വാഷിംഗ്ടണ്‍: ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, യുഎസും ദക്ഷിണ കൊറിയയും ഉപദ്വീപിന്റെ പടിഞ്ഞാറുള്ള മഞ്ഞക്കടലില്‍ തിങ്കളാഴ്ച സംയുക്ത വ്യോമാഭ്യാസം നടത്തി. ഇതിന്റെ ഭാഗമായി പെന്റഗൺ ആണവ ശേഷിയുള്ള B-52H സ്ട്രാറ്റജിക് ബോംബർ അയച്ചു. മഞ്ഞക്കടലിന് മുകളിലൂടെയുള്ള അഭ്യാസത്തിനിടെ ദക്ഷിണ കൊറിയയുടെ എഫ്-15കെ, കെഎഫ്-16 യുദ്ധ വിമാനങ്ങൾക്കൊപ്പമാണ് ബോംബർ പറന്നതെന്ന് മന്ത്രാലയം അറിയിച്ചു. ദക്ഷിണ കൊറിയൻ സൈന്യം പറയുന്നതനുസരിച്ച്, മൂന്ന് ദിവസം മുമ്പ് യുഎസ് ബി -1 ബി ഹെവി ബോംബറുകൾ പ്രദേശത്തേക്ക് അയച്ചിരുന്നു. കൊറിയൻ പെനിൻസുലയിലേക്കുള്ള യുഎസ് B-52H സ്ട്രാറ്റജിക് ബോംബറിന്റെ വരവ്, “ഉത്തരകൊറിയയുടെ മുന്നേറുന്ന ആണവ, മിസൈൽ ഭീഷണികളെ തടയുന്നതിനും പ്രതികരിക്കുന്നതിനുമുള്ള സഖ്യകക്ഷികളുടെ നിർണായകവും അതിശക്തവുമായ കഴിവുകളും നിലപാടുകളും പ്രകടമാക്കുന്നു,” സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു. മുമ്പ് ഡിസംബറിൽ പെന്റഗൺ കൊറിയൻ പെനിൻസുലയിലേക്ക് ഒരു B-52H ബോംബർ അയച്ചിരുന്നു. മാർച്ച് 13 മുതൽ 23 വരെ…
Category: AMERICA
ബിഷപ്പ് മാർ റാഫേൽ തട്ടിൽ -ഡാളസ് കെ ഇ സി എഫ് സ്വീകരണം ഇന്ന് (ബുധൻ) വൈകീട്ട് 7 നു
ഡാളസ് :ബിഷപ്പ് മാർ റാഫേൽ തട്ടിലിനു ഡാളസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ മാർച്ച് 8നു വൈകീട്ട് 7 മണിക് കേരള എക്ക്യൂമിനികൽ ക്രിസ്ത്യൻ ഫെൽലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നല്കുന്നു. കെ സി ഇ എഫ് പ്രസിഡന്റ് റവ ഷൈജു സി ജോയ് അച്ചന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഡാളസ്സിലെ ഇതര സഭ വിഭാഗങ്ങളിൽ നിന്നുള്ള വൈദീകരും , സാമൂഹ്യ സാംസ്കാരിക നേതാക്കളും വിശ്വാസ സമൂഹവും പങ്കെടുക്കുമെന്ന് സെക്രട്ടറി ഷാജി എസ് രാമപുരം അറിയിച്ചു. ബിഷപ്പിനെ നേരിൽ കാണുന്നതിനും,അനുഗ്രഹ പ്രഭാഷണം ശ്രവിക്കുന്നതിനും കേരള എക്ക്യൂമിനികൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയിരിക്കുന്ന ഈ സമ്മേളനത്തിലേക്ക് ഏവരെയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് റവ ഷൈജു സി ജോയ്, വൈസ് പ്രസിഡന്റ് വെരി റവ രാജു ദാനിയേൽ, ജനറൽ സെക്രട്ടറി ഷാജി രാമപുരം എന്നിവർ അറിയിച്ചു.
ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി കോവിഡ്-19 പരിശോധന ആവശ്യമില്ലെന്ന് യു.എസ്
വാഷിംഗ്ടൺ: യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ചൈനീസ് യാത്രക്കാർക്ക് COVID-19 ടെസ്റ്റുകൾ ആവശ്യമായി വരുന്നത് വെള്ളിയാഴ്ച നിർത്തും. ഇതിനകം ആവശ്യകത ഒഴിവാക്കിയ മറ്റ് രാജ്യങ്ങളോടൊപ്പം ചൈനയും ചേരും. ചൈനയിൽ നിന്ന് എത്തുമ്പോൾ എല്ലാവരും വൈറസ് പരിശോധനയ്ക്ക് വിധേയരാകണമെന്ന നിബന്ധന കഴിഞ്ഞയാഴ്ച ജപ്പാൻ ഉപേക്ഷിച്ചിരുന്നു. അമേരിക്കയുടെ തീരുമാനത്തെക്കുറിച്ച് വാഷിംഗ്ടൺ പോസ്റ്റാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യ, കാനഡ, ഇറ്റലി, ജപ്പാൻ എന്നിവയുൾപ്പെടെയുള്ള കർശനമായ സീറോ-കോവിഡ് നയങ്ങൾ എടുത്തുകളയാനുള്ള ബീജിംഗിന്റെ തീരുമാനത്തിന് മറുപടിയായി പുതിയ നടപടികൾ സ്വീകരിക്കുന്നതിൽ മറ്റ് രാജ്യങ്ങളുമായി ചേർന്നു. ചൈനയിൽ നിന്നോ ഹോങ്കോങ്ങിൽ നിന്നോ മക്കാവോയിൽ നിന്നോ പുറപ്പെടുന്നതിന് രണ്ട് ദിവസത്തിന് മുമ്പ് 2 വയസും അതിൽ കൂടുതലുമുള്ള പുതിയ വിമാന യാത്രക്കാർക്ക് നെഗറ്റീവ് പരിശോധനാ ഫലം ലഭിക്കേണ്ടത് ആവശ്യമാണ്. ഡിസംബർ ആദ്യം സീറോ-കോവിഡ് നയം പെട്ടെന്ന് ഉപേക്ഷിച്ചതിന് ശേഷം, COVID-19…
ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് വാർഷിക കൺവെൻഷൻ മാർച്ച് 10 മുതൽ
ഹൂസ്റ്റൺ: ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിലുള്ള വാർഷിക കൺവെൻഷൻ മാർച്ച് 10,11,12 (വെള്ളി, ശനി,ഞായർ) തീയതികളിൽ നടത്തപ്പെടും ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് ദേവാലയത്തിൽ (7705, S Loop E FWY, Houston, TX 77012) നടത്തപെടുന്ന യോഗങ്ങളിൽ പ്രമുഖ കൺവെൻഷൻ പ്രസംഗകർ ദൈവവചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് നടക്കുന്ന മിഷൻ സെമിനാറിലും വൈകിട്ട് ആറരയ്ക്കും ഞായറാഴ്ച രാവിലെ 10 മണിക്കും നടത്തപെടുന്ന ശുശ്രൂഷകളിലും ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയണൽ സൂപ്രണ്ട് റവ. കെൻ ആൻഡേഴ്സൺ വചന ശുശ്രൂഷ നിർവഹിക്കും റെഫ്യൂജ് സിറ്റി മിഷൻ സ്ഥാപക ഡോ.ഏഞ്ചൽ സ്റ്റീഫൻ ലിയോ ശനിയാഴ്ച യോഗങ്ങളിലും വെള്ളിയാഴ്ച വൈകുന്നേരം ആറരയ്ക്ക് നടക്കുന്ന യോഗത്തിലും വചനശുശ്രൂഷയ്ക്കു നേതൃത്വം നൽകും. നേപ്പാളിൽ മിഷനറി ഡോക്ടറായി പ്രവർത്തിക്കുന്ന ഡോ.ഡാനി ജോസഫ് ശനിയാഴ്ച രാവിലെ 10…
ന്യൂയോർക്ക് ജില്ലാ കോടതി ജഡ്ജിയായി അരുൺ സുബ്രഹ്മണ്യനെ യുഎസ് സെനറ്റ് സ്ഥിരീകരിച്ചു
ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിന്റെ ജില്ലാ ജഡ്ജിയായി ഇന്ത്യൻ-അമേരിക്കൻ അരുൺ സുബ്രഹ്മണ്യനെ സ്ഥിരീകരിച്ചു. ഈ ബെഞ്ചിൽ നിയമിതനാകുന്ന ആദ്യ തെക്കൻ ഏഷ്യൻ വംശജനാണ് അദ്ദേഹം. അമേരിക്കൻ സെനറ്റ് നീതിന്യായ സമിതിയാണ് അരുൺ സുബ്രമണ്യന്റെ നിയമനം സ്ഥിരീകരിച്ചിരിക്കുന്നത്. മാർച്ച് 7 ചൊവ്വാഴ്ച വൈകുന്നേരമാണ് 58-37 വോട്ടുകൾക്ക് സുബ്രഹ്മണ്യന്റെ നാമനിർദ്ദേശം സെനറ്റ് സ്ഥിരീകരിച്ചത്. “ഞങ്ങൾ അരുൺ സുബ്രഹ്മണ്യനെ SDNY (സതേൺ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോർക്ക്) ജഡ്ജിയായി സ്ഥിരീകരിച്ചു. അദ്ദേഹം ഇന്ത്യൻ കുടിയേറ്റക്കാരുടെ മകനാണ്. കൂടാതെ, രാജ്യത്തെ ഏറ്റവും വലിയ ദക്ഷിണേഷ്യൻ-അമേരിക്കൻ ജനസംഖ്യയുള്ള SDNY-യിൽ സ്ഥിരീകരിക്കപ്പെട്ട ആദ്യത്തെ ദക്ഷിണേഷ്യൻ-അമേരിക്കൻ ജഡ്ജിയാണ് അദ്ദേഹം. ജനങ്ങൾക്ക് വേണ്ടി പോരാടുന്നതിനാണ് അദ്ദേഹം തന്റെ കരിയർ സമർപ്പിച്ചിരിക്കുന്നത്,” സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷുമർ വോട്ടെടുപ്പിന് ശേഷം പറഞ്ഞു. ഫ്ലോർ വോട്ടിന് മുമ്പ്, സുബ്രഹ്മണ്യൻ “അമേരിക്കൻ സ്വപ്നത്തിന്റെ പ്രതിരൂപവും ചരിത്ര നിർമ്മാതാവും” ആണെന്ന് ഷുമർ പറഞ്ഞു: ഇന്ത്യയിൽ…
മോറോ റോക്ക് (യാത്രാ വിവരണം): സന്തോഷ് പിള്ള
കാലിഫോർണിയയിലെ സിയേറ നെവാദ പർവതനിരകളുടെ നടുവിൽ സ്ഥിതി ചെയ്യുന്ന, സെക്വൊയ നാഷണൽ പാർക്കിൽ അന്തരീക്ഷത്തിലേക്ക് തല ഉയർത്തി നിൽക്കുന്ന ഒരു ഡോമിന്റെ ആകൃതിയിലുള്ള പാറയാണ് “മോറോ റോക്ക്”. പാർക്ക് സന്ദർശിച്ച അവസരത്തിൽ മോറോറോക്കിനെ കാണണമെന്നു തീരുമാനിച്ചു. പക്ഷെ അവിടെ എത്തണമെങ്കിൽ, മലകളുടെ ഓരങ്ങളിലൂടെ രണ്ടു മൈൽ ദൂരം കാൽ നടയായി പോകണം. അങ്ങനെ മലകൾ കയറി തളർന്നാണ്, പാറയുടെ ചുവട്ടിൽ എത്തിയത്. പാറയുടെ മുകളിലെത്താൻ 800 അടിയിൽ കൂടുതൽ, കൽ പടവുകളിലൂടെ ഇനിയും കയറണം. അതിനുള്ള ശേഷി ശരീരത്തിനുണ്ടോ? പാർക്ക് അധികൃതർ സ്നേഹമുള്ളവർ തന്നെ. പാറയിൽ കയറുന്നതിനു മുൻപും, പിൻപും വിശ്രമിക്കുവാനായി കുറെ ബഞ്ചുകൾ അവിടെസ്ഥാപിച്ചിരിക്കുന്നു. ശുദ്ധ വെള്ളം കുടിക്കുവാനുളള വാട്ടർ ഫൗണ്ടനുകളും, വലിയ ട്രാഷ് ബിന്നുകളും, മഴയും, മഞ്ഞുവീഴ്ചയും ഉണ്ടാകുമ്പോൾ കയറിനിൽകാനുള്ള ചെറിയ കൂടാരവും അവർ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു. അതിലൊരു ബഞ്ചിൽ ഇരുന്നുകൊണ്ട്, പാറയെ നോക്കി…
ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 2023-ലെ ഭരണസമിതി അധികാരമേറ്റു
ഫിലാഡല്‍ഫിയ: പെന്‍സില്‍വേനിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്സ്റ്റേറ്റ്കേരളാ ഫോറത്തിന്‍റെ 2022-ലെ ചെയര്‍മാന്‍ സാജന്‍ വറുഗീസിന്‍റെ അദ്ധ്യക്ഷതയില്‍ പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്‍ററില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വച്ച്2023-ലെ ഭരണസമിതി സുരേഷ് നായര്‍ (ചെയര്‍മാന്‍), അഭിലാഷ്ജോണ്‍ (സെക്രട്ടറി), സൂമോദ് നെല്ലിക്കാല (ട്രഷറര്‍) എന്നിവരുടെ നേതൃത്വം അധികാരമേറ്റു. മുന്‍ ചെയര്‍മാന്‍ സാജന്‍ വറുഗീസ്പുതിയ ചെയര്‍മാന്‍ സുരേഷ് നായര്‍ക്ക് അധികാരം കൈമാറി, തുടര്‍ന്ന് മുന്‍ ജനറല്‍ സെക്രട്ടറി റോണി വറുഗീസ് പുതിയ സെക്രട്ടറി അഭിലാഷ്ജോണും, മുന്‍ ട്രഷറര്‍ ഫീലിപ്പോസ് ചെറിയാന്‍ പുതിയ ട്രഷറര്‍ സുമോദ് നെല്ലിക്കാലയ്ക്കും അധികാരം കൈമാറുകയുണ്ടായി. ട്രൈസ്സ്റ്റേറ്റ്കേരളാഫോറം ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് നായര്‍ കേരള ഫോറത്തിലെ സജീവ പ്രവര്‍ത്തകനും ഫിലാഡല്‍ഫിയായിലെസാമൂഹികസാംസ്ക്കാരികരംഗത്തെ നിറസാന്നിദ്ധ്യവുമാണ്.കേരളാഫോറം ചെയര്‍മാന്‍, എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍, ഫ്രണ്‍ട്സ് ഓഫ്റാന്നി, എന്‍.എസ്.എസ് ഓഫ് എഎന്നീസംഘടനകളിലെല്ലാംസാരഥ്യംവഹിച്ചിട്ടുള്ളസുരേഷ് നായരുടെ നേതൃത്വം കേരളാ ഫോറത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക്ശക്തി പകരും. ജനറല്‍ സെക്രട്ടറിയായ അഭിലാഷ്ജോണ്‍ കേരള രാഷ്ട്രീയത്തില്‍…
നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നേഴ്‌സസ് ഓഫ് അമേരിക്ക (നൈന) ക്ക് നവ നേതൃത്വം; സുജ തോമസ് പ്രസിഡന്റ്
ന്യൂയോർക്ക്: നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നേഴ്‌സസ് ഓഫ് അമേരിക്ക (നൈന) ക്ക് പുതിയ നേതൃത്വം. 2023 – 2024 വർഷത്തേക്കുള്ള എക്സിക്യൂട്ടീവിനെ നയിക്കുവാനായി തെരഞ്ഞെടുക്കപ്പെട്ടത് നൈനയുടെ മുൻ സെക്രട്ടറി കൂടിയായ ന്യൂയോർക്കിൽ നിന്നുള്ള സുജ തോമസാണ്. ജോർജിയയിൽ നിന്നുള്ള ദീപ്തി വർഗ്ഗീസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും, ന്യൂ ജേഴ്‌സിയിൽ നിന്നുള്ള സാന്ദ്രാ ഇമ്മാനുവേൽ വൈസ് പ്രസിഡന്റായും ടെക്‌സാസിൽ നിന്നുള്ള ഉമാമഹേശ്വരി വേണുഗോപാൽ സെക്രട്ടറിയായും ന്യൂയോർക്കിൽ നിന്നുള്ള താരാ ഷാജൻ ട്രഷററായും നൈനയെ നയിക്കും. നൈനയുടെ ഒൻപതാമത് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സുജാ തോമസ് ഇന്ത്യൻ അമേരിക്കൻ നേഴ്‌സസ് ഓഫ് ആൽബനിയുടെ സ്ഥാപക പ്രസിഡന്റു കൂടിയാണ്. board-certified Adult Health/ Gerontology Primary Care Nurse Practitioner കൂടിയായ സുജ തോമസ് ന്യൂയോർക്കിലെ പ്രശസ്തമായ Samuel Stratton VA മെഡിക്കൽ സെന്ററിൽ Critical Care Educator/ Administrator ആയി…
ഗാൽവെസ്റ്റൺ ബീച്ചിൽ കാണാതായ ഇരട്ട ആൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു
ഗാൽവെസ്റ്റൺ: (ടെക്സസ്) – കുടുംബത്തോടൊപ്പം പ്ലഷർ പിയറിൽ ഒരു യാത്രയ്ക്കിടെ ഞായറാഴ്ച കാണാതായ 13 വയസ്സുള്ള ഇരട്ട ആൺകുട്ടികൾക്കായി തിരച്ചിൽ നടക്കുന്നതായി ഗാൽവെസ്റ്റൺ ബീച്ച് പട്രോൾ അറിയിച്ചു. സഹോദരങ്ങളായ ജെഫേഴ്സണും ജോസ്യു പെരസും വൈകുന്നേരം 4:30 ന് ബീച്ചിന്റെ പടിഞ്ഞാറ് ഭാഗത്ത് അവസാനമായി കണ്ടതായി അധികൃതർ പറഞ്ഞു. വൈകീട്ട് അഞ്ചരയോടെയാണ് കുടുംബാംഗങ്ങൾ പോലീസിനെ വിളിച്ചത്. ആൺകുട്ടികൾ അപ്രത്യക്ഷരായതിന് ശേഷം ആരും കണ്ടില്ലെന്ന് പറഞ്ഞു. കോസ്റ്റ് ഗാർഡും ഗാൽവെസ്റ്റൺ ഐലൻഡ് ബീച്ച് പട്രോളും പോലീസും അഗ്നിശമനസേനയും ഇഎംഎസും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുന്നു.
ബെൽറോസ് സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
ബെൽറോസ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ കിക്കോഫ് മീറ്റിംഗിന് ഫെബ്രുവരി 26 ഞായറാഴ്ച ബെൽറോസ് സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവക വേദിയായി. ഫാ. ജോർജ് ചെറിയാൻ (വികാരി) കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. കോൺഫറൻസിൽ വർഷങ്ങളായി പങ്കെടുത്തതിൻറെ ഊഷ്മള സ്മരണകൾ അദ്ദേഹം പങ്കുവയ്‌ക്കുകയും ഇടവകാംഗങ്ങളെ നാലുദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സജി എം. പോത്തൻ (ഫിനാൻസ് മാനേജർ), കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. മാത്യു ജോഷ്വ (ട്രഷറർ), സിജു ജേക്കബ് (കമ്മിറ്റി അംഗം) എന്നിവരും സംഘത്തിലുണ്ടായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്ത പരിപാടികളുടെയും പ്രസംഗകരുടെയും വിശദാംശങ്ങൾ നേതാക്കൾ നൽകി. ഫാമിലി & യൂത്ത് കോൺഫറൻസിൽ യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത്…
