തിരുവനന്തപുരം: സാഹിത്യരംഗത്ത് കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരത്തിന് എഴുത്തുകാരനും പണ്ഡിതനുമായ എസ്.കെ.വസന്തനെ തിരഞ്ഞെടുത്തു. ഇന്ന് (2023 നവംബർ 1 ബുധൻ) തിരുവനന്തപുരത്ത് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡ് പ്രഖ്യാപിച്ചത്. ധർമരാജ് അടാട്ട്, ഖദീജ മുംതാസ്, പി.സോമൻ, കേരള സാഹിത്യ അക്കാദമി മെമ്പർ സെക്രട്ടറി സി.പി.അബൂബക്കർ എന്നിവർ അംഗങ്ങളായ അനിൽ വള്ളത്തോൾ അദ്ധ്യക്ഷനായ സമിതിയാണ് 88 കാരനായ ഡോ. വസന്തനെ അവാർഡിനായി തിരഞ്ഞെടുത്തത്. നോവൽ, ചെറുകഥ, ഉപന്യാസം, കേരള ചരിത്രം, വിവർത്തനം എന്നിങ്ങനെ ഒന്നിലധികം വിഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കൃതികളിലൂടെ ഡോ. വസന്തൻ പണ്ഡിതന്മാരുടെയും പുസ്തക പ്രേമികളുടെയും ശ്രദ്ധ നേടിയിട്ടുണ്ടെന്ന് ജൂറി കണ്ടെത്തി. അദ്ദേഹത്തിന്റെ പ്രധാന കൃതികളായ കേരള സംസ്കാര ചരിത്ര നിഘണ്ടു , നമ്മൾ നടന്ന വഴികൾ, പടിഞ്ഞാറൻ കാവ്യമീമാംസ, കാൽപ്പാടുകൾ തുടങ്ങി അമ്പതോളം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. എന്റെ ഗ്രാമം,…
Category: KERALA
സിഎംആർഎൽ കമ്പനിയുമായി വീണാ വിജയന് നടത്തിയ സാമ്പത്തിക ഇടപാടുകൾ വിജിലൻസ് അന്വേഷിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു
എറണാകുളം: കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡും (സിഎംആർഎൽ) മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയന്, അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള യു.ഡി.എഫ്. നേതാക്കള്‍ തമ്മിലുള്ള അനധികൃത സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന ഹർജി തള്ളിക്കൊണ്ടുള്ള മൂവാറ്റുപുഴ വിജിലൻസ് പ്രത്യേക കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത കേസിൽ 2023 നവംബർ 1ന് കേരള ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. ഹര്‍ജി പരിഗണിക്കുന്നതിനിടെ അന്തരിച്ച കളമശ്ശേരിയിലെ സാമൂഹിക പ്രവർത്തകൻ ഗിരീഷ് ബാബുവിന് വേണ്ടിയും അദ്ദേഹത്തിന് വേണ്ടിയും വാദിക്കാൻ ഹൈക്കോടതി അഭിഭാഷകൻ അഖില്‍ വിജയിനെ അമിക്കസ് ക്യൂറിയായി ജസ്റ്റിസ് കെ.ബാബു നിയമിച്ചു. പരാതിക്കാരൻ പ്രഥമദൃഷ്ട്യാ കേസില്‍, കമ്പനിക്ക് നൽകിയ ആനുകൂല്യങ്ങൾക്ക് പകരം രാഷ്ട്രീയ നേതാക്കൾ പണം കൈപ്പറ്റിയെന്ന ആരോപണം മാത്രമാണുള്ളതെന്നും ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ട് വിജിലൻസ് കോടതി നിരീക്ഷിച്ചിരുന്നു. വിഎസിബിക്ക് നൽകിയ പരാതിയിൽ…
യുനെസ്കോയുടെ നെറ്റ്വര്ക്കില് ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി കോഴിക്കോടിനെ ചേര്‍ത്തു
കോഴിക്കോട്: ഇന്ത്യയിൽ നിന്ന് യുനെസ്കോ ക്രിയേറ്റീവ് സിറ്റിസ് നെറ്റ്വർക്കിലേക്ക് ഏറ്റവും പുതിയതായി പ്രവേശിച്ച രണ്ട് നഗരങ്ങളിലൊന്നാണ് കോഴിക്കോട്. ലോക നഗര ദിനമായ ചൊവ്വാഴ്ച യുനെസ്കോ 55 പുതിയ സർഗ്ഗാത്മക നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു, അതിൽ കോഴിക്കോടിന് സാഹിത്യ നഗരം എന്ന ടാഗ് ലഭിച്ചു. അങ്ങനെ കോഴിക്കോട് രാജ്യത്ത് ആദ്യമായി കിരീടം നേടിയ നഗരമായി. സിറ്റി ഓഫ് മ്യൂസിക് ടാഗ് നേടിയ മധ്യപ്രദേശിലെ ഗ്വാളിയോറാണ് പട്ടികയിലെ മറ്റൊരു സർഗ്ഗാത്മക നഗരം. പുതിയ നഗരങ്ങൾ തങ്ങളുടെ വികസന തന്ത്രങ്ങളുടെ ഭാഗമായി സംസ്കാരവും സർഗ്ഗാത്മകതയും പ്രയോജനപ്പെടുത്തുന്നതിനും മനുഷ്യ കേന്ദ്രീകൃത നഗരാസൂത്രണത്തിൽ നൂതനമായ സമ്പ്രദായങ്ങൾ പ്രദർശിപ്പിക്കുന്നതിനുമുള്ള ശക്തമായ പ്രതിബദ്ധതയാണ് അംഗീകരിക്കപ്പെട്ടതെന്ന് യുനെസ്കോ പ്രസ് റിലീസില്‍ പറഞ്ഞു. ഏറ്റവും പുതിയ കൂട്ടിച്ചേർക്കലുകളോടെ, ശൃംഖലയിൽ 350 സർഗ്ഗാത്മക നഗരങ്ങളുണ്ട്, 100-ലധികം രാജ്യങ്ങളിലായി, ഏഴ് സർഗ്ഗാത്മക മേഖലകളെ പ്രതിനിധീകരിക്കുന്നു; കരകൗശലവും നാടോടി കലയും, ഡിസൈൻ, ഫിലിം, ഗ്യാസ്ട്രോണമി,…
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: 55 പേരെ പ്രതികളാക്കി ഇഡി 13,000 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറകുറേറ്റ് കലൂര്‍ പിഎംഎല്‍എ കോടതിയില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ആറ് പെട്ടികളിലായാണ് ഇഡി കുറ്റപത്രം കൊണ്ടുവന്നത്. 13,000 പേജുകളാണ് കുറ്റപത്രത്തിലുള്ളത്. കേസില്‍ 55 പേരെ പ്രതികളാക്കിയിട്ടുണ്ട്. ഏജന്റായിരുന്ന ബിജോയ് കൂടുതല്‍ പണം കൈപ്പറ്റിയതായും, കുറ്റപത്രത്തില്‍ ഒന്നാം പ്രതിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ബിജോയിയുടെ സ്ഥാപനങ്ങളെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇഡി അറസ്റ്റ് ചെയ്ത സതീഷ്, ജില്‍സ്, കിരണ്‍, സിപിഎമ്മിന്റെ കൗണ്‍സിലര്‍ അരവിന്ദാക്ഷന് തുടങ്ങിയവരുടെ പേരുകളാണ് കുറ്റപത്രത്തിന്റെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നവരും കേസുമായി ബന്ധപ്പെട്ട് നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തവരും കുറ്റപത്രത്തിലുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി നാല് പ്രതികളെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട ഇതുവരെ 8775…
ഫാദർ തോമസ് തേക്കിൽ കോർ എപ്പിസ്കോപ്പ അന്തരിച്ചു
തിരുവല്ല : മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ ചെങ്ങന്നൂർ ഭദ്രാസനത്തിലെ സീനിയർ വൈദീകനും ,കല്ലുങ്കൽ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് ഇടവകാംഗമവുമായ തോമസ് തേക്കിൽ കോർ എപ്പിസ്കോപ്പ (71) ഓസ്ട്രേലിയയിൽ വെച്ച് അന്തരിച്ചു. സംസ്ക്കാരം പിന്നീട്. 2018 ജൂലൈ മാസം 13നു ചെങ്ങന്നൂർ ബെഥേൽ അരമന ചാപ്പലിൽ വച്ചാണ് കോർ എപ്പിസ്കോപ്പ ആയി സ്ഥാനാരോഹണ ശുശ്രുഷ നടന്നത്. മലങ്കര സഭയുടെ തിരുവനന്തപുരം, ചെങ്ങന്നൂർ ഭദ്രാസനങ്ങളിലെ പള്ളികളിലും ചെങ്ങന്നൂർ ഭദ്രാസനത്തിലെ കല്ലുങ്കൽ സെന്റ് ജോർജ് വെസ്റ്റ് ഇടവക, കല്ലിശ്ശേരി സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി ഇടവക വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഭയുടെ മാനേജിങ് കമ്മിറ്റി അംഗം, തിരുവനന്തപുരം ഭദ്രാസന സെക്രട്ടറി ,പരുമല കൗൺസിൽ അംഗം ,തിരുവനന്തപുരം ഒ.സി.വൈ.എം ഭദ്രാസന വൈസ് പ്രസിഡന്റ് ,ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി എക്സിക്യൂട്ടീവ് മെമ്പർ,ഇന്ത്യൻ ക്രിസ്ത്യൻ പ്രോഗ്രസീവ് ഫോറം വൈസ്…
കേരള പിറവി ദിനത്തിൽ തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ കൂപ്പൺ നറുക്കെടുപ്പ്
എടത്വ: തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിൽ തലവടി ചുണ്ടൻ വള്ള സമിതി പ്രസിദ്ധികരിച്ച കൂപ്പണുകളുടെ നറുക്കെടുപ്പ് കേരള പിറവി ദിനത്തിൽ വൈകിട്ട് 5ന് നടക്കും.തലവടി തിരുപനയനൂർകാവ് ദേവി ക്ഷേത്രത്തിൽ ക്ലബ് പ്രസിഡൻ്റ് കെ.ആർ ഗോപകുമാറിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ നറുക്കെടുപ്പ് നടത്തുമെന്ന് കൺവീനർമാരായ അജിത്ത് പിഷാരത്ത്, അരുൺ പുന്നശ്ശേരിൽ, ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ അറിയിച്ചു. ഒന്നാം സമ്മാനം മൂന്ന് പവൻ സ്വർണ്ണ നാണയം , രണ്ടാം സമ്മാനം 2 പവൻ സ്വർണ്ണ നാണയം മൂന്നാം സമ്മാനം 1 പവൻ സ്വർണ്ണ നാണയം ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയികൾക്ക് ഉള്ള സമ്മാനങ്ങൾ ക്ലബിൻ്റെ വാർഷിക പൊതുയോഗത്തിൽ വെച്ച് നല്‍കുമെന്ന് സെക്രട്ടറി ജോജി വൈലപ്പള്ളി, ട്രഷറാർ പ്രിൻസ് പാലത്തിങ്കൽ എന്നിവർ അറിയിച്ചു.
വിദ്വേഷ പ്രചരണ കേസ് തൂക്കം ഒപ്പിക്കൽ നടപടി അംഗീകരിക്കില്ല : വെൽഫെയർ പാർട്ടി
മലപ്പുറം : കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വംശീയ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുത്തു കൊണ്ടിരിക്കുമ്പോൾ തന്നെ അത്തരം വംശീയ പ്രവണതക്കെതിരെ പ്രതികരിച്ച വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അത്തീഖ് ശാന്തപുരം അടക്കമുള്ള ആളുകൾക്ക് നേരെയും കേസെടുത്തു കൊണ്ട് തൂക്കം ഒപ്പിക്കാനുള്ള കേരള പോലീസിന് നടപടി അംഗീകരിക്കാൻ സാധ്യമല്ലെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് പ്രസ്താവിച്ചു. മുസ്ലിം വിരുദ്ധ പ്രചാരണങ്ങൾക്കകത്തെ ഇസ്ലാമോഫോബിയ ചർച്ച ചെയ്ത പോസ്റ്റ് ഷെയർ ചെയ്തതിനാണ് അത്തീഖിനെതിരെ കേസെടുത്തിരിക്കുന്നത് . ഇത്തരം കേസ്കളിലൂടെ കേരള പോലീസിനകത്തെ വംശീയ ബോധവും ഇസ്ലാമോഫോബിയയും തന്നെയാണ് വീണ്ടും വെളിപ്പെട്ടിരിക്കുന്നത്.ഇത്തരം പോലീസ് നടപടികൾക്കെതിരെ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും ജില്ലാ എക്സിക്യൂട്ടീവ് മുന്നറിയിപ്പുനൽകി
എടത്വ വികസന സമിതിയുടെ സമരം ഫലം കണ്ടു; കേരള വാട്ടര്‍ അതോറിറ്റിയുടെ എടത്വ സബ് ഡിവിഷന് തിരുവല്ല ഡിവിഷനിൽ നിലനിർത്തും
കായംകുളം: കേരള വാട്ടര്‍ അതോറിറ്റിയുടെ എടത്വ സബ് ഡിവിഷന് തിരുവല്ല ഡിവിഷനിൽ തന്നെ നിലനിർത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വേദിയിൽ പ്രഖ്യാപിച്ചു. കായംകുളത്ത് അനുവദിച്ച കേരള വാട്ടര്‍ അതോറിറ്റിയുടെ പുതിയ പബ്ലിക് ഹെല്‍ത്ത് ഡിവിഷന് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ തിരുവല്ല ഡിവിഷന്റെ ഭാഗമാണ് എടത്വ. പുതുതായി ആരംഭിക്കുന്ന കായംകുളത്തേക്ക് എടത്വ മാറ്റുന്നത് കുട്ടനാട്ടിലെ ഉപഭോക്താക്കള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും തത്സ്ഥിതി തുടരണമെന്നും ആവശ്യപ്പെട്ട് എടത്വ വികസന സമതി മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്‍കിയിരുന്നു.കൂടാതെ ഒക്ടോബർ 21ന് എടത്വ പ്രതിഷേധ സമരപരിപാടിയും സംഘടിപ്പിച്ചിരുന്നു.ജനപ്രതിനിധികളുടെ ഇടപെടലുകളും മറ്റ് രാഷ്ട്രീയ സംഘടനകളുടെ സമരങ്ങളും ശ്രദ്ധയിൽപെട്ടതു കണക്കിലെടുത്താണ് എടത്വ സബ് ഡിവിഷൻ ഓഫീസ് തിരുവല്ല ഡിവിഷനില്‍ തന്നെ നിലനിര്‍ത്താന്‍ മന്ത്രി നിര്‍ദേശിച്ചത്.
പ്രണയം നടിച്ച് 17-കാരിയെ വനത്തിലെത്തിച്ച് സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു; നാലു പേരും കുറ്റക്കാരാണെന്ന് കോടതി
കോഴിക്കോട്: പ്രണയം നടിച്ച് 17-കാരിയായ പെണ്‍കുട്ടിയെ ജാനകിക്കാട്ടിലെത്തിച്ച് സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്ത നാലു പേരും പേരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. നാദാപുരം പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. കുറ്റ്യാടി സ്വദേശികളായ സായൂജ്, ഷിബു, രാഹുല്‍, അക്ഷയ് എന്നിവരാണ് കേസിലെ പ്രതികള്‍. 2021 സെപ്തംബർ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 17-കാരിയുമായി അടുപ്പം സ്ഥാപിക്കുകയും പ്രണയം നടിച്ച് ജാനകിക്കാട്ടിലെത്തിച്ചത് കേസിലെ ഒന്നാം പ്രതിയായ സായൂജ് ആണ്. കാട്ടിലെത്തിച്ച പെണ്‍കുട്ടിക്ക് ഇയാള്‍ ശീതളപാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്കി മറ്റ് മൂന്ന് പ്രതികളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഇവര്‍ വീടിനടുത്തുള്ള പ്രദേശത്ത് ഉപേക്ഷിച്ചു. ആദ്യനാളുകളില്‍ പരാതി പുറത്തുപറയുന്നതിന് കുട്ടി തയ്യാറായിരുന്നില്ല. പിന്നീട്, ഒരു മാസത്തിന് ശേഷമാണ് പോലീസിൽ പരതി നൽകിയത്. നാദാപുരം എഎസ്പിയാണ് കേസ് അന്വേഷിച്ചത്. കൂട്ടബലാത്സംഗത്തിന് ശേഷവും ജാനകിക്കാട്ടിൽ…
കളമശ്ശേരി സ്ഫോടനക്കേസ്: ഡൊമിനിക് മാർട്ടിന്റെ ഗള്‍ഫിലെ ബന്ധങ്ങളെക്കുറിച്ച് എന്‍ ഐ എ അന്വേഷിക്കും
എറണാകുളം: കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ കണ്വന്ഷന് വേദിയില്‍ ബോംബ് സ്ഫോടനം നടത്തിയ ഡൊമിനിക് മാർട്ടിന്റെ വിദേശ ബന്ധത്തെക്കുറിച്ച് എൻഐഎ അന്വേഷണം തുടങ്ങി. ദുബായിൽ ജോലി ചെയ്തിരുന്ന മാർട്ടിൻ അടുത്തിടെയാണ് നാട്ടിലെത്തിയത്. ദുബായില്‍ മാര്‍ട്ടിന്റെ ബന്ധങ്ങളെക്കുറിച്ചാണ് എന്‍ ഐ എ അന്വേഷിക്കുന്നത്. 18 വർഷമാണ് മാർട്ടിൻ ദുബായിൽ ജോലി ചെയ്തിരുന്നത്. ജോലി സ്ഥലത്ത് എൻഐഎ സംഘം വിശദമായ അന്വേഷണം നടത്തും. സുഹൃത്തുക്കളിൽ നിന്നും ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ അധികൃതരിൽ നിന്നും വിവരങ്ങൾ തേടും. ഡൊമിനികിന്റെ സോഷ്യൽമീഡിയ ഇടപെടലുകളും ഫോൺ കോളുകളും പരിശോധിച്ചുവരികയാണ്. വിദേശത്ത് വച്ചുതന്നെ ബോംബ് നിർമ്മാണത്തെക്കുറിച്ച് ഡൊമിനിക് മാർട്ടിൻ പഠിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബോംബ് നിർമ്മാണത്തെക്കുറിച്ച് പഠിക്കാൻ നിരവധി തവണ ഇന്റർനെറ്റിൽ തിരഞ്ഞിട്ടുമുണ്ട്. ഇന്റര്‍നെറ്റില്‍ നിന്നല്ലാതെ ബോംബ് നിര്‍മ്മാണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതും പരിശോധിച്ചുവരികയാണ്. മാര്‍ട്ടിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്ന് സംശയാസ്പദമായ…
