ഡാളസ് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിലെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് കരോൾട്ടൺ ഇടവക വികാരിയായി 2019 മെയ് മാസം മുതൽ 2023 ഏപ്രിൽ വരെ 4 വർഷം സ്തുത്യർഹമായ സേവനം നിർവഹിച്ച ശേഷം സഭയുടെ തീരുമാനപ്രകാരം കേരളത്തിലേക്ക് ഇന്ന് മടങ്ങിപ്പോകുന്ന റവ.പി.തോമസ് മാത്യുവിനും കുടുംബത്തിനും സമുചിതവും, ഹൃദ്യവുമായ യാത്രയയപ്പ് ഡാളസിൽ നൽകി. ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ദേവാലയത്തിൽ ഇടവക വൈസ് പ്രസിഡന്റ് ജോസ് വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന യാത്രായപ്പ് സമ്മേളനത്തിൽ ഇടവകയിലെ വിവിധ സംഘടനകളെ പ്രതിനിധികരിച്ച് എബ്രഹാം തോമസ്, പി. ടി ചാക്കോ, മനോജ് എബ്രഹാം, മോളി സജി, ജെസ്സി വർഗീസ്, മന്നാ തോമസ്, ബിജി തോമസ് എന്നിവർ സംസാരിച്ചു. മിനി എബ്രഹാം പ്രാരംഭ പ്രാർത്ഥനയും, മനു പാറേൽ സമാപന പ്രാർത്ഥനയും ചെയ്തു. ഇടവക സെക്രട്ടറി തോമസ് മാത്യു ഏവർക്കും…
Category: AMERICA
പ്രതികൂല സാഹചര്യത്തിലും സാക്ഷ്യ ജീവിതം നിലനിർത്തണം: റാണി മാത്യൂസ്
ഡിട്രോയിറ്റ് : ജീവിതത്തിൽ സാഹചര്യങ്ങൾ അനുകൂലമായിരിക്കുമ്പോൾ മാത്രമല്ല പ്രതികൂല സാഹചര്യത്തിലും സാക്ഷ്യ ജീവിതം നിലനിർത്താൻ കഴിയണമെന്ന് റാണി മാത്യൂസ് പറഞ്ഞു. 467-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ഏപ്രിൽ 24 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ എബ്രായർക്കെഴുതിയ ലേഖനം പതിനൊന്നാം അധ്യായത്തെ അപഗ്രഥിച്ചു മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു റാണി മാത്യൂസ്. പഴയനിയമത്തിൽ കാണുന്ന വിശ്വാസ വീരന്മാരുടെ ജീവിതത്തിലുടനീളം അവർ അനുഭവിക്കേണ്ടിവന്ന പ്രതികൂല ജീവിത സാഹചര്യങ്ങളിൽ തങ്ങളുടെ വിശ്വാസം തള്ളിക്കളയാതെ നിലനിൽക്കാൻ കഴിഞ്ഞത് പിന്നീട് അനുഗ്രഹത്തിന് മുഖാന്തിരമായതായും ,പുതിയ നിയമ കാലഘട്ടത്തിൽ ക്രിസ്തുവിനെ അനുഗമിച്ച ശിഷ്യന്മാർ ഉൾപ്പെടെ നിരവധിപേർക്കു തങ്ങളുടെ ജീവൻ തന്നെ ബലിയർപ്പിക്കേണ്ടി വന്നുവെങ്കിലും കാത്തുസൂക്ഷിച്ച സാക്ഷ്യ ജീവിത്തിനു ഒരു പോറൽ പോലും ഏല്പിക്കുവാൻ കഴിഞ്ഞില്ല എന്നതും തിരുവചനത്തിൽ നാം മനസ്സിലാകുന്നു .നാം അനുഭവിക്കുന്ന കഷ്ട തയിലും ഒരു ദൈവീക പ്ലാൻ ഉണ്ടെന്നും അത് മനസ്സിലാക്കി രക്ഷാപൂർത്തി പ്രാപികേണ്ടതിനു ഏറ്റവും നല്ലതൊന്നു…
ഹിന്ദു മറന്നുപോയ “സന്ധ്യാ നാമ ജപം”
ലോകത്തിൽ ഇന്ന് നിലവിൽ ഉള്ളതും, നൂറ്റാണ്ടുകളായി നിലനില്കുന്നതുമായ സംസ്കാരമാണ് ഹിന്ദു. ഇതര മതങ്ങളെയും, വിശ്വാസങ്ങളെയും ബഹുമാനിയ്ക്കുകയും, അവരുടെ ആഘോഷങ്ങളിൽ പങ്കുചേരുകയും ചെയ്യുന്ന ഒരു സംസ്കാരം ഹിന്ദുവിൽ എക്കാലവും നിലനിൽക്കുന്നു എന്നത് സവിശേഷതകളിൽ ഒന്നു മാത്രമാണ്. ഇങ്ങനെ ഒക്കെ ആണെങ്കിലും ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായി ഭവനങ്ങളിൽ നമ്മൾ ആചരിച്ചു വന്നിരുന്ന “സന്ധ്യാ നാമ ജപം” ഹിന്ദു കുടുംബങ്ങളിൽ അന്യം നിന്നിരിയ്ക്കുന്നു. കാൽ നൂറ്റാണ്ടു മുൻപ് വരെ സന്ധ്യയ്ക്കു നിലവിളക്കു കൊളുത്തുകയും,അതിനു മുന്നിലിരുന്നു ഉറക്കെ നാമം ജപിയ്ക്കുന്ന പ്രായമായവരെയും ,കുട്ടികളെയും ഒക്കെ ഗ്രാമ,നഗര വ്യത്യാസമില്ലാതെ നിത്യ കാഴ്ചയായിരുന്നു.ഒരു ദിവസത്തിന്റെ അന്ത്യത്തിലും,പുതിയ ഒരു ദിവസത്തിന്റ തുടക്കത്തിലേക്കുള്ള യാമത്തിനു മുൻപായും ഉള്ള ഈ നമ ജപം ഭവനങ്ങളിൽ ഐശ്വര്യത്തിന്റെ തിരി തെളിച്ചിരുന്നു. കുട്ടികളെ പാഠ്യ പദ്ധതികളിൽ നിന്നും ഉപരിയായി ഉള്ള മേഖലകളിലേക്ക് കൂടി മത്സര ബുദ്ധിയോടെ,പരീക്ഷകളിലെ വിജയം മാത്രം മുന്നിൽ കണ്ടു ഞാനും,നിങ്ങളും…
അഗസ്റ്റിൻ പോളിന് ഫൊക്കാനയുടെ ആദരാഞ്ജലികൾ
ഫൊക്കാനയുടെ സീനിയർ നേതാവും,സാമുഖ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറസാനിധ്യവും ഹഡ്‌സൺ വാലി മലയാളീ അസോസിയേഷന്റെ മുൻ പ്രസിഡന്റും, റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോളിന്റെ ഭർത്താവ് അഗസ്റ്റിൻ പോളിന്റെ നിര്യാണത്തിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അനുശോചനം രേഖപ്പെടുത്തി. ഒരാഴ്ച മുമ്പാണ് സഹോദരപുത്രന്റെ വൈദികാഭിഷേകത്തിൽ പങ്കെടുക്കാൻ വേണ്ടി ആനിപോളിനോടൊപ്പം നാട്ടിൽ പോയ അവർ കഴിഞ്ഞ ദിവസങ്ങളിലും ഫെയ്‌സ്ബൂക്കിലൂടെ ധാരളം പിക്ചറുകൾ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. പെട്ടന്നുള്ള അസുഖത്തെ തുടർന്ന് എറണാകുളത്ത് മെഡിക്കൽ ട്രസ്റ് ആശുപത്രിയിൽ പ്രവേശിപ്പികയും അവിടെവെച്ചു അന്ത്യം സംഭവിക്കുകയും ആണ് ഉണ്ടായത്. മൃതദേഹം അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ നടത്തിക്കൊണ്ടിരിക്കുന്നു. ഫൊക്കാനയുടെ ആദ്യകാലം മുതലേയുള്ള പ്രവർത്തകൻ ആണ് അഗസ്റ്റിൻ പോൾ, മിക്ക ഫൊക്കാന കൺവെൻഷനിലും അദ്ദേഹത്തിന്റെ നിറസാനിധ്യം നാം അനുഭവിച്ചു അറിഞ്ഞിട്ടുണ്ട് . ആൽബനി കൺവെൻഷനിൽ മാഗസിന്റെ എഡിറ്റർ ആയും മികവുറ്റ പ്രവർത്തനം കാഴ്ചവെച്ചിരുന്നു…
ഇന്ത്യൻ അമേരിക്കൻ നേഴ്സ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് ഐനന്റ് ( IANANT) നേഴ്സ് വരാഘോഷം നടത്തുന്നു
ഡാളസ് : നേഴ്സ് വരാഘോഷത്തിന്റെ ഭാഗമായി ഐനന്റ് ( IANANT ) അസോസിയേഷൻ മെയ് 6 ശനിയാഴ്ച10 മണി മുതൽ ഗാർലാൻഡ് കെയ ഓഡിറ്റോറിയത്തിൽ വിഞ്ജാന – വിനോദ പരിപാടി സംഘടിപ്പിക്കുന്നു. കൂടാതെ നേഴ്സിങ് പ്രൊഫഷണൽ രംഗത്തു വിവിധ മേഖലകളിൽ അവാർഡ് ലഭിച്ചവരെ ആദരിക്കുകയും,ഐനന്റ് ലൈഫ് ടൈം അച്ചീവേമേന്റ്റ് അവാർഡ് നൽകുകയും ചെയ്യുന്നു. ഈ പരിപാടിയുടെ മുഖ്യാഥിതികളായി ഡോ. ക്രൈസ്റ്റി ങ്കുയെൻ, ഡോ. റുത് റോബർട്ട് എന്നിവർ പങ്കെടുക്കുന്നു. എല്ലാ നേഴ്സിങ് പ്രൊഫഷണൽസിനെ ഈ പരിപാടിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐനന്റ് ഗവറിംഗ് ബോർഡ് മെംബേർസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : https://ianant.org/nurses-day-celebration-registration-2023/ Home
അവതാരകൻ ഡോൺ ലെമനെ സിഎൻഎൻ പുറത്താക്കി
സിഎൻഎൻ ദീർഘകാല ജനപ്രിയ അവതാരകനായ ഡോൺ ലെമനെ പുറത്താക്കി.തന്നെ പുറത്താക്കിയതായി ലെമൺ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു. “ഇന്ന് (തിങ്കളാഴ്ച)രാവിലെ എന്റെ ഏജന്റ് എന്നെ പുറത്താക്കിയതായി അറിയിച്ചു,” ലെമൺ പറഞ്ഞു. “ഞാൻ സ്തംഭിച്ചുപോയി. നേരിട്ട് ബന്ധപ്പെടാത്തതിൽ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. സിഎൻഎൻ സിഇഒ ക്രിസ് ലിച്ച് പുറത്താക്കൽ സ്ഥിരീകരിച്ചതായി ഒരു മെമ്മോയിൽ പറഞ്ഞു. കഴിഞ്ഞ 17 വർഷമായി അദ്ദേഹം നൽകിയ സംഭാവനകൾക്ക് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങൾ അദ്ദേഹത്തിന് ആശംസകൾ നേരുന്നു, അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങളിൽ അദ്ദേഹത്തെ സന്തോഷിപ്പിക്കും,സിഎൻഎൻ സിഇഒ ക്രിസ് ലിച്ച് പറഞ്ഞു. 17 വർഷമായി CNN-ൽ ഉണ്ടായിരുന്ന ലെമൺ, സമീപകാലത്തു വിവിധ അഴിമതികളുടെ കേന്ദ്രമായിരുന്നു, എന്നാൽ നെറ്റ്‌വർക്കിലെ തന്റെ സമയം അവസാനിക്കുമെന്ന് പ്രത്യക്ഷത്തിൽ കരുതിയിരുന്നില്ല. 17 വർഷം CNN-ൽ ജോലി ചെയ്തതിന് ശേഷം, മാനേജ്‌മെന്റിലെ ആർക്കെങ്കിലും എന്നോട് നേരിട്ട് പറയാനുള്ള മാന്യതയുണ്ടാകുമെന്ന് എനിക്ക്…
മാഗ് മാസ്മരിക സംഗീത സായാഹ്നം വൻ വിജയമായി
ഹൂസ്റ്റൺ, ടെക്സസ് – മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ മാസ്മരിക സംഗീത സായാഹ്നം വൻ വിജയമായി. വിധു പ്രതാപ്, ജോൽസന, സച്ചിൻ വാര്യർ, ആര്യ ദയാൽ തുടങ്ങിയ കേരളത്തിലെ പ്രശസ്തരായ കലാകാരന്മാരും അവരോടൊപ്പം ഉണ്ടായിരുന്ന വാദ്യ വിദഗ്ധരും അവരുടെ പ്രകടനത്തിലൂടെ കാണികളെ വിസ്മയിപ്പിച്ചു. വൈകുന്നേരം 6:30 ന് ആരംഭിച്ച പരിപാടി രാത്രി 10:15 വരെ തുടർന്നു, 1200-ലധികം ആളുകൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞു. പ്രഗത്ഭരായ കലാകാരന്മാരുടെ പ്രകടനത്തിൽ ജനങ്ങൾ അക്ഷരാർത്ഥത്തിൽ ഇളകി മറിയുകയായിരുന്നു, പലരും പ്രായഭേദമെന്യേ സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്നതും കാണുവാനിടയായി. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ച ചടങ്ങിൽ കലാകാരന്മാർ സദസിനെ അനുനയിപ്പിക്കുന്ന ജനപ്രിയ ഗാനങ്ങൾ ആലപിച്ചു. അവരുടെ പ്രകടനത്തിൽ സദസ്സ് ആവേശഭരിതരായി, ഹൂസ്റ്റണിൽ ഇത്തരമൊരു അത്ഭുതകരമായ പരിപാടി കൊണ്ടുവരാൻ സാധിച്ചതിൽ സംഘാടകരുടെ ശ്രമങ്ങളെ പലരും അഭിനന്ദിച്ചു. മൊത്തത്തിൽ, ഹൈ ഓൺ മ്യൂസിക് എന്ന സംഗീത…
ക്ലാസ് മുറികളിൽ പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന ബിൽ ടെക്സസ് സെനറ്റ് പാസാക്കി
ടെക്സസ്: ടെക്സസ്പബ്ലിക് സ്‌കൂൾ ക്ലാസ് മുറികളിൽ പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന ബിൽ ടെക്സസ് സെനറ്റ് പാസാക്കി. ടെക്സസ് സ്റ്റേറ്റ് സെനറ്റർ ഫിൽ കിംഗ്, എന്നിവർ അവതരിപ്പിച്ച സെനറ്റ് ബിൽ 1515, സംസ്ഥാനത്തെ എല്ലാ പബ്ലിക് സ്കൂളുകളിലും എല്ലാ ക്ലാസ് മുറികളിലും പത്ത് കൽപ്പനകൾ പ്രധാനമായി പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. പബ്ലിക് സ്കൂൾ ക്ലാസ് മുറികളിൽ പത്ത് കൽപ്പനകളുടെ പ്രധാന പ്രദർശനം ആവശ്യപ്പെടുന്ന ബിൽ ടെക്സസ് സെനറ്റ് വ്യാഴാഴ്ച പാസാക്കി.17-12 വോട്ടുകൾക്കാണ് സെനറ്റ് കക്ഷിനിലയിൽ ബിൽ പാസാക്കിയത്. സ്കൂളുകളിലെ മതത്തിന്റെ പങ്കിനെയും രക്ഷാകർതൃ അവകാശങ്ങളെയും കുറിച്ചുള്ള ചർച്ചയ്ക്ക് തിരികൊളുത്തി. പബ്ലിക് സ്‌കൂളുകളിൽ പഠിക്കുന്ന എട്ട് കുട്ടികളുള്ള മെയ്ർലാൻഡിൽ നിന്നുള്ള ഒരു ഭക്തനായ ക്രിസ്ത്യാനി ബ്രെറ്റ് ഹാർപ്പറിനെ സംബന്ധിച്ചിടത്തോളം നിർദ്ദിഷ്ട ബിൽ ദൈവം അയച്ചതാണ്.”ഒരു സമൂഹമെന്ന നിലയിൽ നമ്മൾ ദൈവത്തിൽ നിന്ന് അകന്നുപോയിരിക്കുന്നുവെന്ന് ഞാൻ കരുതുന്നു, എന്നാൽ ദൈവത്തെ നമ്മുടെ ദൈനംദിന…
കേരളാ സമാജം ഓഫ് ഗ്രേയ്റ്റർ ന്യൂയോർക്കിൻറെ 51-മത് പ്രസിഡന്റും ഭാരവാഹികളും ചുമതലയേറ്റു
ന്യൂയോർക്ക്: 2022-ൽ അമ്പത് വർഷം പൂർത്തീകരിച്ച ലോകത്തിലെ തന്നെ ഏറ്റവും പുരാതന മലയാളീ സംഘടനകളിൽ ഒന്നായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ 51-മത് പ്രസിഡൻറ്റിൻറെയും ടീം അംഗങ്ങളുടെയും സ്ഥാനാരോഹണവും 2023-ലെ പ്രവർത്തനോദ്ഘാടനവും പ്രൗഡ്ഢഗംഭീരമായി നടത്തപ്പെട്ടു. കേരളത്തിൽ നിന്നെത്തിയ മുൻ പൊതുമരാമത്തു വകുപ്പ് മന്ത്രിയും കടുത്തുരുത്തി നിയോജക മണ്ഡലം എം.എൽ.എ-യുമായ അഡ്വക്കേറ്റ് മോൻസ് ജോസഫ്, പാലാ നിയോജക മണ്ഡലം എം.എൽ.എ-യും നാഷണൽ കോൺഗ്രസ്സ് പാർട്ടി (എൻ.സി.പി.) മുൻ സംസ്ഥാന ട്രഷറാറുമായ മാണി സി. കാപ്പൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങിൽ ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങളും നടത്തപ്പെട്ടു. നൂറു കണക്കിന് കേരളാ സമാജം കുടുംബാംഗങ്ങളുടെയും അതിഥികളുടെയും നിറ സാന്നിധ്യത്തിൽ അഡ്വക്കേറ്റ് മോൻസ് ജോസഫ്, മാണി സി. കാപ്പൻ, നിയുക്ത സമാജം പ്രസിഡൻറ് ഫിലിപ്പോസ് കെ ജോസഫ് (ഷാജി), ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ വർഗീസ് പോത്താനിക്കാട്, ഫോമാ…
ആഭ്യന്തര നയ ഉപദേഷ്ടാവ് സൂസൻ റൈസ് സ്ഥാനമൊഴിയുന്നു; നീര ടാൻഡനു സാധ്യത
വാഷിംഗ്‌ടൺ ഡി സി : ബൈഡൻ ഭരണകൂടത്തിന്റെ ആഭ്യന്തര നയ ഉപദേശക സൂസൻ റൈസ് സ്ഥാനമൊഴിയുന്നു.ഈ സ്ഥാനത്തേക്ക് നീര ടാൻഡനാണു സാധ്യത പട്ടികയിൽ ഒന്നാം സ്ഥാനത്തു നില്കുന്നത് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറായി സേവനമനുഷ്ഠിച്ച റൈസ്, പണപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള നിയമം , തോക്ക് നിയന്ത്രണ നിയമം എന്നിവ പാസാക്കുന്നതിനും ബൈഡൻ ഭരണകൂടത്തെ സഹായിച്ചു. ദക്ഷിണേന്ത്യൻ അതിർത്തി കടന്നെത്തിയ കുടിയേറ്റക്കാരായ കുട്ടികളെ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് വിവാദം നേരിടുന്ന സാഹചര്യത്തിലാണ് സൂസൻ റൈസിന്റെ സ്ഥാനമൊഴിയൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും ആഭ്യന്തര നയ ഉപദേഷ്ടാവായും സേവനമനുഷ്ഠിക്കുന്ന ഏക വ്യക്തിയെന്ന നിലയിൽ, സൂസന്റെ പൊതു സേവനത്തിന്റെ റെക്കോർഡ് ചരിത്രം സൃഷ്ടിക്കുന്നു,” പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയിൽ പറഞ്ഞു. റൈസിന്റെ വിടവാങ്ങൽ വൈറ്റ് ഹൗസിന്റെ ഉയർന്ന റാങ്കുകൾക്കുള്ളിൽ ഒരു വലിയ വിടവ് അവശേഷിപ്പിക്കുന്നു. വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തയ്യാറെടുക്കുന്ന ബൈഡൻ പകരക്കാരനായി…
