ഹണ്ടിങ്ടൺ‌വാലി സെൻറ് മേരീസ് കത്തീഡ്രലിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ

ഹണ്ടിങ്ടൺ‌വാലി (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്‌ട്രേഷൻ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രലിൽ ആരംഭിച്ചു. ഫെബ്രുവരി 26 ഞായറാഴ്ച, ഫാമിലി & യൂത്ത് കോൺഫറൻസ് ടീം ഇടവക സന്ദർശിച്ചു. വികാരി വെരി റവ. സി.ജെ. ജോൺസൺ കോർ-എപ്പിസ്‌കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം, പരിശുദ്ധ ഗീവർഗീസ് മാർ ദിവന്നാസിയോസ് (വട്ടശ്ശേരിൽ) തിരുമേനിയുടെയും അമേരിക്കൻ ഭദ്രാസനത്തിന്റെ സ്ഥാപക മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മാർ മക്കാറിയോസിന്റെയും ഓർമ്മയോടനുബന്ധിച്ചു ധൂപ പ്രാർത്ഥനയും അനുസ്മരണവും ഉണ്ടായിരുന്നു. തുടർന്ന് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഫാമിലി & യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് മീറ്റിങ്ങും നടന്നു. ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), ഡോ. സാക്ക് സക്കറിയ (മുൻ ഭദ്രാസന കൗൺസിൽ അംഗം), ബിഷേൽ ബേബി &…

കോവിഡ് 19 ന്റെ ഉത്ഭവം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ യുഎസിനോടും മറ്റെല്ലാ രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു

വാഷിംഗ്ടണ്‍: ചൈനീസ് ലബോറട്ടറിയിൽ നിന്ന് രോഗാണുക്കൾ ചോർന്നതാകാമെന്ന വാഷിംഗ്ടണിന്റെ അവകാശവാദത്തിന് മറുപടിയായി, കൊറോണ വൈറസ് പാൻഡെമിക്കിന്റെ ഉത്ഭവത്തെക്കുറിച്ച് അവരുടെ അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്താൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) യുഎസിനോടും മറ്റെല്ലാ രാജ്യങ്ങളോടും അഭ്യർത്ഥിച്ചു. അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങൾക്കും വിഷയത്തിലെ “രാഷ്ട്രീയവൽക്കരണത്തിനും” എതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച മാധ്യമങ്ങൾക്ക് നൽകിയ ഒരു നീണ്ട പ്രസ്താവനയിൽ, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, ആഗോള ആരോഗ്യ പ്രതിസന്ധിയുടെ കൃത്യമായ ഉത്ഭവം “ശാസ്ത്രീയവും” “ധാർമ്മികവുമായ അനിവാര്യത” ആയി ചൂണ്ടിക്കാണിക്കേണ്ടതിന്റെ ആവശ്യകതയെ പരാമർശിച്ചു. “പാൻഡെമിക്കിന്റെ ഉത്ഭവത്തെക്കുറിച്ച് ഏതെങ്കിലും രാജ്യത്തിന് വിവരങ്ങൾ ഉണ്ടെങ്കിൽ, ആ വിവരങ്ങൾ ലോകാരോഗ്യ സംഘടനയുമായും അന്താരാഷ്ട്ര ശാസ്ത്ര സമൂഹവുമായും പങ്കിടേണ്ടത് അത്യാവശ്യമാണ്,” അദ്ദേഹം പറഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഈ വിഷയത്തിൽ ചൈനീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ വ്രേ, ഈ ആഴ്ച ആദ്യം…

ഗര്‍ഭനിരോധന ഗുളികകളുടെ വിതരണം നിര്‍ത്തിവയ്ക്കുന്ന തീരുമാനം അപലപനീയമെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍ ഡി.സി: ഗര്‍ഭനിരോധന ഗുളികകളുടെ വില്പനയും വിതരണവും നിര്‍ത്തിവയ്ക്കുന്നതിന് റിപ്പബ്ലിക്കന്‍മാര്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്നും, അത് അപകടകരമാണെന്നും വൈറ്റ് ഹൗസ്. വെള്ളിയാഴ്ച വൈകിട്ട് പ്രസ് സെക്രട്ടറിയാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലെ മരുന്ന് വിതരണ കമ്പനിയായ വാള്‍ഗ്രീനാണ് ഈ തീരുമാനം ആദ്യം പ്രഖ്യാപിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലെ കോംസ്റ്റോക് ആക്ട് അനുസരിച്ച് നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാരുടെ ഭീഷണിയെ തുടര്‍ന്നാണ് വാള്‍ഗ്രീന്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ കോസ്റ്റ്‌കോ, സി.വി.എസ്, ക്രോഗര്‍ എന്നിവ ഇതിനെക്കുറിച്ച് തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ഗര്‍ഭഛിദ്രത്തെ വഴഞ്ഞവഴിയിലൂടെ നിരോധിക്കാന്‍ ശ്രമിക്കുന്നതിനെ എതിര്‍ക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി വെള്ളിയാഴ്ച വൈറ്റ് ഹൗസ് പ്രതിദിനം നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 60 രാജ്യങ്ങളില്‍ കഴിഞ്ഞ 20 വര്‍ഷമായി ഗര്‍ഭഛിദ്രത്തിന് ഉപയോഗിച്ചുവന്നിരുന്ന മിഫ് പ്രിസ്റ്റോണ്‍ എന്ന മരുന്ന് ഇന്നും പ്രസക്തമാണെന്നും…

പ്രഥമ ഹൂസ്റ്റൺ മാർത്തോമാ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ട്രിനിറ്റി മാർത്തോമാ ക്രിക്കറ്റ് ടീമിന് കിരീടം

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മാർത്തോമാ ദേവാലയങ്ങളിലെ ക്രിക്കറ്റ് ടീമുകളെ സംഘടിപ്പിച്ചു കൊണ്ട് ഇദം പ്രഥമമായി നടത്തപ്പെട്ട ക്രിക്കറ്റ് ടൂർണ്ണമെന്റ് ഫൈനലിൽ ഇമ്മാനുവേൽ മാർത്തോമാ ക്രിക്കറ്റ് ടീമിനെ 16 റൺസിനു പരാജയപ്പെടുത്തി ട്രിനിറ്റി മാർത്തോമാ ക്രിക്കറ്റ് ടീം ജേതാക്കളായി. ആരംഭം മുതൽ അവസാന നിമിഷം വരെ ആവേശം തുളുമ്പി നിന്ന മത്സരത്തില്‍ നിശ്ചിത 15 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ ട്രിനിറ്റി 140 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇമ്മനുവേലിനു ആദ്യ പന്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. ആദ്യ പന്ത്രണ്ടു ഓവറിൽ തന്നെ 5 വിക്കറ്റുകൾ നഷ്ടമായ ഇമ്മാനുവേലിനു 15 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. ട്രിനിറ്റിക്ക് വേണ്ടി നീൽ തോമസ്‌ 31 റൺസും സഞ്ജയ്‌ വര്‍ഗീസ്‌, റെജി മാത്യു എന്നിവർ 17 റൺസ് വീതവും നേടി മികച്ച തുടക്കം സമ്മാനിച്ചു. അവസാന ഓവറുകളില്‍…

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ യൂറോപ്പ് സോണൽ ആസ്ഥാന മന്ദിരത്തിന്റെ കൂദാശയും പൊതു സമ്മേളനവും ഇന്ന്

ന്യൂയോർക്ക് : നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ അധീനതയിൽ ഉള്ള യൂറോപ്പ് സോണൽ ഓഫീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ലണ്ടൻ ഹീത്രോ എയർപോർട്ടിനോടടുത്തു പണികഴിപ്പിച്ച സോണൽ ആസ്ഥാന സമുച്ചയത്തിന്റെ കൂദാശയും സമർപ്പണ ശുശ്രുഷയും മാർച്ച് നാല് ശനിയാഴ്ച (ഇന്ന്) ലണ്ടൻ സമയം രാവിലെ ഒൻപതരയ്ക്ക് സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിലും, ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് ഡോ.ഐസക് മാർ ഫിലക്സിനോസിന്റെ സഹ കാർമ്മികത്വത്തിലും നടത്തപ്പെടും. തുടർന്ന് ലണ്ടനിലെ ഫെൽത്താമ്മിലുള്ള ടുടോർ പാർക്ക്‌ സ്പോർട്സ് ആൻഡ് ലെയ്‌സുവർ സെന്ററിർ (Tudor Park Sports & Leisure Centre, Feltham) വെച്ച്‌ രാവിലെ പതിനൊന്ന് മണിക്ക് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിൽ ഫെൽത്തം / ഹെസ്റ്റൺ എം.പി സീമാ മൽഹോത്രയും, സാമൂഹിക രാഷ്ട്രീയ മേഖലകളിലെ വിശിഷ്ടാഥിതികളും പങ്കെടുക്കും. സഭയുടെ യു.കെ – യൂറോപ്പ് സോണിന്റെ കീഴുള്ള…

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ അഭിഭാഷകനെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു

സൗത്ത് കരോലിന:ഭാര്യയെയും മകനെയും കൊലപ്പെടുത്തിയെന്നു ആരോപിക്കപ്പെട്ട അമേരിക്കയിലെ പ്രമുഖ അഭിഭാഷകൻ അലക്സ് മർഡോവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച ജഡ്ജി ക്ലിഫ്റ്റൺ ന്യൂമാൻ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു.കേസിൽ വധശിക്ഷ നൽകേണ്ടതില്ലെന്ന പ്രോസിക്യൂട്ടർമാരുടെ തീരുമാനത്തെ താൻ ചോദ്യം ചെയ്തിട്ടില്ലെന്ന് ജഡ്ജി പറഞ്ഞു, എന്നാൽ കുറ്റകൃത്യം ആത്യന്തിക ശിക്ഷയ്ക്കുള്ള നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2021 ജൂൺ 7-ന് രാത്രി കുടുംബത്തിന്റെ മൊസെല്ലെ ഹണ്ടിംഗ് എസ്റ്റേറ്റിൽ വെച്ച് തന്റെ മകൻ പോളിനെ (22) കൊല്ലാൻ ഷോട്ട്ഗൺ ഉപയോഗിച്ചതിനും ഭാര്യ മാഗിയെ (52) റൈഫിൾ ഉപയോഗിച്ച് കൊലപ്പെടുത്തിയതിനും മർഡോ (54) കുറ്റക്കാരനാണെന്ന് വ്യാഴാഴ്ച ജൂറി കണ്ടെത്തിയിരുന്നു..ഈ സംഭവം ദേശീയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു . കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം അലക്സ് മർഡോവിനെ കൊളംബിയയിലെ കിർക്ക്‌ലാൻഡ് റിസപ്ഷൻ ആൻഡ് ഇവാലുവേഷൻ സെന്ററിലേക്ക് മാറ്റിയതായി സൗത്ത് കരോലിന ഡിപ്പാർട്ട്‌മെന്റ് ഓഫ്…

ശാരോൻ കോൺഫറൻസ് ഒക്കലഹോമയിൽ ജൂലൈ 27 മുതൽ

ഒക്കലഹോമ: നോർത്ത് അമേരിക്കൻ ശാരോൻ ഫാമിലി കോൺഫറൻസ് ഒക്ക ലഹോമായിൽ 2023 ജൂലൈ 27 മുതൽ 30 വരെ നടക്കും. “മടങ്ങിവരവും പ്രത്യാശയും” എന്നതാണ് ഈ വർഷത്തെ കോൺഫ്രൻസ് ചിന്താവിഷയം. റവ. ഡോക്ടർ മാത്യു വർഗീസ് (നാഷണൽ കൺവീനർ), റവ ഫിന്നി വർഗീസ് (ജോയിന്റ് കൺവീനർ), റവ. തേജസ്‌ തോമസ് (നാഷണൽ സെക്രട്ടറി), സിസ്റ്റർ എലീസ് ഡാനിയേൽ (ജോയിന്റ് സെക്രട്ടറി), റവ. ബാബു തോമസ് (അഡ്വൈസറി ചെയർമാൻ), ബ്രദർ ജോൺസൺ ഉമ്മൻ (നാഷണൽ ട്രഷറർ) ലിജോ ജോർജ് (നാഷണൽ യൂത്ത് കോർഡിനേറ്റർ), ജക്കോബി ഉമ്മൻ (മീഡിയ കൺവീനർ), സിസ്റ്റർ മിനി തര്യൻ (നാഷണൽ ലേഡീസ് കോഡിനേറ്റർ) എന്നിവർ കോൺഫറൻസിന്റെ ദേശീയ ഭാരവാഹികളായി പ്രവർത്തിക്കുന്നു.

എല്ലിസ് കൗണ്ടിയിലെ വീട്ടിൽ 3 കുട്ടികൾ മരിച്ചനിലയിൽ; 2 പേർക്ക് പരിക്കേറ്റു

എല്ലിസ് കൗണ്ടി( ടെക്സാസ് ):വെള്ളിയാഴ്ച ഉച്ചയോടെ ഇറ്റലിയിലെ എല്ലിസ് കൗണ്ടി നഗരത്തിലെ ഒരു വീട്ടിൽ മൂന്ന് കുട്ടികൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വൈകുന്നേരം 4 മണിയോടെയാണ് ഡൗണ്ടൗണിൽ നിന്ന് 40 മൈൽ തെക്ക് സ്റ്റാഫോർഡ് എലിമെന്ററി സ്കൂളിന് സമീപമുള്ള സൗത്ത് ഹാരിസ് സ്ട്രീറ്റിലെ 300 ബ്ലോക്കിലുള്ള ഒരു വീട്ടിലേക്ക് പോലീസ് എത്തിയത് വീടിനുള്ളിൽ മൂന്ന് കുട്ടികളെ മരിച്ച നിലയിൽ അധികൃതർ കണ്ടെത്തിയതായി എല്ലിസ് കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടി ജെറി കോസ്ബി വെള്ളിയാഴ്ച രാത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.പരിക്കേറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ച രണ്ടു കുട്ടികളുടെ വിശദാംശങ്ങൾ ഇതുവരെ അറിവായിട്ടില്ല.കൊല്ലപ്പെട്ടവരെല്ലാം കുട്ടികളാണെന്നും കോസ്ബി പറഞ്ഞു. ഇവരുടെ പേരോ പ്രായമോ പുറത്തുവിട്ടിട്ടില്ല.. കേസിൽ സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കുട്ടികളുടെ അമ്മയാണ് അവരെ കൊലപ്പെടുത്തിയതെന്ന് പിന്നിട് കുടുംബാംഗങ്ങൾ പറഞ്ഞു. ഈ ദുരന്തത്തിൽ ഞങ്ങൾ ഞെട്ടിപ്പോയി, ഇത് എങ്ങനെ സംഭവിച്ചു,…

ടൊറൊന്റോ മലയാളി സമാജത്തിനു പുതു നേതൃത്വം

ടൊറൊന്റോ മലയാളി സമാജത്തിന്റെ 2023-24 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെയാണ് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടു പാനലുകൾ മത്സര രംഗത്ത് ഇല്ലായിരുന്നതിനാൽ, നാമനിർദേശ പത്രിക സമർപ്പിച്ച പാനൽ എതിരില്ലാതെ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. വാഹന നിർമാണ കമ്പിനിയുടെ ജനറൽ മാനേജർ ആയി പ്രവർത്തിക്കുന്ന രാജേന്ദ്രൻ തലപ്പത്താണ് ഇക്കുറി സമാജത്തെ നയിക്കുക. 1993 മുതൽ സമാജവുമായി ബന്ധപ്പെട്ടു വിവിധ പദവികയിൽ സേവനം അനുഷ്ടിച്ചിട്ടുള്ള ആളാണ് അദ്ദേഹം. ടോറോന്റോയിലെ പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളായ ജോർജ് എം ജോർജാണ് വൈസ് പ്രസിഡന്റ്. ഐടി പ്രൊഫഷണൽ സുബിൻ സ്കറിയയെ സെക്രട്ടറിയായും, അദ്ധ്യാപികയായ ഷീജ ജോസഫിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. അക്കൗണ്ടന്റായ സിജു മാത്യുവിനെ ട്രഷററായും, നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന ടോജി പുളിക്കലിനെ ജോയിന്റ് ട്രെഷററായും, ഐ ടി പ്രൊഫഷണലായ മനു മാത്യുവിനെ എന്റർടൈൻമെന്റ് കൺവീനറായും, അദ്ധ്യാപികയായ എലിസബത്ത് കലോണിനെ ജോയിന്റ് കൺവീനറായും, ബ്രോഡ്‌കാസ്റ്റിംഗ്‌ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന…

കാപ്പിറ്റോള്‍ കലാപ കേസ്; പ്രതിരോധത്തിന് ട്രംപിന് അർഹതയില്ലെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ്

കൊളംബിയ: മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ജനുവരി ആറിലെ കാപ്പിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ നിന്ന് സംരക്ഷണം നല്‍കരുതെന്നാവശ്യപ്പെട്ടു യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് കൈാളംബിയ ജില്ലാ അപ്പീല്‍ കോടതിയില്‍ സത്യവാംഗ്മൂലം നല്‍കി. കാപ്പിറ്റോള്‍ കലാപക്കേസില്‍ ട്രംപ് കുറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടുകയല്ല ഇതിന്റെ ലക്ഷ്യമെന്നും യു എസ്‌ ഡിപ്പാർട്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന കാലത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ നിന്ന് മുന്‍ പ്രസിഡന്റുമാര്‍ക്ക് നിയമപരമായ സംരക്ഷണം ലഭിക്കാറുണ്ടെന്നു സർക്കാർ അഭിഭാഷകർ കോടതിയില്‍ സമ്മതിച്ചു. എന്നാൽ മുൻ പ്രസിഡന്റിനെതിരെയുള്ള ജനുവരി 6 ലെ കേസുകളിലെ ആരോപണങ്ങളെ പ്രതിരോധക്കുന്നതിനു അർഹതയുണ്ടെന്ന വാദത്തോട് അഭിഭാഷകർ വിയോജിച്ചു. കലാപത്തിന് ആഹ്വാനം ചെയ്തതിനാല്‍ ട്രംപിന്റെ കേസ് വ്യത്യസ്തമാണെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു. ജനങ്ങള്‍ക്ക് ആശങ്കയുള്ള വിഷയങ്ങളില്‍ അവരോട് ആശയവിനിമയം നടത്തുന്നത് പ്രസിഡന്റിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ സ്വകാര്യ വ്യക്തികളെ അക്രമത്തിന് പ്രേരിപ്പിക്കുന്നത് ഈ ചുമതലയില്‍ പെടില്ലെന്നും…