പ്രകീർത്തനാരവങ്ങളിൽ മുഴുകി അന്താരാഷ്ട്ര മീലാദ് സമ്മേളനം

മനുഷ്യാവകാശങ്ങൾ ലംഘിച്ച് സിവിലിയന്മാരെ കൊന്നൊടുക്കുന്നതിനെതിരെ പ്രമേയം കോഴിക്കോട്: പ്രവാചക പ്രകീർത്തനത്തിന്റെ വൈവിധ്യ അനുഭവങ്ങൾ സമ്മാനിച്ച് അന്താരാഷ്ട്ര മീലാദ് സമ്മേളനം. ‘തിരുനബി(സ്വ) ജീവിതം, ദര്‍ശനം’ എന്ന പ്രമേയത്തില്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്തും മര്‍കസും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിലാണ് വിവിധ രാജ്യങ്ങളിലെ ഗായക സംഘങ്ങളും മൗലിദ് ട്രൂപ്പുകളും അവിസ്മരണീയ പ്രകടനം നടത്തിയത്. സമ്മേളനം ബഹ്‌റൈൻ സുപ്രീം കോടതി മുൻ അധ്യക്ഷൻ ഹമദ് ബിൻ സാമി ഫള്ൽ അൽ-ദോസരി ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് അബ്ദുല്ല മഅതൂഖ് മുഖ്യാതിഥിയായി. മനുഷ്യാവകാശങ്ങളെ പാടെ നിഷേധിച്ച് സിവിലിയന്മാരെ കൊന്നൊടുക്കുന്ന ഇസ്‌റാഈൽ നടപടിക്കെതിരെ സമ്മേളനം പ്രമേയം അവതരിപ്പിച്ചു. വിവിധ രാഷ്ട്രങ്ങളിലെ പണ്ഡിതരും സാമൂഹിക-സാംസ്‌കാരിക നായകരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു. പ്രശസ്ത അറബ് ഗായക സംഘമായ അല്‍ മാലിദ് ഗ്രൂപ്പിന്റെ…

നിരപരാധികൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ നീതീകരിക്കാനാവില്ല: കാന്തപുരം

കോഴിക്കോട്: ഫലസ്തീന് പുറമെ ലബനാൻ അതിർത്തി കടന്ന് നിരപരാധികളായ സിവിലിയന്മാർക്ക് നേരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ നീതീകരിക്കാനാവാത്തതാണെന്നും സമാധാനത്തിനായി ലോക നേതാക്കൾ ഒന്നിക്കണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിൽ വാർഷിക മദ്ഹുറസൂൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതാന്തര സംവാദങ്ങളും നേതാക്കളുടെ ഒത്തിരിപ്പും സമാധാന ശ്രമങ്ങൾക്ക് ശക്തിപകരുമെന്നും ഇസ്രയേലിനെ അനുകൂലിക്കുന്ന സമീപനത്തിൽ നിന്ന് രാജ്യങ്ങൾ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ നീതിയും സ്ത്രീ സുരക്ഷയും ഉറപ്പുനൽകുന്നതാണ് മുഹമ്മദ് നബിയുടെ ദർശനങ്ങൾ എന്നും ധാർമിക ജീവിതത്തിലൂടെ മാത്രമേ സമാധാന അന്തരീക്ഷം സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു.

ഡോ. ജോൺസൺ വി ഇടിക്കുള യുആർഎഫ് വേൾഡ് റെക്കോർഡ് ഏഷ്യ ജൂറി

എടത്വ : സാമൂഹിക ജീവകാരുണ്യ സേവനരംഗത്ത് കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിലധികമായി നിലകൊള്ളുന്ന തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുള യുആർഎഫ് വേൾഡ് റെക്കോർഡ് ഏഷ്യ ജൂറിയായി നിയമിതനായി. ന്യുയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിംഗ് ഔട്ട്സ്റ്റാൻ്റിംഗ് കമ്മ്യൂണിറ്റി സർവീസ് അവാർഡ് ജേതാവായ ഡോ. ജോൺസൺ വി ഇടിക്കുള വേൾഡ് വിഷനിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിച്ചത്. യുണൈറ്റഡ് നേഷൻസ് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ, വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ, കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ ജനറൽ സെക്രട്ടറി , ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ്, എടത്വ വികസന സമിതി ജനറൽ സെക്രട്ടറി, ട്രിനിറ്റി ജെപിജെ ഗ്ലോബൽ കൺസൾട്ടൻസി ഡയറക്ടര്‍ തുടങ്ങി പ്രാദേശികവും അന്തർദേശീയവുമായ നിരവധി പ്രസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന ഇദ്ദേഹത്തിന് കേന്ദ്ര…

ഉരുള്‍ പൊട്ടലില്‍ ഷിരൂര്‍ ഗംഗാവലിയില്‍ കാണാതായ അര്‍ജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തി

ഉരുൾപൊട്ടലിനെ തുടർന്ന് കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട് 71 ദിവസങ്ങൾക്ക് ശേഷം, ലോറി ഡ്രൈവർ അർജുൻ്റെ മൃതദേഹവും വാഹനവും മുങ്ങൽ വിദഗ്ധരും ഡ്രഡ്ജർമാരും ഉൾപ്പെട്ട ഒരു സംഘം ബുധനാഴ്ച ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിലെ ഗംഗാവലിയിൽ കണ്ടെത്തി. ആറ് ദിവസം മുമ്പ് രക്ഷാപ്രവർത്തനം പുനരാരംഭിച്ചതിന് ശേഷമാണ് തകർന്ന വാഹനം കണ്ടെത്താനും മൃതദേഹം ക്യാബിനിൽ നിന്ന് പുറത്തെടുക്കാനും സംഘത്തിന് കഴിഞ്ഞത്. മുൻ നേവി ഉദ്യോഗസ്ഥനായ ഇന്ദ്ര ബാലനും സംഘവുമാണ് സ്ഥലം കണക്കാക്കിയത്. ലോറി പൊക്കിയെടുക്കാന്‍ ഡ്രഡ്ജർ ഉപയോഗിച്ചതായി അധികൃതർ പറഞ്ഞു. ജൂലൈ 16 ന് ദേശീയ പാത 66-ൽ ഉണ്ടായ മണ്ണിടിച്ചിലിൽ 11 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത് . മരിച്ച ഒമ്പത് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. കൊല്ലപ്പെട്ട മറ്റ് രണ്ടു പേരായ ജഗന്നാഥിൻ്റെയും ലോകേഷിൻ്റെയും മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനുണ്ട്. റഡാർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്. വാഹനത്തിന്…

പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കണമെങ്കില്‍ രേഖകളുടെ ആധികാരികത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷണം നടത്തണം

തിരുവനന്തപുരം: പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ആധാര്‍ കാര്‍ഡ് ഇഷ്യൂ ചെയ്യണമെങ്കില്‍ അവര്‍ നല്‍കിയിട്ടുള്ള രേഖകള്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെടണമെന്ന് നിര്‍ദേശം. ആധാര്‍ എന്റോള്‍മെന്റ് സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികത ഉറപ്പാക്കിയ ശേഷമേ ഇനി ആധാര്‍ നല്‍കുകയുള്ളൂ. ഇതിനായി തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്. വ്യാജ ആധാര്‍ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ പരിഷ്‌കാരം. അപേക്ഷിക്കുന്ന ഘട്ടങ്ങളില്‍ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പോര്‍ട്ടലിലേക്കാണ് എത്തുക. വെരിഫിക്കേഷനായി സബ്കലക്ടര്‍മാര്‍ക്ക് തിരികെയെത്തും. സബ് കലക്ടര്‍മാരാണ് വില്ലേജ് ഓഫിസര്‍മാരും തദ്ദേശ സെക്രട്ടറിമാരും വഴി ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് തിരികെ സമര്‍പ്പിക്കുക. അപേക്ഷ സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികതയും ഈ ഘട്ടത്തില്‍ ഉറപ്പാക്കും. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ തദ്ദേശ സെക്രട്ടറിമാരും ബാക്കി ജില്ലകളില്‍ വില്ലേജ് ഓഫിസര്‍മാരുമാണ് സ്ഥിരീകരണം നടത്തുന്നത്. അപേക്ഷിച്ച് കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കണമെന്നാണ് അറിയിപ്പെങ്കില്‍ രേഖകള്‍…

പ്രതീക്ഷയോടെ 72 ദിനങ്ങള്‍ കാത്തിരുന്നിട്ടും അര്‍ജുന്‍ വിട പറഞ്ഞത് നൊമ്പരമായി; വൈകാരിക കുറിപ്പുമായി മമ്മൂട്ടിയും മോഹന്‍‌ലാലും

ഷിരൂർ മണ്ണിടിച്ചിലില്‍ കാണാതായ അർജുന്റെ ലോറിയും വണ്ടിക്കുള്ളിൽ നിന്ന് മൃതദേഹവും കണ്ടെത്തിയതിനു പിന്നാലെ വികാരനിർഭരമായ കുറിപ്പുമായി മമ്മൂട്ടിയും മോഹന്‍‌ലാലും. മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി. 72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നിട്ടു ഇന്ന് വിട പറയേണ്ടി വന്നു എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. ’72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു, നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും…ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്നു..ആദരാഞ്ജലികൾ അർജുൻ’, മമ്മൂട്ടി കുറിച്ചു. https://www.facebook.com/Mammootty/posts/1095641865259147?ref=embed_post അര്‍ജുന്‍റെ വാര്‍ത്തയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ വഴി നടൻ മോഹൻലാലും അനുശോചനം രേഖപ്പെടുത്തിയിരുന്നു. ‘മനമുരുകി പ്രാർഥിച്ച നാം എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അർജുൻ. പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളെന്ന്’ മോഹൻലാൽ കുറിച്ചു. നേരത്തെ നടി മഞ്ജു വാര്യരും വികാരമായ കുറിപ്പ് പങ്കുവച്ചിരുന്നു. അർജുൻ, ഇനി നിങ്ങൾ…

ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചിയില്‍

കൊച്ചി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചി ഐഎംഎ ഹാളില്‍ നടക്കും. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരലാണ് ഹൃദയസംഗമം. രാവിലെ 9.30 നടക്കുന്ന ചടങ്ങ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുമെന്ന് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപുരം, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി രാജു കണ്ണമ്പുഴ, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റീ ഡോ. ജേക്കബ് ഏബ്രഹാം, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സി.ഒ.ഒ ലിമി റോസ് ടോം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചി മെട്രോ റെയില്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ മുഖ്യാതിഥിയാകും. ഈ വര്‍ഷത്തെ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് റിനൈ മെഡിസിറ്റിയിലെ അനസ്തേഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍…

സിദ്ദിഖിനെതിരെ ഫോട്ടോ സഹിതം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. സിദ്ദിഖ് സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിൽ എല്ലാ സംസ്ഥാന പൊലീസ് മേധാവികൾക്കും സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. സിദിഖിനെ കുറിച്ച് വിവരം ലഭിക്കുന്നവർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ, ക്രൈം ബ്രാഞ്ച് എസ് പി എന്നിവരെ ബന്ധപ്പെടണമെന്നാണ് നോട്ടീസിലുളളത്. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കാനാണ് നോട്ടീസ്. അതേ സമയം, സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. 8 വർഷത്തിന് ശേഷം യുവതി ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമെന്നെന്നാണ് ബലാത്സംഗക്കേസ് പ്രതി സിദ്ദിഖ് സുപ്രീം കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലുളളത്. ഭ യം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസിനീയമാണെന്നും 2019 സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗമെന്ന്…

ലൈംഗികാതിക്രമ കേസിൽ നടന്‍ ഇടവേള ബാബു അറസ്റ്റില്‍; നടപടി ക്രമങ്ങള്‍ക്കു ശേഷം വിട്ടയച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിൽ ലൈംഗികാതിക്രമക്കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റു ചെയ്യുന്ന മലയാള സിനിമയിലെ രണ്ടാമത്തെ പ്രമുഖനായി നടനും മലയാളം മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ (അമ്മ) മുൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു. കോസ്റ്റൽ അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ജനറൽ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലെ കോസ്റ്റൽ പോലീസ് ആസ്ഥാനത്ത് മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്ന് (സെപ്റ്റംബർ 25, ബുധനാഴ്ച) അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ വൈദ്യ പരിശോധന നടത്തി ഇടവേള ബാബുവിനെ വിട്ടയക്കും. ആവശ്യമെങ്കിൽ നടനെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യും. അന്വേഷണവുമായി സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജറാകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങി ഉപാധികളോടെയായിരുന്നു ഇടവേള ബാബുവിന് കോടതി ജാമ്യം…

കുടുംബ പ്രശ്ന പരിഹാരത്തിനായി പൂജ നടത്താമെന്ന വ്യാജേന വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യനെ അറസ്റ്റു ചെയ്തു

കൊച്ചി: കുടുംബ പ്രശ്ന പരിഹാരത്തിനായി പൂജ നടത്തണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യന്‍ തൃശൂർ സ്വദേശി പ്രഭാദിനെ പോലീസ് അറസ്റ്റു ചെയ്തു. വീട്ടമ്മയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമത്തിൽ വന്ന പരസ്യം കണ്ടാണു ജ്യോത്സ്യനെ വീട്ടമ്മ പരിചയപ്പെടുന്നത്. തുടര്‍ന്ന് കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനായി പൂജ നടത്താൻ കൊച്ചി വെണ്ണലയിലുള്ള സ്ഥലത്തേക്ക് ഇയാൾ വീട്ടമ്മയെ ക്ഷണിച്ചു. കഴിഞ്ഞ ജൂണിൽ നടന്ന പൂജയ്ക്കിടെ ജ്യോത്സ്യൻ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. ഇതിനു ശേഷം തൃശൂരിൽ വച്ചും പീഡിപ്പിച്ചു. ആദ്യ പൂജയ്ക്കു ഫലം കാണാത്തതിനാൽ ഒരിക്കൽ കൂടി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ട് വിളിച്ചു വരുത്തുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണി മുഴക്കി. ഇതോടെയാണ് വീട്ടമ്മ പാലാരിവട്ടം പൊലീസിനെ സമീപിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വയനാട്ടിലും സമാനമായി ഭർത്താവിന്റെ മേലുള്ള ബാധ ഒഴിപ്പിക്കാൻ…