തൃശ്ശൂര്‍: ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്ത് ബോംബ ഭീഷണി മുഴക്കിയ തൃശ്ശൂരിലെ കുപ്രസിദ്ധ ഗുണ്ട ‘തീക്കാറ്റ് സാജനെ’ കണ്ടെത്താനായില്ലെന്ന് പോലീസ്. ഇയാളുടെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. തന്റെ പിറന്നാള്‍ ആഘോഷത്തിനെത്തിയ ചെറുപ്പക്കാരായ ‘അണി’കളെ പൊലീസ് പിടിച്ചുവെച്ചതിന്റെ പിന്നാലെയാണ് ഇവരെ വിട്ടയക്കാന്‍ ആവശ്യപ്പെട്ട് ഗുണ്ട തീക്കാറ്റ് സാജന്റെ ഭീഷണിയെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളടക്കം 36ലധികം ചെറുപ്പക്കാരാണ് തൃശൂര്‍ തെക്കെ ഗോപുരനട പരിസരത്ത് എത്തിയത്. വിവരമറിഞ്ഞ് എത്തിയ പോലീസ് മുഴുവന്‍ പേരേയും കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഇവരുടെ മാതാപിതാക്കളെയടക്കം വിളിച്ചുവരുത്തി വിട്ടയയ്ക്കുകയായിരുന്നു. ഗുണ്ടാ സംഘത്തിന് പുറകില്‍ ലഹരിസംഘങ്ങള്‍ കൂടി ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, സംഘത്തില്‍ നല്ലൊരു ശതമാനം പ്രായപൂര്‍ത്തിയാകാത്തവര്‍ ആണെന്നതാണ് പൊലീസിനെ കുഴയ്ക്കുന്നത്. അതേസമയം തീക്കാറ്റ് സാജന് പിടിയിലായാല്‍ നഗരത്തിലെ ക്രിമിനല്‍, ലഹരി സംഘങ്ങളെ കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് കൊലപാതകം…
Category: KERALA
മൂന്നാറിൽ സാഹസിക ഡ്രൈവിംഗ് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ഒരു മാസത്തിനുള്ളില്‍ 58,000 രൂപ പിഴ ചുമത്തി
ഇടുക്കി: മൂന്നാറിൽ സാഹസിക ഡ്രൈവിംഗ് അപകടങ്ങൾ വർധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ഒരു മാസത്തിനുള്ളിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ്പ് റോഡ്, മൂന്നാർ-മാട്ടുപ്പെട്ടി റോഡ് എന്നിവിടങ്ങളിലായി 15 സാഹസികവും അശ്രദ്ധയോടെയുമുള്ള ഡ്രൈവിംഗ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച മൂന്നാർ-മാട്ടുപ്പെട്ടി റോഡിൽ നടന്ന ഒരു സംഭവത്തിൻ്റെ വീഡിയോയിൽ, ഓടുന്ന വാഹനത്തിൻ്റെ ജനാലയിൽ നിന്ന് ഒരു കുട്ടി ചാരിയിരിക്കുന്നതായി കാണാം. തിങ്കളാഴ്ച, ഓടുന്ന വാഹനത്തിൽ നിന്ന് ഒരു യുവാവ് ചാഞ്ഞുകിടക്കുന്നത് കണ്ടതിനെത്തുടർന്ന്, അതേ പാതയിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് ആന്ധ്രപ്രദേശ് രജിസ്ട്രേഷൻ വാഹനം പോലീസ് പിടിച്ചെടുത്തു. വാഹനത്തിൻ്റെ ഡ്രൈവറായ ആന്ധ്രാ സ്വദേശി ബോഗ രാമനാഥ് ബാബുവിനെതിരെ (22) ഇടുക്കി റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ (ആർടിഒ) കേസ് രജിസ്റ്റർ ചെയ്യുകയും ആർടിഒയ്ക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പോണ്ടിച്ചേരി-രജിസ്ട്രേഷൻ വാഹനമാണ് ചൊവ്വാഴ്ച അശ്രദ്ധമായി വാഹനമോടിച്ചതെന്ന് ഇടുക്കി ആർടിഒ (എൻഫോഴ്സ്മെൻ്റ്) രാജീവ്…
മർകസ് ബോയ്സ് സ്കൂളിൽ ഉന്നത വിജയികൾക്ക് അനുമോദനം
കുന്ദമംഗലം: കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ പി.ടി.എ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. പി ഗവാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷമീം കെ.കെ അദ്ധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ സി.പി ഉബൈദുല്ല സഖാഫി അനുമോദന പ്രഭാഷണം നടത്തി. ചടങ്ങിൽ സിവിൽ സർവ്വീസ് റാങ്ക് ജേതാവ് മുഹമ്മദ് ഫസൽ വിദ്യാർഥികളുമായി സംവദിച്ചു. കെ. ഹാഷിദ്, കെ അബ്ദുൽ ഗഫൂർ, അശ്റഫ് കെ.കെ, ശാഫി നിസാമി, ശക്കീർ അരിമ്പ്ര, സി പി ഫസൽ അമീൻ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ സ്വാഗതവും കെ അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
ക്ഷേമ പെൻഷനുകൾ കുടിശ്ശിഖ സഹിതം അടുത്ത സാമ്പത്തിക വർഷത്തോടെ തീർപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിൽ 4,250 കോടി രൂപയുടെ സാമൂഹിക സുരക്ഷാ പെൻഷനുകളുടെ തീർപ്പാക്കാത്ത അഞ്ച് ഗഡുക്കൾ വിതരണം ചെയ്യുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ഇന്ന് (ജൂലൈ 10 ന്) സംസ്ഥാന നിയമസഭയിൽ സർക്കാർ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന അവതരിപ്പിച്ചുകൊണ്ട്, ക്ഷേമ പെൻഷൻ തുക ഓരോ ഗുണഭോക്താവിനും യഥാസമയം 1,600 രൂപയിൽ നിന്ന് യഥാസമയം വർദ്ധിപ്പിക്കാനുള്ള സർക്കാരിൻ്റെ ഉദ്ദേശ്യവും മുഖ്യമന്ത്രി സൂചിപ്പിച്ചു. കെട്ടിക്കിടക്കുന്ന രണ്ട് സാമൂഹിക സുരക്ഷാ പെൻഷൻ ഗഡുക്കൾ നടപ്പ് സാമ്പത്തിക വർഷത്തിലും ബാക്കി മൂന്നെണ്ണം 2025-26 വർഷത്തിലും വിതരണം ചെയ്യും. ഈ കുടിശ്ശിക തീർക്കുന്നതിനായി ഈ വർഷം 1,700 കോടി രൂപ അനുവദിക്കും. അഞ്ച് സാമൂഹിക സുരക്ഷാ പെൻഷനുകളും വിവിധ ക്ഷേമനിധി ബോർഡ് പെൻഷനുകളും 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തത്തിൻ്റെ സിംഹഭാഗവും…
മർകസ് ദൗറത്തുൽ ഖുർആൻ സമാപിച്ചു
കോഴിക്കോട്: വിശുദ്ധ ഖുർആൻ പൂർണമായി പാരായണം ചെയ്ത് നാലുമാസത്തിലൊരിക്കൽ വിശ്വാസികൾ സംഗമിക്കുന്ന ദൗറത്തുൽ ഖുർആൻ ആത്മീയ സംഗമം സമാപിച്ചു. മർകസ് കൺവെൻഷൻ സെന്ററിൽ സയ്യിദ് അലി ബാഫഖി പ്രാർഥനയോടെ ആരംഭിച്ച സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. വിശുദ്ധ ഖുർആൻ പാരായണവും അല്ലാഹുവിനെ ഓർക്കുന്നതും ഹൃദയം ശുദ്ധീകരിക്കുമെന്നും മനസ്സിന് ശാന്തി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രത്യേക ഖുർആൻ പാരായണ ക്യാമ്പയിനാണ് ദൗറത്തുൽ ഖുർആൻ. വിശ്വാസികളായ സാധാരണക്കാരെ ഖുർആനുമായി കൂടുതൽ സഹവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിൽ ഇതിനകം ആയിരക്കണക്കിന് പേർ സ്ഥിരാംഗങ്ങളാണ്. ദിവസവും ഖുർആൻ പാരായണം ചെയ്ത് നാലു മാസത്തിനകം പൂർത്തീകരിച്ച് പ്രാർഥനക്കായി മർകസിൽ സംഗമിക്കുന്ന രൂപത്തിലാണ് ദൗറത്തുൽ ഖുർആൻ സംവിധാനിച്ചിട്ടുള്ളത്. ചടങ്ങിൽ സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി…
ലിറ്റില്‍ കൈറ്റ്സ് 2023: പുരസ്കാരം ഏറ്റുവാങ്ങി മർകസ് സ്കൂളുകൾ
കോഴിക്കോട്: ലിറ്റിൽ കൈറ്റ്സ് ക്ലബുകളുടെ പ്രവർത്തന മികവിൽ ജില്ലാതലത്തിൽ ഒന്നാമതെത്തിയതിന്റെ പുരസ്കാരം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് ഏറ്റുവാങ്ങി കോഴിക്കോട്, എറണാകുളം ജില്ലയിലെ മർകസ് സ്കൂളുകൾ. കോഴിക്കോട് ജില്ലയിൽ ആദ്യ സ്ഥാനം നേടിയ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹൈസ്കൂളും എറണാകുളം ജില്ലയിൽ ഒന്നാമതെത്തിയ ചേരാനല്ലൂർ അൽ ഫാറൂഖിയ്യ ഹൈസ്കൂളും അവാർഡുകൾ സ്വീകരിച്ചു. നിയമസഭ ആർ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിവര സാങ്കേതിക വിദ്യയിൽ വിദ്യാർഥികളുടെ താത്പര്യം വികസിപ്പിക്കുന്നതിനും ഉപയോഗം കാര്യക്ഷമമാക്കുന്നതിനും സ്കൂൾ തലത്തിൽ രുപീകരിച്ച ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്. യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്, സ്കൂള്‍ വിക്കി അപ്ഡേഷന്, ക്യാംപുകളിലെ പങ്കാളിത്തം, ഡിജിറ്റല്‍ മാഗസിന്, വിക്ടേഴ്സ് ചാനല്‍ വ്യാപനം, ന്യൂസ് തയാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത…
ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിഎച്ച്പിയുടെ സൗജന്യ യാത്ര; എതിര്‍പ്പുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് സൗജന്യ വാഹന സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജിയില്‍ എതിര്‍പ്പുമായി സർക്കാർ. ഹർജി തള്ളണമെന്നാണ് സർക്കാരിൻ്റെ ആവശ്യം. നിലയ്ക്കൽ-പമ്പ റൂട്ടിൽ ബസ് സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് മാത്രമാണ് അവകാശമാണെന്നാണ് സർക്കാർ വാദം. 2024 ജനുവരിയിലാണ് വിശ്വ ഹിന്ദു പരിഷത്ത് നല്കിയ ഹർജി സുപ്രീം കോടതി പരിഗണിച്ചത്. ഇതിന് പിന്നാലെ എതിർ കക്ഷികളായ കേരള സർക്കാരിനും കെഎസ്ആർടിസിക്കും കോടതി നോട്ടീസ് അയച്ചു. വിഷയം ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്നലെ സർക്കാർ നിലപാട് വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നല്‍കിയത്. കെഎസ്ആർടിസിക്ക് അവകാശപ്പെട്ട റൂട്ടാണിത്. 97 ഡിപ്പോകളില്‍ നിന്നായി സീസണ് സമയത്ത് നിരവധി ബസുകള്‍ ഇവിടേക്കെത്തിച്ച് പൂർണ സൗകര്യം തീർത്ഥാടകർക്ക് ഒരുക്കുന്നുണ്ട്. മാത്രമല്ല, ബേസ് ക്യാമ്ബില്‍ നിന്ന് മറ്റ് വാഹനങ്ങള്‍ കടത്തി വിടാത്തതിന്റെ പ്രധാനപ്പെട്ട കാരണം ഈ…
പട്ടയം ലഭിച്ചിട്ടും ആറളം പുനരധിവാസ ഭൂമിയില്‍ താമസമാക്കാത്തവരുടെ പട്ടയം റദ്ദാക്കുന്നു
കണ്ണൂർ: ആറളം പുനരധിവാസ മേഖലയിൽ പട്ടയം ലഭിച്ചിട്ടും അവിടെ താമസിക്കാത്തവരുടെ പട്ടയം റദ്ദാക്കാൻ സർക്കാർ ഉത്തരവായി. താമസിപ്പിക്കേണ്ടവർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. വ്യക്തമായ ഉത്തരം നൽകാത്ത 303 പേരുടെ ഭൂമി റദ്ദാക്കാൻ കണ്ണൂർ ഐടിഡിപി പ്രോജക്ട് ഓഫീസർ ശുപാർശ ചെയ്തിരുന്നു. നാല് പേർ പട്ടയം തിരിച്ചേല്പിച്ചിരുന്നു. ഇവരുടെ കൈവശമുള്ള രേഖയും റദ്ദാക്കാൻ പ്രോജക്ട് ഓഫീസർ ശുപാർശ ചെയ്തു. കൈവശരേഖ റദ്ദ് ചെയ്യുന്നത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ ഗുണഭോക്താക്കൾ ജൂലൈ അഞ്ച് മുതൽ 30 ദിവസത്തിനകം ജില്ലാ കളക്ടർ മുമ്പാകെ നേരിട്ട് ബോധിപ്പിക്കണം. അല്ലാത്ത പക്ഷം ഇനിയൊരു അറിയിപ്പില്ലാതെ കൈവശരേഖകൾ റദ്ദ് ചെയ്യുമെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉത്തരവായി. കൈവശരേഖ റദ്ദ് ചെയ്യുന്ന ഗുണഭോക്താക്കളിൽ നിന്നും അസ്സൽ കൈവശരേഖ, സ്കെച്ച്, മഹസ്സർ എന്നിവ കണ്ണൂർ ഐ ടി ഡി പി പ്രോജക്ട് ഓഫീസർ അടിയന്തിരമായി…
സയ്യിദ് ഫള്ല് കോയമ്മ തങ്ങള്‍ കുറാ വഫാത്തായി (അന്തരിച്ചു)
കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും ദക്ഷിണ കന്നഡ സംയുക്ത ജമാഅത്ത് ഖാളിയും കാസർകോഡ് ജാമിഅ സഅദിയ്യ അറബിയ്യ ഉൾപ്പെടെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിയും നിരവധി മഹല്ലുകളുടെ ഖാളിയുമായ സയ്യിദ് ഫള്ല് കോയമ്മ തങ്ങള്‍ എട്ടിക്കുളം വഫാത്തായി. 64 വയസ്സായിരുന്നു. സമസ്ത പ്രസിഡന്റായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാൻ ബുഖാരി ഉള്ളാള്‍ തങ്ങളുടെയും ശരീഫ ഫാത്വിമ കുഞ്ഞിബീവിയുടെയും മകനായി 1960 മെയ് 1നു ജനനം. പ്രാഥമിക പഠനത്തിനു ശേഷം ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ ദര്‍സ് പഠനവും ഉപരിപഠനവും പൂര്‍ത്തിയാക്കി. പിതാവിനു പുറമെ താഴേക്കോട് എന്‍ അബ്ദുല്ല മുസ്ലിയാർ, ഇമ്പിച്ചാലി മുസ്ലിയാര്, ഉള്ളാള്‍ ബാവ മുസ്ലിയാർ, വെളിമുക്ക് കുട്ടി മുഹമ്മദ് മുസ്ലിയാർ എന്നിവരാണ് പ്രധാന ഗുരുനാഥന്മാര്. കര്‍ണാടകയിലെ അറുപതോളം മഹല്ലുകളിലും കേരളത്തിലെ വിവിധ മഹല്ലുകളിലും ഖാളിയാണ്. കുറായിലെ സയ്യിദ് ഫള്ല് ഇസ്ലാമിക് സെന്ററിലെ പ്രധാന…
ഐഡിയും കണ്സെഷന് കാര്‍ഡും സ്കൂള്‍ യൂണിഫോമും ഇല്ലാതെ ബസ്സില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥികള്‍ കണ്ടക്ടറെ മര്‍ദ്ദിച്ചു
കോട്ടയം: യൂണിഫോമും ഐഡി കാർഡും കൺസെഷൻ കാർഡും സ്കൂൾ ബാഗും ഇല്ലാതെ എസ്ടി ടിക്കറ്റിൽ സ്വകാര്യ ബസ്സില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്ത കണ്ടക്ടറെ വിദ്യാര്‍ത്ഥിനിയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. പനച്ചിക്കടവ് സ്വദേശി പ്രദീപിനാണ് മർദനമേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മാളിയക്കടവ് – കോട്ടയം റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് സംഭവം. പ്രദീപിനെ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എസ്ടി ടിക്കറ്റ് എടുത്ത വിദ്യാര്‍ത്ഥിയോട് കണ്ടക്ടർ കൺസഷൻ കാർഡ് ആവശ്യപ്പെട്ടു. യൂണിഫോമോ കൺസഷൻ കാർഡോ ഇല്ലാത്ത വിദ്യാർഥിനി ബസ്സില്‍ നിന്നിറങ്ങി ഒരു മണിക്കൂറിനുശേഷം ബന്ധുക്കളോടൊപ്പം ചേർന്ന് ബസ് തടഞ്ഞുനിർത്തി കണ്ടക്ടറെ മർദിക്കുകയായിരുന്നു. ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ പ്രദീപിന്റെ തല പൊട്ടി പരിക്കേറ്റു. അച്ഛനെ അടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച 16 വയസുളള മകനെയും ഇവര്‍ അടിച്ചു. ഇരു വിഭാഗവും ചിങ്ങവനം പൊലീസിന് പരാതി നൽകി. കണ്ടക്ടർ മാനഹാനി വരുത്തി എന്ന്…
