അന്ന് തൊടുപുഴക്കാരി, നഴ്സ് ഫിലോമിന അമേരിക്കയിൽ ഹൂസ്റ്റണിലെ ഹെർമൻ ഹോസ്പിറ്റലിൽ ഓൺ ഡ്യൂട്ടിയിലായിരുന്നു. അപ്പോൾ രക്തത്തിൽ കുളിച്ച് ബോധരഹിതനായ ഒരു യുവാവിനെ മറ്റു ഹോസ്പിറ്റൽ സ്റ്റാഫുകൾ ചേർന്ന് നഴ്സ് ശുശ്രൂഷയ്ക്കായി ഫിലോമിനയുടെ വാർഡിലേക്ക് കൊണ്ടുവന്നു. റോബർട്ട്എന്ന ആ ചെറുപ്പക്കാരൻ ഒരു ലോഡ് ചരക്കുമായി സാൻഫ്രാൻസിസ്കോയിൽ നിന്ന് ഹ്യൂസ്റ്റൺ സിറ്റിയിലേക്ക് ട്രക്ക് ഓടിച്ചുവരികയായിരുന്നു. പെട്ടെന്നാണ് ആ വലിയ അപകടം സംഭവിച്ചത്. എതിരെ വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ ട്രക്ക് ഒരു വൻ ഗർത്തത്തിലേക്ക് മറിയുകയാണ് ഉണ്ടായത്. കൂടെയുണ്ടായിരുന്ന സഹായി തൽഷണം മരിച്ചു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും അക്ഷീണമായ പരിശ്രമവും ദൈവാനുഗ്രഹവും കൊണ്ട് റോബർട്ട് കണ്ണുതുറന്നു. രണ്ടുമൂന്ന്ദിവസം കൊണ്ട് ഒരുമാതിരി റിക്കവറിയിലേക്ക് എത്തിക്കൊണ്ടിരുന്നു. ആ ദിവസങ്ങളിൽ എല്ലാം നേഴ്സ്ഫിലോമിനയുടെ വിദഗ്ധമായ നഴ്സിംഗ് സേവനം റോബർട്ടിന്റെ സ്പീഡിറിക്കവറിക്കു വളരെയധികം സഹായകമായി. ആ രോഗിയോടുള്ള ആർദ്രതയും, ശ്രദ്ധയും, പരിലാളനവും റോബർട്ടിന്റെ ഹൃദയത്തിൽ ഫിലോമിന…
Category: STORIES
വെറുതെ ഒരു മോഹം (കഥ): ജോയ്സ് വര്‍ഗീസ്, കാനഡ
ഏതു പ്രായത്തിലും വിശ്രമദിനങ്ങൾ പ്രിയപ്പെട്ടത് തന്നെ. ബാല്യത്തിലെ അവധിക്കാലോർമ്മകൾ പുതുമഴയിൽ നനഞ്ഞ മണ്ണിന്റെ പുതുമണം പോലെ ഹൃദ്യമായി ഉള്ളിൽ പെരുകുന്നു. ഓർമ്മയുടെ മണിച്ചെപ്പിൽ അവധിക്കാലം അനേകം മുത്തുകളായി ഉരുണ്ടു കിലുങ്ങും. ചെപ്പൊന്നു തുറക്കുമ്പോൾ കുതിച്ചുചാടി ഉരുണ്ടു നീങ്ങി ദൂരെ പോകുന്ന മണിമുത്തുകളുടെ പിറകെ ഓടി, പെറുക്കിയെടുത്തു കൈവെള്ളയിൽ ഒതുക്കി താലോലിക്കാൻ ഇപ്പോഴും കൊതി തോന്നുന്നു. വർഷങ്ങൾക്കു മുൻപ്, എല്ലാ കുട്ടികൾക്കും കളിക്കാർ സമപ്രായക്കാരായ കൂട്ടുകാരെ കിട്ടുമായിരുന്നു. രണ്ടോ മൂന്നോ വയസ്സിനു മൂപ്പിളപ്പമുള്ള കുട്ടികൾ ചേരുമ്പോൾ രൂപപ്പെടുന്ന ഒരു കുട്ടിപട്ടാളം തന്നെയായിരുന്നു ആ കാലം സമ്പന്നമാക്കിയിരുന്നത്. തിരക്കുകുറഞ്ഞ റോഡുകളും ഇടവഴികളും വിശാലമായ പുരയിടങ്ങളും അതിൽ തിങ്ങിനിറഞ്ഞ മരങ്ങളും ചേർന്ന ഹരിതാഭവും ശാന്തവുമായ ഗ്രാമാന്തരീക്ഷം. കാലാനുസൃതമായ മാറ്റങ്ങൾ ജീവിതരീതിയിൽ വന്നു ഭവിക്കുമെങ്കിലും അന്ന് കുട്ടികൾ ഇന്നത്തെ കുട്ടികളെക്കാൾ സന്തുഷ്ടരായിരുന്നു. പഠനത്തിൽ ഇന്നത്തെയത്ര മത്സരബുദ്ധി ഇല്ലാത്തതിനാൽ ഇത്രയും പിരിമുറുക്കം അനുഭവപ്പെട്ടിരുന്നില്ല. കുട്ടികളുടെ…
ആശകളലിഞ്ഞ കഥ (ജോയ്സ് വര്‍ഗീസ്, കാനഡ)
മിന്നുമോളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് സിന്ധു പറഞ്ഞു. “മോൾ അമ്മൂമ്മയുടെ അടുത്ത് ഇരുന്നോട്ടോ, അമ്മ പെട്ടുന്നു വരാം.” മിന്നുവിന്റെ വിരലുകൾ സിന്ധുവിന്റെ കൈത്തലം ചുരുട്ടിപിടിച്ചു തന്നെയിരുന്നു. മിന്നുവിന്റെ കണ്ണുനിറയാൻ തുടങ്ങുമ്പോഴേക്കും ലളിത അല്പം ശ്രമപ്പെട്ടു ചവിട്ടുപ്പടികൾ ഇറങ്ങി വന്നു. മങ്ങിയ ചുവപ്പ് സാരിയും നരച്ച മുടിയും മിന്നുവിന് ഒറ്റ നോട്ടത്തിൽ തീരെ താൽപര്യം തോന്നിയില്ല. സിന്ധുവിന്റെ അടുത്തുവരുന്ന പ്രസവത്തിനു മുമ്പുള്ള ചെക്ക് അപ്പ് ആണ്. അതൊഴിവാക്കാൻ പറ്റില്ല. അതുകൊണ്ടാണ് മിന്നുവിനെ അടുത്ത വീട്ടിൽ ഏല്പിച്ചു പോകുന്നത്. നഗരത്തിൽ കൂടുതലും അണുകുടുംബങ്ങളായതുകൊണ്ട് പരസ്പരം അറിയുന്നത് തന്നെ വളരെ ചുരുക്കം. ഭർത്താവിന്റെ ജോലിയോടൊപ്പം സ്ഥലമാറി ഇവിടെ വന്നപ്പോൾ മുതൽ ഇവിടവുമായി ഇണങ്ങിച്ചേരാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു. മക്കൾ അന്യനാട്ടിൽ ജോലി തേടി പോയപ്പോൾ ഒറ്റപ്പെട്ടുപ്പോയ ഒരു വിധവയായിരുന്നു അടുത്തുവീട്ടിൽ താമസം. തന്റെ അമ്മയോട് എന്തോ ഒരു രൂപസാദൃശ്യം തോന്നിയിരുന്നു. അതുകൊണ്ടാണ്…
മംഗലരാഗം (കഥ): ജോയ്സ് വര്‍ഗീസ്, കാനഡ
റെയിൽവേ പുറമ്പോക്കിലെ തകരവും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മേഞ്ഞ കുടിലിനുമുമ്പിൽ കണ്ണനെ ഒക്കത്തെടുത്തു നിൽക്കുകയായിരുന്നു മുത്തുലക്ഷ്മി. ഇരമ്പിയാർത്തു വരുന്ന തീവണ്ടിക്കുനേരെ കുഞ്ഞികൈകൾ ഉയർത്തി വീശി അവൻ കുതിച്ചുചാടി. മുത്തു അല്പം മുന്നോട്ടാഞ്ഞു. അവളുടെ വിലകുറഞ്ഞ, നിറം മങ്ങിയ പോളിസ്റ്റർ സാരി കാറ്റിന്റെ ആയത്തിൽ പറന്നു. അന്തിമേഘങ്ങൾ മെല്ലെ ചുവപ്പണിയുന്നതും കിളികൾ കൂടണയാൻ ധൃതിയിൽ പറന്നു പോകുന്നതും അവൾ നോക്കിനിന്നു. ഇന്നലെ സന്ധ്യക്കു ഇത്ര തുടുപ്പുണ്ടായിരുന്നില്ലല്ലോ. കാർമേഘങ്ങളുടെ മൂടൽ വെളിച്ചം കെടുത്തിയ സന്ധ്യയായിരുന്നല്ലോ, അതെന്ന് അവളോർത്തു. പ്രപഞ്ചവും അസ്ഥിരമായ അവസ്ഥകളിലൂടെ സഞ്ചരിച്ചുക്കൊണ്ടിരുന്നു. അസ്ഥിരമെങ്കിലും പ്രപഞ്ചത്തിലെ ഒരു ബിന്ദുവാകാനുള്ള വ്യഗ്രതയിൽ മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങൾ അതിൽ അള്ളിപ്പിടിക്കുന്നു. സെന്തിലണ്ണനും, പൊണ്ടാട്ടിയും ഉന്തുവണ്ടി തള്ളി, വഴിനീളെ വഴക്കടിച്ചു വരുന്നുണ്ട്. ആക്രിസാധനങ്ങൾ പെറുക്കി വിറ്റു ജീവിക്കാൻ വഴിതേടുന്നവർ. ആ ഉന്തുവണ്ടിയോട് അവൾക്കു ഒരാത്മബന്ധമാണ്. അപ്പ രാമണ്ണന്റെ വണ്ടി. അവളുടെ അപ്പക്കും ഇതായിരുന്നു തൊഴിൽ. ദിവസവും…
കാശുകുടുക്ക (നർമം): ജോയ്‌സ് വര്‍ഗീസ്, കാനഡ
ഒരു പത്തുവയസ്സുകാരിയാണ് ഇതിലെ അബദ്ധങ്ങളുടെ റാണി, റാണി ആകാനുള്ള പ്രായമായില്ല, രാജകുമാരി ആയിരുന്നു അന്ന്. അതേ, ഈ ഞാൻ തന്നെ. ബന്ധുക്കൾ എല്ലാവരും തന്നെ ചുറ്റുവട്ടത്തു തന്നെ ഉണ്ടായിരുന്നു. അമ്മയുടെ ഇളയസഹോദരി ഒഴികെ, എല്ലാവരും ഒന്നോടിപ്പോയി കാണാൻ അത്ര അടുത്ത്. അതുകൊണ്ട് വല്ലപ്പോഴും എത്തുന്ന ഇളയമ്മയുടെ എഴുത്ത് ഒഴികെ വീട്ടിൽ വരുന്നത് ചിട്ടി ഓഫീസിൽ നിന്നും, ഇപ്രാവശ്യത്തെ കുറി വേറെ ഭാഗ്യവാൻ അടിച്ചുകൊണ്ടുപോയി എന്ന നിർഭാഗ്യ അറിയിപ്പായിരിക്കും. എനിക്ക് യാതൊരു താല്പര്യവും ഇല്ലാത്ത എഴുത്തുകൾ. ഒരു വൈകുന്നേരം, പോസ്റ്റുമാന്റെ സൈക്കിൾ ബെൽ കിണി, കിണി ശബ്‍ദം കേട്ടപ്പോൾ ഒരു ഉത്സാഹവുമില്ലാതെ മുറ്റവും നീണ്ട നടപ്പാതയും കടന്നുചെന്നു. റോഡരികത്തു അക്ഷമനായി കാത്തുനിൽക്കുന്ന പോസ്റ്റുമാൻ കാർഡിലെ അഡ്രസ് കാണിച്ചു ചോദിച്ചു, ” ഇത് കുട്ടിയല്ലേ?” “ങേ…,ഞാൻ ഞെട്ടി, വീണ്ടും വീണ്ടും നോക്കി. “അതെ”, വിക്കി വിക്കി പറഞ്ഞു. ജീവിതത്തിൽ ആദ്യമായി…
പുഷ്പചക്രവും പകൽവീടും (കഥ): ജോയ്സ് വര്‍ഗീസ്, കാനഡ
ഉമ്മറക്കോണിലെ പഴയ മരക്കസേരയിൽ ഫിലിപ്പ് അമർന്നിരുന്നു. തന്റെ അപ്പൂപ്പനും അപ്പനും ഇരുന്നിരുന്ന കസേര. പുതിയ വീടിന്റെ ഭാവങ്ങൾക്ക് ഒട്ടും ചേരാതിരിന്നിട്ടുകൂടി അതവിടെ നിന്നും മാറ്റരുതെന്ന് റൂബിയോട് ശട്ടം കെട്ടിയാണ് ഫിലിപ്പ്, ജോലിസ്ഥലത്തേക്കുള്ള അവസാനത്തെ യാത്രയുടെ വിമാനം കയറിയത്. “പപ്പയുടെ ഒരു വാശി”, തെല്ലു അലോസരത്തോടെ മകൻ സജി പിറുപിറുത്തു. “പപ്പക്ക് അതൊക്കെ ഓർമ്മകളാണ് സജി, അതോണ്ടാ… ഈ കസേരയിൽ ഇരുന്നിട്ടാണ്, അപ്പൂപ്പൻ പണ്ട് കാടുകയറി വെടിയിറച്ചി കൊണ്ടുവന്ന കഥയൊക്കെ പറയാന്നാണ് നിന്റെ പപ്പ പറഞ്ഞു കേട്ടിരിക്കണെ, അതവിടെ കിടന്നോട്ടെ.”, ഫിലിപ്പിനെ അറിഞ്ഞ റൂബി ഭർത്താവിനും മകനും ഇടയിൽ കരുത്തുള്ള തൂക്കുപ്പാലമായി. ആ തൂക്കുപ്പാലം ചെറിയ ഉലച്ചലിലൂടെ യാത്രക്കാരെ സുരക്ഷിതമായി അപ്പുറം കടത്തി. ഏറെ വർഷത്തെ ജോലിക്കും പ്രവാസത്തിനുശേഷം തന്റെ കടമകൾ നിറവേറ്റി കഴിഞ്ഞുള്ള വിശ്രമ ജീവിതം. കുടുംബവും പുറകിൽ വിട്ടിട്ടു പോയ കൂട്ടുകാരും താൻ പരിചയിച്ച നാട്ടുവഴികളും…
രണ്ടാം പ്രവാസത്തിലെ യദു (കഥ): ജോയ്സ് വർഗീസ്, കാനഡ
പതിവു യാത്രകളേക്കാൾ വളരെയധികം പ്രത്യേകത നിറഞ്ഞതാണല്ലോ ഈ യാത്ര, അനിതയോർത്തു. ഇരുപത്തിയഞ്ചു വർഷങ്ങളായി, ഒരിക്കലും മുടങ്ങാത്ത യാത്ര. പക്ഷെ മുൻപൊക്കെ തോന്നിയിരുന്ന, നാട്ടിലെത്താനുള്ള വെമ്പൽ, ഈ യാത്രയിൽ ഒട്ടും ഇല്ലാതായിപ്പോയി. വിമാനത്തിൽ അവസാനത്തെ അനൗൺസ്മെന്റ് മുഴങ്ങി, എയർ ഹോസ്റ്റസ്, ശുഭ യാത്ര ആശംസിച്ചപ്പോൾ പതിവില്ലാത്ത നൊമ്പരം അരിച്ചിറങ്ങി. നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചുള്ള മടക്കം. രക്തബന്ധത്തേക്കാൾ കരുത്തുള്ള കർമ്മബന്ധങ്ങൾ ഇവിടെ മനസ്സില്ലാ മനസ്സോടെ അഴിച്ചുവെക്കുന്നു. സൗഹൃദങ്ങളുടെ ഇഴയടുപ്പം, ഇവിടെ ചില നഷ്ടങ്ങൾ തിരിച്ചുപിടിച്ചു, വേവലാതികളുടെ തീ ആളിപടരാതെ അണച്ചു കളഞ്ഞു. ആദ്യം തോന്നിയ വൈമുഖ്യത്തിന്റെ വിയർപ്പു സൗഹൃദങ്ങൾ വീശിയകറ്റി. മെല്ലെ മെല്ലെ ഈ ഊഷരഭൂമിയോട് പൊരുത്തപ്പെട്ടു. അതു വളർന്നു മമതയായി. ദിവസവും കണ്ടുണരുന്ന കാഴ്ചകളും നടന്നു പരിചയിച്ച വഴികളും വഴിയോരത്തെ സുപരിചിതമായ കടകളും ഇനി അന്യമാകുന്നു. ഇപ്പോൾ ഇവിടം വിട്ടുപോകുമ്പോൾ മനസ്സു തേങ്ങുന്നു. ഒരു രണ്ടാം പ്രവാസത്തിന്റെ ഉണർത്തുപ്പാട്ട്…
അയാൾ ഉറങ്ങിയതല്ല….ഒന്ന് കണ്ണടച്ചതാണ് ! (കഥ): ജേക്കബ് ജോൺ കുമരകം, ഡാളസ്
വളരെ വളരെ പണ്ട് ഒരിടത്തു ഒരു ആമയും മുയലുംഉണ്ടായിരുന്നത് ഓർക്കുന്നുണ്ടോ? എന്തൊരു ചോദ്യം അല്ലെ. ശ്വാസം വിടാതെ ലക്ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ടു സ്വന്തംപരാധീനതകളെ തോൽപ്പിച്ചു അഹങ്കാരിയായ അലസനായ മുയലിന്റെ അഹങ്കാരത്തിന്റെ മുനയൊടിച്ചു, ലോകത്തു എമ്പാടുമുള്ള അദ്ധ്വാന ശീലരുടെയും വിജയശ്രീലാളിതരുടെയും ആരാധന പാത്രമായ പരിശ്രമം ചെയ്യുകിൽ എന്തിനെയും ഏതിനെയും കൈക്കലാക്കാം എന്നൊക്കെ പ്രസംഗിക്കുന്ന പ്രചോദന പ്രഭാഷകരുടെയും ഒക്കെ ഉദാഹരണമായി വിഹരിക്കുന്ന ആമയുടെ കഥ ആർക്കാണ്അറിയാത്തത് അല്ലെ? എന്നാൽ ഈ മുയലിന്റെ ഭാഗത്തു നിന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? സത്യം വംശനാശ ഭീഷണി നേരിട്ട്കൊണ്ടിരിക്കുന്ന ഈ കാലത്തിൽ, സത്യസ്ഥിതി അറിയാൻ ആർകെങ്കിലും താല്പര്യം കാണുമോ ആവോ ? സുന്ദരിയായ കുയിലമ്മയെ സ്വന്തമാക്കാൻ കുരങ്ങച്ചനുമായി ചേർന്ന് നടത്തിയ ഒരു നാടകം ആയിരുന്നോ ആ ഓട്ട മത്സരം ? സത്യം എന്തായിരിക്കും ? പാണന്മാർ ലോകം മുഴുവൻ പാടിനടക്കുന്ന കഥകൾ മുഴുവനും…
തോക്കിൻകുഴലിൽ അറ്റുപോയ ബന്ധം (ചെറുകഥ): എ.സി. ജോർജ്
ഡൽഹിയിൽ ഒരു ഐ.ടി. കമ്പനിയിൽ ജോലി ചെയ്തിരുന്ന പാലാക്കാരൻ ടോബിൻ ഡൽഹിയിൽ തന്നെ ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലിയിൽ കഴിഞ്ഞിരുന്ന തൊടുപുഴക്കാരി “അനിത”യുമായി യാദൃശ്ചികം ആയിട്ടാണ് പരിചയപ്പെട്ടതെങ്കിലും ക്രമേണ അവർ ഇരുവരും അനുരാഗബദ്ധരായി തീർന്നു.. എന്നാൽ ടോബിന് സ്വന്തം മാതാപിതാക്കളിൽ നിന്നുള്ള എതിർപ്പ് കൊണ്ട് വിവാഹിതരാകാൻ പറ്റിയില്ല. മാതാപിതാക്കളുടെ അഭിഷ്ടപ്രകാരം മറ്റൊരു യുവതി ശാലിനിയെ അയാൾ വിവാഹം കഴിച്ചു. താമസിയാതെ ടോബിനും ശാലിനിക്കും ഒരു ആൺകുട്ടി പിറന്നു. അവർ കുട്ടിക്ക് ബിജോയ് എന്ന നാമകരണം ചെയ്തു. ബിജോയ്ക്ക് രണ്ടു വയസ്സുള്ളപ്പോൾ ടോബിൻ കുടുംബ സഹിതം, ടോബിൻ-ശാലിനി ഇരുവരുടേയും മാതാപിതാക്കൾ ഉൾപ്പെടെ സിംലയ്ക്ക് ഒരു ടൂർ പോവുകയായിരുന്നു. ടോബിനും കുടുംബവും സഞ്ചരിച്ചിരുന്ന വാൻ എതിരെ വന്ന ഒരു ട്രക്കുമായി കൂട്ടിയിടിച്ച് വൻ ദുരന്തത്തിൽ ആയി. ഇരുവരുടേയും പ്രായം ചെന്ന മാതാപിതാക്കൾ…
സ്വപ്ന സാഫല്യം (ചെറുകഥ): ലാലി ജോസഫ്
പ്രഭാത സൂര്യന്റെ കിരണങ്ങള്‍ മുറിയിലേക്ക് കടന്നുവന്നത് അവള്‍ അറിഞ്ഞില്ല. കാക്കകളുടെ കലപില ശബ്‍ദം കാരണം പിന്നീട് ഉറങ്ങുവാന്‍ സാധിച്ചില്ല. രാത്രിയില്‍ വളരെ വൈകിയാണ് ഉറക്കം തുടങ്ങിയത്. വെളിയില്‍ പലതരത്തിലുള്ള കിളികളുടെ ശബ്ദവും മുറിയിലേക്ക് വരുന്ന സൂര്യപ്രകാശവും അവളെ വീണ്ടും ഉറങ്ങുവാന്‍ അനുവദിച്ചില്ല. അങ്ങ് ദൂരെ നടപ്പാതയില്കൂടി കുട്ടികള്‍ സ്ക്കൂളിലേക്ക് പോകുന്ന കാഴ്ചകള്‍ നോക്കി ജനലരുകില് നിന്നു. കുട്ടികള്‍ സൈക്കിളിലും മറ്റുചിലര്‍ സൈക്കിള്‍ റിക്ഷയിലും ചെറിയ കുട്ടികള്‍ മുതിര്‍ന്നവരുടെ കൈകളില്‍ പിടിച്ചുകൊണ്ടും പോകുന്നു. ദിവസവും രാവിലെ മുറതെറ്റാതെയുള്ള ഈ കാഴ്ചകള്‍ കാണാന്‍ അവള്‍ ജനലരികില്‍ നില്‍ക്കാറുണ്ട്. ‘ചായ’ എന്നുള്ള വേലക്കാരി സ്ത്രിയുടെ വിളി കേട്ടപ്പോള്‍ മാത്രമാണ് കണ്ണുകള്‍ കുട്ടികളില്‍ നിന്ന് പറിച്ചു മാറ്റിയത്. അന്നത്തെ ദിനപത്രം എടുത്ത് വെറുതെ ഒന്നു കണ്ണോടിച്ചു. പ്രഭാതക്യത്യങ്ങള്‍ കഴിഞ്ഞു വന്നപ്പോള്‍ പതിവുപോലെ മേശപുറത്ത് ഭക്ഷണം തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു. ജോസ് മൂന്നുനാലു ദിവസമായി ജോലികാര്യങ്ങള്ക്കു…
