മർകസ് സ്ഥാപകദിനം ആചരിച്ചു

കോഴിക്കോട്: വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുമായി അരനൂറ്റാണ്ടിലേക്ക് ചുവടുവെക്കുന്ന മർകസിന്റെ 48-ാമത് സ്ഥാപക ദിനാചരണം പൗഢമായി. കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിൽ നടന്ന പതാകയുയർത്തലിന് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. മർകസിലൂടെ ജീവിതത്തിന്റെ മാർഗരേഖ തയ്യാറാക്കിയ അനവധി ജനങ്ങളുടെ സന്തോഷത്തിന്റെ ആഘോഷമാണ് മർകസ് ദിനാചരണങ്ങൾ എന്നും കൂടുതൽ ഉത്സാഹത്തോടെ സാമൂഹിക ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാനാണ് മർകസ് കുടുംബം ലക്ഷ്യമിടുന്നതെന്നും ഉസ്താദ് സന്ദേശത്തിൽ പറഞ്ഞു. മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി സന്ദേശം നൽകി. പിടിഎ റഹീം എംഎൽഎ മുഖ്യാതിഥിയായി. കൽത്തറ അബ്ദുൽഖാദിർ മദനി, ജീവനക്കാർ, വിദ്യാർഥികൾ സംബന്ധിച്ചു.

നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദൈവാലയത്തിൽ യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ സ്മരണ പുതുക്കി

നിരണം: നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദൈവാലയത്തിൽ യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ സ്മരണ പുതുക്കി പ്രത്യേക ശുശ്രൂഷകള്‍, സ്ളീബാ വന്ദനം എന്നിവ നടന്നു. ഇടവക വികാരി റവ. ഫാ. മർക്കോസ് പള്ളിക്കുന്നേല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നൽകി. ഇടവക സ്രെകട്ടറി ഡോ. ജോൺസൺ വി ഇടിക്കുള ക്രൂശിലെ ഏഴ് മൊഴികളെ ധ്യാന പ്രസംഗം നടത്തി. ഷീജ രാജൻ, സൗമ്യ സുനിൽ, യൂത്ത് ഫോറം സെക്രട്ടറി ഡാനിയേൽ തോമസ്, അജിൻ സെൽവരാജ് എന്നിവർ വേദഭാഗങ്ങൾ വായിച്ചു. ഒന്നാം പ്രദക്ഷിണവും സ്ളീബാ വന്ദനവും ദൈവാലയത്തിനുള്ളിലൂടെ പ്രദക്ഷിണവും നടന്നു. ഡീക്കന്‍ ഷാൽബിൻ മർക്കോസ്, ബ്രദർ അബിജിത്ത്, ജോൺ ചിറയിൽ, സെൽവരാജ് വിൽസൺ, ജോസഫ് രാജൻ, ജോബി ദാനിയേൽ, സുനില്‍ ചാക്കോ, അനീഷ്, മെബിൻ ജോസഫ്, ജോൺ പോൾ, ഇടവക ട്രസ്റ്റിമാരായ അജോയി കെ വർഗ്ഗീസ്, റെന്നി തോമസ് തേവേരിൽ എന്നിവർ വിവിധ…

മച്ചിങ്ങൽ മറിയുമ്മ മരണപ്പെട്ടു

ചെറുകുളമ്പ: പരേതനായ പൂളക്കുണ്ടൻ കുഞ്ഞുമുട്ടി എന്നവരുടെ ഭാര്യ മച്ചിങ്ങൽ മറിയുമ്മ മരണപ്പെട്ടു. മക്കൾ: പരേതയായ ആയിഷുമ്മു, കുഞ്ഞിമുഹമ്മദ്‌ എന്ന ബാബു, സൈനബ, അബ്ദുൽ അസീസ് (പ്രിൻസിപ്പൽ ഐ എസ് എസ് പൊന്നാനി), അബ്ദുൽ സലാം, അബ്ദുൽ കരീം(അബ്ഹ), സഹുദ, മുജീബ് റഹ്മാൻ, ശിഹാബ്, അബ്ദുൽ ലത്തീഫ് (ദുബായ്). മരുമക്കൾ : പരേതനായ ഇബ്രാഹിം ഹാജി (ഒതുക്കുങ്ങൾ), കടക്കാടൻ അലവികുട്ടി (കോൽക്കളം), മസൂദ് (അരിപ്ര), സുലൈഖ, ഹമീദ (MIHSS പൊന്നാനി), ആയിഷബി, ഹാജറ, നസീമ, സുമയ്യ (GLPS പറങ്കിമൂച്ചിക്കൽ ), ജസീറ. നമസ്കാരം രാവിലെ 08:30ന് ചെറുകുളമ്പ മഹല്ല് ജുമാ മസ്ജിദില്‍.

മലർവാടി ബാലോൽസവം: മേഖലാ തല പരിശീലന ശിൽപശാല സംഘടിപ്പിച്ചു

മലപ്പുറം: അവധിക്കാലത്ത് വിദ്യാർഥികൾക്ക് സംഘടിപ്പിക്കുന്ന ബാലോൽസവം വിജയിപ്പിക്കുന്നതിന്‌ വേണ്ടി മലർവാടി ബാലസംഘം മലപ്പുറം, ശാന്തപുരം മേഖലകൾ സംയുക്തമായി യൂണിറ്റ് കോർഡിനേറ്റർമാർക്ക് തിരൂർക്കാട് ഇലാഹിയ കോളേജിൽ പരിശീലന ശിൽപശാല സംഘടിപ്പിച്ചു. മലർവാടി ബാലസംഘം മലപ്പുറം ജില്ല സെക്രട്ടറി ശഹീർ വടക്കാങ്ങര ഉദ്ഘാടനം ചെയ്തു. ‘കളിയിലുണ്ട് കാര്യം’ തലക്കെട്ടിൽ കുട്ടികളെ യാന്ത്രികമായ ഒഴിവുകാല ജീവിതത്തിൽ നിന്നും സർഗ്ഗാത്മകതയുടേയും ധാർമ്മിക മൂല്യങ്ങളുടേയും ലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന വ്യത്യസ്തവും നൂതനവുമായ പതിനഞ്ചോളം കളികളാണ് ബാലോൽസവത്തിനു വേണ്ടി തയ്യാറാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി തിരൂർക്കാട് ഏരിയ പ്രസിഡണ്ട് ഉമ്മർ മാസ്റ്റർ പൂപ്പലം അധ്യക്ഷത വഹിച്ചു. വിവിധ കളികളുടെ പരിശീലനങ്ങൾക്ക് ഇഹ്സാൻ, പി നൗഫൽ വടക്കാങ്ങര, റോഷ്ന, ലബീബ, സഫിയ, ഹുസൈൻ പടപ്പറമ്പ് എന്നിവർ നേതൃത്വം നൽകി. കെ നിസാർ സ്വാഗതം പറഞ്ഞു. കെ.പി സലീം ഖുർആൻ ക്ലാസ് നടത്തി. ഖാലിദ് അന്തമാൻ സമാപനവും മലർവാടി…

തളിപ്പറമ്പിൽ 250 ഏക്കറിലധികം വഖഫ് ഭൂമി കാണാതായതായി റിപ്പോർട്ട്

കണ്ണൂർ: സർ സയ്യിദ് കോളേജിന് പാട്ടത്തിന് നൽകിയ 25 ഏക്കർ വഖഫ് ഭൂമിയെച്ചൊല്ലിയുള്ള വിവാദം കത്തിനില്‍ക്കേ, തളിപ്പറമ്പിലും പരിസരത്തുമായി 250 ഏക്കറിലധികം വഖഫ് സ്വത്തുക്കൾ അപ്രത്യക്ഷമായതായി കണ്ടെത്തി. ഔദ്യോഗിക വഖഫ് രജിസ്റ്റർ പ്രകാരം, ഈ മേഖലയിൽ ബോർഡിന് 339.17 ഏക്കർ ഭൂമി കൈവശമുണ്ട്. എന്നാല്‍, നിലവിലെ മാനേജിംഗ് കമ്മിറ്റിയുടെ കൈവശം 82.72 ഏക്കർ ഭൂമി മാത്രമേയുള്ളൂവെന്ന് റിപ്പോർട്ടില്‍ പറയുന്നു. പ്രാഥമിക അവലോകനത്തിൽ 250 ഏക്കറിലധികം കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. വഖഫ് സംരക്ഷണ സമിതിയുടെ കണക്കനുസരിച്ച്, തളിപ്പറമ്പ് മുനിസിപ്പൽ ഓഫീസ്, തളിപ്പറമ്പ് സഹകരണ ആശുപത്രി, സയ്യിദ് നഗർ, ഫാറൂഖ് നഗർ, മന്ന എന്നിവിടങ്ങളിലെ വലിയ ഭാഗങ്ങൾ, കരിമ്പത്തുവിലെ അണ്ടകല, സാധു മുട്ടി എന്നിവയുൾപ്പെടെ നിരവധി പ്രമുഖ സ്ഥാപനങ്ങൾ വഖഫ് ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിന് മറുപടിയായി, കണ്ണൂർ ആസ്ഥാനമായുള്ള കമ്മിറ്റി ഈ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനുള്ള ഒരു സംരംഭം ആരംഭിച്ചു. വർഷങ്ങളായി,…

ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ജാഗ്രതാ നിർദ്ദേശത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവൻ, വൈദ്യുതി, ആശയവിനിമയ ശൃംഖലകൾ, വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന വീട്ടുപകരണങ്ങൾ എന്നിവയ്ക്ക് വലിയ നാശമുണ്ടാക്കുന്നു. അതിനാൽ, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം ഉണ്ടാകുമ്പോൾ തന്നെ സുരക്ഷിതമായ ഒരു കെട്ടിടത്തിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ നില്‍ക്കുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ശക്തമായ കാറ്റും ഇടിമിന്നലും ഉള്ള സമയങ്ങളിൽ ജനലുകളും വാതിലുകളും അടച്ചിടണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞു. കൂടാതെ, വാതിലുകളുടേയും ജനലുകളുടെയും അടുത്തു നിന്നും അകന്നു നിൽക്കുക. കെട്ടിടത്തിനുള്ളിൽ തന്നെ തുടരുക, ചുവരുകളിലോ തറയിലോ സ്പർശിക്കുന്നത് പരമാവധി…

മയക്കുമരുന്ന് കേസ്: നടൻ ഷൈൻ ടോം ചാക്കോ പോലീസ് കസ്റ്റഡിയില്‍; മയക്കുമരുന്ന് വ്യാപാരി സജീറിനെ അറിയാമെന്ന് നടന്റെ മൊഴി

കൊച്ചി: മയക്കുമരുന്ന് കേസില്‍ നടൻ ഷൈൻ ടോം ചാക്കോയെ അറസ്റ്റു ചെയ്തു. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന എന്നിവയുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതിനെ തുടർന്നാണ് അറസ്റ്റ്. എൻഡിപിസി ആക്ടിലെ സെക്ഷൻ 27, 29 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഷൈനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയപ്പോള്‍ ഹോട്ടൽ മുറിയിൽ നിന്ന് ജനല്‍ വഴി ചാടി രക്ഷപ്പെട്ട സംഭവത്തിൽ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്തതിനെ തുടർന്ന് എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്. നഗരത്തിലെ ഒരു പ്രമുഖ മയക്കുമരുന്ന് വ്യാപാരിയായ സജീറിനെ തനിക്ക് അറിയാമെന്ന് ഷൈൻ സമ്മതിച്ചിരുന്നു. സജീറിനെ അന്വേഷിച്ച് പോലീസ് സംഘം കഴിഞ്ഞ ദിവസം ഷൈൻ താമസിച്ചിരുന്ന ഹോട്ടലിലെത്തിയിരുന്നു. ഷൈന്റെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. ഡാൻസാഫ് ഹോട്ടലിൽ അന്വേഷിച്ചെത്തിയ മയക്കുമരുന്ന് വ്യാപാരിയായ സജീറിനെ തനിക്ക് അറിയാമെന്ന് ഷൈൻ മൊഴി…

സ്ഥാപകദിനത്തിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി

മലപ്പുറം: വെൽഫെയർ പാർട്ടി സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലയിലെ പെരിന്തൽമണ്ണ, തിരൂർ, നിലമ്പൂർ ഗവൺമെന്റ് ജില്ല ആശുപത്രികളിലും മഞ്ചേരി മെഡിക്കൽ കോളേജിലും പാർട്ടി പ്രവർത്തകർ രക്തദാനം ചെയ്തു. പെരിന്തൽമണ്ണയിൽ ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ രക്തഭാനം നിർവ്വഹിച്ചു. ജില്ല സെക്രട്ടറി അഷറഫ് അലി കട്ടുപ്പാറ, മണ്ഡലം പ്രസിഡണ്ട് അത്തീഖ് ശാന്തപുരം, നൗഷാദ് ഏലംകുളം, അബൂബക്കർ പെരിന്തൽമണ്ണ എന്നിവർ നേതൃത്വം നൽകി. മഞ്ചേരിയിൽ ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരകുന്ന് രക്തദാനം നിർവ്വഹിച്ചു. ജില്ല സെക്രട്ടറി ഷാക്കിർ മോങ്ങം ജില്ലാ കമ്മിറ്റി അംഗം ബന്ന മുതുവല്ലൂർ, മുനിസിപ്പൽ പ്രസിഡണ്ട് ബീരാൻ കുട്ടി, സവാദ് ചെരണി, മലപ്പുറം മണ്ഡലം പ്രസിഡണ്ട് ജലീൽ, സെക്രട്ടറി മഹ്ബൂബുറഹ്‌മാൻ എന്നിവർ നേതൃത്വം നൽകി. തിരൂർ ജില്ലാ ആശുപത്രിയിൽ മണ്ഡലം പ്രസിഡണ്ട് അഡ്വ. ഷഹീർ കോട്ട്, ജില്ലാ കമ്മിറ്റി അംഗം ഷറഫുദ്ദീൻ കൊളാടി എന്നിവർ രക്തദാനം നിർവ്വഹിച്ചു.…

സിനിമാ സെറ്റുകളിലെ ലഹരി – എക്സൈസ് വകുപ്പിന്‍റേത് കുറ്റകരമായ അനാസ്ഥ: കെ. ആനന്ദകുമാര്‍

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തെപ്പറ്റി പല തവണ പല തലത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും, കാര്യമായ നടപടി സ്വീകരിക്കാത്ത എക്സൈസ് വകുപ്പ് കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ ആരോപിച്ചു. കേരളമാകെ ലഹരി പിടിമുറുക്കമ്പോള്‍, ലഹരിയെ “ഗ്ലാമറൈസ്” ചെയ്യുന്ന വിധത്തില്‍ പെരുമാറുന്ന ചില ചലച്ചിത്ര പ്രവര്‍ത്തകര്‍ സമൂഹത്തിനുതന്നെ അപകടകാരികള്‍ ആണ്. ചലച്ചിത്രങ്ങളുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട വിവിധ ഇടങ്ങളില്‍ റെയ്ഡ് നടത്തുന്നതിനെ എല്ലാ ചലച്ചിത്ര സംഘടനകളും അനുകൂലിച്ചിട്ടും അതിന് തയ്യാറാകാത്ത എക്സൈസ് വകുപ്പ്, ലഹരിക്ക് കുടപിടിക്കുകയാണ്. ‘ലഹരിമൂത്ത’ ഒരു ചലച്ചിത്ര നടനില്‍ നിന്നും ഉണ്ടായ മോശപ്പെട്ട അനുഭവം കഴിഞ്ഞ ദിവസം ഒരു ചലച്ചിത്ര നടി വെളിപ്പെടുത്തിയിട്ടും, പരാതി ലഭിച്ചാല്‍ മാത്രം നടപടി എന്ന ചില എക്സൈസ് ഉദ്യോഗസ്ഥരുടെ നിലപാട്, ധിക്കാരവും നിരുത്തരവാദപരവുമാണ്. മുഖ്യമന്ത്രിയും സര്‍ക്കാരും അടക്കം കേരളം ഒന്നാകെ ലഹരിക്കെതിരേ ശക്തമായ…

ഭര്‍തൃ വീട്ടിലെ പീഡനം: കോട്ടയത്ത് രണ്ടു മക്കളേയും കൂട്ടി യുവതി ആത്മഹത്യ ചെയ്തു; പോലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം: കോട്ടയം അയർക്കുന്നത്ത് അമ്മയും കുട്ടികളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ കുടുംബം രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് അഞ്ച് വയസ് പ്രായമുള്ള നേഹയെയും ഒരു വയസുകാരി നോറയെയും കൂട്ടി നീറിക്കാട് സ്വദേശി ജിസ്മോൾ ജീവനൊടുക്കിയത്. മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റാണ് മരിച്ച ജിസ്മോൾ. കുംടുബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും നീതി ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നും ജിസ്മോളുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ജിസ്‌മോളുടെ ഭർത്താവിന്റെ വീട്ടിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭർത്താവ് ജിസ്മോളെ മർദ്ദിച്ചിരുന്നതായി ജിസ്‌മോളുടെ സഹോദരൻ ജിറ്റു പറഞ്ഞു. ഭർത്താവിന്റെ അമ്മയുടെ സഹോദരിയും ഭർത്താവിന്റെ വീട്ടിൽ വെച്ച് ജിസ്‌മോളെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നും, ആവശ്യമായ പണമൊന്നും ജിസ്‌മോള്‍ക്ക് നൽകിയിരുന്നില്ലെന്നും, അവരാണ് ജിസ്‌മോളെയും മക്കളെയും മരണത്തിലേക്ക് തള്ളിവിട്ടതെന്നും കുടുംബം ആരോപിച്ചു. പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, മൂന്ന്…