എ പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഇസ്ലാമിക പണ്ഡിതനും കേരള മുസ്ലിം ജമാഅത്ത് പ്രസിഡൻ്റുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥയായ ‘വിശ്വാസപൂർവം’ മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച പ്രകാശനം ചെയ്തു .

ശശി തരൂർ എംപി മുഖ്യമന്ത്രിയിൽ നിന്ന് ആദ്യപ്രതി ഏറ്റുവാങ്ങി.

വിശ്വാസികൾക്ക് മതമൂല്യങ്ങൾ പകർന്നു നൽകി സമൂഹത്തിൻ്റെ ഉന്നമനത്തിനായി മുസ്ലിയാർ മതത്തെ ഉപയോഗിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു. മലബാര്‍ ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റാണ് സ്മരണിക പ്രസിദ്ധീകരിച്ചത്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാദ്ധ്യക്ഷൻ സയ്യിദ് അലി ബാഫഖി അദ്ധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി പി. രാജീവ്, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News