കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 9): ജോണ്‍ ഇളമത

മൈക്കെലാഞ്ജലോയും ലുഡ്‌വിക്കോ അരിസ്റ്റോയും സായംകാലങ്ങളില്‍ കൂടി സന്ധ്യാവേളകളെ ആനന്ദമയമാക്കിത്തീര്‍ത്തു. കവിതാപാരായണവും ലഹരിയുള്ള വീഞ്ഞും അവരെ സന്തുഷ്ടരാക്കി. ആനുകാലിക വിഷയങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു. നവോത്ഥാന ആര്‍ട്ടിസ്റ്റുകള്‍, അവരുടെ സംഭാവനകള്‍, കവികള്‍, ക്ലാസിക്‌ കൃതികള്‍, ശാസ്ത്രജ്ഞര്‍, പോപ്പുമാര്‍, രാജാക്കന്മാര്‍, പ്രഭുക്കള്‍, ഹുമാനിസ്റ്റുകള്‍ എന്നിവര്‍ അവരുടെ ചര്‍ച്ചകളില്‍ സ്ഥാനംപിടിച്ചു. മൈക്കിള്‍ പറഞ്ഞു: നമ്മള്‍ കണ്ടുമുട്ടിയത്‌ ഒരു നിമിത്തമാണ്‌. അരിസ്റ്റോ വാചാലനായി: അതേ, അതേ. എല്ലാക്കാര്യങ്ങളും അങ്ങനെയാണ്‌. താങ്കളില്‍ ഒരു നല്ല കവി ഒളിച്ചിരിപ്പുണ്ട്‌. ശില്പംപോലെ അത്‌ കൊത്തി രൂപപ്പെടുത്തി തേച്ചുമിനുക്കി പുറത്തേക്കെടുക്കണം. ലിയനാര്‍ഡോ ഡാവിന്‍ചിയെ നോക്കുക. അദ്ദേഹം ബഹുമുഖ പ്രതിഭയല്ലേ..! ചിത്രകാരന്‍, ശില്പി, ശാസ്ത്രജ്ഞന്‍, വാഗ്മി എന്നുവേണ്ട വിവിധ തുറകളില്‍ ഉന്നതന്‍, ബഹുമാന്യന്‍! ഇന്ന്‌ ഉന്നതത്തില്‍ നില്‍ക്കുന്ന ശില്പിയും ചിത്രകാരനും കൂടിയാണ്‌. എന്നാല്‍ ശില്പകലയില്‍ താങ്കളുടെ നാമധേയം ഡാവിന്‍ചിയുടെ ഒപ്പമോ, അതിനപ്പുറമോ എത്തിയിട്ടുണ്ടെന്നാണ്‌ കേള്‍ക്കുന്നത്‌. ഡാവിന്‍ചി പടക്കുതിരകള്‍ക്ക്‌ മിഴിവേറെ കൊടുക്കുമെങ്കിലും…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 8): ജോണ്‍ ഇളമത

യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മൈക്കെലാഞ്ജലോ പരിഭ്രാന്തനായി. ഒരാവശ്യമുള്ള കാര്യമായിരുന്നില്ല പിയറോ ഡി മെഡിസിക്ക്‌. വാസ്തവത്തില്‍ നേപ്പിള്‍സിനെ ആക്രമിക്കാനാണ്‌ ഫ്രാന്‍സിലെ ചാള്‍സ്‌ എട്ടാമന്‍ ഫ്ളോറന്‍സിന്റെ അതിര്‍ത്തിയായ ടസ്കിനി മലയടിവാരത്തിലൂടെ പ്രവേശിച്ചത്‌. പാരമ്പര്യ അവകാശത്തിന്റെ പേരില്‍. പക്ഷേ, തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്ന ഒരു അവിവേകിയായി പുതുതായി ഭരണമേറ്റ പിയറോയെ, മൈക്കെലാഞ്ജലോ മനസ്സില്‍ പഴിച്ചു. തീര്‍ച്ചയായും അവന്റെ പിതാവായിരുന്ന ലോറന്‍സോ മാഗ്നിഫിസന്റ്‌ ഇങ്ങനെ ഒരു തീരുമാനം എടുക്കില്ലായിരുന്നു. ഫ്ലോളോറന്‍സിന്റെ അതിരുവഴി നേപ്പിള്‍സിലേക്ക്‌ ഫ്രഞ്ചുസേനയെ കടത്തി വിട്ട്‌ ചാള്‍സ്‌ എട്ടാമന്റെ പ്രീതി സമ്പാദിക്കാമായിരുന്നു. അതിനു പകരം ഈ മണ്ടന്‍ ചെയ്തത്‌ നേപ്പിള്‍സിലെ പ്രഭുവിന്‌ സൈനിക സഹായം നല്‍കി ഫ്രാന്‍സിന്റെ നേരേ തിരിഞ്ഞു, ഫ്രാന്‍സിന്റെ വന്‍പടയെ വെല്ലുവിളിച്ചുകൊണ്ട്‌. ഇനി എന്തു ചെയ്യും! റോമില്‍ കര്‍ദിനാളായി കഴിയുന്ന പിയറോയുടെ ഇളയ സഹോദരനും തന്റെ സമപ്രായക്കാരനുമായ കര്‍ദിനാള്‍ ജിയോവാനി മെഡിസിയെ, മൈക്കെലാഞ്ജലോ ദൂതനെ അയച്ചു വിവരങ്ങള്‍ അറിയിച്ചു. റോമില്‍നിന്ന്‌…

കടലു കടന്നുവന്ന കറിയാച്ചായന്‍ (ചിത്രീകരണം) ജോണ്‍ ഇളമത

ഓര്‍ക്കാപ്പുറത്താണ് കറിയാച്ചനൊരു കുറിവീണത്. പെങ്ങടെ മോള് പെണ്ണമ്മേടെ ഫോണ്‍വിളി.. “അച്ചായനവിടെ ഇനി ഒറ്റക്ക് നിന്നിട്ട് എന്തോടുക്കാനാ!” “കാര്യം പറേടി, പെണ്ണമ്മെ!” റോയിച്ചന്‍ പറഞ്ഞു.. “അച്ചായനെ നമ്മുക്കങ്ങോട്ടൊന്ന് വരുത്താന്ന്!” “അതെന്താടി അങ്ങനൊരു തോന്നല്‍!” “അച്ചായനിഷ്ടമില്ലേ?” “എന്തൊരു ചോദ്യം, എന്നെ നീ കൊണ്ടുപോകുമോടീ, നേരാന്നോ പറഞ്ഞെ!” “പിന്നല്ലതെ!” എന്തോ ഒരു സൂത്രം പോലെ അച്ചായനുതോന്നി. കണ്ടറിയാതെ ജീവിച്ച അച്ചായന്, നീല്‍ ആംസ്‌ട്രോംഗ് ചന്ദ്രനിലേക്ക് പൊറപ്പെടാന്‍ പോയ ആവേശം പോലെ തന്നെ തോന്നി. പത്താം ക്ലാസി പഠിച്ചോണ്ടിരുന്ന അന്നു പഠനം നിര്‍ത്തി പൊറപ്പെട്ടു പോയതാ. അതൊരു ജേര്‍ണിയായിരുന്നു. ഡല്‍ഹി, ബോംബെ, കല്‍ക്കട്ട, മദ്രാസ് എന്നിവിടങ്ങളില്‍ ഒരു ഓള്‍ ഇന്ത്യാ ടൂര്‍. കറങ്ങി ധൂര്‍ത്തടിച്ച് നടത്തിയ യാത്ര. അതിനൊരു കാരണോണ്ടാരുന്നു. ധാരാളം സൊത്തൊണ്ടായിരുന്നിട്ടും പിശുക്കി ജീവിക്കാന്‍ പ്രേരിപ്പിച്ച അപ്പനോടൊരു വൈരാഗ്യ ബുദ്ധി! ദൈവം തമ്പുരാന്‍ കൈനിറിയെ സമ്പത്തു കൊടുത്തിട്ടും അടിച്ചു പൊളിച്ചു ജീവിക്കാനറിയാത്ത…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 7): ജോണ്‍ ഇളമത

മൈക്കെലാഞ്ജലോ, മെഡിസി കൊട്ടാരശില്പിയായ ബെര്‍റ്റോള്‍ഡോ ഡി ജിയോവാനിയുടെ കീഴില്‍ ശില്പപഠനം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കവേയാണ്‌ ആ ഡൊമിനിക്കല്‍ സന്യാസിയെപ്പറ്റി കേട്ടുതുടങ്ങിയത്‌. കൊടും യാഥാസ്ഥിതികന്‍! തന്നെപ്പോലെ, ലോറന്‍സോ മാഗ്നിഫിസന്റ്‌ പ്രഭുവിന്റെ ഓദാര്യത്തില്‍ വളര്‍ന്ന്‌ ഖ്യാതി നേടിയ സന്യാസ പുരോഹിതന്‍. സന്യാസ വതമെടുത്തതിന്റെ അടയാളമായി തലയുടെ മുകള്‍ഭാഗം വൃത്താകാരമായി വടിച്ച്‌ കാഷായ കുപ്പായമണിഞ്ഞ്‌ അരയില്‍ ബ്രഹ്മചര്യത്തിന്റെ അടയാളമായി തുകല്‍ ബെല്‍റ്റ്‌ ധരിച്ച സന്യാസി പുരോഹിതന്‍! അദ്ദേഹത്തിന്റെ പ്രസംഗം ആദ്യമായി മൈക്കെലാഞ്ജലോ കേട്ടത്‌, ലോറന്‍സോ മാഗ്നിഫിസന്റ്‌ പ്രഭു മരണപ്പെടുന്നതിന്‌ തൊട്ടുമുമ്പാണ്‌. പ്രഭുവിന്റെ മുത്തപുത്രന്‍ പിയറോയും താനും കൂടി സായാഹ്ന കുതിരസവാരി കഴിഞ്ഞ്‌ കൊട്ടാരത്തിലേക്ക്‌ മടങ്ങുംവഴി ഫ്ളോറന്‍സിലെ പ്രസിദ്ധമായ “പിയാസ ഡെല്ലാ സിഗ്നോറ’ മൈതാനത്ത്‌ വലിയ ഒരു ജനക്കുട്ടത്തിന്റെ ആരവം കേട്ട്‌ അങ്ങോട്ടേക്കു ചെന്നു. അവിടെ തടികൊണ്ട്‌ നിര്‍മ്മിച്ച വേദിയില്‍ കാഷായ കുപ്പായമണിഞ്ഞ ഒരു സന്യാസി പുരോഹിതന്‍! അദ്ദേഹത്തിന്റെ കൈയ്യില്‍ തകരം കൊണ്ട്‌ നിര്‍മ്മിച്ച ഒരു…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 6): ജോണ്‍ ഇളമത

ഫ്ളോറന്‍സിലെ ഭരണാധികാരിയായ മെഡിസി പ്രഭു ലോറന്‍സോ ഡി പിയറോയുടെ കൊട്ടാരത്തിലേക്ക്‌ അതിഥിയായി മൈക്കെലാഞ്ജലോ ക്ഷണിക്കപ്പെട്ടു. അവന്‍ അവിടെ മഹാശില്പിയായ ബെര്‍റ്റോള്‍ഡോ ഡി ജിയോവാനിയുടെ ശിഷ്യത്വം സ്വീകരിച്ചു. താമസം വിന മൈക്കിള്‍ മെഡിസി പ്രഭുവിന്റെ ആരാധാനപാത്രമായി. അവന്‍ ശില്പരചന അതിവേഗം പഠിച്ചു. ഉള്ളിലുറങ്ങിയ ശില്പങ്ങളുടെ മുഖാവരണം അഴിഞ്ഞ്‌ ശില്പങ്ങള്‍ അവന്റെയുള്ളില്‍ ഉരുത്തിരിഞ്ഞു. ജിയോവാനിയുടെ ശില്പങ്ങളെ അതിശയിപ്പിക്കുന്ന ഭാവനയുടെ നിലയ്ക്കാത്ത പ്രവാഹം പോലെ അവന്‍ കൊത്താനാരംഭിച്ചു. പതിനാറാം വയസ്സില്‍ മെഡോണ സീറ്റഡ്‌ ഓണ്‍ എ സ്റ്റെപ്പ്‌, ബാറ്റില്‍ ഓഫ്‌ ദ സെന്‍റാഷസ്‌ എന്നീ ശില്പങ്ങള്‍ മൈക്കെലാഞ്ജലോ ആദ്യമായി കൊത്തി. അവ മെഡിസീകോര്‍ട്ടിലെ ശില്പികള്‍ അത്യദ്ഭുതത്തോടെ നോക്കി കണ്ടു. ശില്പകലയില്‍ രുപഭേദഭാവങ്ങളുടെ വ്യത്യസ്തത. പുതിയ ഭാവങ്ങളില്‍ ജീവന്‍ തുടിച്ചു നില്‍ക്കുന്ന രൂപങ്ങള്‍. മെഡോണ സീറ്റഡ്‌ ഓണ്‍ എ സ്റ്റെപ്പില്‍ ഒരു കോണിപ്പടിക്കു താഴെ പിഞ്ചുകുഞ്ഞിനെ കൈയ്യിലേന്തിയ മാതാവ്‌, കോണിപ്പടികളിലേക്കു കയറിപ്പോകുന്ന മുതിര്‍ന്ന…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 5): ജോണ്‍ ഇളമത

ലുഡ്‌വിക്കോയും ഭാര്യ ലുക്രേസ്യയും തമ്മിലുള്ള സംഭാഷണം കേട്ടിരുന്ന ഗിലാന്‍ഡാ ലുക്രേസ്യയെത്തന്നെ നോക്കിയിരുന്നു. മധ്യ പ്രായം എത്തിയിട്ടും മാദകമായ സൗന്ദര്യം! ഇതുപോലൊരു സുന്ദരിയെ, ഒരു പ്രഭുവിന്റെ ഭാര്യയെ, പ്രഭുവിനു വരച്ചു കൊടുത്തത്‌ ഈയിടെയാണ്‌. തന്നെ ഉറ്റുനോക്കുന്ന ഗിലാന്‍ഡായെ ചുണ്ടി ലുക്രേസ്യ ചോദിച്ചു… “ഇതാരാണ്‌ ലുഡ്‌വിക്കോ, നമ്മുടെ അതിഥിയായി ഇവിടെ എത്തിയിട്ടുള്ള മാന്യന്‍?” “കേട്ടിട്ടില്ലേ, പ്രശസ്തനായ ചിത്രകാരന്‍ ഡൊമിനിക്കോ ഗിലാന്‍ഡാ” തുടര്‍ന്ന്‌ ലുഡ്‌വിക്കോ ലുക്രേസ്യായെ പരിചയപ്പെടുത്തി.. “ഇതെന്റെ ഭാര്യ ലുക്രേസ്യാ!” ഓ! ലുക്രേസ്യയുടെ നീലക്കണ്ണുകള്‍ വിടര്‍ന്നു. കുങ്കുമച്ഛായം പുരട്ടിയ ചെഞ്ചുണ്ടുകള്‍ വിരിഞ്ഞു മന്ദഹസിച്ചു. “പ്രശസ്തനും മാന്യനുമായ അതിഥി, അങ്ങേക്കു സ്വാഗതം! ഞങ്ങളെ സന്ദര്‍ശിക്കാന്‍ അങ്ങ്‌ ഇവിടെ എത്തിയതില്‍ ഞങ്ങള്‍ അനുഗൃഹീതരാണ്‌.” സംസാരപ്രിയയായ ലുക്രേസ്യ തുടര്‍ന്നു… “ഒരുപക്ഷേ, ഞങ്ങള്‍ക്കിടയിലെ സംസാരത്തിന്റെ പ്രസക്തി അങ്ങേക്ക്‌ മനസ്സിലായിരിക്കുകയില്ല. കര്‍ദിനാള്‍ അബ്രോസി, അതായത്‌ ഇപ്പോഴത്തെ പോപ്പിന്റെ പ്രതിനിധി എന്റെ അര്‍ദ്ധ സഹോദരനാണ്‌. അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ്‌ ഞാന്‍…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 4): ജോണ്‍ ഇളമത

അന്നൊരിക്കല്‍ ഗ്രനാസി, മൈക്കെലാഞ്ജലോയെ ഡൊമിനിക്കോ ഗിലാന്‍ഡായുടെ സ്റ്റുഡിയോയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ഫ്ളോറന്‍സിലെ പ്രസിദ്ധമായ ചിത്രരചനാ സ്‌കൂള്‍! നവോത്ഥാനത്തോടനുബന്ധിച്ച്‌ അവിടെ വിദ്യാര്‍ത്ഥികളുടെ തിരക്ക്‌. പത്തിനും പതിനെട്ടിനും മദ്ധ്യേയുള്ള ആണ്‍കുട്ടികള്‍. അവര്‍ പലതരക്കാരുണ്ട്‌. കര്‍ഷകരുടെ മക്കള്‍, വ്യവസായികളുടെ മക്കള്‍, ചുരുക്കം ചില പ്രഭുക്കളുടെ മക്കള്‍. സ്റ്റുഡിയോ നിറയെ വിദ്യാര്‍ത്ഥികള്‍ വരച്ച വര്‍ണ്ണ ചിത്രങ്ങള്‍, പ്രകൃതി, പുക്കള്‍, മൃഗങ്ങള്‍, മാലാഖമാര്‍, വിശുദ്ധര്‍, മല്ലന്മാര്‍, സുന്ദരികള്‍, കടല്‍, കപ്പലോട്ടക്കാര്‍, ആകാശം, മരുഭുമി, ദ്വീപുകള്‍ – അങ്ങനെ വിവിധതരം കാഴ്ചകള്‍. ഗ്രനാസി, മൈക്കിളിനെ ഗിലാന്‍ഡയ്ക്കു പരിചയപ്പെടുത്തി… “ഗുരോ, ഇതെന്റെ സതീര്‍ത്ഥ്യന്‍, മൈക്കിള്‍. ആന്‍ജലോ, ബുവോണാററ്റി പ്രഭു കുടുംബത്തില്‍പ്പെട്ട കുട്ടിയാണ്‌. അറിയില്ലേ ലുഡ്‌വിക്കോ ബ്രൗണറോറ്റിയെ കാപ്രസി മേയര്‍!” “തീര്‍ച്ചയായും!” “ഇവന്‍ ചിത്രരചനയില്‍ അതീവ സമര്‍ത്ഥനായിരിക്കും. നോക്കു, ഇവന്‍ വരച്ച എന്റെ കൂട്ടുകാരിയുടെ ചിത്രം” ഗ്രാനസി ചിത്രം ഗിലാന്‍ഡയെ കാണിച്ചിട്ട്…. “എന്റെ കൂട്ടുകാരിയെ ഗുരുവും കണ്ടിട്ടുണ്ടല്ലോ. നോക്ക്‌, ഇവന്‍…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 3): ജോണ്‍ ഇളമത

പിറ്റേന്ന്‌ കാലത്ത്‌ രണ്ട്‌ തവിട്ടു നിറമുള്ള കുതിരകള്‍ കെട്ടിവലിക്കുന്ന ഒരു വില്ലുവണ്ടി ജിയോവാനിയുടെ വീടിന്റെ പുമുഖത്തുള്ള ഉദ്യാനത്തിലേക്കു കടന്നുവന്നു. അതില്‍ നിന്ന്‌ ഗാംഭീര്യം തുടിക്കുന്ന ഒരു മദ്ധ്യവയസ്ക്കന്‍ ഇറങ്ങിവന്നു. ഏതാണ്ട്‌ മുപ്പതുമുപ്പത്തിയഞ്ചു വയസ്സു തോന്നിക്കുന്ന ഒരു മാന്യന്‍. അദ്ദേഹം നീളം കൂടിയ ഓവര്‍കോട്ട്‌ ധരിച്ച്‌, വെളുത്ത ഉടുപ്പില്‍ കറുത്ത ബോ കെട്ടി പൊക്കമുള്ള കറുത്ത തുകല്‍ത്തൊപ്പി ധരിച്ചിരുന്നു. ലുഡ്‌വിക്കോ ബുവോണാററ്റി സിമോനി! അദ്ദേഹത്തെ ജിയോവാനി ഹസ്തദാനം നല്‍കി ആദരിച്ചു. ജിയോവാനിക്കു പിന്നാലെ സാന്റീനായും ഇറങ്ങി വന്നു. ലുഡ്‌വിക്കോ സാന്റീനയുടെ കരം ചുംബിച്ച്‌ സ്നേഹവും ആദരവും പ്രകടിപ്പിച്ചു. സാന്റീനാ വിളിച്ചു: മൈക്ക്‌, നിന്റെ അപ്പന്‍ നിന്നെ കാണാനെത്തിയിരിക്കുന്നു. മൈക്കെലാഞ്ജലോ വീടിനുള്ളില്‍നിന്ന്‌ ആഹ്ലാദത്തോടെ ഇറങ്ങി വന്നു. ലുഡ്‌വിക്കോ സ്നേഹപൂര്‍വ്വം അവന്റെ നെറുകയില്‍ ചുംബിച്ചു. എങ്കിലും അയാള്‍ഗൗരവം വിട്ടില്ല. ജിയോവാനി ഓര്‍ത്തു, അല്ലെങ്കിലും ലുഡ്‌വിക്കോ ബുവോണാററ്റി അങ്ങനെതന്നെ എപ്പോഴും. ഗൗരവക്കാരന്‍! ഒരിക്കലും…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 2‌)

മൈക്കെലാഞ്ജലോ ചാരുതയോടെ ആ വെണ്ണക്കല്ലില്‍ കൊത്താന്‍ ആരംഭിച്ചു. കരിങ്കല്‍ച്ചീളുകള്‍ ശീല്‍ക്കാരത്തോടെ അടര്‍ന്നുവീണു. കരിങ്കല്‍പ്പൊടി ശില്പിയുടെ മുഖത്തും കൈത്തണ്ടകളിലും വീണുപടര്‍ന്ന്‌ സൂര്യ വെളിച്ചത്തില്‍ തിളങ്ങി. രാത്രിയുടെ ഏകാന്തതയില്‍ ഭാവന കരുപ്പെടുത്തി. നിലാവും, നിഴലും ഇണചേര്‍ന്ന്‌ ശില്‍പിയുടെ മനസ്സില്‍ ഡേവിഡിന്റെ ഭ്രൂണം ഗര്‍ഭം ധരിച്ചു. ആ ഭ്രൂണം വളര്‍ന്നുകൊണ്ടേയിരുന്നു. പാറക്കഷണങ്ങള്‍ ഉടഞ്ഞു വീണപ്പോള്‍ അവ്യക്തതയില്‍നിന്ന്‌ തെളിഞ്ഞ്‌ വിഗ്രഹത്തിന്റെ സൃഷ്ടി ആരംഭിച്ചു. മൈക്കെലാഞ്ജലോ ഓര്‍ത്തു… ഡേവിഡ്‌ എങ്ങനെ ആയിരിക്കണം! സുമുഖന്‍, സുന്ദരന്‍, ബലിഷ്ഠന്‍, ആകാരവടിവില്‍ അഗ്രേസരനായിരിക്കണം. ഈ വെള്ള മാര്‍ബിളില്‍ അവന്റെ തേജസ്സ്‌ പ്രകാശിക്കണം. സമകാലികരായ മുതിര്‍ന്ന പ്രതിഭ ലിയനാഡോ ഡാവിന്‍ചി, വെറോച്ചിയോ, റാഫേല്‍ ഇവരൊക്കെ ജിജഞാസാഭരിതരായി എനിക്കു ചുറ്റുമുണ്ട്‌. ഡാവിന്‍ചിയാണ്‌ ഇന്ന്‌ ജീവിച്ചിരിക്കുന്ന മഹാശിലല്‍പി. ശില്‍പികളുടെ ശില്പി! അദ്ദേഹത്തിന്റെ അവസാനത്തെ അത്താഴവും ഈ അടുത്ത കാലത്ത്‌ പൂര്‍ത്തിയാക്കിയ മോണോലിസയും ചിത്രകലയില്‍ ആര്‍ക്കും കൈയെത്താനാകാത്ത ഉയരത്തില്‍ വിരാജിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍…

ഓര്‍മ്മകളുറങ്ങും കളിവീട്: ഹണി സുധീര്‍

വിസ്‌മൃതിയിൽ ആണ്ടുപോയെന്നു നമ്മൾ കരുതുന്ന പലതും അത് ചിലപ്പോൾ ഇഷ്ടപെട്ട ആളുകളോ സാധനങ്ങളോ വീടോ വാഹനമോ ഭക്ഷണമോ അങ്ങനെ എന്തും ആകാം, ചില കാലങ്ങളിൽ സ്വപ്നങ്ങളായി വന്നു നമ്മെ ഓർമ്മപെടുത്തിയേക്കും. ചില സ്വപ്നങ്ങൾ മുന്നറിയിപ്പുകളായി വരാം. ഭൂതകാലത്തിലെ സന്തോഷമോ സങ്കടമോ എന്തോ ഈ വർത്തമാന കാലത്തും നടന്നേക്കുമെന്ന സൂചന പോലെ. ചിലപ്പോൾ കടങ്കഥകൾ പോലെ തോന്നിയേക്കും. എന്നാലും ചില സത്യങ്ങൾ അതിലുണ്ട് താനും. വർഷങ്ങൾക്കു മുന്നേ എന്റെ കുട്ടിക്കാലത്തു ഞാൻ വളർന്നു വന്നൊരു വീടാണ് പലപ്പോഴും എന്റെ സ്വപ്നങ്ങളുടെ സ്ഥിരം ലൊക്കേഷൻ ആയി പ്രത്യക്ഷപ്പെടാറുള്ളത്. ഇന്ന് ആ വീടില്ല. പത്തു പതിനാറു കൊല്ലം മുന്നേ തന്നെ ഇടിഞ്ഞു പൊളിഞ്ഞു വീണു പോയ നീളൻ വരാന്തയും വലിയ മുറ്റമുള്ള വീട്. ആ വീടിനെ ചുറ്റിപറ്റിയായിരുന്നു എന്റെ ഓർമ്മകൾ എല്ലാം. ഞാൻ മുട്ടുകുത്തിയതും പിച്ച വെച്ചതും ഓടി തുടങ്ങിയതും എല്ലാം…