തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നു. മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞ ആറുമാസത്തിനിടെ 27 പേരാണ് മരിച്ചത്. ജൂണിൽ മാത്രം അഞ്ച് പേര് മരിച്ചു. ഭൂരിഭാഗവും യുവാക്കള്‍ക്കാണ് പനി ബാധിക്കുന്നത്. പനിബാധിതർ പതിനായിരം കടന്നു. ഈ മാസം മാത്രം 690 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വടക്കൻ ജില്ലകളിൽ നിന്നുള്ളവരാണ് രോഗബാധിതരിൽ ഏറെയും. പനിബാധിതരുടെ എണ്ണത്തിലും വർധനവുണ്ടായി. പ്രതിദിനം പനിബാധിതർ പതിനായിരം കടന്നു. മലപ്പുറം ജില്ലയിൽ ആറായിരത്തോളം പേർക്ക് മഞ്ഞപ്പിത്തം പടർന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വള്ളിക്കുന്ന്, അത്താണി എന്നിവിടങ്ങളിലാണ് രോഗം പടരുന്നത്. നേരത്തെ പോത്തുകല്ലില്‍ പനി വ്യാപകമായപ്പോള്‍ പ്രതിരോധ നടപടികളിലൂടെ കേസുകൾ കുറഞ്ഞിരുന്നു. നിലവിൽ ആർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ല. ഷിഗെല്ല നിയന്ത്രണവിധേയമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്നലെ ചേലേമ്പ്രയിൽ 15 വയസ്സുകാരി അസുഖബാധിതയായി മരിച്ചു. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രദേശത്തെ സ്കൂളുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.…
Category: KERALA
മേയര്‍ ആര്യാ രാജേന്ദ്രന് അഹങ്കാരിയായി മാറി; മെമ്മറി കാർഡ് കിട്ടിയില്ല എന്നത് നന്നായി; റിയാസ് ‘സൂപ്പർ മുഖ്യമന്ത്രി’ ചമഞ്ഞു; സിപിഎം യോഗത്തിൽ രൂക്ഷ വിമർശനം
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം. മേയറുടെ പെരുമാറ്റം ധാർഷ്ട്യം നിറഞ്ഞതാണെന്നും പൊതുജനങ്ങൾക്കിടയിൽ അവമതിപ്പിന് ഇടയാക്കിയെന്നും ബസ്സിലെ മെമ്മറി കാർഡ് ലഭിക്കാതിരുന്നത് നല്ലതെന്നുമാണ് വിമർശനം ഉയർന്നത്. മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻദേവിൻ്റെ പെരുമാറ്റം ജനങ്ങൾ കാണുമായിരുന്നെന്നും, ഇരുവരും പക്വത കാണിച്ചില്ലെന്നും നടുറോഡിൽ കാണിച്ചത് ഗുണ്ടായിസമാണെന്നും യോഗത്തിൽ മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിനും സ്പീക്കർക്കും എതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടി പ്രവർത്തകർക്ക് പ്രവേശനമില്ല, സാധാരണക്കാർക്കും പ്രവേശനമില്ല. നേരത്തെ പാർട്ടി നേതാക്കൾക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു. ഇപ്പോൾ അതിന് കഴിയില്ല. മൂന്ന് മണിക്ക് ശേഷം ജനങ്ങള്‍ക്ക് കാണാനും അനുവാദമില്ല. പാർട്ടി പ്രവർത്തകർക്ക് മുന്നിൽ മുഖ്യമന്ത്രി ഇരുമ്പ് മറ തീര്‍ക്കുന്നത് എന്തിനാണെന്നും അംഗങ്ങൾ ചോദിച്ചു. തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ പോലും സ്വാധീനമുണ്ടെന്ന ജില്ലാ…
രാഷ്ട്രീയപ്രേരിതമായി അദ്ധ്യാപികമാരെ സ്ഥലം മാറ്റിയത് പ്രതിഷേധാർഹം: കെ.എസ്.ടി.എം.
മലപ്പുറം: ചങ്ങനാശ്ശേരി ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്ന് അകാരണമായി അദ്ധ്യാപികമാരെ മലബാറിലേക്ക് സ്ഥലം മാറ്റിയത് പ്രതിഷേധാർഹവും നീതീകരിക്കാനാവാത്തതാണെന്നും, പൊതു സമൂഹത്തിന് മുമ്പിൽ അദ്ധ്യാപകരെ അപമാനിതരാക്കാനുള്ള സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ബോധപൂർവ്വമായ ശ്രമമാണെന്നും, ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ്, മലപ്പുറം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. വിദ്യാലയത്തിലെ അദ്ധ്യാപക വിരുദ്ധ നിലപാടുകൾക്ക് എതിരെ വനിതാ കമ്മീഷന്റെ റിപ്പോർട്ട് ഉണ്ടായിട്ടും അതിൻമേൽ ഒരു നടപടിയും സ്വീകരിക്കാത്തത് ദുരൂഹത സൃഷ്ടിക്കുന്നു. സ്ഥലം എംഎൽഎയുടെ അതിരുവിട്ട ഇടപെടൽ ചില സംശയങ്ങൾക്ക് കാരണമാകുന്നു. അദ്ധ്യാപകരുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കുന്ന സർക്കാർ അവരുടെ അഭിമാനം കൂടി പിച്ചിച്ചീന്തുകയാണ്. രാഷ്ട്രീയ പ്രതികാരത്തോടെയുള്ള ഇത്തരം നടപടികൾ അദ്ധ്യാപക സമൂഹത്തിന്റെ മനോവീര്യം തകർക്കാൻ മാത്രമേ ഉപകരിക്കൂ. ജില്ലാ കൺവെൻഷനും വിവിധ പരീക്ഷകളിൽ ഉന്നത വിജയികൾക്കുള്ള അനുമോദന യോഗവും വെൽഫെയർ പാർട്ടി മലപ്പുറം, ജില്ലാ പ്രസിഡണ്ട് നാസർ മാസ്റ്റർ…
കടലാക്രമണം നേരിടുന്ന പാലപ്പെട്ടി പ്രദേശത്ത് ശാശ്വതവും ശാസ്ത്രീയവുമായ കടൽ ഭിത്തി സ്ഥാപിക്കണം: വെൽഫെയർ പാർട്ടി
കടലാക്രമണം നേരിടുന്ന പാലപ്പെട്ടി പ്രദേശത്ത് ശാശ്വതവും ശാസ്ത്രീയവുമായ കടൽ ഭിത്തി സ്ഥാപിക്കണമെന്ന് വെൽഫെയർ ജില്ല ജനറൽ സെക്രട്ടറി കെ.വി.സഫീർ ഷാ പ്രസതാവിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കടലാക്രമണം ഉണ്ടായ പാലപ്പെട്ടി അജ്മേർ നഗർ, ബീച്ച്,തണ്ണിത്തുറ, വെളിയങ്കോട് പത്തുമുറി, എന്നീ പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു വെൽഫയർ പാർട്ടി പ്രവർത്തകരോടൊപ്പം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. തീരമേഖലയിലെ വീടുകളിലേക്ക് വെള്ളം കയറിയത് മൂലവും കടലാക്രമണ ഭീഷണി നിലനിൽക്കുന്നതിനാലും 50 ഓളം കുടുംബങ്ങൾ ബന്ധുവീട്ടിലേക്ക് കടൽ ഭിത്തി ഇല്ലാത്തത് മൂലമാണ് വീട്ടുകളിലേക്ക് വെള്ളം കയറിയത്.പത്തുമുറി മുതൽ കാപ്പിരിക്കാട് 4 കിലോമീറ്റർ നീളത്തിലാണ് ഭിത്തി തകർന്നു കിടക്കുന്നത്. രാത്രി സമയങ്ങളിൽ കടൽ ശക്തമാകുന്നതിനോടൊപ്പം കാറ്റും വീശിയടിക്കുന്നതിനാൽ തീരദേശവാസികൾ ആശങ്കയോടെയാണ് കഴിയുന്നത്. കടലാക്രമണത്തെ പ്രതിരോധിക്കാൻ സർക്കാർ വകയിരുത്തിയ 10 കോടി രൂപയുടെ കടൽഭിത്തി നിർമാണത്തിന്റെ നടപടികൾ ആരംഭിക്കാത്തതിലും കെട്ടിയ കടൽഭിത്തി നിർമാണം ശാസ്ത്രീയവും ശാശ്വത്വവുമായ രീതിയിൽ നിർമിക്കാത്തതിലും പ്രതിഷേധിച്ച് നാട്ടുക്കാരെ…
മന്ത്രി വി അബ്ദുറഹ്മാന്റെ ക്യാമ്പ് ഓഫീസും സംസ്ഥാന പാതയും ഉപരോധിച്ച് ഫ്രറ്റേണിറ്റി
താനൂർ: സാർക്കാറിൻ്റെ വിദ്യാഭ്യാസ അവഗണനക്ക് കുട പിടിക്കുന്ന മന്ത്രി അബ്ദുറഹിമാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിൽ നേരിയ സംഘർഷം. വനിത നേതാക്കൾ ഉൾപ്പടെയുള്ള പ്രവർത്തകരെയും നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മൂലക്കലിൽ നിന്ന് ആരംഭിച്ച ഉപരോധമാർച്ച് മന്ത്രിയുടെ ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തർ ദേശീയ പാത ഉപരോധിക്കുകയായിരുന്നുദീർഘനേരം ഗതാഗതം തടസ്സപ്പെട്ടതോടെ പോലീസ് ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ ജനറൽ സെക്രട്ടറി ബാസിത് താനൂർ, ഫായിസ് എലാങ്കോട് ഉൾപ്പടെയുള്ള നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കി പ്ലസ് വൺ സീറ്റ് വിഷയത്തിൽ സർക്കാർ ബാച്ചുകൾ അനുവദിച്ചില്ലെങ്കിൽ ശക്തമായ ചെറുത്ത് നിൽപ്പ് സമരങ്ങൾ മന്ത്രിയും സർക്കാറും നേരിടേണ്ടി വരുമെന്ന് ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ പറഞ്ഞു. മന്ത്രി വി അബ്ദുറഹ്മാൻ്റെ ഓഫീസ് ഉപരോധിച്ചു അറസ്റ്റ് വരിച്ചവർ: ജംഷീൽ അബൂബക്കർ (ജില്ലാ പ്രസിഡന്റ്) ബാസിത്…
ക്രൈസ്തവ പഠന റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ മുഖവിലയ്ക്കെടുക്കില്ല: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: ജെ.ബി.കോശി കമ്മീഷന് നടത്തിയ ക്രൈസ്തവ പഠന റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടാതെ ശുപാര്‍ശകള്‍ നടപ്പിലാക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം മുഖവിലയ്ക്കെടുക്കാനാവില്ലെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് നല്കിയ റിപ്പോര്‍ട്ടിലെ 8-ാം അദ്ധ്യായത്തിലെ ശുപാര്‍ശകള്‍ മാത്രമാണ് ഇതിനോടകം പുറത്തുവന്നിട്ടുള്ളത്. ഇതര അദ്ധ്യായങ്ങളിലെ പഠന ഉള്ളടക്കങ്ങള്‍ പുറത്തുവിടാതെ രഹസ്യമാക്കി സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നതില്‍ ദുരൂഹതയുണ്ട്. ജെ.ബി.കോശി കമ്മീഷന് 2023 മെയ് 17ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചര്‍ച്ച തുടരുകയാണെന്നുള്ള ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം കേരളത്തിലെ ക്രൈസ്തവരെയും പൊതുസമൂഹത്തെയും പരസ്യമായി അവഹേളിക്കുന്നതും ഭരണസംവിധാനത്തിന്റെ കെടുകാര്യസ്ഥതയുടെ തുറന്നുപറച്ചിലുമാണ്. 2023 നവംബര്‍ 23ന് വിവരാവകാശം വഴി ലഭിച്ച മറുപടിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മുറയ്ക്കു മാത്രമേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കൂവെന്ന് സൂചിപ്പിച്ചിരിക്കുമ്പോള്‍ റിപ്പോര്‍ട്ടിന്റെ…
ഓൺലൈൻ ഓഹരി വ്യാപാര തട്ടിപ്പ്; യുവാവിന് 3.69 ലക്ഷം രൂപ നഷ്ടപ്പെട്ടു
കണ്ണൂർ: ഓൺലൈൻ ഓഹരി വ്യാപാര തട്ടിപ്പില്‍ കുടുങ്ങി 3.69 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നല്കി. വാട്സ്ആപ് വഴിയാണ് തട്ടിപ്പുകാർ പരാതിക്കാരനെ ബന്ധപ്പെട്ടത്. നിക്ഷേപത്തിന് വന്‍ ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പിനിരയാക്കിയത്. എന്നാല്‍, പണം നൽകിയതിനുശേഷം ലാഭമോ, കൈമാറിയ പണമോ കൊടുക്കാതെ വഞ്ചിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. വേറൊരു പരാതിയിൽ പരാതിക്കാരനെ ക്രെഡിറ്റ് കാർഡ് എക്സിക്യൂട്ടിവ് എന്നുപറഞ്ഞ് ഫോണില്‍ ബന്ധപ്പെടുകയും കാർഡ് അപ്ഡേറ്റ് ചെയ്യാനാണെന്ന വ്യാജേന ക്രെഡിറ്റ് കാർഡ് വിവരങ്ങളും ഒ.ടി.പിയും കൈക്കലാക്കി 1,43,910 രൂപ തട്ടിയെടുത്തു. ഓൺലൈൻ വഴി വായ്പയ്ക്ക് അപേക്ഷിച്ച വ്യക്തിക്ക് 5,760 രൂപ നഷ്ടമായി. വായ്പക്ക് അപേക്ഷിച്ച ശേഷം അതിന്റെ പ്രൊസസിംഗ് ചാർജ് നൽകണമെന്ന് പറഞ്ഞ് പരാതിക്കാരനെ ബന്ധപ്പെടുകയും അതനുസരിച്ച് പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. പിന്നീട് അപേക്ഷിച്ച പണമോ പ്രോസസിംഗ് ചാർജ് ആയി നൽകിയ…
പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി എം ജി യു പ്രത്യേക പരിപാടി സംഘടിപ്പിക്കും
കോട്ടയം: കോട്ടയത്തെ മഹാത്മാഗാന്ധി സർവ്വകലാശാല പുതുതായി ആരംഭിച്ച നാല് വർഷത്തെ ഡിഗ്രി പ്രോഗ്രാമുകളിൽ (എംജിയു-യുജിപി) ചേരുന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി തിങ്കളാഴ്ച പ്രത്യേക പരിപാടി സംഘടിപ്പിക്കും. ഔദ്യോഗിക പ്രസ്താവന പ്രകാരം, യൂണിവേഴ്സിറ്റി കാമ്പസിലെ 4+1 പ്രോഗ്രാമിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളെ രാവിലെ 10 മണിക്ക് സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൻ്റെ ഓഡിറ്റോറിയത്തിൽ ഗവേഷണ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ സ്വാഗതം ചെയ്യും. കോളേജ് വികസന കൗൺസിൽ ഡയറക്ടർ പി.ആർ.ബിജു സർവകലാശാലയെ നവാഗതർക്ക് പരിചയപ്പെടുത്തും. യൂണിവേഴ്സിറ്റി രജിസ്ട്രാറും യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് സ്കൂൾ ഡയറക്ടറുമായ കെ.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോമാരായ എം.സ്മിത, രത്നശ്രീ എന്നിവർ ഗാന്ധി അനുസ്മരണ സമ്മേളനവും സി.ടി.അരവിന്ദകുമാറും പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. വിസിയുടെ അഭിപ്രായത്തിൽ, ഓണേഴ്സ് ബിരുദവും 4+1 പ്രോഗ്രാമുകളും വിദ്യാർത്ഥികളെ വിജ്ഞാന നിർമ്മാതാക്കളാക്കി മാറ്റുന്നതിനും ഗവേഷണം, സംരംഭകത്വം, തൊഴിൽ എന്നിവയ്ക്ക് കൂടുതൽ…
ആറു വയസ്സുകാരി മകള്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് കുടുംബം
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ടിട്ട് മൂന്ന് വർഷം പിന്നിട്ടിട്ടും നീതി ലഭിച്ചില്ലെന്ന് കുടുംബം. പ്രതിയായ അര്‍ജുനെ വെറുതെ വിട്ടതിനെതിരെ പെൺകുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ നല്‍കിയെങ്കിലും, ഇതുവരെ വാദം തുടങ്ങിയിട്ടില്ല. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനെയും കുടുംബം സർക്കാരിനെ വിമർശിച്ചു. 2021 ജൂൺ മുപ്പതിനാണ് ആറ് വയസുള്ള പെൺകുട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെടുന്നത്. പ്രദേശവാസിയായ അർജുനെ പ്രതിയാക്കി സെപ്റ്റംബറിൽ പൊലീസ് കുറ്റപത്രവും നൽകി. എന്നാൽ വിചാരണ പൂർത്തിയാക്കിയ കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി കഴിഞ്ഞ ഡിസംബറിൽ അർജുനെ കുറ്റവിമുക്തനാക്കി ഉത്തരവിറക്കി. പൊലീസിന് വീഴ്ച വന്നു എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. തുടർന്ന് പെൺകുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുഖ്യമന്ത്രിയും കുടുംബത്തിന് ഉറപ്പ് നൽകി. അഭിഭാഷകരുടെ പേരടക്കം സർക്കാരിന് സമർപ്പിച്ച് അഞ്ച് മാസം പിന്നിട്ടിട്ടും നിയമനം നടത്തിയിട്ടില്ലെന്നാണ് കുടുംബം ഉന്നയിക്കുന്ന…
ടിപി വധക്കേസ്: പ്രതികളുടെ ശിക്ഷയില്‍ ഇളവനുവദിക്കാന്‍ ടിപിയുടെ ഭാര്യ കെ.കെ.രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ കെ.കെ.രമയുടെ മൊഴിയെടുത്ത കോളവല്ലൂർ എഎസ്ഐ ശ്രീജിത്തിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ സർക്കാർ പ്രതിരോധത്തിലായി. പ്രതികൾക്ക് സർക്കാർ സംരക്ഷണം നൽകുന്നുവെന്ന ആക്ഷേപവും പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്. ഇതോടെ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാൻ ശുപാർശ ചെയ്ത ജയിൽ ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്തു. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കൊപ്പം പൊലീസ് റിപ്പോർട്ട് തേടിയ ജയിൽ ഉദ്യോഗസ്ഥരെയും ശിക്ഷാ ഇളവിനുള്ള ശുപാർശയിൽ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടിരുന്നു. മൂന്ന് ജയിൽ ഉദ്യോഗസ്ഥരെയാണ് ഇതുവരെ സസ്പെൻഡ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ വി…
