ഇന്ത്യ പ്രസ് ക്ലബ് (ഐ.പി.സി.എൻ.എ) അന്താരാഷ്ട്ര മാധ്യമ സമ്മേളനം നവംബര്‍ 2 മുതൽ മയാമിയിൽ

മയാമി: അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) പത്താമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം 2023 നവംബർ 2,3 4 തീയതികളിൽ മയാമിയിൽ വെച്ച് നടക്കും. ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടൽ ( 7707 NW 103rd St, Hialeah Gardens, FL 33016 ) ആണ് സമ്മേളന വേദി. അമേരിക്കയിലെയും കേരളത്തിലെയും രാഷ്ട്രീയ-സാംസ്‌കാരിക-മാധ്യമ രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രസിഡണ്ട് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പളളത്ത് , ട്രഷറർ ഷിജോ പൗലോസ് എന്നിവർ പത്രക്കുറുപ്പിൽ അറിയിച്ചു.

ആദ്യമായാണ് മയാമി ഇന്ത്യ പ്രസ് ക്ലബ് സമ്മേളന വേദിയാകുന്നത്. അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്‌, നിയുക്ത പ്രസിഡണ്ട് സുനിൽ ട്രൈസ്റ്റാർ , വൈസ് പ്രസിഡന്റ് ബിജു സക്കറിയ , ജോയിൻറ് സെക്രട്ടറി സുധ പ്ലക്കാട്ട് , ജോയിൻറ് ട്രഷറർ ജോയ് തുമ്പമൺ , ഓഡിറ്റർ ജോർജ് ചെറായിൽ എന്നിവരുടെ നേതൃത്വത്തിൽ സമ്മേളനം വൻ വിജയമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിനോടനുബന്ധിച്ച് ശിൽപശാല , സെമിനാറുകൾ, പുരസ്കാരനിശ, പൊതുസമ്മേളനം , വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കും. പതിവ് പോലെ പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment