾ എന്നിവ നൽകുന്ന കാര്യത്തിൽ AI പ്രയോജനകരമാകുമെങ്കിലും, “നിയമവിരുദ്ധമായ പക്ഷപാതം നിലനിർത്താനും നിയമവിരുദ്ധമായ വിവേചനം യാന്ത്രികമാക്കാനും മറ്റ് ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കാനും” ഇതിന് കഴിവുണ്ടെന്ന് സംയുക്ത പ്രസ്താവനയിൽ ഏജൻസികൾ പറഞ്ഞു..AI പോലെയുള്ള അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ യുഎസ് ഫെഡറൽ നിയമങ്ങൾക്ക് അനുസൃതമായ രീതിയിൽ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. വായ്പ, തൊഴില്‍, ഹൗസിംഗ് എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ ഓട്ടോമേറ്റഡ് സംവിധാനങ്ങളെ അമിതമായി ആശ്രയിക്കുന്നത്, വൈകല്യങ്ങള്‍,…
