ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്ബി അസ്സെംപ്ഷൻ അലുമ്നിയുടെ ചിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ചിക്കാഗോ സെന്റ് തോമസ് സിറോ മലബാർ കാത്തോലിക്കാരൂപതയുടെ മെത്രാനായ മാർ ജോയി ആലപ്പാട്ടിനും ഇല്ലിനോയി സ്റ്റേറ്റ് റെപ്രെസെന്ററ്റീവായ കെവിൻ ഓലിക്കലിനും സ്നേഹോഷ്മളമായ സ്വീകരണം നൽകി. മാർച്ച് 5 നു വൈകുന്നേരം 6:30 നു ആർലിംഗ്ടൺ ഹെയ്ഗ്റ്സിലുള്ള സെലെസ്റ്റാ സെലക്ട് മോട്ടലിലെ മീറ്റിംഗ് ഹാളിൽ നടന്ന അലുംനി കുടുംബസംഗമംത്തിലാണ് സ്വീകരണം നൽകിയത്. സ്വീകരണ സമ്മേളനത്തിൽ അലുംനി പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.റോസ് മാത്യു പ്രാർത്ഥനാഗാനം ആലപിച്ചു. മാത്യു ഡാനിയേൽ(വി.പി) സ്വാഗതം ആശംസിച്ചു.എസ്ബി അലുംനികളായ ബഹ്റൈൻ ഗോപിയോ പ്രസിഡന്റ് സണ്ണി കുളത്താക്കലും ഡോ: ജോ പുത്തൻപുരക്കലും വേൾഡ് മലയാളീ കൌൺസിൽ ചിക്കാഗോ പ്രൊവിൻസ് പ്രസിഡന്റ് ബെഞ്ചമിൻ തോമസ് എന്നിവരും പ്രസംഗിച്ചു. ഗൂഡ്വിൻഫ്രാൻസിസ്, ഗ്രേസിലിൻ ഫ്രാൻസിസ് തോമസ് ഡീക്രോസ്സ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.മാത്യു വര്ഗീസ്…
Category: AMERICA
അടിച്ചുപൂട്ടലിന്റെയും അടിച്ചുവാരലിന്റെയും കാലഘട്ടമാണ് നോബ് ,ബിഷപ്പ് മാർ റാഫേൽ തട്ടിൽ
ഡാളസ് : നോബ് കാലഘട്ടം ആടിച്ചുപൂട്ടലിന്റെയും അടിച്ചുവാരലിന്റെയും സമയമാണെന്ന് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ബോധിപ്പിച്ചു ദൈനദിന ജീവിതത്തിൽ നാം ശീലിച്ചുവന്നിരുന്ന ചില ദുസ്വഭാവങ്ങൾ നേരെ വാതിൽ അടച്ചുകളയുബോൾ തന്നെ നമ്മുടെ മനസ്സിനകത്തു അടിഞ്ഞുകൂടികിടക്കുന്ന മാലിന്യങ്ങളെ അടിച്ചുവാരി വ്രത്തിയാക്കേണ്ട അവസരമാണെന്നുകൂടി വിസ്മരിക്കരുതെന്നും തിരുമേനി ഓർമിപ്പിച്ചു . ലൂക്കാ സുവിശേഷം പതിനഞ്ചാം അദ്ധ്യായത്തിൽ ഈശോതമ്പുരാൻ പറഞ്ഞ പത്തു നാണയം കൈവശമുണ്ടായിരുന്ന സ്ത്രീയുടെ ഉപമയെ ആസ്പദമാക്കി തിരുവചനങ്ങള സത്യങ്ങളെ വ്യാഖ്യാനിച്ചു .തന്റെ കൈവശം ഉണ്ടായിരുന്ന പത്തു നാണയങ്ങളിൽ ഒന്ന് നഷ്ടപ്പെട്ടപ്പോൾ വിള ക്ക് കൊളുത്തി വീട് മുഴുവൻ അടിച്ചു വാരി കാണാതായ നാണയം കണ്ടെത്തുന്നു. കണ്ടെത്തിയപ്പോൾ എല്ലാവരെയും വിളിച്ചുകൂട്ടി സന്തോഷിക്കുന്നു . ഇതു വലിയ സത്യമാണ് നമ്മെ പഠിപ്പിക്കുന്നത്. അവർക്കു ഒരു നിശ്ചയം ഉണ്ടായിരുന്നു . ആ നാണയം നഷ്ടപെട്ടത് പുറത്തല്ല വീടിനകത്തുതന്നെയായിരുന്നു . നാം നമ്മിൽ തന്നെ ശുദ്ധരായി…
ഓർലാണ്ടോയിൽ അന്തരിച്ച രെഞ്ജു വർഗീസിന്റെ പൊതുദർശനം ശനിയാഴ്ച, സംസ്കാരം ഞായറാഴ്ച
ഓർലാണ്ടോ (ഫ്ലോറിഡ); മാരാമൺ വടക്കേത്ത് വർഗീസ് മാത്യുവിന്റെയും (ബാബു) അയിരൂർ കാഞ്ഞീറ്റുകര പനംതോടത്തിൽ ലൗലി വർഗീസിന്റെയും (ഓർലാണ്ടോ) മകൻ രെഞ്ജു മാത്യു വർഗീസ് (37 വയസ്സ്) ഓർലാണ്ടോയിൽ അന്തരിച്ചു. ഭാര്യ ബിൻസു സാറാ മാത്യു ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകാംഗം അയിരൂർ കാഞ്ഞീറ്റുകര പൊടിപ്പാറ തടത്തിൽ മാത്യു വർഗീസിന്റെയും (ബാബു) മേരി മാത്യുവിന്റെയും (ശാന്തി) മകളാണ്. ഒർലാണ്ടോ മാർത്തോമാ ഇടവകയുടെ സജീവ പ്രവർത്തകനായിരുന്നു രഞ്ജു. ഭാര്യ ബിൻസു ഇടവകയുടെ മുൻ സെക്രട്ടറിയാണ്. സഹോദരൻ: സഞ്ജു വർഗീസ് – മിലി സഞ്ജു (കുവൈറ്റ് ) ഭാര്യാ സഹോദരങ്ങൾ : ബിബിൻ മാത്യു (ഹൂസ്റ്റൺ), ബിയ മാത്യു (ഹൂസ്റ്റൺ) പൊതുദർശനവും ശുശ്രൂഷയും: മാർച്ച് 11 നു ശനിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ഓർലാണ്ടോ ചാപ്പൽ ഹിൽ സെമിത്തേരിയിൽ (Chapel Hill Cemetery,.2420 Harrell Rd, Orlando, FL…
ഇന്ത്യ പ്രസ് ക്ലബ് (ഐ.പി.സി.എൻ.എ) അന്താരാഷ്ട്ര മാധ്യമ സമ്മേളനം നവംബര് 2 മുതൽ മയാമിയിൽ
മയാമി: അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) പത്താമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം 2023 നവംബർ 2,3 4 തീയതികളിൽ മയാമിയിൽ വെച്ച് നടക്കും. ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടൽ ( 7707 NW 103rd St, Hialeah Gardens, FL 33016 ) ആണ് സമ്മേളന വേദി. അമേരിക്കയിലെയും കേരളത്തിലെയും രാഷ്ട്രീയ-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രസിഡണ്ട് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പളളത്ത് , ട്രഷറർ ഷിജോ പൗലോസ് എന്നിവർ പത്രക്കുറുപ്പിൽ അറിയിച്ചു. ആദ്യമായാണ് മയാമി ഇന്ത്യ പ്രസ് ക്ലബ് സമ്മേളന വേദിയാകുന്നത്. അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്, നിയുക്ത പ്രസിഡണ്ട് സുനിൽ ട്രൈസ്റ്റാർ , വൈസ് പ്രസിഡന്റ് ബിജു സക്കറിയ , ജോയിൻറ് സെക്രട്ടറി സുധ പ്ലക്കാട്ട് , ജോയിൻറ്…
വിമാനാപകടത്തിൽ ഇന്ത്യൻ വംശജ മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ
മാർച്ച് 5 ന് ഞായറാഴ്ച ന്യൂയോർക്കിൽ ഉണ്ടായ വിമാനാപകടത്തിൽ ഒരു ഇന്ത്യൻ വംശജയായ സ്ത്രീ മരിക്കുകയും മകൾക്കും ഒരു ഫ്ലൈയിംഗ് ഇൻസ്ട്രക്ടർക്കും പരിക്കേൽക്കുകയും ചെയ്തു. സിംഗിൾ എഞ്ചിൻ പൈപ്പർ ചെറോക്കി വിമാനം ഉച്ചയ്ക്ക് 2:18 ന് ഫാർമിംഗ്ഡെയ്ലിലെ റിപ്പബ്ലിക് എയർപോർട്ടിൽ നിന്നാണ് പറന്നുയർന്നതെന്നു പോലീസ് പറഞ്ഞു. ഉച്ചയ്ക്ക് 2.58നാണ് വെൽവുഡ് അവന്യൂവിനും അഞ്ചാം സ്ട്രീറ്റിനും സമീപം മരങ്ങളും ബ്രഷുംനിറഞ്ഞ പ്രദേശത്തു വിമാനം തകർന്നു വീഴുകയായിരുന്നു റോമ ഗുപ്തയും (63) , മകൾ റീവയും(33) ചെറിയ വിമാനത്തിൽ ഉണ്ടായിരുന്നു, ലോംഗ് ഐലൻഡിന് സമീപം തകർന്നു വീഴുന്നതിന് മുമ്പ് പൈലറ്റ് കോക്ക്പിറ്റിൽ പുകയുണ്ടെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. മൌണ്ട് സിനായ് സിസ്റ്റത്തിലെ ഫിസിഷ്യന്റെ അസിസ്റ്റന്റാണ് മിസ്. റീവ മകൾ റീവയും 23 കാരനായ പൈലറ്റ് ഇൻസ്ട്രക്ടറും ഗുരുതരമായ പൊള്ളലേറ്റ് ആശുപത്രിയിലാണ്.മറ്റു രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായിനോർത്ത് ലിൻഡൻഹർസ്റ്റ് ഫയർ ഡിപ്പാർട്ട്മെന്റ് ചീഫ്…
മല്ലപ്പള്ളിയിലെ ജിഎംഎം ആശുപത്രി നവീകരണത്തിനു ജനപങ്കാളിത്തം തേടുന്നു
പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തിലെ നവോഥാന നായകരിൽ പ്രമുഖനായ റവ. ജോർജ് മാത്തന്റെ സ്മരണാർത്ഥം മല്ലപ്പള്ളിയിൽ 1971 ൽ സ്ഥാപിതമായ ജിഎംഎം ആശുപത്രിയാണ് ആ പ്രദേശത്തെ സാധാരണക്കാർക്ക് മെച്ചപ്പെട്ട ചികിത്സ സാധ്യമാക്കിയത്. എന്നാൽ, കോവിഡ് രൂക്ഷമായ സമയത്ത്, ഈ ആശുപത്രിയിലെ സൗകര്യങ്ങൾ അപര്യാപ്തമായി വന്നു. അഞ്ചുലക്ഷം പേർ താമസിക്കുന്ന മല്ലപ്പള്ളിയിൽ, 12 കിലോമീറ്റർ ചുറ്റളവിൽ മറ്റ് ആശുപത്രികളില്ല. നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്ന തദ്ദേശ നിവാസികൾക്ക്, ദൂരെയുള്ള സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടേണ്ടതായി വന്നത് അവരെ കടക്കെണിയിലാക്കി. ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട്, കുറവുകൾ പരിഹരിച്ച് മികച്ച രീതിയിൽ ജിഎംഎം ആശുപത്രി മുന്നോട്ടു കൊണ്ടുപോകുന്നതിന് ഒരു നവീകരണം ആവശ്യമാണ്. കോട്ടയം-മല്ലപ്പള്ളി-കോഴഞ്ചേരി റൂട്ടിൽ എമർജൻസി / ക്രിട്ടിക്കൽ/ ട്രോമാ കെയർ സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമ്മിക്കുക എന്നതാണ് പോംവഴിയായി മുന്നിൽ വന്ന ആശയം. ദ്രുതഗതിയിൽ രോഗനിർണയം സാധ്യമാക്കുന്നതിനുള്ള ആധുനിക സജ്ജീകരണങ്ങളും വേണം. ഹോം/പാലിയേറ്റീവ് കെയർ…
ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ഗ്രീൻ ആംസ്റ്റെഡിന്റെ വധശിക്ഷ ടെക്സസ്സിൽ നടപ്പാക്കി
ഡാളസ്: 14 വർഷം മുമ്പ് വിവാഹ ബന്ധം വേർപിരിഞ്ഞ ഭാര്യയെയും 6 വയസ്സുള്ള വളർത്തുമകളെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീൻ ആംസ്റ്റെഡിന്റെ വധശിക്ഷ ചൊവ്വാഴ്ച രാത്രി ടെക്സസ്സിൽ നടപ്പാക്കി. ടെക്സാസിലെ ഹണ്ട്സ്വില്ലിൽ മാരകമായ വിഷം സിരകളിലേക്ക് പ്രവഹിപ്പിച്ചാണ് വധശിക്ഷ നടപ്പാക്കിയത് . ഗ്രീൻ തിരഞ്ഞെടുത്ത ഒരു ബുദ്ധമത ആത്മീയ ഉപദേഷ്ടാവ് ഡെത്ത് ചേംബർ ഗർണിയുടെ അരികിൽ നിന്നുകൊണ്ട് ഒരു ഹ്രസ്വ പ്രാർത്ഥന നടത്തി. അവസാന മൊഴിയുണ്ടോ എന്ന് വാർഡൻ ചോദിച്ചപ്പോൾ ഗ്രീൻ ക്ഷമാപണം നടത്തി. “ഞാൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വരുത്തിയ എല്ലാ ദ്രോഹങ്ങൾക്കും ക്ഷമ ചോദിക്കുന്നു,” ഗ്രീൻ പറഞ്ഞു, തന്റെ ബന്ധുക്കളെ അടുത്ത് ജനാലയിലൂടെ വീക്ഷിച്ചു. “ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു, ഞങ്ങൾ ഒരു കുടുംബമായി ഒരുമിച്ച് ചിരിച്ചു, കരഞ്ഞു. ഞാൻ നിങ്ങളെ വേദനിപ്പിച്ചതിൽ ക്ഷമിക്കണം. ” സെഡേറ്റീവ് പെന്റോബാർബിറ്റലിന്റെ മാരകമായ ഡോസ് ആരംഭിച്ചപ്പോൾ, ഗ്രീൻ…
ആണവശേഷിയുള്ള ബോംബർ അമേരിക്ക കൊറിയയിൽ അഭ്യാസത്തിന് അയച്ചു
വാഷിംഗ്ടണ്: ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, യുഎസും ദക്ഷിണ കൊറിയയും ഉപദ്വീപിന്റെ പടിഞ്ഞാറുള്ള മഞ്ഞക്കടലില് തിങ്കളാഴ്ച സംയുക്ത വ്യോമാഭ്യാസം നടത്തി. ഇതിന്റെ ഭാഗമായി പെന്റഗൺ ആണവ ശേഷിയുള്ള B-52H സ്ട്രാറ്റജിക് ബോംബർ അയച്ചു. മഞ്ഞക്കടലിന് മുകളിലൂടെയുള്ള അഭ്യാസത്തിനിടെ ദക്ഷിണ കൊറിയയുടെ എഫ്-15കെ, കെഎഫ്-16 യുദ്ധ വിമാനങ്ങൾക്കൊപ്പമാണ് ബോംബർ പറന്നതെന്ന് മന്ത്രാലയം അറിയിച്ചു. ദക്ഷിണ കൊറിയൻ സൈന്യം പറയുന്നതനുസരിച്ച്, മൂന്ന് ദിവസം മുമ്പ് യുഎസ് ബി -1 ബി ഹെവി ബോംബറുകൾ പ്രദേശത്തേക്ക് അയച്ചിരുന്നു. കൊറിയൻ പെനിൻസുലയിലേക്കുള്ള യുഎസ് B-52H സ്ട്രാറ്റജിക് ബോംബറിന്റെ വരവ്, “ഉത്തരകൊറിയയുടെ മുന്നേറുന്ന ആണവ, മിസൈൽ ഭീഷണികളെ തടയുന്നതിനും പ്രതികരിക്കുന്നതിനുമുള്ള സഖ്യകക്ഷികളുടെ നിർണായകവും അതിശക്തവുമായ കഴിവുകളും നിലപാടുകളും പ്രകടമാക്കുന്നു,” സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു. മുമ്പ് ഡിസംബറിൽ പെന്റഗൺ കൊറിയൻ പെനിൻസുലയിലേക്ക് ഒരു B-52H ബോംബർ അയച്ചിരുന്നു. മാർച്ച് 13 മുതൽ 23 വരെ…
ബിഷപ്പ് മാർ റാഫേൽ തട്ടിൽ -ഡാളസ് കെ ഇ സി എഫ് സ്വീകരണം ഇന്ന് (ബുധൻ) വൈകീട്ട് 7 നു
ഡാളസ് :ബിഷപ്പ് മാർ റാഫേൽ തട്ടിലിനു ഡാളസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ മാർച്ച് 8നു വൈകീട്ട് 7 മണിക് കേരള എക്ക്യൂമിനികൽ ക്രിസ്ത്യൻ ഫെൽലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നല്കുന്നു. കെ സി ഇ എഫ് പ്രസിഡന്റ് റവ ഷൈജു സി ജോയ് അച്ചന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഡാളസ്സിലെ ഇതര സഭ വിഭാഗങ്ങളിൽ നിന്നുള്ള വൈദീകരും , സാമൂഹ്യ സാംസ്കാരിക നേതാക്കളും വിശ്വാസ സമൂഹവും പങ്കെടുക്കുമെന്ന് സെക്രട്ടറി ഷാജി എസ് രാമപുരം അറിയിച്ചു. ബിഷപ്പിനെ നേരിൽ കാണുന്നതിനും,അനുഗ്രഹ പ്രഭാഷണം ശ്രവിക്കുന്നതിനും കേരള എക്ക്യൂമിനികൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയിരിക്കുന്ന ഈ സമ്മേളനത്തിലേക്ക് ഏവരെയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് റവ ഷൈജു സി ജോയ്, വൈസ് പ്രസിഡന്റ് വെരി റവ രാജു ദാനിയേൽ, ജനറൽ സെക്രട്ടറി ഷാജി രാമപുരം എന്നിവർ അറിയിച്ചു.
ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി കോവിഡ്-19 പരിശോധന ആവശ്യമില്ലെന്ന് യു.എസ്
വാഷിംഗ്ടൺ: യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ചൈനീസ് യാത്രക്കാർക്ക് COVID-19 ടെസ്റ്റുകൾ ആവശ്യമായി വരുന്നത് വെള്ളിയാഴ്ച നിർത്തും. ഇതിനകം ആവശ്യകത ഒഴിവാക്കിയ മറ്റ് രാജ്യങ്ങളോടൊപ്പം ചൈനയും ചേരും. ചൈനയിൽ നിന്ന് എത്തുമ്പോൾ എല്ലാവരും വൈറസ് പരിശോധനയ്ക്ക് വിധേയരാകണമെന്ന നിബന്ധന കഴിഞ്ഞയാഴ്ച ജപ്പാൻ ഉപേക്ഷിച്ചിരുന്നു. അമേരിക്കയുടെ തീരുമാനത്തെക്കുറിച്ച് വാഷിംഗ്ടൺ പോസ്റ്റാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യ, കാനഡ, ഇറ്റലി, ജപ്പാൻ എന്നിവയുൾപ്പെടെയുള്ള കർശനമായ സീറോ-കോവിഡ് നയങ്ങൾ എടുത്തുകളയാനുള്ള ബീജിംഗിന്റെ തീരുമാനത്തിന് മറുപടിയായി പുതിയ നടപടികൾ സ്വീകരിക്കുന്നതിൽ മറ്റ് രാജ്യങ്ങളുമായി ചേർന്നു. ചൈനയിൽ നിന്നോ ഹോങ്കോങ്ങിൽ നിന്നോ മക്കാവോയിൽ നിന്നോ പുറപ്പെടുന്നതിന് രണ്ട് ദിവസത്തിന് മുമ്പ് 2 വയസും അതിൽ കൂടുതലുമുള്ള പുതിയ വിമാന യാത്രക്കാർക്ക് നെഗറ്റീവ് പരിശോധനാ ഫലം ലഭിക്കേണ്ടത് ആവശ്യമാണ്. ഡിസംബർ ആദ്യം സീറോ-കോവിഡ് നയം പെട്ടെന്ന് ഉപേക്ഷിച്ചതിന് ശേഷം, COVID-19…
