കോഴിക്കോട്: ഉത്തർപ്രദേശിലെ സംഭലിൽ ഷാഹി മസ്ജിദിന്റെ സംരക്ഷണത്തിന് തെരുവിലിറങ്ങിയ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്ത യോഗീ സർക്കാറിനെതിരെ പ്രതിഷേധം ഉയരണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്. കോടതികൾ കർസേവക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുമ്പോൾ തെരുവിലിറങ്ങാതെ വഴിയില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭൽ കോടതി എതിർഭാഗത്തെ കേൾക്കാൻ പോലും തയാറാകാതെ ഷാഹി മസ്ജിദ് സർവേ ചെയ്യാൻ അഡ്വക്കറ്റ് കമ്മീഷണറെ ചുമതലപ്പെടുത്തുന്നത്. ഹരജി സമർപ്പിച്ചു കേവലം മൂന്ന് മണിക്കൂർ കൊണ്ട് തന്നെ കോടതി സർവേ നടത്താൻ അനുമതി നൽകി. അന്ന് വൈകീട്ട് തന്നെ സർവേ ആരംഭിക്കുകയും ചെയ്യുകയായിരുന്നു. ഇത്രയും തിടുക്കപ്പെട്ട് സുപ്രധാനമായ സംഭവത്തിൽ ഇടപെടൽ നടത്തുന്ന ജഡ്ജിമാരെ നിലക്കുനിർത്താൻ സുപ്രീം കോടതി തയാറാകണം. ജീവൻ നൽകിയും ആരാധനാലയങ്ങൾ സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണ്. ശഹീദുകൾക്ക് പ്രാർഥനകൾ അർപ്പിക്കുകയാണ്. ഇന്ത്യൻ മുസ്‌ലിമിന്റെ ചരിത്ര പൈതൃകങ്ങൾ നശിപ്പിച്ചു തീർക്കാമെന്നത് സംഘ് പരിവാറിന്റെ വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു.
Category: KERALA
സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി
കാരന്തൂർ: മർകസ് അനാഥ സംരക്ഷണ കേന്ദ്രമായ റൈഹാൻ വാലിയിലെ ലൈഫ് ഫെസ്റ്റിവൽ ആയ യൂഫോറിയയുടെ ഭാഗമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. താമരശ്ശേരി വി ട്രസ്റ്റ് കണ്ണാശുപത്രിയുമായി ചേർന്ന് നടത്തിയ ക്യാമ്പ് മർകസ് ഗ്രൂപ് ഓഫ് സ്കൂൾ സി എ ഓ റശീദ് സഖാഫി വി എം ഉദ്‌ഘാടനം ചെയ്തു. ഇരുനൂറോളം പേർ ക്യാമ്പ് ഉപയോഗപ്പെടുത്തി. ഈ മാസം 29 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ലൈഫ് ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ കലാ-സാംസ്കാരിക-വൈജ്ഞാനിക പരിപാടികളും സാമൂഹ്യക്ഷേമ പദ്ധതികളും നടക്കുന്നുണ്ട്. ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽ റൈഹാൻ വാലി പ്രിൻസിപ്പൽ സഈദ് ശാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. ഡോ. മിൻഹാജ്, ഇസ്മാഈൽ മദനി, ലിജോ തോമസ്, മൊയ്തീൻ കുട്ടി സഖാഫി, മുഹമ്മദ് അഹ്‌സനി, റിയാസ് ചുങ്കത്തറ, സമദ് യൂണിവേഴ്‌സിറ്റി സംബന്ധിച്ചു.
പാലക്കാട്ട് യുഡിഎഫ് വിജയം ബിജെപിയെ ഞെട്ടിച്ചു!
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ചരിത്ര വിജയം ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. മുൻ വക്താവ് സന്ദീപ് വാര്യരുടെ രാജി ഉൾപ്പെടെയുള്ള ബിജെപിക്കുള്ളിലെ വിള്ളലുകൾ പാർട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് സൂചനകള്‍ അയച്ചിരുന്നു, ഇത് സി. കൃഷ്ണകുമാറിൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഇടപെടാനും മേൽനോട്ടം വഹിക്കാനും രാഷ്ട്രീയ സ്വയംസേവക് സംഘത്തെ (ആർഎസ്എസ്) പ്രേരിപ്പിച്ചു. പാലക്കാട്ടെ പാർട്ടിയുടെ അടിത്തറയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും 39,549 വോട്ടുകൾ നേടി തങ്ങളുടെ വോട്ട് വിഹിതം നിലനിർത്തിയെന്നും ബിജെപി നേതൃത്വം അവകാശപ്പെട്ടെങ്കിലും പാലക്കാട് നഗരസഭയിൽ കൃഷ്ണകുമാറിൻ്റെ വോട്ട് ഇടിഞ്ഞത് നേതൃത്വത്തിന് അങ്കലാപ്പുണ്ടാക്കി. പാലക്കാട്ട് ബിജെപിയുടെ വോട്ട് വിഹിതം ഗണ്യമായി ഇടിഞ്ഞു, സി. കൃഷ്ണകുമാറിന് 39,549 വോട്ടുകൾ ലഭിച്ചു, മെട്രോമാൻ ഇ. ശ്രീധരൻ 2021 ൽ പാർട്ടിക്ക് നേടിയ 50,220 വോട്ടിൽ നിന്ന് ഗണ്യമായ ഇടിവ്. ആ വോട്ട് ഷെയറിനു കാരണം…
29-ാമത് ഐ.എഫ്.എഫ്.കെ പ്രതിനിധി രജിസ്‌ട്രേഷന്‍ നവംബര്‍ 25 മുതല്‍ ആരംഭിക്കും; എട്ടു ദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് 180 സിനിമകള്‍
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29-ാമത് ഐഎഫ്എഫ്‌കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബർ 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. ജനറൽ വിഭാഗത്തിന് ജിഎസ്ടി ഉൾപ്പെടെ 1180 രൂപയും, വിദ്യാർത്ഥികൾക്ക് ജിഎസ്ടി ഉൾപ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെൽ വഴിയോ registration.iffk.in എന്ന ലിങ്ക് വഴിയോ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. എട്ട് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 180 ഓളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിൻ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ നേടിയ സിനിമകള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കണ്‍ട്രി ഫോക്കസ് വിഭാഗത്തിലുള്ള…
എൽഡിഎഫ് സർക്കാരിനെതിരായ വ്യാജപ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞതിൻ്റെ തെളിവാണ് ചേലക്കരയിലെ വിജയം: കെ രാധാകൃഷ്ണൻ
തൃശൂര്‍: ചേലക്കരയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സ്ഥാനാർഥി യു.ആർ.പ്രദീപിൻ്റെ വിജയം എൽ.ഡി.എഫ് സർക്കാരിനെതിരായ കള്ളപ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞതിൻ്റെ വ്യക്തമായ തെളിവാണെന്ന് ആലത്തൂർ എം.പി കെ.രാധാകൃഷ്ണൻ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. “രാഷ്ട്രീയ തിരിച്ചുവരവ് ലക്ഷ്യമിട്ട് ചേലക്കരയിൽ ഐക്യജനാധിപത്യ മുന്നണി (യുഡിഎഫ്) ജീവന്മരണ പോരാട്ടമാണ് നടത്തിയത്. എല്ലാത്തരം വ്യാജപ്രചാരണങ്ങളും അവർ അഴിച്ചുവിട്ടു, പക്ഷേ ജനങ്ങൾ അത് തള്ളിക്കളഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന വ്യക്തമായ സന്ദേശമാണ് ഈ വിജയം നൽകുന്നത്. സർക്കാർ വിരുദ്ധ വികാരം ഉണ്ടായിരുന്നു എന്ന ആശയം തെറ്റാണെന്ന് തെളിഞ്ഞു,” അദ്ദേഹം പറഞ്ഞു. ചേലക്കരയിലെ യു.ആർ.പ്രദീപിൻ്റെ വിജയം തങ്ങളിൽ ധിക്കാര ബോധം വളർത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. “ഞങ്ങൾക്ക് ഒരു അഹങ്കാരവുമില്ല. ഞങ്ങൾ ജനങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിൻ്റെ തോൽവിക്ക് ശേഷം ഞങ്ങള്‍ക്ക് ഒരു തിരിച്ചുവരവുണ്ടാകില്ലെന്ന് ഇടതുപക്ഷ വിരുദ്ധ…
തലവടി മണക്കളത്തിൽ സുനിമോളുടെ മരണം നാടിന് തേങ്ങലായി
തലവടി: തലവടി ഗ്രാമത്തിന് ഇന്നലെ ദുഃഖ ശനിയാഴ്‌ചയായിരുന്നു. ഒരു ദേശത്തെ കണ്ണീരിലാഴ്ത്തി സുനിമോളുടെ മരണം. ആനപ്രമ്പാൽ തെക്ക് 12-ാം വാർഡിൽ മണക്കളത്തിൽ മനോജ് മണക്കളത്തിന്റെ ഭാര്യ സുനി മനോജിന്റെ (സുനി മോൾ – 44) മരണവാർത്ത കേട്ടാണ് നാട് ഉണർന്നത്. രാവിലെ എഴുന്നേൽക്കാൻ വൈകിയതിനെ തുടർന്ന് വിളിച്ചുണർത്തുവാൻ ശ്രമിച്ചപ്പോൾ ആണ് മരിച്ചതെന്ന് അറിഞ്ഞത്. മരണകാരണം ഹൃദയാഘാതമെന്ന് സ്ഥിരികരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിക്കുന്നു. സുനിമോളുടെ മൃതദേഹം നവംബർ 25 തിങ്കളാഴ്ച രാവിലെ 10ന് എടത്വ മഹാ ജൂബിലി ഹോസ്പിറ്റലിൽ നിന്നും വിലാപയാത്രയായി എത്തിച്ച് സംസ്ക്കാരം ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ നടക്കും. മക്കൾ: ആദിത്യ (നെല്ലൂര്‍ ശ്രീനാരായണ നേഴ്സിംങ്ങ് കോളജ് വിദ്യാർത്ഥിനി), അഖിൽ (എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌ക്കൂള്‍ 10-ാം ക്ളാസ് വിദ്യാർത്ഥി). പരേത എടത്വ ഇല്ലിമൂട്ടിൽ രത്നമ്മയുടെയും പരേതനായ ഉത്തമന്റെയും മകൾ ആണ്. സൗമ്യമായ പെരുമാറ്റത്തിലൂടെ…
വിനായകന്‍ നായകനായുള്ള ടോം ഇമ്മട്ടിയുടെ പുതിയ ചിത്രം ‘പെരുന്നാള്‍’ പ്രഖ്യാപിച്ചു
നടൻ വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘പെരുന്നാൾ’ എന്നാണ് ചിത്രത്തിന്റെ പേര്, ചിത്രത്തിന്റെ പേരിനോടൊപ്പം ക്രോവേന്മാരും സ്രാപ്പേൻമാരും എന്ന ടാഗ് നൽകിയിട്ടുണ്ട്. ജോളിവുഡ് മൂവീസും ഇമ്മട്ടി കമ്പനിയും ചേർന്നാണ് പെരുന്നാളിന്റെ നിർമ്മാണം. ചിത്രത്തിന്റെ പ്രഖ്യാപനത്തോടൊപ്പം പുതുമുഖങ്ങൾക്കായുള്ള കാസ്റ്റിങ് കോളും അണിയറപ്രവർത്തകർ നൽകിയിട്ടുണ്ട്. അഞ്ചിനും പതിനഞ്ചിനും ഇടയിലുള്ള ആൺ പെൺ കുട്ടികൾക്കും ഇരുപതിനും 35-നും 40-നും എഴുപതിനുമിടയിലുള്ള സ്ത്രീ പുരുഷന്മാർക്കും ചിത്രത്തിൽ അഭിനയിക്കാനായുള്ള അവസരമുണ്ട്. അഭിനയിക്കാൻ താല്പര്യമുള്ളവർ എഡിറ്റ് ചെയ്യാത്ത രണ്ടു ഫോട്ടോയും മുപ്പതു സെക്കന്റ് ദൈർഘ്യമുള്ള പെർഫോമൻസ് വിഡിയോയും നവംബർ 11-ന് മുന്നേ perunnalmovie@gmail.com എന്ന ഇമെയിൽ ഐ ഡിയിൽ അയക്കണം. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ. ടോവിനോ തോമസ് നായകനായ ഒരു മെക്സിക്കൻ അപാരത, ആൻസൺ പോൾ നായകനായ ഗാമ്ബ്ലർ എന്നീ…
പാലക്കാട് ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് വിജയിച്ചത് വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചതുകൊണ്ടാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണൻ. സര്‍ക്കാരിന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നതെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. പാലക്കാട്ടെ യുഡിഎഫിന്‍റെ വിജയം വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചതുകൊണ്ടാണെന്നും, സരിൻ ഇടതുപക്ഷത്തിന് മുതൽ കൂട്ടാവുമെന്നും ടിപി രാമകൃഷ്ണൻ പ്രതികരിച്ചു. ചേലക്കരയിൽ ഇടതുപക്ഷത്തെ തോൽപ്പിക്കുമെന്ന കെ സി വേണുഗോപാൽ പറഞ്ഞിരുന്നു. എന്നാൽ, ചേലക്കരയിൽ മികച്ച ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് വിജയിച്ചത്. ഇത് സര്‍ക്കാരിന് അനുകൂലമായ ജനവിധിയാണ്. ഈ തെരഞ്ഞെടുപ്പിന്‍റെ വിജയം പരിശോധിക്കുമ്പോള്‍ ജനങ്ങളുടെ ഭാവി ജീവിതത്തിന് സാധ്യമല്ലാതാക്കുന്ന ചില വസ്തുതകളുണ്ട്. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും നമ്മുടെ നാടിന് ആപത്താണ്. രണ്ടും വര്‍ഗീയതയും ഉയര്‍ത്തുന്നത് മതരാഷ്ട്രമാണ്. ഇത് നമ്മുടെ നാടിന് ഗുണം ചെയ്യില്ല. പാലക്കാട്ടെ വിജയത്തിൽ ആദ്യം ആഹ്ലാദവുമായി വന്നത് എസ്‍ഡിപിഐ ആണ്. ഈ രാഷ്ട്രീയം മതനിരപേക്ഷ മൂല്യങ്ങൾക്കെതിരാണ്. ജമാഅത്തെ ഇസ്ലാമിയും എസ്‍ഡിപിഐയും യുഡിഎഫിനൊപ്പം നിലകൊണ്ടുകൊണ്ടു.…
എൽഡിഎഫ് സർക്കാരിനെതിരെ ഭരണവിരുദ്ധ തരംഗമില്ല: സിപിഐ നേതാവ് ബിനോയ് വിശ്വം
കൊച്ചി: കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ തരംഗമാണെന്ന പ്രചാരണം വോട്ടർമാർ ഗൗനിച്ചില്ലെന്നാണ് ശനിയാഴ്ച ചേലക്കരയിലെ തെരഞ്ഞെടുപ്പു വിജയവും പാലക്കാട്ടെ ഇടതുജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) വോട്ടുവിഹിതം വർധിച്ചതും തെളിയിക്കുന്നതെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ബിജെപി വോട്ടുകൾ കുറഞ്ഞതും മതമൗലികവാദ ഗ്രൂപ്പുകളുടെ പിന്തുണയുമാണ് പാലക്കാട്ട് യുഡിഎഫ് വിജയം ഉറപ്പിച്ചത്. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും ബിജെപി-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമായെന്നതിന് തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ എൽഡിഎഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘടിതമായ കുപ്രചാരങ്ങളെയും കടന്നാക്രമണങ്ങളെയും മുഖവിലയ്‌ക്കെടുക്കാതെയാണ് ജനങ്ങൾ ചേലക്കര നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിളങ്ങുന്ന വിജയം നൽകിയത്. പാലക്കാട്ട് മുൻ തെരഞ്ഞെടുപ്പിലേതിനേക്കാൾ കൂടുതൽ വോട്ടർമാർ എൽഡിഎഫിനൊപ്പം അണിനിരന്നു. ഇനിയുള്ള നാളുകളിൽ വികസന -ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് വർധിച്ച ഊർജ്ജം നൽകുന്നതാണ് ഈ ജനവിധി. എല്ലാത്തരം വർഗീയതയ്ക്കും എതിരായ മതനിരപേക്ഷ വോട്ടാണ് എൽഡിഎഫിന് ലഭിച്ചത്. വർഗീയതയെ തുറന്നുകാട്ടി മതനിരപേക്ഷ രാഷ്ട്രീയം വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന ഒരു സന്ദേശം. ഭരണ വിരുദ്ധ വികാരമെന്ന പ്രചാരണം ലവലേശം പോലും ജനങ്ങളെ സ്വാധീനിച്ചിട്ടില്ല എന്നും വിവാദ-നുണ പ്രചാരകരെ ജനങ്ങൾ മുഖവിലയ്‌ക്കെടുത്തിട്ടില്ല എന്നും തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. വർഗീയ ശക്തികളെ കൂട്ടുപിടിച്ച് പാലക്കാട് നിലനിർത്താൻ യുഡിഎഫിന് കഴിഞ്ഞെങ്കിലും എൽഡിഎഫ്…
