കോഴിക്കോട്: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി)യുടെ നേതൃത്വത്തിൽ 25 വർഷമായി നടത്തിവരുന്ന സമ്മർ വെക്കേഷൻ ക്യാമ്പിന് തുടക്കമാകുന്നു. യുവാക്കൾക്കിടയിലും കുട്ടികൾക്കിടയിലും അക്രമവാസനകളും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും അധികരിച്ചു വരുന്ന ഇക്കാലത്ത് കുട്ടികളുടെ ക്രിയാത്മകമായ ഉന്നമനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കരിയർ മാപ്പിംഗ്, മത്സര പരീക്ഷാധിഷ്ഠിത മെന്ററിംഗ്, പോസറ്റീവ് സ്ക്രീൻ ഉപയോഗം, ഫിനാൻഷ്യൽ ലിറ്ററസി, വാല്യൂ എഡ്യൂക്കേഷൻ, കമ്മ്യൂണിക്കേഷൻ സ്കിൽ, ഡ്രഗ്ഗ് അവൈർനെസ്സ് തുടങ്ങിയ വിഷയങ്ങൾ ക്യാമ്പിൽ ചർച്ച ചെയ്യും. മൂന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ വ്യത്യസ്ത ക്യാമ്പുകൾ സംഘടിപ്പിക്കും. ഏപ്രിൽ 19 മുതൽ മെയ് 20 വരെ ആയിരിക്കും ക്യാമ്പുകൾ സംഘടിപ്പിക്കുക. കോഴിക്കോട് ചേവായൂർ സിജി ക്യാമ്പസിൽ വച്ച് നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് events.cigi.org എന്ന വെബ്സൈറ്റ്…
Category: KERALA
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കേരള ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മോദിയുടെ സന്ദർശനം സ്ഥിരീകരിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) കേരള സർക്കാരിന് കത്ത് അയച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രത്യേക സംരക്ഷണ ഗ്രൂപ്പുമായി ചേർന്ന് സംസ്ഥാന പോലീസ് ഒരു സമഗ്ര സുരക്ഷാ പദ്ധതി തയ്യാറാക്കുകയാണ്. അദാനി തുറമുഖങ്ങളും പ്രത്യേക സാമ്പത്തിക മേഖലയും (APSEZ) ആണ് മെഗാ ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നർ പ്രവർത്തിപ്പിക്കുന്നത്. പേർഷ്യൻ ഗൾഫ്, തെക്കുകിഴക്കൻ ഏഷ്യ, വിദൂര കിഴക്ക് എന്നിവയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഇന്റർനാഷണൽ ഈസ്റ്റ്-വെസ്റ്റ് ഷിപ്പിംഗ് ചാനലിന് ഏറ്റവും അടുത്താണ് എന്നതിന്റെ സവിശേഷമായ ഭൂമിശാസ്ത്രപരമായ നേട്ടം വിഴിഞ്ഞത്തിനുണ്ട്. എണ്ണയും മറ്റ് സാധനങ്ങളും ഉൾപ്പെടെ ലോക വ്യാപാരത്തിന്റെ ഒരു പ്രധാന ഭാഗം ഈ…
പശ്ചിമാഫ്രിക്കൻ തീരത്ത് കപ്പലിൽ ബന്ദികളാക്കിയ 10 ഇന്ത്യക്കാരെ വിട്ടയച്ചു
കാസർഗോഡ്: ആഫ്രിക്കൻ തീരത്ത് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ 10 ഇന്ത്യൻ പൗരന്മാർ ഉടൻ നാട്ടിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. കാസർഗോഡ് സ്വദേശിയായ രാജേന്ദ്രൻ മുംബൈയിൽ എത്തിയെന്നും ഔപചാരിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ചയോ സ്വന്തം നാട്ടിലേക്ക് പോകുമെന്നും കുടുംബം പറയുന്നു. എല്ലാ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും അവരെ വിട്ടയച്ചതായും കുടുംബങ്ങൾക്ക് സന്ദേശങ്ങൾ ലഭിച്ചു. 28 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് അവര്‍ മോചിതരായത്. ഒരു മാസത്തോളം, തട്ടിക്കൊണ്ടുപോയ സാധാരണക്കാരുടെ കുടുംബങ്ങൾ വളരെയധികം ആശങ്കാകുലരായിരുന്നു, പ്രത്യേകിച്ച് കപ്പലിലെ ജീവനക്കാരെക്കുറിച്ച് ഒരു വിവരവുമില്ലാത്ത ആദ്യ ദിവസങ്ങളിൽ. പിന്നീട് കമ്പനി കുടുംബങ്ങളെ ബന്ധപ്പെടുകയും ക്രൂ അംഗങ്ങൾ സുരക്ഷിതരാണെന്ന് അറിയിക്കുകയും ചെയ്തു. ദേശീയ സമുദ്ര ദിനമായ ഏപ്രിൽ 5 ന് 10 പേരും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു. ഇതൊരു കടൽക്കൊള്ള കേസാണ്, അതിനാൽ ക്രൂ അംഗങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിന് മുമ്പാകെ ഹാജരായി ആവശ്യമായ…
സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ് യാത്രാ അനിശ്ചിതത്വം: ഇടപെടൽ തേടി പ്രധാനമന്ത്രിക്ക് കത്തയച്ച് ഗ്രാൻഡ് മുഫ്തി
കോഴിക്കോട്: ഇന്ത്യയിൽ നിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴി ഇത്തവണ തീർഥാടനം ഉദ്ദേശിക്കുന്നവരുടെ യാത്രയിൽ അനിശ്ചിതത്വം തുടരുന്നതിനിടെ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ കത്തെഴുതി. നുസുക് പ്ലാറ്റ്ഫോം വഴിയുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചില്ലെന്ന കാരണം പറഞ്ഞാണ് ക്വാട്ട തടഞ്ഞുവെച്ചിട്ടുള്ളത്. നുസുക് പോർട്ടൽ അടക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ ഗ്രൂപ്പുകൾക്ക് ഇത്തവണ 52507 സീറ്റുകളാണ് അനുവദിച്ചിരുന്നത്. സഊദിയിലെ സേവന ദാതാവ്, താമസം, ഗതാഗത കരാർ പേയ്മെന്റുകൾ ഉൾപ്പെടെയുള്ളവ ചില സ്വകാര്യ ഗ്രൂപ്പുകൾ പൂർത്തിയാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൊത്തം ക്വാട്ട തടഞ്ഞുവെക്കുന്ന സ്ഥിതിവിശേഷമുണ്ടായിരിക്കുന്നത്. എല്ലാ വർഷവും ഹജ്ജ് യാത്രക്ക് കുറ്റമറ്റ രീതിയിൽ സംവിധാനമൊരുക്കുന്ന കേന്ദ്ര സർക്കാർ ഈ അനിശ്ചിതത്വം അവസാനിപ്പിക്കാൻ മുൻകൈ എടുക്കണമെന്നും സ്വകാര്യ ക്വാട്ട മുഴുവൻ പുനഃസ്ഥാപിക്കാൻ നയതന്ത്ര ഇടപെടൽ തേടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. യാത്ര…
കുരിശിനെ അവഹേളിക്കുന്നവര്‍ ക്രൈസ്തവരെ അപമാനിക്കുന്നു: ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: ആഗോള ക്രൈസ്തവസമൂഹം വിശുദ്ധമായി കരുതുന്ന കുരിശിനെ അവഹേളിക്കുന്നവര്‍ ക്രൈസ്തവ വിശ്വാസികളെയൊന്നാകെ അപമാനിക്കുകയാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ഇന്ത്യയില്‍ ക്രൈസ്തവര്‍ നേരിടുന്ന ഭീഷണികളെയും അക്രമങ്ങളെയും അപലപിക്കുകയും അതിനെതിരെ ശബ്ദിക്കുകയും ചെയ്യുന്ന രാഷ്ട്രീയനേതൃത്വങ്ങള്‍ കേരളത്തില്‍ കുരിശിനോടു കാണിക്കുന്ന അവഹേളനത്തില്‍ നിശബ്ദരായിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി റവന്യൂ ഭൂമിയില്‍ പണിതുയര്‍ത്തി സംരക്ഷിച്ചിരുന്ന തൊടുപുഴയ്ക്കടുത്ത് തൊമ്മന്‍കുത്തിലെ കുരിശ് പിഴുതെറിഞ്ഞ ഭരണസംവിധാന ധിക്കാരം മതനിന്ദയാണ്. ഈ ഉദ്യോഗസ്ഥ ധാര്‍ഷ്ഠ്യത്തിനുമുമ്പില്‍ കേരളം ഇനിയും തലകുനിച്ചാല്‍ വരാനിരിക്കുന്നത് മതേതരത്വത്തെ വെല്ലുവിളിക്കുന്നതും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമായ വലിയ അപകടമായിരിക്കും. ഇതേ റവന്യൂ ഭൂമിയില്‍ നില്ക്കുന്ന കെട്ടിടങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ല. കുരിശുമാത്രം പ്രശ്നമെന്നു പറയുന്നതില്‍ എന്തു ന്യായീകരണമാണുള്ളത്. ക്രൈസ്തവരുടെ പേരില്‍ മുതലക്കണ്ണീര് പൊഴിക്കുന്ന രാഷ്ട്രീയ ഭരണനേതൃത്വങ്ങളുടെ ഇരട്ടമുഖം തിരിച്ചറിയുവാനുള്ള ആര്‍ജ്ജവം കേരളത്തിലെ ക്രൈസ്തവര്‍ക്കുണ്ട്. പിറന്നുവീണ മണ്ണില്‍ നിലനില്പു ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതി…
അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി എംആർ അജിത് കുമാറിന് സർക്കാരിന്റെ ക്ലീൻ ചിറ്റ്
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആർ അജിത് കുമാറിന് സർക്കാർ ക്ലീൻ ചിറ്റ് നൽകി. ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഇന്നലെ കണ്ണൂരിൽ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി ഫയൽ വിളിച്ചുവരുത്തി ഒപ്പിട്ടു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം നടത്തിയത്. അജിത് കുമാർ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് വിജിലൻസ് ഡയറക്ടർ സമർപ്പിച്ചത്. ഈ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിക്കുകയും ചെയ്തു. അതേസമയം, തെറ്റായ മൊഴി നൽകിയ സംഭവത്തിൽ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി അറിയിച്ചിരുന്നു. സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാർശ. സ്വർണക്കടത്തിൽ എഡിജിപി പി വിജയന് പങ്കുണ്ടെന്ന് അജിത് കുമാർ മൊഴി നൽകിയിരുന്നു. വിജയന്റെ പങ്കാളിത്തത്തെക്കുറിച്ച് എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു…
വംശീയതയെ സാഹോദര്യം കൊണ്ട് നേരിടും: വെൽഫെയർ പാർട്ടി
വേങ്ങര: രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തച്ചുതകർത്തുകൊണ്ട് വംശീയവാഴ്ച്ച നടത്തുന്ന ദുശ്ശക്തികളെ ഭരണഘടന വിഭാവനം ചെയ്യുന്ന സഹോദര്യമെന്ന ആശയം കൊണ്ട് പൊതുസമൂഹം പ്രതിരോധിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. വംശീയതക്കെതിരെ സാഹോദര്യം എന്നീ ശീർഷകത്തിൽ വേങ്ങരയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച അംബേദ്കർ ദിന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും വംശീയ ദുശ്ശക്തികൾ, നമ്മുടെ രാജ്യം പരമ്പരാഗതമായി സ്വാംശീകരിച്ച സാഹോദര്യവും സമത്വവുമെന്ന മൂല്യങ്ങളെ തച്ചുതകർത്ത് ഇരുട്ട് പരത്താൻ ശ്രമിച്ചു എന്നുള്ളത് യാഥാർത്ഥ്യമാണ്. സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ അംബേദ്കർ ഇതേക്കുറിച്ച് ശക്തമായ നിലപാട് എടുക്കുകയും പരമ്പരാഗതമായ മൂല്യങ്ങൾ സന്നിവേശിപ്പിച്ച് ലോകത്തിനുതന്നെ മാതൃകയായിട്ടുള്ള ഒരു ഭരണഘടന രൂപപ്പെടുത്തുന്നതിൽ അതിയായ പങ്കാളിത്തം വഹിക്കുകയും ചെയ്തു. സമകാലിക ഇന്ത്യ അകപ്പെട്ട ഗ്രഹണത്തെ മറികടക്കാൻ അംബേദ്കർ മുന്നോട്ടുവെച്ച ആശയ അടിത്തറയിൽ നിന്നുകൊണ്ട് സാഹോദര്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്…
സിദ്ദീഖ് കാപ്പന് നേരെ നടക്കുന്നത് അസൂത്രിത ഭരണകൂട വേട്ട: ഫ്രറ്റേണിറ്റി
മലപ്പുറം: യു.പിയിലെ യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ ഭരണകൂടം അന്യായമായി യു.എ.പി.എ, ഇ.ഡി കേസുകൾ ചാർത്തി രണ്ട് വർഷത്തിലേറെ ജയിലിലടച്ച് ക്രൂരമായ പീഡനങ്ങൾക്ക് വിധേയനായ പത്രപ്രവർത്തകനായിരുന്ന സിദ്ദീഖ് കാപ്പനെ ഫ്രറ്റേണിറ്റി സംസ്ഥാന ജില്ലാ നേതാക്കൾ സന്ദർശിച്ചു. ശക്തമായ പ്രതിഷേധങ്ങളിലൂടെയും നിയമ പോരാട്ടങ്ങളിലൂടെയും ഫലമായി സുപ്രിം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ, ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും സിദ്ദീഖ് കാപ്പനെ വേട്ടയാടുന്നതിനു വേണ്ടിയുള്ള ആസൂത്രിത നീക്കം വീണ്ടും നടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ സിദ്ദീഖ് കാപ്പൻ്റെ വീട്ടിൽ റെയ്ഡ് നടത്തുമെന്ന് പറഞ്ഞ പോലീസ് നടപടി സിദ്ദീഖ് കാപ്പന് നേരെ നടക്കുന്ന അസൂത്രിത ഭരണകൂട വേട്ടയാണെന്ന് സന്ദർശനത്തിന് നേതൃത്വം നൽകിയ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത്ത് താനൂർ അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: അമീൻ യാസിർ, ഹാദി ഹസ്സൻ, വേങ്ങര മണ്ഡലം പ്രസിഡന്റ് അബ്ദുല്ല ഹനീഫ്…
അംബേദ്ക്കർ ജയന്തിയാഘോഷം
അട്ടപ്പാടി: ‘വംശീയത നിയമമാവുമ്പോൾ അംബേദ്ക്കറും ഭരണഘടനയും പ്രതിരോധ വഴിയാക്കുക’ എന്ന തലക്കെട്ടിൽ അംബേദ്ക്കർ ജയന്തിയോടനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംഘടിപ്പിക്കുന്ന ക്യാമ്പയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം അട്ടപ്പാടി കുലുക്കൂരിൽ സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ നിർവഹിച്ചു. രാജ്യം ഭരിക്കുന്നവരുടെ നേതൃത്വത്തിൽ വംശീയതയും ന്യൂനപക്ഷ വേട്ടയും നടമാടുമ്പോൾ അംബേദ്ക്കറിയൻ ചിന്തകൾക്കും മാതൃകകൾക്കും പ്രസക്തിയേറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കൂട്ടി. പ്രവർത്തകർ പ്രസിഡൻ്റിനെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. വൈസ് പ്രസിഡൻ്റുമാരായ അമീൻ റിയാസ്, കെ.എം.സാബിർ അഹ്സൻ എന്നിവരും സഹ് ല ഇ.പി, ആബിദ് വല്ലപ്പുഴ, റസീന ആലത്തൂർ, ഊര് മൂപ്പൻ രംഗസ്വാമി, മൂപ്പത്തി പുഷ്പ എന്നിവരും സംസാരിച്ചു. വിദ്യാർത്ഥികളുടെ കല – കായിക പരിപാടികൾ നടന്നു. മധുരം വിതരണം ചെയ്തു. അംബേദ്ക്കർ ജയന്തിയോടനുബന്ധിച്ച് സാഹോദര്യ സംഗമങ്ങൾ, ചർച്ച സംഗമങ്ങൾ, വിവിധ മത്സരങ്ങൾ അടക്കമുള്ള വ്യത്യസ്ത പരിപാടികൾ ഫ്രറ്റേണിറ്റി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്ന് സെക്രട്ടറിയേറ്റ് അറിയിച്ചു.
വഖഫ് നിയമത്തിന്റെ പേരില്‍ മുനമ്പത്ത് നടന്നത് നിര്‍ഭാഗ്യകരം; നിയമം മുസ്ലീങ്ങൾക്ക് എതിരല്ലെന്ന് കേന്ദ്ര മന്ത്രി
കൊച്ചി: വഖഫ് നിയമം മുസ്ലീങ്ങൾക്ക് എതിരല്ലെന്നും ഒരു വിഭാഗത്തെയും ലക്ഷ്യം വച്ചുള്ളതല്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീങ്ങൾക്കെതിരായ നീക്കമാണിതെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ടെന്നും വർഷങ്ങളായി ചെയ്ത തെറ്റ് സർക്കാർ തിരുത്തുകയായിരുന്നു എന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുനമ്പത്ത് നടന്ന സംഭവം നിര്‍ഭാഗ്യകരമാണെന്നും, രാജ്യത്ത് ഒരിടത്തും അത് ആവർത്തിക്കില്ലെന്നും, മുനമ്പത്തെ ജനങ്ങൾക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് നീതി ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം ഭേദഗതി ചെയ്തിരുന്നില്ലെങ്കിൽ, ഏതൊരു ഭൂമിയും വഖഫ് ഭൂമിയായി മാറുമായിരുന്നു. മുനമ്പത്ത് നടന്ന സംഭവം രാജ്യത്ത് ഒരിടത്തും ആവർത്തിക്കില്ലെന്ന് കിരൺ റിജിജു വ്യക്തമാക്കി. മുനമ്പത്തെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടു. ഇത് വഖഫിന് എതിരാണ്. ഹൈക്കോടതി ഉത്തരവിനെതിരെ പുതിയ നിയമപ്രകാരം സുപ്രീം കോടതിയെ സമീപിക്കാം. സംസ്ഥാന സർക്കാർ തുടർനടപടികൾ സ്വീകരിക്കണം.…
