അങ്ങങ്ങാകാശത്തിൻ
അജ്ഞാത തീരത്ത്
ആരെയും മയക്കുന്ന
സ്വർഗ്ഗമുണ്ടോ ?
തങ്ക പത്രങ്ങളും
നക്ഷത്രപ്പൂക്കളും
ചന്തം വിടർത്തും
ചെടികളുണ്ടോ ?
തേനൂറുമരുവികൾ
ക്കരികിലായ് നുരയുന്ന
ലഹരിയിൽ ഉലയുന്ന
മുലകളുണ്ടോ ?
ചിറകുകൾ കുടയുന്നോ –
രരയന്ന നടയുമായ്
പുണരുന്ന മാലാഖ – ത്തരുണിയുണ്ടോ ?
അവളുടെ മൃദു ചുണ്ട്
മൊഴിയുന്ന സംഗീത
ശ്രുതികളിൽ ആനന്ദ നടനമുണ്ടോ ?
പുളകങ്ങൾ പൂക്കുന്ന
വഴി താണ്ടിയെത്തുമ്പോൾ
അവിടെയൊരപ്പാപ്പൻ
ദൈവമുണ്ടോ ?
തലവരയെഴുതിയ
തടിയനാം ഗ്രന്ഥച്ചുരുൾ
വിടരുമ്പോൾ നരകമോ
നൻ നാകമോ ?
നരകത്തിൽ ഉണരുമോ
പിടയുന്ന മനുഷ്യന്റെ
തെറിവിളിയഭിഷേകം:
“ ഭൂമി സ്വർഗ്ഗം “
More News
-
അന്യഗ്രഹ ജീവികൾ അടുത്ത ഉടായിപ്പ് ? (ലേഖനം): ജയൻ വർഗീസ്
മനുഷ്യന് ജീവിക്കുന്നതിനുള്ള സർവ്വ സാഹചര്യങ്ങളും അതി വിദഗ്ദമായി സംയോജിപ്പിക്കപ്പെട്ട ഒരിടമാണ് ഭൂമി. ഇത് യാദൃശ്ചികമായി സംഭവിച്ചതാണ് എന്നാശ്വസിക്കുന്ന ഭൗതിക വാദികളുടെ ശാസ്ത്രീയ... -
ആദമേ നീയെവിടെ? (കവിത) ജയൻ വർഗീസ്
“ ആദമേ, ആദമേ നീയെവിടെ ? “ ദൈവം വേദനയോടെ തിരക്കി ഘന മേഘ ഗർജ്ജന – യിടിവെട്ടു പോലെയ തെവിടെയും... -
കണ്ണുനീർത്തുള്ളികൾ (കവിത): ജയൻ വർഗീസ്
(മൂവാറ്റുപുഴയാറിൽ മുങ്ങിത്താണ മുത്തുകൾക്ക് ഈ കണ്ണീർക്കവിത) കരുണയില്ലാത്തൊരീ പുഴയുടെ കരയലായ് മൃദുമേനി തീരത്തടിഞ്ഞു ! പ്രിയ കുരുന്നേ, നിന്റെ ചെറുകിളി ക്കൂടിന്റെ...