പട്ടയം ലഭിച്ചിട്ടും ആറളം പുനരധിവാസ ഭൂമിയില്‍ താമസമാക്കാത്തവരുടെ പട്ടയം റദ്ദാക്കുന്നു

കണ്ണൂർ: ആറളം പുനരധിവാസ മേഖലയിൽ പട്ടയം ലഭിച്ചിട്ടും അവിടെ താമസിക്കാത്തവരുടെ പട്ടയം റദ്ദാക്കാൻ സർക്കാർ ഉത്തരവായി.

താമസിപ്പിക്കേണ്ടവർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. വ്യക്തമായ ഉത്തരം നൽകാത്ത 303 പേരുടെ ഭൂമി റദ്ദാക്കാൻ കണ്ണൂർ ഐടിഡിപി പ്രോജക്ട് ഓഫീസർ ശുപാർശ ചെയ്തിരുന്നു. നാല് പേർ പട്ടയം തിരിച്ചേല്പിച്ചിരുന്നു. ഇവരുടെ കൈവശമുള്ള രേഖയും റദ്ദാക്കാൻ പ്രോജക്ട് ഓഫീസർ ശുപാർശ ചെയ്തു.

കൈവശരേഖ റദ്ദ് ചെയ്യുന്നത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ ഗുണഭോക്താക്കൾ ജൂലൈ അഞ്ച് മുതൽ 30 ദിവസത്തിനകം ജില്ലാ കളക്ടർ മുമ്പാകെ നേരിട്ട് ബോധിപ്പിക്കണം. അല്ലാത്ത പക്ഷം ഇനിയൊരു അറിയിപ്പില്ലാതെ കൈവശരേഖകൾ റദ്ദ് ചെയ്യുമെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉത്തരവായി.

കൈവശരേഖ റദ്ദ് ചെയ്യുന്ന ഗുണഭോക്താക്കളിൽ നിന്നും അസ്സൽ കൈവശരേഖ, സ്കെച്ച്, മഹസ്സർ എന്നിവ കണ്ണൂർ ഐ ടി ഡി പി പ്രോജക്ട് ഓഫീസർ അടിയന്തിരമായി തിരികെ വാങ്ങി ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചു.

Print Friendly, PDF & Email

Leave a Comment

More News