കൊടുവള്ളി: എസ് വൈ എസ് കൊടുവള്ളി സോൺ സാന്ത്വനം കമ്മിറ്റിയുമായി സഹകരിച്ച് മർകസ് സാമൂഹ്യക്ഷേമ വിഭാഗം ആർ സി എഫ് ഐ യുമായി നടപ്പിലാക്കുന്ന സോഷ്യൽ കെയർ പദ്ധതി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡണ്ട് റശീദ് അഹ്സനിയുടെ അധ്യക്ഷതയിൽ നടന്ന പദ്ധതി സമർപ്പണം അഡ്വ. പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സാന്ത്വന കേന്ദ്രങ്ങളിലേക്ക് ആവശ്യമായ വാക്കറുകൾ, എയർ ബെഡ് തുടങ്ങിയവയും കാഴ്ച പരിമിതിയുള്ളവർക്കായി കണ്ണടകളും കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുന്നൂറോളം മികച്ച തെങ്ങിൻ തൈകളുമാണ് പദ്ധതിയിൽ ഉൾപ്പെടുക. മർകസ് ആർ സി എഫ് ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സി പി ഉബൈദുല്ല സഖാഫി പദ്ധതി വിശദീകരിച്ചു. സോൺ നേതാക്കളായ ഒ എം ബശീർ സഖാഫി, ശരീഫ് മാസ്റ്റർ, ബശീർ സഖാഫി കളരാന്തിരി, ബിശ്ർ പി ടി, അശ്റഫ് മാവുള്ളകണ്ടം, നൗഫൽ പെരുമണ്ണ, ജാബിർ ആവിലോറ എന്നിവർ സംബന്ധിച്ചു.
More News
-
യെച്ചൂരി; ഇന്ത്യയുടെ മതനിരപേക്ഷ മുഖം: കാന്തപുരം
കോഴിക്കോട്: ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങളുടെ മുഖമായിരുന്നു സീതാറാം യെച്ചൂരിയെന്ന് ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മതേതരത്വം, സാമൂഹ്യനീതി,... -
ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ: പ്രതിഭകളുടെ സംഗമവേദിയായി സ്പാർക് കണക്ട് ഫെല്ലോ മീറ്റ്
കോഴിക്കോട്: ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ നടത്തിയ ടാലന്റ് ഹണ്ട് പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ ആദരിച്ച സ്പാർക് കണക്ട് ഫെല്ലോ മീറ്റ് പ്രതിഭകളുടെ... -
റബീഉൽ അവ്വലിനെ വരവേറ്റ് മർകസിൽ വിളംബര റാലി
കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ ജന്മമാസമായ റബീഉൽ അവ്വലിനെ വരവേറ്റ് മർകസിൽ വിളംബര റാലിയും സന്ദേശ പ്രഘോഷവും നടത്തി. പ്രവാചക പ്രകീർത്തനങ്ങൾ...