ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഒറ്റപ്പെട്ട സംഭവമായി ഇതിനെ തള്ളിക്കളയാനാവില്ല; ‘അമ്മ’ യുടെ നിലപാടിനെ എതിര്‍ത്ത് നടന്‍ ജഗദീഷ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താരസംഘടനയായ അമ്മയിൽ ഭിന്നത. സംഘടനയുടെ നിലപാട് ഔദ്യോഗികമായി വിശദീകരിക്കാൻ താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയും അംഗങ്ങളും രംഗത്തെത്തിയതിന് പിന്നാലെയാണ് വ്യത്യസ്ത നിലപാടുമായി സംഘടനാ വൈസ് പ്രസിഡൻ്റ് ജഗദീഷ് രംഗത്തെത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമ്മയുടെ പ്രതികരണം വൈകിയതിൽ ക്ഷമാപണം നടത്തിയാണ് ജഗദീഷ് വിഷയത്തിൽ പ്രതികരിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾ ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ സംഘടനയ്ക്ക് കഴിയില്ല. ആരോപണങ്ങൾ പഴയതാണെങ്കിലും അന്വേഷണം വേണം. ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള പരാമർശങ്ങളിൽ പരാതിയില്ലെങ്കിലും കേസെടുത്ത് അന്വേഷിക്കണം. വേട്ടക്കാരുടെ പേരുവിവരങ്ങൾ പുറത്തുവരണമെന്നും ജഗദീഷ് പറഞ്ഞു. പവർ ഗ്രൂപ്പ് എന്നത് ഒരു ആലങ്കാരിക പദമാണ്, ഈ പദം കോടിക്കണക്കിന് രൂപ മുടക്കി നടത്തുന്ന വ്യവസായത്തിൽ സ്വാധീനശക്തികളായി ഉയർന്നു വന്നവരായിരിക്കാം. ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ തന്നെ പുറത്തുവിടേണ്ടതായിരുന്നു. അങ്ങനെയൊരു സാഹചര്യം ഉണ്ടായിരുന്നെങ്കിൽ പരാതികൾ കുറയുമായിരുന്നെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി.…

സർക്കാർ ആശുപത്രികളിൽ ഡിജിറ്റല്‍ പണമിടപാട് സംവിധാനം വരുന്നു: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ വിവിധ സേവനങ്ങൾ ഡിജിറ്റൽ പണമിടപാട് നടത്തുന്നതിനുള്ള സംവിധാനം ഒരുക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കും. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ മുതലായവ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ആദ്യഘട്ടമായി ഇ ഹെല്‍ത്ത് നടപ്പിലാക്കിയ 63 ആശുപത്രികളിലാണ് ഈ സംവിധാനമൊരുക്കുക. ഇതിനായി 249 പി.ഒ.എസ്. മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ ഡിജിറ്റലായി തന്നെ പേയ്‌മെന്റ് നടത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മുന്‍കൂറായി ഒ.പി. ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. 624 ആശുപത്രികളിലാണ് ഇ ഹെല്‍ത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി…

മർകസ് സോഷ്യൽ കെയർ പദ്ധതി ഉദ്ഘാടനം ചെയ്തു

കൊടുവള്ളി: എസ് വൈ എസ് കൊടുവള്ളി സോൺ സാന്ത്വനം കമ്മിറ്റിയുമായി സഹകരിച്ച് മർകസ് സാമൂഹ്യക്ഷേമ വിഭാഗം ആർ സി എഫ് ഐ യുമായി നടപ്പിലാക്കുന്ന സോഷ്യൽ കെയർ പദ്ധതി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡണ്ട് റശീദ് അഹ്സനിയുടെ അധ്യക്ഷതയിൽ നടന്ന പദ്ധതി സമർപ്പണം അഡ്വ. പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സാന്ത്വന കേന്ദ്രങ്ങളിലേക്ക് ആവശ്യമായ വാക്കറുകൾ, എയർ ബെഡ് തുടങ്ങിയവയും കാഴ്ച പരിമിതിയുള്ളവർക്കായി കണ്ണടകളും കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുന്നൂറോളം മികച്ച തെങ്ങിൻ തൈകളുമാണ് പദ്ധതിയിൽ ഉൾപ്പെടുക. മർകസ് ആർ സി എഫ് ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സി പി ഉബൈദുല്ല സഖാഫി പദ്ധതി വിശദീകരിച്ചു. സോൺ നേതാക്കളായ ഒ എം ബശീർ സഖാഫി, ശരീഫ് മാസ്റ്റർ, ബശീർ സഖാഫി കളരാന്തിരി, ബിശ്ർ…

മീം കവിയരങ്ങ് സെപ്തംബര്‍ അവസാനം; രചനകള്‍ ക്ഷണിച്ചു

നോളജ് സിറ്റി: ‘നൂറ് കവികള്‍; നൂറ് കവിതകള്‍’ എന്ന പ്രമേയത്തില്‍ മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) സംഘടിപ്പിക്കുന്ന മീം കവിയരങ്ങിന്റെ ആറാം പതിപ്പിലേക്ക് കവിതകള്‍ ക്ഷണിച്ചു. സെപ്തംബര്‍ 28, 29 തീയതികളില്‍ മര്‍കസ് നോളജ് സിറ്റിയില്‍ വെച്ചാണ് കവിയരങ്ങ് നടക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി (സ്വ)യെ ഇതിവൃത്തമാക്കിയുള്ള കവിതകളാണ് അരങ്ങറുക. കവിതകള്‍ മൗലികവും നേരത്തെ പ്രസിദ്ധീകരിക്കാത്തതുമായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന കവിതകള്‍ കവിയരങ്ങില്‍ അവതരിപ്പിക്കാനും കവികള്‍ക്ക് പ്രമുഖ സാഹിത്യകാരന്മാര്‍ നേതൃത്വം നല്‍കുന്ന കവിതാ ക്യാമ്പില്‍ പങ്കെടുക്കാനും അവസരം ലഭിക്കും. കൂടാതെ, ഏറ്റവും മികച്ച കവിതക്ക് 5,000 രൂപയും ഫലകവുമടങ്ങുന്ന മീം ജൂനിയര്‍ അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ പത്ത് വരെയാണ് രചനകള്‍ സ്വീകരിക്കുന്നത്. meem@markazknowledgecity.com എന്ന ഇ മെയില്‍ വിലാസത്തിലാണ് കവിതകള്‍ അയക്കേണ്ടത്. വിശദവിവരങ്ങള്‍ക്കായി 7736405389 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍…

തകഴി റെയിൽവെ ക്രോസിൽ മേൽപ്പാലം നിർമ്മിക്കണം : എടത്വാ വികസന സമിതി

എടത്വ : തകഴി റെയിൽവെ ക്രോസിൽ മേൽപ്പാലം നിർമ്മിക്കുവാൻ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എടത്വ വികസന സമതി 44-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം അധ്യക്ഷത വഹിച്ചു.ഈ മാസം മൂന്നാമത്തെ തവണയാണ് ലവൽക്രോസ് അടച്ചിടുന്നത്.ഓരോ തവണ തുടർച്ചയായി അടച്ചിടുപ്പോഴും വലയുന്നത് പൊതു ജനം ആണ്.തകഴി റെയിൽവെ ഗേറ്റിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ നില്പ് സമരം ഉൾപ്പെടെ നടത്തിയതിനെ തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി സ്ഥലം സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന് നിവേദനം നല്കുകയും തകഴി റെയിൽവെ ക്രോസിൽ മേൽപ്പാലം നിർമ്മിക്കുന്നതിന് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലമെന്റ് കോർപറേഷൻ ഓഫ് കേരളയെ നിർവഹണ ഏജൻസിയായി 2023 നവംബര്‍ 16ന് സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തു. വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ് കളപ്പുര…

ഹേമ കമ്മിറ്റി റിപ്പോർട്ട്: 2026ൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ സിനിമാ മേഖലയിലെ ലൈംഗികാതിക്രമികളെ വിചാരണ ചെയ്യുമെന്ന് കെപിസിസി പ്രസിഡൻ്റ്

തിരുവനന്തപുരം: 2026ൽ കേരളത്തിൽ അധികാരത്തിലെത്തിയാൽ, മലയാള സിനിമാ മേഖലയിലെ ലൈംഗികാതിക്രമികളെ അവരുടെ സ്വാധീനമോ സമ്പത്തോ പൊതുനിലവാരമോ നോക്കാതെ യു.ഡി.എഫ്. വിചാരണ ചെയ്യുമെന്ന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രസിഡൻ്റ് കെ.സുധാകരൻ പറഞ്ഞു. വ്യാഴാഴ്ച (ആഗസ്റ്റ് 22, 2024) ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സർക്കാർ വിനോദ വ്യവസായത്തിലെ ലൈംഗിക ചൂഷണം രേഖപ്പെടുത്തുന്ന കെ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇരുന്നുകൊണ്ട് അപമാനം കൂട്ടുകയാണെന്ന് സുധാകരൻ ആരോപിച്ചു. ഉന്നത തലത്തിലുള്ളവർ ഉൾപ്പെടെ സിനിമാ മേഖലയിലെ കുറ്റവാളികളെ സമിതി ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളും സമിതി വെളിപ്പെടുത്തിയിരുന്നു, ഇത് പോക്‌സോ നിയമപ്രകാരം പ്രോസിക്യൂഷൻ ആവശ്യമാണ്. എന്നാല്‍, ശക്തരെ സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാർ മറ്റൊരു വഴി തിരഞ്ഞെടുത്തു. തെറ്റ് ചെയ്തവർ ആരാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും സുധാകരൻ…

ഹേമ കമ്മിറ്റിയുടെ മുഴുവൻ റിപ്പോർട്ടും ഹാജരാക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: ചലച്ചിത്രമേഖലയില്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്നവർക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ കേരള സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ച (ആഗസ്റ്റ് 22, 2024) ഒരു പൊതുതാൽപ്പര്യ ഹർജി (PIL) അംഗീകരിച്ചു. ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി കണ്ടെത്തിയ മുഴുവൻ റിപ്പോർട്ടിൻ്റെയും പകർപ്പ് മുദ്രവച്ച കവറിൽ ഹാജരാക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. കമ്മിറ്റി റിപ്പോർട്ടിൽ എന്തെങ്കിലും വ്യക്തതയുള്ള കുറ്റം വെളിപ്പെടുത്തിയാൽ ക്രിമിനൽ നടപടി വേണോ വേണ്ടയോ എന്നത് കോടതിയാണ് തീരുമാനിക്കേണ്ടതെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ആരും പരാതിയുമായി എത്തിയില്ലെന്ന ലളിതമായ കാരണത്താൽ സംസ്ഥാന സർക്കാരിന് ഈ വിഷയത്തിൽ ഇപ്പോൾ മുന്നോട്ടു പോകാൻ കഴിയുന്നില്ല. എന്നാൽ, സ്ത്രീകൾക്കെതിരായ ലൈംഗിക ചൂഷണങ്ങളും പീഡനങ്ങളും റിപ്പോർട്ട് വെളിപ്പെടുത്തുന്നു എന്നതാണ് വസ്തുത. “ഈ…

പുതിയ 7 ഡീലർഷിപ്പുകളുമായി കിയ ഇന്ത്യ കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു

178 ടച്ച് പോയന്റുകളുമായി കമ്പനി ദക്ഷിണേന്ത്യയിലെ സ്വന്തം വ്യാപനം ഏകീകരിക്കുന്നു ന്യൂഡൽഹി: പ്രമുഖ പ്രീമിയം കാർ നിർമ്മാതാക്കളായ കിയ ഇന്ത്യ കേരളത്തിൽ 7 പുതിയ ഡീലർഷിപ്പുകൾ കൂട്ടി ചേർത്തിരിക്കുന്നു. പുതിയ ഡീലർമാർ വരുന്നതോടെ കമ്പനിക്ക് സംസ്ഥാനത്ത് 30 ടച്ച് പോയന്റുകളാകും. തുടർച്ചയായി ടച്ച് പോയന്റുകൾ വർദ്ധിപ്പിക്കുന്നതിലൂടെ കമ്പനി അതിന്റെ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ ലഭ്യമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിലൂടെ കിയയുടെ അടുത്ത തലമുറ സഞ്ചാര പരിഹാരങ്ങളുടെ തടസ്സരഹിതമായ അനുഭവം അവർക്ക് ലഭിയ്ക്കുന്നു എന്ന് ഉറപ്പാക്കുന്നു. നിലവിൽ, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, പോണ്ടിച്ചേരി എന്നിവ ഉൾപ്പെടുന്ന ദക്ഷിണേന്ത്യയിൽ ബ്രാൻഡിന് 178 ടച്ച് പോയന്റുകളുണ്ട്. ടച്ച് പോയന്റുകളുടെ കാര്യത്തിൽ വടക്കൻ മേഖലയ്ക്ക് ശേഷം ബ്രാൻഡിന്റെ രണ്ടാമത്തെ വലിയ വിപണിയാണ് തെക്കൻ മേഖല. പ്രാദേശിക, അയൽ പ്രദേശങ്ങളിൽ സേവനം നൽകുന്നതിനായി ഭൂമിശാസ്ത്രപരമായി പ്രധാനമായ സ്ഥലങ്ങളിൽ ടച്ച് പോയന്റുകൾ സ്ഥാപിച്ചുകൊണ്ട്…

വയനാട് രക്ഷാ പ്രവർത്തനം നടത്തിയവരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു

ആലുവ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്ത മേഖലയിൽ എറണാകുളം ജില്ലയിൽ നിന്നും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ടീം വെൽഫെയർ അംഗങ്ങളെ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി ആദരിച്ചു. ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ആശ്വാസമേകാൻ സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് ടീം വെൽഫെയർ വളണ്ടിയർമാർ നേതൃത്വം നൽകിയതെന്ന് ഒത്തുചേരൽ ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദക്കത്ത് പറഞ്ഞു. ആലുവ അൻസാർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വളണ്ടിയർമാർ അനുഭവങ്ങൾ പങ്കുവെച്ചു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത 18 ടീം വെൽഫെയർ വളണ്ടിയർമാർക്ക് ജില്ലാ ഭാരവാഹികൾ മൊമെന്റോ വിതരണം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, വൈസ് പ്രസിഡണ്ട് നസീർ കൊച്ചി, സെക്രട്ടറിമാരായ ജമാലുദ്ദീൻ എം.കെ., നിസാർ ടി.എ., ആബിദ വൈപ്പിൻ, ഖത്തർ വെൽഫെയർ ഫോറം ഭാരവാഹി എം.എസ്. ഷറഫുദ്ദീൻ, സലാഹുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

ക്രൈസ്തവ പഠന റിപ്പോര്‍ട്ടിന്മേലുള്ള സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണം: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പഠിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് 15 മാസം പിന്നിട്ടിട്ടും റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തിറക്കാതെ ഭരണസംവിധാനങ്ങള്‍ ഒളിച്ചോടുന്നത് നിര്‍ഭാഗ്യകരമാണെന്നും റിപ്പോര്‍ട്ട് അടിയന്തരമായി വെളിച്ചത്തുകൊണ്ടുവരണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. 2020 നവംബറില്‍ പ്രഖ്യാപിച്ച ജെ.ബി.കോശി കമ്മീഷന്‍ 2023 മെയ് 17ന് മുഖ്യമന്ത്രിക്ക് ക്രൈസ്തവ പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ കത്തുകളയച്ചിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് തുടര്‍നടപടികള്‍ക്കായി ചീഫ് സെക്രട്ടറി ഉള്‍പ്പെടെ മൂന്നംഗസമിതിയെ 2024 ഫെബ്രുവരിയില്‍ നിയമിച്ചു. ക്ഷേമപദ്ധതികള്‍ സംബന്ധിച്ച് പഠനം തുടരുകയാണെന്ന് നിയമസഭയില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. എന്നിട്ടും റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടാത്തതെന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ലാത്തത് ആക്ഷേപകരമായ വന്‍ വീഴ്ചയും ഉത്തരവാദിത്വമില്ലായ്മയുമാണ്. കേരളത്തിലെ ക്രൈസ്തവ സമൂഹം…